Psychology ക്ക് ഇന്ന് പുതിയ ഒരു ടീച്ചർ വന്നു. MEd അധ്യാപികയാണ് എന്നാണ് അറിഞ്ഞത്..ഞങ്ങളുടെ അധ്യാപകരിൽ പലരും NAAC team നെ വരവേൽക്കാനുള്ള തിരക്കിലാണ്...മറ്റൊരു വിശേഷവും ഇന്നില്ല സാധാരണപോലെ ക്ലാസ്സുകൾ കടന്നുപോയി..
Thursday, February 18, 2021
17/02/2020
ഇന്ന് ഈ അധ്യയന വർഷത്തിലെ കോളേജിലെ ആദ്യത്തെ അസംബ്ലി ആയിരുന്നു...ആകാംഷയോടെ കാത്തിരുന്ന മറ്റൊരു ദിവസം ആണെന്ന് തന്നെ പറയാം...MEd കാർ തന്നെ ആദ്യത്തെ അസംബ്ലി നടത്തി...ഓരോ കീഴ്വഴക്കങ്ങൾ അങ്ങനെ തന്നെയാണല്ലോ🤭
അങ്ങനെ ഞങ്ങളും മനസ്സിലാക്കി അസംബ്ലിയുടെ രീതികൾ കാരണ മൂന്നാമത്തെ ഊഴം ഞങ്ങൾക്കാണ്...
അതെ ഇനി വരുന്ന മൂന്നാം ബുധനാഴ്ച ഞങ്ങളും അസംബ്ലിയിൽ യൂണിഫോം സാരിയൊക്കെ ഉടുത്തു അസംബ്ലി നടത്തും😎
പതിവുപോലെ
16/02/2021
എല്ലാ ക്ലാസ്സുകളും വളരെ മനോഹരമായി കടന്നുപോയി...ഒപ്പം തന്നെ കോളേജ് വൃത്തിയാക്കുന്ന തിരക്കും...വർഷങ്ങൾക്ക് ശേഷം കോളേജിൽ വീണ്ടും മൊത്തത്തിൽ കഴുകി ഇറക്കി വൃത്തിയാക്കുകയാണ്😀വൃത്തിയാകെട്ടെ വെൺമ വരട്ടെ മിന്നിത്തിളങ്ങെട്ടെ🤭😜
പരിപാടികൾ അരങ്ങുതകർക്കുമ്പോൾ❤️
12/02/2021
വളവും വേണ്ടാ തിരിവും വേണ്ട ചരിവും വേണ്ട കുനിവും വേണ്ട
MEd കാർ ഞെട്ടിച്ചു🌹
10/02/2021
ഇന്ന് പതിവുപോലെ ക്ലാസ്സുകൾ എല്ലാം ഉച്ച വരെ നടന്നു ...MEdകാരുടെ ടാലൻറ് ഹണ്ടായിരുന്നു ഉച്ചയ്ക്ക് ശേഷം..വളരെ മനോഹരമായ ഒരു പിടി പരിപാടികൾ ഒപ്പംതന്നെ തങ്ങളെ ഞങ്ങൾക്ക് മുന്നിൽ പരിചയപ്പെടുത്താനും അവർ മറന്നില്ല....
ഒത്തിരി സന്തോഷത്തോടെ ഇന്ന് വൈകുന്നേരം ഞങ്ങളുടെ ടാലൻറ് ഹണ്ടിന് വേണ്ടിയുള്ള നാടകത്തിൻറെ ഡബ്ബിങ്ങിൽ ഞാനും പങ്കെടുത്തു... ഭടൻ കഥാപാത്രത്തിന് ആയിരുന്നു ഞാൻ ഡബ്ബ് ചെയ്തത്...
നാടകത്തിലും ഒരു പങ്ക് ആകാൻ കഴിഞ്ഞതിൽ ഞാൻ ഒത്തിരി സന്തോഷിച്ചു.നാളെയാണ് ആ ദിനം BEdകരുടെ ടാലൻറ് ഹണ്ട് തുടങ്ങുന്ന ദിനം🤩
നിർവചിക്കാനാവാത്ത ഒരു ദിനം
11/02/2021
ഇന്ന് ടാലൻറ് ഹണ്ട് തുടങ്ങുകയാണ്...ഞങ്ങളുടെ ഓരോരുത്തരുടെയും കഴിവുകൾ തെളിയിക്കാൻ തിരശ്ശീല ഇതാ ഉയർന്നു...ആദ്യം mathematics and physical science ഡിപ്പാർട്ട്മെൻറ്കൾടെ ഊഴമായിരുന്നു..അക്ഷരാർത്ഥത്തിൽ അവരിലെ ഓരോ കുട്ടികളും ഞങ്ങളെ അത്ഭുതപ്പെടുത്തി എന്നുതന്നെ പറയാം...പിന്നീടെപ്പോഴോ ആൻഡ് ടീച്ചർ പറഞ്ഞതുപോലെ കാണികൾ ആയിരുന്നു ഞങ്ങൾക്ക് ആയിരുന്നു അതിശയോക്തിയും വീർപ്പുമുട്ടലും... എത്രമാത്രം കഴിവുള്ള കുട്ടികളാണ് ഓരോരുത്തരും...തകർത്തടുക്കി എന്നുതന്നെ പറയാം..!!!!
അവരുടെ കഴിവുകളെ പറ്റി വാതോരാതെ ഇങ്ങനെ എഴുതി പഠിപ്പിക്കുമ്പോഴും എൻറെ മനസ്സ് നിറയെ നാളത്തെ ഞങ്ങളുടെ പരിപാടിയെ സംബന്ധിച്ചുള്ള ആവലാതികൾ ആണ്🙄🙄🙄🙄എന്താവും എന്ന് യാതൊരു പിടിയുമില്ല....എന്തൊക്കെയോ തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ടെങ്കിലും അടുക്കും ചിട്ടയുമില്ലാതെ അവിടെവിടെയായി പരന്നുകിടക്കുകയാണ് അത് എല്ലാം കൂട്ടി ഒതുക്കി നല്ലൊരു ചിട്ടയോടുകൂടിയ പരിപാടിയായി സ്റ്റേജിൽ അവതരിപ്പിക്കുക എന്നുള്ളതാണ് ഞങ്ങളുടെ ഇപ്പോഴത്തെ വെല്ലുവിളി🤪എന്തായാലും കാത്തിരുന്നു കാണാം❤️
Wednesday, February 10, 2021
എനിക്കായി ഒരു ദിനം❤️😍
ഇന്ന് എനിക്ക് വളരെ പ്രിയപ്പെട്ട ഒരു ദിനമാണ് ഏകദേശം ഒരു വർഷത്തിനു ശേഷം ഞാൻ ഇന്ന് സ്റ്റേജിൽ കയറി, സ്റ്റേജിൽ ഉടനീളം സംസാരിക്കാനുള്ള അവസരം എനിക്ക് ലഭിച്ചു. ഇടക്കിടക്ക് ആണെങ്കിലും എനിക്ക് കിട്ടിയ അവസരം ഞാൻ നന്നായി ഉപയോഗപ്പെടുത്തി എന്ന് എനിക്ക് ഉറപ്പുണ്ട്.
ഞാനും ഫിസിക്കൽ സയൻസിലെ ആൻസിയും ഒന്നിച്ചു ചേർന്നായിരുന്നു അവതരണം...
