Wednesday, January 20, 2021

❤️ പ്രതീക്ഷയുടെ രണ്ടാംദിനം😊

             ഇന്നലെ കൂട്ടുകാരുടെ ബ്ലോഗ് സന്ദർശിച്ച ഞാൻ ഒരുപാട് സന്തോഷിച്ചു.അവരുടെ എഴുത്തിടങ്ങളിൽ ഞാനും ഇടം നേടിയിരിക്കുന്നു...എൻറെ ചിത്രത്തോടൊപ്പം കുറിച്ച വരികൾ വായിച്ച്, സ്വയം സംതൃപ്തി അടഞ്ഞു എന്ന് തന്നെ പറയാം..😀അല്പം നർമ്മം കലർത്തി പറഞ്ഞതാണെങ്കിലും അതുതന്നെയായിരുന്നു സത്യം... ഇന്നലത്തെ ക്ലാസിലെ അനുഭവങ്ങൾ കൊണ്ട് തന്നെ  വളരെ പ്രതീക്ഷയോടെ കൂടി ഇന്നിതാ മറ്റൊരു  ഓൺലൈൻ ക്ലാസ്സ് കൂടി ആരംഭിക്കാൻ പോവുകയാണ് എൻറെ മനസ്സ് പറഞ്ഞുകൊണ്ടേയിരുന്നു.. 17 പേർ ചേർന്ന എം എസ് സി ഓൺലൈൻ ക്ലാസ്സുകളിൽ നിന്നും വ്യത്യസ്തമായി 100 പേരും അധ്യാപകനും ചേർന്ന് 101 പേരടങ്ങുന്ന ഓൺലൈൻ ഫ്ലാറ്റ്ഫോം എന്നെ ഒത്തിരി ആകാംക്ഷയിൽ ആക്കിയിരുന്നു.

   “If You Can't Fly Then Run, If You Can't Run Then Walk, If You Can't Walk Then Crawl, but Whatever You Do You Have to Keep Moving Forward.” 

എത്ര മനോഹരമായ വാചകം!!! ഈ മനോഹരമായ ചിന്തയിലൂടെയാണ് ഇന്ന് ക്ലാസ്സ് തുടങ്ങിയത്... പാർവ്വതി ഇത്  പറയുമ്പോൾ ഞാൻ എന്നിൽ തന്നെ നോക്കുകയായിരുന്നു... എനിക് എൻ്റെ
പരിമിതികൾക്കുള്ളിൽ ഇനിയും ഇനിയും നേടാൻ പറ്റില്ലേ?? പക്ഷേ ഞാൻ അതിനു  തയ്യാറാകാതിരുന്നിട്ടല്ലെ... ഒരു പോസി്റീവ് ചിന്തയോട് കൂടി ഞാൻ എൻ്റെ ദിനം തുടങ്ങുകയാണ്... നന്ദി പാർവതി❤️

          ഷൈനി ടീച്ചർ എന്നെ പരിചയപ്പെട്ടു . Subject എന്നെ പരിചയപ്പെടുത്തി... രണ്ട് പുതിയ English വാക്കുകൾ കൂടി പാർവതിയി ലൂടെ പഠിചു കഴിഞ്ഞ് ഞങ്ങൾ ഞങ്ങളുടെ subject ലേക് കടന്നു.

                         Perseverance


                            Prejudice


                 Education and it's functions എന്ന topic ഇൽ ഞങ്ങളുടെ ഓപ്ഷണൽ ക്ലാസ്സ്  തുടങ്ങി. എൻറെ ആദ്യത്തെ ഓപ്ഷണൽ ക്ലാസ് ആണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ... കൂട്ടുകാർക്കിടയിൽ എന്നോടൊപ്പം അഡ്മിഷൻ എടുത്ത ഷഹനയെ ഞാൻ തിരക്കി.. ആ കുട്ടിയെ ഗൂഗിൾ മീറ്റിൽ കണ്ടില്ല... ഇനി ക്ലാസ് തുടങ്ങിയത് അറിഞ്ഞിട്ടുണ്ടാവില്ലെങ്കിലോ??! ഞാൻ അയാൾക്ക് പേഴ്സണലായി മെസ്സേജ് ഇടാൻ വാട്സ്ആപ്പ് ലേക്ക് ഒന്നു പോയി...
               നിർഭാഗ്യമെന്നു തന്നെ പറയട്ടെ  ഞാൻ ഗൂഗിൾ മീറ്റിൽ നിന്നും പുറത്തായി...😶😶 അതേസമയത്തുതന്നെ ടീച്ചർ എൻറെ പേര് വിളിക്കുകയും ചെയ്തു...( " ഞാൻ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ ഈശ്വരാ"🤪) തിടുക്കപ്പെട്ട് മീറ്റിലേക്ക് കയറാൻ നോക്കിയിട്ട് നടക്കുന്നുമില്ല.. ഒടുവിൽ ഒരുവിധം തിരികെ കയറി... ചെറുതായൊന്ന് പേടിച്ചു.. ആദ്യ ദിനത്തിലെ ക്ലാസ് തന്നെ അബദ്ധം പറ്റിയ തോർത്ത്... എന്തായാലും അല്പം കഴിഞ്ഞ് ഷഹന ക്ലാസ്സിലെത്തി..
            ക്ലാസിനിടയിൽ റഫറൻസ് ബുക്കുകളുടെ പേര് ടീച്ചർ പറഞ്ഞപ്പോൾ അവയെപ്പറ്റി ഒന്നും ഇതുവരെ കേട്ടിട്ടില്ലാത്ത വിഷമത്തിലായിരുന്നു ഞാൻ... ഒരിക്കൽ കൂടി ഞാൻ മനസ്സിലോർത്തു, ug, pg ക്ലാസ്സുകളിൽ നിന്നും വളരെ വ്യത്യസ്തമായ മറ്റൊരു തലത്തിലേക്ക് ആണ് ഞാൻ ഇപ്പോൾ നിൽക്കുന്നത്... ഇവിടെ പരിചിതമായതും അപരിചിതമായതും ഒരുപാട് ഉണ്ടായേക്കാം.. അപരിചിതമായതിനെ പരിചയപ്പെടുത്തി എടുക്കലാണ് എൻറെ ചുമതല...😊🌞
           -Intellectual function is one of the main function of science-
അടുത്ത ക്ലാസ്സ് ആൻസി ടീച്ചറുടെ ആയിരുന്നു.. വളരെ നല്ല interactions ലൂടെ developmental psychology ഇൽ ക്ലാസ്സ് നടന്നു.
 
          മായ ടീച്ചറുടെ അടുത്ത philosophy ക്ലാസ്സിൽ ഓൺ ലൈൻ , ഓഫ്‌ലൈൻ ക്ലാസുകളുടെ നേട്ടവും കോട്ടവും ഒരിക്കൽകൂടി വിലയിരുത്തുകയുണ്ടായി.എല്ലാ ക്ലാസ്സുകളും തീർത്തും വ്യത്യസ്തമായതും താല്പര്യമുളവാക്കുന്നവയുമായിരുന്നു...
Asatoma Sad-Gamaya
Tamaso Maa Jyotir-Gamaya
Mrytyor-Maa Amritam Gamaya
                                      ❤️



5 comments:

Second day of sports meet

 With March past followed by flag hoisting the final day of the meet started. Today finals were conducted. Javeline throw was an event i ant...