എത്രയെത്ര കഴിവുള്ള കുട്ടികളാണ് ഞങ്ങൾക്ക് മുന്നേ കഴിഞ്ഞുപോയ ബാച്ചിലെ ആളുകൾ!!!
Store room തുറന്നപ്പോഴാണ് ഞാനാ കാഴ്ചകൾ കണ്ട് ഞെട്ടിയത്!!😲
എത്രമാത്രം ചാർട്ടുകൾ ആണ് അവിടെ നിറഞ്ഞിരിക്കുന്നത്!!ചാർട്ടുകൾ മാത്രമോ?!! തെർമോകോൾ കൊണ്ടും കളിമണ്ണ് കൊണ്ടും കട്ടിയുള്ള കാർഡ് ബോർഡുകൾ കൊണ്ടും മുത്തുകളും സ്വീക്വൻസും ചായങ്ങളും കൊണ്ട് നിറച്ച വളരെ മനോഹരമായ ഒട്ടനവധി വർക്കുകൾ ഞങ്ങളവിടെ കണ്ടു..
ആവശ്യമുള്ളവ യും ആവശ്യമില്ലാത്തവ യും വേർതിരിച്ചെടുക്കാനും അവയിൽ ഏറ്റവും മികച്ച അതിനെ ക്ലാസ്സിൽ പ്രദർശിപ്പിക്കുന്നതിനായി വെക്കുവാനും ടീച്ചർ പറഞ്ഞു..ആവശ്യമുള്ള അതിന് വേർതിരിക്കുക എന്നത് വളരെ പ്രയാസകരമായ ഒന്നായതിനാൽ തന്നെ വളരെ കുറച്ചു മാത്രം കാണുന്ന ആവശ്യമില്ലാത്തവയെ വേർതിരിക്കാം എന്ന തീരുമാനത്തിൽ ആയി ഞങ്ങൾ..പക്ഷേ അങ്ങനെ ഒട്ടും ആവശ്യമില്ലാത്തവയായി ഒന്നും തന്നെ കണ്ടില്ല എന്ന് വേണം പറയാൻ!!
ആവശ്യമില്ലാത്തവ എന്നൊരു ടാഗ് കൊടുത്ത കളയാൻ മാത്രം നിലവാരത്തിലുള്ള ഒരു വസ്തുവും അവിടെ ഉണ്ടായിരുന്നില്ല എന്ന് തന്നെ പറയണം...ഞങ്ങൾ അവയെ പലതായി തിരിച്ചു...പരമാവധി അവയോരോന്നും ഞങ്ങൾക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ അവയെ മാറ്റിയെടുത്തു...
ഓരോന്നും , അതിലെ കാര്യങ്ങൾ നോക്കുമ്പോഴും എൻറെ അത്ഭുതം കൂടുകയായിരുന്നു..എത്രയെത്ര കഴിവുള്ള കുട്ടികളാണ് ഈ തിയോഫിലസിൽ നിന്നും പഠിച്ചിറങ്ങിയത്അവരൊക്കെ മികച്ച അധ്യാപകരായി മാറിയിരിക്കാം എന്നതിൽ യാതൊരു സംശയവുമില്ല എന്ന് എനിക്ക് ഉറപ്പിച്ചു പറയാൻ പറ്റും.
❤️
No comments:
Post a Comment