❤️
Store room തുറന്നപ്പോൾ!!!
എത്രയെത്ര കഴിവുള്ള കുട്ടികളാണ് ഞങ്ങൾക്ക് മുന്നേ കഴിഞ്ഞുപോയ ബാച്ചിലെ ആളുകൾ!!!
Store room തുറന്നപ്പോഴാണ് ഞാനാ കാഴ്ചകൾ കണ്ട് ഞെട്ടിയത്!!😲
എത്രമാത്രം ചാർട്ടുകൾ ആണ് അവിടെ നിറഞ്ഞിരിക്കുന്നത്!!ചാർട്ടുകൾ മാത്രമോ?!! തെർമോകോൾ കൊണ്ടും കളിമണ്ണ് കൊണ്ടും കട്ടിയുള്ള കാർഡ് ബോർഡുകൾ കൊണ്ടും മുത്തുകളും സ്വീക്വൻസും ചായങ്ങളും കൊണ്ട് നിറച്ച വളരെ മനോഹരമായ ഒട്ടനവധി വർക്കുകൾ ഞങ്ങളവിടെ കണ്ടു..
ആവശ്യമുള്ളവ യും ആവശ്യമില്ലാത്തവ യും വേർതിരിച്ചെടുക്കാനും അവയിൽ ഏറ്റവും മികച്ച അതിനെ ക്ലാസ്സിൽ പ്രദർശിപ്പിക്കുന്നതിനായി വെക്കുവാനും ടീച്ചർ പറഞ്ഞു..ആവശ്യമുള്ള അതിന് വേർതിരിക്കുക എന്നത് വളരെ പ്രയാസകരമായ ഒന്നായതിനാൽ തന്നെ വളരെ കുറച്ചു മാത്രം കാണുന്ന ആവശ്യമില്ലാത്തവയെ വേർതിരിക്കാം എന്ന തീരുമാനത്തിൽ ആയി ഞങ്ങൾ..പക്ഷേ അങ്ങനെ ഒട്ടും ആവശ്യമില്ലാത്തവയായി ഒന്നും തന്നെ കണ്ടില്ല എന്ന് വേണം പറയാൻ!!
ആവശ്യമില്ലാത്തവ എന്നൊരു ടാഗ് കൊടുത്ത കളയാൻ മാത്രം നിലവാരത്തിലുള്ള ഒരു വസ്തുവും അവിടെ ഉണ്ടായിരുന്നില്ല എന്ന് തന്നെ പറയണം...ഞങ്ങൾ അവയെ പലതായി തിരിച്ചു...പരമാവധി അവയോരോന്നും ഞങ്ങൾക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ അവയെ മാറ്റിയെടുത്തു...
ഓരോന്നും , അതിലെ കാര്യങ്ങൾ നോക്കുമ്പോഴും എൻറെ അത്ഭുതം കൂടുകയായിരുന്നു..എത്രയെത്ര കഴിവുള്ള കുട്ടികളാണ് ഈ തിയോഫിലസിൽ നിന്നും പഠിച്ചിറങ്ങിയത്അവരൊക്കെ മികച്ച അധ്യാപകരായി മാറിയിരിക്കാം എന്നതിൽ യാതൊരു സംശയവുമില്ല എന്ന് എനിക്ക് ഉറപ്പിച്ചു പറയാൻ പറ്റും.
❤️
Friday, February 5, 2021
ഒത്തിരി സന്തോഷത്തോടെ
ഇന്ന് എനിക്ക് പറയാൻ മറ്റൊരു വിശേഷവും ഇല്ല ' ഒന്ന് ' അല്ലാതെ അതെ...ആ 'ഒന്ന്' എൻറെ മനസ്സിനെ ഒരുപാട് സന്തോഷിപ്പിച്ചു😍ഇന്ന് വരെ ഒരു ചുവടു പോലും കളിച്ചിട്ട് ഇല്ലാത്ത ഞാൻ ഇന്ന് കൂട്ടുകാരോടൊപ്പം ഡാൻസ് പ്രാക്ടീസ് ചെയ്തു ടാലൻറ് ഹണ്ടിന് വേണ്ടി🤭👍
ഇരുപത്തിനാലാം വയസ്സിൽ ഇനി ഡാൻസ് കളിക്കുകയോ ഞാൻ പലതും പറഞ്ഞ് ഒഴിയാൻ ശ്രമിച്ചു...ജീവിതത്തിൽ ഇന്നുവരെ ഒരു ചുവടു പോലും ഞാൻ വെച്ചിട്ടില്ല...!!പലയാവർത്തി ഇതുപറഞ്ഞ് ഞാൻ ഒഴിയാൻ ശ്രമിച്ചുകൊണ്ടേയിരുന്നു...പക്ഷേ പാർവ്വതി സമ്മതിച്ചില്ല എന്തായാലും കളിച്ചേ പറ്റു എല്ലാവരും കളിച്ചേ പറ്റൂ പാർവതി ഉറച്ചുനിന്നു ഒടുവിൽ ഞാൻ അതിനു സമ്മതിക്കുമ്പോൾ എൻറെ മനസ്സിൽ മായ ടീച്ചറുടെ വാക്കുകൾ ആയിരുന്നു "നിങ്ങൾ എന്തു പൊട്ടത്തരം പറഞ്ഞാലും എന്തു പൊട്ട തെറ്റ് കളിച്ചാലും ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുകയു ഉള്ളൂ നിങ്ങൾക്ക് ഒരു പ്രചോദനമാകണം, ഇത് നിങ്ങൾക്ക് ഒരു വേദിയാകണം നിങ്ങളുടെ പോരായ്മകളെ തിരുത്താനുള്ള ഒരു നല്ല വേദി.."
ആദ്യമൊക്കെ വലിയ പ്രയാസമായിരുന്നു . കണ്ണെത്തുന്നിടത്ത് കൈയ്യെത്തുന്നില്ല കയ്യെത്തുന്നിടത്തു മെയ് എത്തുന്നില്ല!!
പയ്യെപ്പയ്യെ ചെറിയ രീതിയിൽ ശരിയായി വന്നു എനിക്കും കളിക്കാൻ പറ്റും എന്ന തോന്നലുണ്ടായി ഒടുവിൽ ഒത്തിരി ഒത്തിരി പരിശ്രമങ്ങൾക്കു ശേഷം ഒരു വിധം ഞാൻ കളിക്കാൻ തുടങ്ങി🤩🤩🤩ഉള്ളിനുള്ളിൽ വളരെ കാലമായി കൊണ്ടുനടന്ന് ആശങ്കയും ആശയും ഇവിടെ സാധിക്കുകയാണ്! ഇവിടെ നിറവേറ്കയാണ്!
കോളേജിൽ നിന്നും തിരികെ ഇറങ്ങുമ്പോൾ ശരീരമാസകലം നല്ല വേദനയാണ്😶😐പക്ഷേ അപ്പോഴും തലയ്ക്കുള്ളിൽ ആ പാട്ട് മുഴങ്ങി കേൾക്കുന്നു ഞാൻ ആദ്യമായി ചുവടു വെച്ച ആ പാട്ട്!!സന്തോഷം തോന്നി വല്ലാത്ത സന്തോഷം എന്തിനൊക്കെയോ കഴിയുമെന്ന തോന്നലുണ്ടായി!! ചില താഴ്ന്ന ചിന്തകൾക്കു വിട പറയാൻ ഇടയാക്കിയ ഇന്നത്തെ ദിവസത്തിന് നന്ദി ഈ ദിവസം എനിക്ക് സമ്മാനിച്ച എൻറെ പ്രിയപ്പെട്ട കൂട്ടുകാർക്കും നന്ദി..🙏സ്റ്റേജിൽ കയറുമ്പോഴും നന്നായി കളിക്കാൻ പറ്റണം🙄😑😑😑അതിന് എനിക്ക് പറ്റുമോ എന്ന് എനിക്കറിയില്ല..പറ്റിക്കണം😃
ശുഭം❤️
മാതൃകയാക്കേണ്ടവർ🔥
ഇന്ന് ഷൈനി ടീച്ചറുടെ ക്ലാസ്സിൽ ഞാനാണ് പ്രാർത്ഥനാ ഗാനം പാടിയത്..ഒത്തിരി നാളുകൾക്ക് ശേഷം ഞാൻ എൻറെ പഴയ പ്രാർത്ഥനാഗാനം പാടുകയാണ്... മനസ്സു മുഴുവൻ ദൈവത്തിൽ അർപ്പിച്ചു ,കണ്ണുകൾമുറുക്കിയടച്ച് , കൈകൾ തൊഴുതു നിന്ന് പ്രാർത്ഥന ചൊല്ലുന്ന ആ കൊച്ചു ബാലികയെ ഞാൻ വീണ്ടും ഓർത്തെടുക്കുകയാണ്...എന്നോ നഷ്ടപ്പെട്ട ആ ദിനങ്ങൾ മനസ്സിൽ കൊണ്ടു വരികയാണ്❤️
വിരിഞ്ഞു നിന്ന താരിലും വിടർന്ന താരക ത്തിലും വിളങ്ങീടും പ്രഭാവമേ വിളക്കുവെക്ക ഞങ്ങളിൽ...സമസ്ത സൃഷ്ടിജാലവും സമങ്ങൾ എന്ന ഭാവന സദാ ചൊരിഞ്ടേണമേ സനാധന പ്രകാശമേ!
ക്ലാസ് ആരംഭിക്കുകയായി..ടീച്ചർ ക്ലാസിൽ ഇല്ലാതിരുന്ന ഒരു ഒഴിവു ദിനത്തിൽ ടീച്ചർ ഞങ്ങളെ ഏൽപ്പിച്ച വർക്ക് അവതരിപ്പിക്കൽ ആയിരുന്നു ആദ്യത്തെ ഞങ്ങളുടെ ഉത്തരവാദിത്വം...ഓരോരുത്തരെയായി ടീച്ചർ ക്ഷണിക്കുകയാണ്. ആണ് ആദ്യം ക്ലാസ് ലീഡർ തന്നെ പാർവ്വതി തൻറെ ഭാഗം കൃത്യമായി അവതരിപ്പിച്ചു. തുടർന്ന് ശ്രീഭദ്ര യും ബിജിയും എത്തി...
അവർ രണ്ടുപേരുടെയും നോട്ടുബുക്കുകൾ അക്ഷരാർഥത്തിൽ എന്നെ കുറ്റബോധത്തിൽ ആക്കി എന്ന് തന്നെ പറയാം...എത്ര മനോഹരമായിട്ടാണ് അവർ തങ്ങളുടെ നോട്ട്ബുക്കുകൾ സൂക്ഷിക്കുന്നത്!! എത്ര വൃത്തിയോട് കൂടിയാണ് അവരുടെ കയ്യക്ഷരങ്ങൾ അതിൽ പതിഞ്ഞിരിക്കുന്നത്..തികച്ചും മാതൃകയാക്കേണ്ട വിദ്യാർത്ഥിനികൾ തന്നെയാണിത്!!!
നോട്ട്ബുക്കുകൾ കൊണ്ടുമാത്രമല്ല അവതരിപ്പിച്ച മൂന്ന് പേരും വളരെ വ്യക്തവും സ്ഫുടവുമായ രീതിയിൽ കാര്യങ്ങൾ ഞങ്ങൾക്ക് പറഞ്ഞു തന്നു...
ക്ലാസ്സ് കഴിഞ്ഞ് ഞങ്ങൾ മറ്റു ഓപ്ഷണൽ കാരുമായുള്ള കമ്പൈൻഡ് ക്ലാസ്സിലേക്ക് പോവുകയാണ്.. ജോജു സാറിൻറെ പാനൽ ഡിസ്കഷൻ വളരെ ഭംഗിയായി തന്നെ പൂർത്തീകരിക്കാൻ സാധിച്ചു...കാണികളിൽ ഒരാൾ ആയിട്ടാണെങ്കിലും അതിൽ പങ്കെടുക്കാൻ സാധിച്ചതിൽ എനിക്ക് സന്തോഷമുണ്ട്.... ആൻസി ടീച്ചറുടെ ക്ലാസ് ആയിരുന്നു മറ്റൊന്ന്.! അതിൽ പിന്നെ കൂടുതൽ ഒന്നും പറയാനില്ല🤭😀ക്ലാസ് പീരിയഡ് തുടങ്ങുമ്പോൾ തന്നെ പേടിയോടെ നോട്ട് മുഴുവൻ പഠിക്കാനുള്ള തിടുക്കത്തിലാണ് എല്ലാവരും🤪😜😃മായ ടീച്ചറുടെ ക്ലാസ്സിൽ ഇന്ന് ചെറിയൊരു ഗെയിം ചെയ്യിപ്പിച്ചു.ഞങ്ങൾ ഒരു 10 ചോദ്യങ്ങൾ ചോദിച്ച ശേഷം ഓരോ ചോദ്യത്തിനും ഉത്തരങ്ങൾക്ക് കൃത്യമായ വാക്കുകൾ നൽകിആ മാർക്കുകളുടെ അടിസ്ഥാനത്തിൽ നമ്മളുടെ സ്വഭാവം ഏത് മൃഗത്തോട് ആണ് കൂടുതൽ യോജിക്കുന്നത് എന്ന് കണ്ടെത്തുന്നത് ആയിരുന്നു ആ ഗെയിം..രസകരമായ ആ ഗെയിമിന് ശേഷം ഞങ്ങളുടെ പോസിറ്റീവും നെഗറ്റീവും ഒരു പേപ്പറിൽ എഴുതി വാങ്ങിയാണ് ടീച്ചർ ക്ലാസിൽ നിന്നും പോയത്...നാളെ ആ പേപ്പറുമായി വരുന്ന ടീച്ചർ എന്തായിരിക്കാം ഞങ്ങളോട് പറയുന്നത് എന്ന് ഞാൻ അപ്പോഴേ ചിന്തിച്ചുതുടങ്ങി...🙄🤔🤔
വൈകുന്നേരത്തെ പിടി പിരീഡിൽ ഞങ്ങൾ ഞങ്ങൾ ചെസ്സ് കളിക്കുകയും ടാലൻറ് ഹണ്ടി നായുള്ള പ്രോഗ്രാമിന് പ്രാക്ടീസ് ചെയ്യുകയും ചെയ്തു💞💝
അങ്ങനെ നല്ലൊരു ദിനം വീണ്ടും കഴിയുകയാണ്🔥
ശുഭം❤️
Wednesday, February 3, 2021
പഠനം.. മധുരം...❤️
ഇന്നൊരു സ്വാഭാവിക ദിനമായിരുന്നു... എന്നാൽ ഈ ദിവസത്തിലും എനിക്ക് ഓർത്തുവയ്ക്കാൻ ഒരു പുതുമയുണ്ട്...MTTS ൽ വന്നതിനു ശേഷം ഞാൻ ആദ്യമായി ചാപ്പലിൽ പോയി പ്രാർത്ഥിക്കുന്ന ദിവസം ഇന്നായിരുന്നു... എന്നും ക്ലാസ്സിൽ പ്രാർത്ഥനയോടുകൂടി ദിവസം തുടങ്ങുമെങ്കിലും ചാപ്പലിലെ പ്രാർത്ഥന ആദ്യമായാണ്..
പ്രാർത്ഥനക്ക് ശേഷം ശാന്തവും സമാധാനവും നിറഞ്ഞ ഒരു മനസ്സുമായാണ് ഞാൻ ക്ലാസ്സിൽ കയറിയത്...
പിന്നെ പതിവുപോലെ പാഠഭാഗങ്ങളിേലേക്ക്❤️
കൂട്ടത്തിൽ വ്യത്യസ്തമായ ഒന്ന് ജോജു സാറിൻറെ ക്ലാസ് ആയിരുന്നു...ടെക്നോളജി കൊണ്ടുള്ള നേട്ടവും കോട്ടവും എന്ന വിഷയത്തിൽ പാനൽ ഡിസ്കഷൻ നടത്തിയതിന്റെ പ്രെസൻറ്റേഷൻ ആയിരുന്നു ഇന്ന്...പക്ഷേ 3 ടീമുകൾക് മാത്രമേ അവതരിപ്പിക്കാൻ സമയം ലഭിച്ചുള്ളൂ...ബാക്കിടീമുകളുടെ അവതരണത്തിനായി കാത്തിരിപ്പോടെ...
❤️
Tuesday, February 2, 2021
പതിരുകൾ അല്ലാ; കതിരുകൾ ആയിത്തീരണം
ഇന്ന് വളരെ അപ്രതീക്ഷിതമായി , ഒത്തിരി സന്തോഷിച്ച ദിവസമായിരുന്നു !!!സന്തോഷം മാത്രമല്ല ഒപ്പം അതിശയവും..❤️💝പതിവുപോലെ ഇന്ന് ആദ്യത്തെ പിരീഡ് ഓഡിറ്റോറിയത്തിൽ എല്ലാവരും ഒന്നിച്ചുള്ള combined ക്ലാസ് ആയിരുന്നു ആൻസി ടീച്ചർ ആയിരുന്നു ആദ്യം...
Piaget ൻറെ development ൽ theory യിൽ നിന്നും അടുത്ത തിയറിയിലേക്ക് കടക്കുകയാണ്...
അങ്ങനെ ആ ക്ലാസ് കഴിഞ്ഞപ്പോൾ, തീരെ പ്രതീക്ഷിക്കാത്ത വർണാഭമായ ഒരു മണിക്കൂർ സമയം ആയിരുന്നു ഞങ്ങളെ കാത്തിരുന്നത്!!ഞങ്ങളുടെ സീനിയർ ബാച്ചിലെ വിദ്യാർത്ഥികളുടെ കലാപരിപാടികൾ ആയിരുന്നു അത്. അക്ഷരാർത്ഥത്തിൽ ഞങ്ങളെ ഞെട്ടിച്ചു കളഞ്ഞു എന്ന് തന്നെ പറയാം... !!
എത്ര കഴിവുള്ള കുട്ടികൾ ആണ് ഞങ്ങളുടെ സീനിയർ ബാച്ച്! കണ്ണിന് ആനന്ദകരവും മനസ്സിനുല്ലാസം നിറക്കുന്നതും ആയിരുന്നു ആ ഒരു മണിക്കൂർ സമയം❤️
Monday, February 1, 2021
" നന്ദി ചൊല്ലിടാം ചെറിയൊരു നന്മയ്ക്കും"
01/02/2021
2021 ലെ രണ്ടാം മാസത്തിലെ ഒന്നാമത്തെ ദിവസത്തിൻറെ തുടക്കം വളരെ നല്ലൊരു orientation ക്ലാസ്സ് ഓടുകൂടി ആയിരുന്നു... ഇന്നലെ തന്നെ ഇന്നത്തെ ദിവസം രാവിലെ മുതൽ ഉച്ചവരെ ഞങ്ങളെ കാത്തിരിക്കുന്നത് orientation ക്ലാസ് ആണെന്ന് അറിയാമായിരുന്നു...എങ്കിലും ഇത്ര മനോഹരമായ ഒരു ക്ലാസ്സ് ആയിരുന്നു ഞങ്ങളെ കാത്തിരുന്നതെന്ന് ഞങ്ങൾ ആരും അറിഞ്ഞില്ല.
"ചെറിയൊരു തിന്മക്കും ക്ഷമ ചോദിക്കണം ചെറിയൊരു നന്മയ്ക്കും നന്ദി ചൊല്ലണം"
സാറ് പറഞ്ഞ വാക്കുകൾ ഇപ്പോഴും കാതുകളിൽ മുഴങ്ങുന്നുണ്ട്...❤️ഞങ്ങളെ പല ഗ്രൂപ്പുകളായി തിരിച്ചുകൊണ്ട് ഞങ്ങളിൽ നിന്നു തന്നെ സാർ ഉദ്ദേശിക്കുന്ന ചോദ്യത്തിന് ഉത്തരം നേടിയെടുത്തു കൊണ്ടുള്ള ക്ലാസ് ആയിരുന്നു അത്!!
തുടക്കത്തിൽ സാറ് ചെയ്യിച്ച ആക്ടിവിറ്റികൾ കാരണം ഞങ്ങളിൽ പലർക്കും പലരെയും അടുത്തറിയുവാൻ സാധിച്ചു...
അദ്ദേഹം ഞങ്ങൾക്ക് പറഞ്ഞുതന്ന കാര്യങ്ങൾ എല്ലാം കൂടി ചുരുക്കത്തിൽ ഇപ്രകാരം പറയാം
1- ഒരു നിർദ്ദേശം ഒരാൾ നൽകുമ്പോൾ അത് വ്യക്തമായിയും സൂക്ഷ്മമായും പരിശോധിച്ച് അതിെലെ ആശയം മനസ്സിലാക്കി കൈകാര്യം ചെയ്യേണ്ടുന്നതിൻറെ ആവശ്യകത.
2-ഓരോ കുട്ടിയും ഓരോ വ്യക്തിത്വങ്ങളാണ് ആണ്.അതായത് ഓരോ കുട്ടിയും ഓരോ വ്യക്തിത്വത്തിന് ഉടമകളും ബഹുമാനം അർഹിക്കുന്നവരുമാണ്...മുതിർന്ന വരെയാണ് ബഹുമാനിക്കേണ്ടത് എന്നുള്ളതിൽ നിന്നും വ്യത്യസ്തമായി ഓരോ വ്യക്തിയും ബഹുമാനം അർഹിക്കുന്നു എന്ന് അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചു.
3-ഒരാളുടെ സ്വഭാവരൂപീകരണത്തിൽ അവൻറെ സാഹചര്യങ്ങൾക്കുള്ള പങ്ക് വളരെ വലുതാണ്.ആയതിനാൽ തന്നെ വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്നു വരുന്നവരുടെ പ്രയാസങ്ങളെയും പ്രശ്നങ്ങളെയും മനസ്സിലാക്കി സാഹചര്യങ്ങളെ കൂടി കണക്കിലെടുത്ത് അത് പരിഹരിക്കാനുള്ള തുറന്ന മനസ്സ് ഒരു അധ്യാപകന് വളരെ അത്യാവശ്യം ആയതാണ്.
4-ഉദാത്തമായ സൗഹൃദം, പരസ്പരബഹുമാനം, പരസ്പരം മനസിലാക്കൽ, കരുതൽ,സഹകരണം, ഉത്തരവാദിത്തം എന്നിവ ഉൾക്കൊള്ളുന്ന ഒരുബന്ധം positive ആയ ഒരു relationship ന് ഉത്തമ ഉദാഹരണമാണ്.
5- തെറ്റുപറ്റിയാൽ അതിനെ തിരുത്തുന്നതിനും ഒരു രീതിയുണ്ട്... ഇത്തിരി എരിവുണ്ടെങ്കിലും ഒത്തിരി രുചി നൽകുന്ന സാൻവിച്ച് മോഡൽ പോലെ.
6-എത്ര വലിയ ബഹുമാനം അർഹിക്കുന്ന ബന്ധം ആണെങ്കിലും അതിൽ മോശമായി എന്തെങ്കിലും കണ്ടാൽ... അല്ലെങ്കിൽ നമ്മുടെ നമ്മുടെ സുരക്ഷിതത്വത്തിന് ഭീഷണിയാകുന്ന എന്തെങ്കിലും കണ്ടാൽ ആ ബന്ധത്തോട് no പറയാൻ അല്ലെങ്കിൽ അരുതെന്നു പറയുവാനുള്ള ആർജ്ജവം ഉണ്ടാകണം.
7- ദേഷ്യം ,നിരാശ , വിഷമം ഇതൊക്കെ അനുഭവിക്കുന്ന കുട്ടികൾക്ക് സഹായം നൽകുന്ന ചൂണ്ടുപലകകൾ ആയി മാറണം അധ്യാപകൻ..
ഇങ്ങനെ വളരെ മൂല്യം ആഗ്രഹിക്കുന്ന ഒരുപാട് അറിവുകൾ ഞങ്ങൾക്ക് പകർന്നുനൽകി ഉച്ചയോടുകൂടി ജോബിസാർ ക്ലാസ് അവസാനിപ്പിച്ചു...
ഉച്ചകഴിഞ്ഞ് മായ ടീച്ചറും ജോജു സാറും പതിവുപോലെ ക്ലാസ്സെടുത്തു.
ശുഭം❤️
നന്മയുടെ നല്ലൊരു ദിനം
29/01/2021
One best book is equal to hundred good friends, but one good friend is equal to a library. " - Dr.APJ Abdul Kalam.
മനോഹരമായ ഈ ഒരു ചിന്തയോടെ കൂടിയാണ് ഇന്നത്തെ ദിവസം ആരംഭിച്ചത്... ക്ലാസ്സ്മുറികളിലെ വൈവിധ്യമാർന്ന സ്വഭാവത്തോടുകൂടിയ ഉള്ള വിവിധ തരം വിദ്യാർത്ഥികളുടെ ഭാവങ്ങൾ ടീച്ചർ സ്ക്രീനിൽ കാണിച്ചപ്പോൾ വളരെ അതിശയത്തോടെയും കൗതുകത്തോടും കൂടി ഞാൻ അത് നോക്കിയിരുന്നു...
ഞാനുൾപ്പെടെയുള്ളവർ പഠനം നടത്തി കടന്നുവന്ന ഞങ്ങളുടെ ക്ലാസ് മുറികളിൽ ഇത്തരത്തിലുള്ള പല സ്വഭാവത്തോടും കൂടിയ കുട്ടികൾ ആയിരുന്നല്ലോ ഉണ്ടായിരുന്നത് എന്നു ഞാനോർത്തു...എന്നിലെ അധ്യാപികയെ കാത്ത് ക്ലാസിൽ ഉണ്ടാകുന്നതും ഇത്തരത്തിലെ കുട്ടികൾ ആയിരിക്കുമെന്നു ഞാൻ ചിന്തിച്ചു. ഒരുതരത്തിൽ പറഞ്ഞാൽ അധ്യാപിക ആവുക എന്നത് ഒരു ഭാഗ്യം തന്നെയാണ്, വ്യത്യസ്ത മനോഭാവമുള്ള വ്യത്യസ്ത ചുറ്റുപാടുകളിൽ നിന്നും വരുന്ന പലതരത്തിൽപ്പെട്ട വിദ്യാർത്ഥികളെ പഠിപ്പിക്കാൻ ഉള്ള ഒരു അവസരം ആണല്ലോ അവിടെ ലഭിക്കുന്നത്!!! പഠിപ്പിക്കുക എന്നത് മാത്രമല്ല അവരോട് ഇടപഴകി അവരുടേതായ രീതിയിൽ അവരുടെ സ്വപ്നങ്ങളെ വളർത്തിയെടുക്കുക എന്നതാണ് നമ്മുടെ ചുമതല! ഞാൻ അതിശയത്തോടെ ഓർത്തിരുന്നു🤩🤩🤩
പിയാഷെയുടെ തീയറിയിലൂടെ ഒരു കുട്ടിയെ എപ്പോഴാണ് അവൻറെ വിദ്യാഭ്യാസ കാലഘട്ടത്തിലേക്ക് കാലെടുത്തു വെക്കേണ്ടത് എന്നും, എങ്ങിനെയാണ് ഒരു കുട്ടിയുടെ മാനസിക നിലയനുസരിച്ച് അല്ലെങ്കിൽ അവൻറെ വളർച്ചയുടെ തോതനുസരിച്ച് അവനെ പാകപ്പെടുത്തി എടുക്കേണ്ടത് എന്നും ഞാൻ മനസ്സിലാക്കി.
ജിബി ടീച്ചറുടെ ക്ലാസ് ആയിരുന്നു അക്ഷരാർഥത്തിൽ എന്നെ ഞെട്ടിച്ചു കളഞ്ഞത്....വർഷങ്ങളായി മനസ്സിൽ അമർഷവും ദേഷ്യവും വെറുപ്പും മാത്രം വച്ചുപുലർത്തിയിരുന്ന ഹിറ്റ്ലർ എന്ന ക്രൂരനായ ഭരണാധികാരിയുടെ, അധികമാരും കേട്ടുകേൾവിയില്ലാത്ത ( അദ്ദേഹത്തിൻറെ ആത്മകഥ വായിച്ചവർ ഒഴികെ) വേദനാജനകമായ ഒരു ബാല്യകാലത്തെ പറ്റി ആയിരുന്നു ടീച്ചർ പറഞ്ഞത്.ഒരു കുട്ടിയുടെ സ്വഭാവരൂപീകരണത്തിൽ എത്രത്തോളം ആണ് അവൻറെ ചുറ്റുപാടും സമൂഹവും മാതാപിതാക്കളും അവനെ സ്വാധീനിക്കുന്നത് എന്ന് ഞാൻ ഹിറ്റ്ലറുടെ കഥയിൽ നിന്നും മനസ്സിലാക്കി!.
Digital Era യിൽ അധ്യാപകരുടെ പങ്കിനെ കുറിച്ച് ചർച്ച ചെയ്ത ജോജു സാറിന്റെ ക്ലാസ്സിലൂടെ Techno Teachers ആകാനുള്ള ശ്രമവും ഞങ്ങൾ ആരംഭിച്ചു...
ഷൈനി ടീച്ചറുടെ ഓപ്ഷൻ ക്ലാസിൽ ഞങ്ങൾ ലൈബ്രറിയിൽ എത്തുകയും പുസ്തകങ്ങളുമായി ചങ്ങാത്തത്തിലാവുകയും ചെയ്തു.
ഫിസിക്കൽ എജുക്കേഷൻ കഴിഞ്ഞ് പുതിയൊരു നാളെയെ നേർന്നുകൊണ്ട് പടിയിറങ്ങുന്നു..
കണ്ണിന് ആനന്ദകരം ഈ റിപ്പബ്ലിക് ദിനാഘോഷം!!
28/1/2021
അക്ഷരാർത്ഥത്തിൽ വളരെ മനോഹരമായ ഒരു ദിനം എന്ന് തന്നെ പറയാം... തുടക്കം യോഗയിലൂടെ ആയിരുന്നു. ആദ്യമായി യോഗ ചെയ്യുന്നതിൻറെ എല്ലാ ആവലാതികളും എനിക്ക് ഉണ്ടായിരുന്നു.പക്ഷേ ഞാൻ ആവലാതിപ്പെട്ട അത്രയും പ്രയാസമൊന്നും ഉണ്ടായിരുന്നില്ല. യോഗ കഴിഞ്ഞപ്പോൾ മനസ്സിനും ശരീരത്തിനും നല്ല ഉന്മേഷം ഉള്ളതായി തോന്നി...
യോഗ കഴിഞ്ഞ് വളരെ ഉന്മേഷവാൻ മാർ ആയിട്ടായിരുന്നു ഞങ്ങൾ മായ ടീച്ചറുടെ ക്ലാസിൽ ഇരുന്നത്...അധ്യാപകർക്ക് ഉണ്ടായിരിക്കേണ്ട നൈപുണ്യത്തെക്കുറിച്ചാണ് ക്ലാസ്സിൽ ചർച്ച ചെയ്യപ്പെട്ടത്.
ഇന്ന് ഉച്ചകഴിഞ്ഞ് റിപ്പബ്ലിക്ദിനാഘോഷം ആണെന്ന് പറഞ്ഞപ്പോൾ ഇത്രയും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല...വാക്കുകൾകൊണ്ട് ഒട്ടും വർണ്ണിക്കാൻ കഴിയാത്ത വർണ്ണവിസ്മയം ആയിരുന്നു എനിക്കായി അവിടെ എൻറെ കൂട്ടുകാർ ഒരുക്കിയിരുന്നത്.., ഓരോ ക്ലാസിലെ കുട്ടികളും മറ്റു ക്ലാസിലെ കുട്ടികളുടെ കഴിവിനെ കണ്ട് അതിശയിച്ചു നിന്നുപോയ ഒരു അവസരം!!!
വർണ്ണനകൾക്ക് അതീതമായി കണ്ണിന് ആ നന്ദകരവും മനസ്സിന് ഉല്ലാസവും ഉന്മേഷവും നിറക്കുന്നതുമായ ഒരു പരിപാടി...അപ്രതീക്ഷിതമായി ഇത്രയധികം മനോഹരമായ ഒരു വിരുന്നൊരുക്കിയ എൻറെ പ്രിയപ്പെട്ട കൂട്ടുകാർക്ക് ഒരായിരം നന്മകൾ നേർന്നുകൊണ്ട് തന്നെ തുടങ്ങാം ഇന്നത്തെ ബ്ലോഗ്...
ഇന്നത്തെ ഈ ബ്ലോഗിന് അക്ഷരങ്ങളുടെ ആവശ്യം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല... കണ്ണ് ഒപ്പിയെടുത്ത കാഴ്ചകൾക്കത്രയും വരില്ല എങ്കിലും ഫോണിലെ ക്യാമറ കണ്ണുകൾ ഒപ്പിയെടുത്ത ചിത്രങ്ങളാൽ നിറയ്ക്കുകയാണ് ഞാൻ ഈ ബ്ലോഗ്...
ശുഭം❤️
കാത്തിരുന്ന ആ ദിവസം
27/01/2021
അതെ ഇന്നാണ് ആ ദിവസം ഞാൻ കാത്തിരുന്ന ആ ദിവസം...തിയോഫിലസ് ലേക്കുള്ള എൻറെ ആദ്യത്തെ ദിനം..നേർക്കുനേരെയുള്ള ക്ലാസുകൾ, ചുറ്റിലും കൂട്ടുകാർ... അങ്ങിനെയങ്ങിനെ നിറയെ പ്രതീക്ഷകളുമായി ഞാനിതാ ബഥനി കുന്നിലേക്ക് പോവുകയാണ്...
ക്ലാസിൽ എത്തിയ ഉടൻ എല്ലാ കൂട്ടുകാരെയും പരിചയപ്പെട്ടു എല്ലാവരുടെയും നമ്പർ ഫോണിൽ സേവ് ചെയ്തു... ഓൺലൈൻ ക്ലാസ്സുകളിൽ നിന്നും ഓഫ്ലൈൻ ഇലേക്ക് എത്തിയപ്പോൾ എന്തോ ഒരു നിധി കിട്ടിയ പ്രതീതിയായിരുന്നു എല്ലാവർക്കും...അതുവരെ ഓൺലൈനിൽ മാത്രം കണ്ടിരുന്ന കൂട്ടുകാർ പരസ്പരം സന്തോഷത്തോടെ വിശേഷങ്ങൾ പങ്കുവച്ചു.
അതോടെ പുതിയ കൂട്ടുകാർ നേരിട്ട് എങ്ങനെയായിരിക്കും എന്നുള്ള എൻറെ ആശങ്കകൾക്ക് വിരാമമായി..
ആദ്യമായി ജിബി ടീച്ചറുടെ ക്ലാസ് ആണ് എന്നെ വരവേറ്റത്.. ID, ego, super ego,എന്നീ മൂന്ന് മാനസിക അവസ്ഥ കളെ പറ്റി ടീച്ചർ ക്ലാസെടുത്തു. ആദ്യത്തെ ഇതിനോട് no പറയണമെന്നും രണ്ടാമത്തേതും മൂന്നാമത്തേതും ആയ കാര്യങ്ങളോട് yes പറഞ്ഞു വരവേല്ക്കണ മെന്നും ടീച്ചർ ഞങ്ങളെ പഠിപ്പിച്ചു.
പെട്ടെന്നാണ് ഇന്ന് രാവിലെ ബസ്സിൽ ഉണ്ടായ അനുഭവം ഞാനോർത്തത്; കയ്യിൽ ബസ് ടിക്കറ്റിനായുള്ള കാശുമായി ഞാൻ കയറിയില്ല എന്ന കാരണത്താൽ കണ്ടക്ടർ എന്നെ വഴക്കു പറഞ്ഞു എല്ലാവരുടെയും മുന്നിൽ വെച്ച് എന്നെ വഴക്കു പറഞ്ഞത് എന്നെ അപമാനിതയാക്കി അതിനാൽ തന്നെ എനിക്ക് അദ്ദേഹത്തോട് വളരെയധികം ദേഷ്യവും വെറുപ്പും തോന്നി പെട്ടെന്ന് തന്നെ ഞാൻ ചിന്തിച്ചു അയാൾ അയാളുടെ ഉത്തരവാദിത്വം ആണല്ലോ നിറവേറ്റുന്നത്...പിന്നീട് എനിക്ക് തോന്നി തിരക്കുള്ള ബസ്സിൽ ഓടിനടന്ന് എല്ലാവരുടെയും ടിക്കറ്റ് എടുക്കുന്ന ആ മനുഷ്യൻ എത്രത്തോളം വിഷമതകൾ അനുഭവിച്ചിട്ടുണ്ടാകാം ,മാനസിക സംഘർഷം അനുഭവിച്ചിട്ടുണ്ടാകാം അപ്പോഴാണ് ഞാൻ മനസ്സിലാക്കിയത് ആദ്യം എനിക്ക് തോന്നിയത് id ആണെന്നും പിന്നീട് ego ,super ego എന്നിവയാണ് ഇതിനെത്തുടർന്ന് ഉണ്ടായതെന്നും...
സ്വന്തം ജീവിതത്തിൽ ഉണ്ടായ അനുഭവത്തെ തന്നെ കൂട്ടിയിണക്കി ചിന്തിച്ചപ്പോൾ ടീച്ചർ ക്ലാസ് എടുത്ത ടോപ്പിക്ക് എത്ര ഈസി ആണെന്ന് എനിക്ക് മനസ്സിലായി...❤️
ജോജു സാറിന്റെ ക്ലാസ് ആയിരുന്നു അടുത്തത്... മാത്രമല്ല ഇന്ന് ഗ്രൂപ്പ് ഡിസ്കഷനുള്ള വേദി കൂടിയായിരുന്നു അത്.ഒരു ഗ്രൂപ്പിൽ ഒത്തിരി പേരോട് ഇടപെടാനും,ആശയങ്ങൾ പങ്കുവയ്ക്കുവാനും ,നല്ലൊരു team spirit ഓടെ മുന്നോട്ട് പോകാനുമുള്ള ഒരു അവസരം ഞങ്ങൾക്ക് ലഭിച്ചു.പല ഓപ്ഷണലിലെ കൂട്ടുകാർ ഒരുമിച്ച് ഒരു ഗ്രൂപ്പിൽ വന്നത് തമ്മിൽ തമ്മിൽ പരസ്പരം പരിചയപ്പെടാനുള്ള ഒരു അവസരം ആയി മാറുക തന്നെ ചെയ്തു. ജീവിതത്തിലെ ഒരു വേറിട്ട അനുഭവമായിരുന്നു അത് അത്.....
വൈകുന്നേരത്തെ പിടി ക്ലാസ്സ് എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു... Warm up ചെയ്തും Kho-kho കളിച്ചും മനസ്സിനും ശരീരത്തിനും ആകെ ഉന്മേഷം നിറഞ്ഞു...
ഇന്നത്തെ ക്ലാസ് കഴിഞ്ഞു ഇറങ്ങവേ മനസ്സിൽ ജോജു സാർ പറഞ്ഞു തന്ന വാക്യം ആയിരുന്നു...
The mediocre teacher tells.
The good teacher explains.
The superior teacher demonstrates.
The great teacher inspires.
- William Arthur Ward
റിപ്പബ്ലിക് ദിനം
ഇന്ന് 26 /1/ 2021
ഭാരതത്തിൻറെ റിപ്പബ്ലിക് ദിനം, ഏതൊരു ഭാരതീയനും പോലെ ഈ ദിനത്തിൽ ഞാനും സന്തോഷവതിയാണ്...ഇന്ത്യക്ക് സ്വാതന്ത്ര്യം നേടി തരാൻ വേണ്ടി പ്രയത്നിച്ച ഒട്ടനവധി ദേശസ്നേഹികളെ ഓർത്തുകൊണ്ട് തന്നെ ഇന്നത്തെ ബ്ലോഗ് തുടങ്ങാം...ഇന്ത്യയെ ഒരു പരമാധികാര ജനാധിപത്യ മതേതരത്വ സോഷ്യലിസ്റ്റ് റിപ്പബ്ലിക് രാജ്യമാക്കി മാറ്റുന്നതിൽ സ്വാതന്ത്ര്യ സമര സേനാനികൾ വഹിച്ച പങ്ക് വളരെ വലുതും വർണിക്കാൻ കഴിയാത്തതും തന്നെയാണ്...
ജോജു സാറിൻറെ സ്വാഗത പ്രസംഗത്തോടെ കൂടി തിയോഫിലസിലെ റിപ്പബ്ലിക് ദിനാഘോഷം ആരംഭിക്കുകയാണ്..പ്രിൻസിപ്പൽ സാറിൻറെ അഭാവത്തെ ജിബി ടീച്ചർ ത്രിവർണ്ണപതാക ഉയർത്തുകയുണ്ടായി... ഒന്നിനെയും കൂസാതെ വാനിൽ ഉയർന്നുപൊങ്ങി കാറ്റിൻറെ കൈകളിൽ വിരിമാറു കാട്ടി തെളിഞ്ഞു പറക്കുന്ന എൻറെ ത്രി അവർണ്ണ പതാകയെ കണ്ടപ്പോൾ ഏതൊരു ദേശസ്നേഹിയും പോലെ എൻറെ കണ്ണുകൾ അഭിമാനത്താൽ നിറഞ്ഞു...
നമുക്കു സ്വാതന്ത്ര്യം നേടിത്തരാൻ വേണ്ടി പ്രയത്നിച്ച ദേശസ്നേഹികളെ സംബന്ധിച്ചുള്ള തു തന്നെയായിരുന്നു ജിബി ടീച്ചറുടെ പ്രസംഗം ... ടീച്ചറുടെ ഓരോ വാക്കുകളും ചാട്ടുളി പോലെ ഹൃദയത്തിൽ വന്നു കൊണ്ടു...
"അവനവനു വേണ്ടിയല്ലാതെ അപരന്നു ചുടുരക്തമൂറ്റി കുലം വിട്ടു പോയവൻ രക്തസാക്ഷി"
എൻറെ ഉള്ളിലിരുന്ന് ആരോ അറിയാതെ പാടി...!!
തുടർന്ന് കോളേജ് ചെയർപേഴ്സൺ ഞങ്ങളോട് സംസാരിച്ചു.ഞങ്ങളിൽ നിന്നും ഒരാൾ തന്നെ സ്വ രാഷ്ട്രത്തോടുള്ള കട മകളെയും ഉത്തരവാദിത്വങ്ങളും പറ്റി ഞങ്ങളെ ബോധവൽക്കരിച്ച്പോൾ ഒത്തിരി സന്തോഷം തോന്നി...
ശേഷം സോഷ്യൽ സയൻസ് കാർ അവതരിപ്പിച്ച ക്വിസ് കോമ്പറ്റീഷൻ ആയിരുന്നു അതിൽ ഞങ്ങളുടെ ക്ലാസ്സിലെ ശ്രുതി എന്ന സുഹൃത്തിന് സമ്മാനം കിട്ടി... ക്ലാസിനെ അഭിമാനം ഉയർത്തുന്നതിൽ ശ്രുതി ഒരു പങ്കുവഹിച്ചു എന്ന് സാരം...❤️😊
അങ്ങനെ ഞങ്ങളുടെ റിപ്പബ്ലിക്ദിനാഘോഷം ഇവിടെ അവസാനിക്കുകയാണ്.ഇനി നാളെ നാളെ പുതിയ തുടക്കം നേർക്കുനേരെയുള്ള ക്ലാസുകൾ,ചർച്ചകൾ, ആരോഗ്യപ്രദമായ മത്സരങ്ങൾ, പുതിയ പഠന രീതികൾ, അങ്ങിനെയങ്ങിനെ പ്രതീക്ഷയോടെ....💞
അവസാനിക്കുന്നു എന്ന പ്രതീക്ഷയോടെ
25/01/2021
ഇന്ന് തിങ്കളാഴ്ചയാണ് പുതിയ ഒരു ആഴ്ചയുടെ തുടക്കം. സന്തോഷത്തോടു കൂടിയാണ് ഇന്നത്തെ ക്ലാസ് അറ്റൻഡ് ചെയ്തത് എന്ന് തന്നെ പറയാം,കാരണമെന്തെന്നാൽ ഇന്ന് ഓൺലൈൻ ക്ലാസ്സുകളിൽ അഞ്ചാമത്തെയും അവസാനത്തേതുമായ ക്ലാസ് ആണ് നടക്കാൻ പോകുന്നത്...അങ്ങനെയാണ് എന്നാണ് എൻറെ വിശ്വാസം ; അങ്ങനെ തന്നെ ആയിരിക്കും...
നാളെ ജനുവരി 26 റിപ്പബ്ലിക് ദിനമാണ്.റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കാൻ വേണ്ടി തിയോഫിലസ് ൽ എത്തിച്ചേരണമെന്ന് നേരത്തെ ഷൈനി ടീച്ചർ പറഞ്ഞിരുന്നു...എന്തൊക്കെയായിരിക്കും നാളെ നടക്കാനിരിക്കുന്ന പരിപാടികൾ..ഇങ്ങനെ നാളെയെപ്പറ്റി ഓരോന്നോർത്ത് കൊണ്ടാണ് ഇന്നത്തെ ക്ലാസ് ആരംഭിച്ചതു തന്നെ.
ഇന്ന് ഓൺലൈൻ ക്ലാസ്സിൽ ആദ്യം വളരെ കുറച്ചു പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ...എന്താണ് കുട്ടികളുടെ എണ്ണം കുറയാൻ കാരണം എന്ന് സാർ ചോദിച്ചപ്പോഴാണ് ഇന്ന് സയൻറിഫിക് ഓഫീസറുടെ എക്സാം പിഎസ്സി നടത്തുന്ന വിവരം ഞാൻ അറിഞ്ഞത്...എക്സാം ഡേറ്റ് പ്രസിദ്ധീകരിച്ച സമയത്ത് എക്സാം എഴുതുന്നതിനുള്ള, യോഗ്യതാ വിദ്യാഭ്യാസം എനിക്ക് ഇല്ലാതിരുന്നു നഷ്ടപ്പെട്ട ആ സാധ്യതയെ ഓർത്ത് ഞാൻ നെടുവീർപ്പിട്ടു..
ആദ്യത്തെ ക്ലാസ് ഫിസിക്കൽ എജുക്കേഷൻ ആയിരുന്നു അത് എന്തായാലും നന്നായി മാനസികമായും ശാരീരികമായും ഉന്മേഷത്തോടെ തന്നെ ക്ലാസ്സിൽ ഇരിക്കാൻ പറ്റുമല്ലോ... ഞാൻ ചിന്തിച്ചു.അനുലോമ വിലോമ പ്രാണായാമം യോഗ ഭാഗങ്ങൾ സാർ ഞങ്ങളെ കൊണ്ട് ചെയ്യിച്ചു... പലയാവർത്തി ഇത് ചെയ്യിപ്പിക്കുകയും ഇതുകൊണ്ട് ശരീരത്തിനും മനസ്സിനും ഉണ്ടാകുന്ന നേട്ടങ്ങളെപ്പറ്റി മനസ്സിലാക്കി തരികയും ചെയ്തു സാർ ക്ലാസ് അവസാനിപ്പിച്ചു..
അടുത്തത് ഷൈനി ടീച്ചറുടെ ക്ലാസ് ആയിരുന്നു ചില ബുദ്ധിമുട്ടുകൾ കാരണം ടീച്ചർക്ക് ക്ലാസ് എടുക്കാൻ സാധിച്ചില്ല അതിനെ തുടർന്ന് ഞങ്ങൾക്ക് വർക്ക് നൽകി ക്ലാസ് അവസാനിപ്പിച്ചു .സയൻറിഫിക് ടെമ്പർ സർട്ടിഫിക്കറ്റ് ലിറ്ററസി എന്നിവയെപ്പറ്റി എഴുതാൻ ആയിരുന്നു ടീച്ചർ ഞങ്ങൾക്ക് വർക്ക് നൽകിയത്...
അതോടുകൂടി ഇന്നത്തെ ഓൺലൈൻ ക്ലാസ് അവസാനിച്ചു ഇന്നത്തേത് മാത്രമല്ല ഓൺലൈൻ ക്ലാസുകൾ അവസാനിച്ചു എന്ന് തന്നെ പറയാം. ഇനി നേരെ MTTC യിലേക്ക് നമ്മൾ പോവുകയാണ്...ഒരു നേർകാഴ്ചയ്ക്കായി...ഒരു ഒത്തുകൂടലിന് ആയി, നല്ല നാളേക്കായി ഒരു കൂട്ടം കുട്ടികളെ വാർത്തെടുക്കുവാൻ ആയി പരിശ്രമിക്കാൻ..
.
Second day of sports meet
With March past followed by flag hoisting the final day of the meet started. Today finals were conducted. Javeline throw was an event i ant...

-
ഞാനും ഒരു അധ്യാപികയാകാൻ തയ്യാറെടുക്കുകയാണ്. ഇന്നാണ് അതിന് തുടക്കം കുറിച്ചത്. ഒരു പരിചയവും ഇല്ലാത്ത തിയോഫിലസ് ലേ പടവുകൾ കയറിയപ്പ...
-
ഇന്നലെ കൂട്ടുകാരുടെ ബ്ലോഗ് സന്ദർശിച്ച ഞാൻ ഒരുപാട് സന്തോഷിച്ചു.അവരുടെ എഴുത്തിടങ്ങളിൽ ഞാനും ഇടം നേടിയിരിക്കുന്നു...എൻറെ ചിത്രത്തോ...
-
ഇന്ന് ഞങ്ങളെല്ലാവരും ഓഡിറ്റോറിയത്തിൽ ഒരുമിച്ചുകൂടി. നാളെ ഞങ്ങളുടെ ജീവിതത്തിലെ പുതിയൊരു അദ്ധ്യായ നതിലേക്ക് കടക്കുകയാണ്.. ജോജു സാറിൻറെ നേതൃത്...