29/01/2021
One best book is equal to hundred good friends, but one good friend is equal to a library. " - Dr.APJ Abdul Kalam.
മനോഹരമായ ഈ ഒരു ചിന്തയോടെ കൂടിയാണ് ഇന്നത്തെ ദിവസം ആരംഭിച്ചത്... ക്ലാസ്സ്മുറികളിലെ വൈവിധ്യമാർന്ന സ്വഭാവത്തോടുകൂടിയ ഉള്ള വിവിധ തരം വിദ്യാർത്ഥികളുടെ ഭാവങ്ങൾ ടീച്ചർ സ്ക്രീനിൽ കാണിച്ചപ്പോൾ വളരെ അതിശയത്തോടെയും കൗതുകത്തോടും കൂടി ഞാൻ അത് നോക്കിയിരുന്നു...
ഞാനുൾപ്പെടെയുള്ളവർ പഠനം നടത്തി കടന്നുവന്ന ഞങ്ങളുടെ ക്ലാസ് മുറികളിൽ ഇത്തരത്തിലുള്ള പല സ്വഭാവത്തോടും കൂടിയ കുട്ടികൾ ആയിരുന്നല്ലോ ഉണ്ടായിരുന്നത് എന്നു ഞാനോർത്തു...എന്നിലെ അധ്യാപികയെ കാത്ത് ക്ലാസിൽ ഉണ്ടാകുന്നതും ഇത്തരത്തിലെ കുട്ടികൾ ആയിരിക്കുമെന്നു ഞാൻ ചിന്തിച്ചു. ഒരുതരത്തിൽ പറഞ്ഞാൽ അധ്യാപിക ആവുക എന്നത് ഒരു ഭാഗ്യം തന്നെയാണ്, വ്യത്യസ്ത മനോഭാവമുള്ള വ്യത്യസ്ത ചുറ്റുപാടുകളിൽ നിന്നും വരുന്ന പലതരത്തിൽപ്പെട്ട വിദ്യാർത്ഥികളെ പഠിപ്പിക്കാൻ ഉള്ള ഒരു അവസരം ആണല്ലോ അവിടെ ലഭിക്കുന്നത്!!! പഠിപ്പിക്കുക എന്നത് മാത്രമല്ല അവരോട് ഇടപഴകി അവരുടേതായ രീതിയിൽ അവരുടെ സ്വപ്നങ്ങളെ വളർത്തിയെടുക്കുക എന്നതാണ് നമ്മുടെ ചുമതല! ഞാൻ അതിശയത്തോടെ ഓർത്തിരുന്നു🤩🤩🤩
പിയാഷെയുടെ തീയറിയിലൂടെ ഒരു കുട്ടിയെ എപ്പോഴാണ് അവൻറെ വിദ്യാഭ്യാസ കാലഘട്ടത്തിലേക്ക് കാലെടുത്തു വെക്കേണ്ടത് എന്നും, എങ്ങിനെയാണ് ഒരു കുട്ടിയുടെ മാനസിക നിലയനുസരിച്ച് അല്ലെങ്കിൽ അവൻറെ വളർച്ചയുടെ തോതനുസരിച്ച് അവനെ പാകപ്പെടുത്തി എടുക്കേണ്ടത് എന്നും ഞാൻ മനസ്സിലാക്കി.
ജിബി ടീച്ചറുടെ ക്ലാസ് ആയിരുന്നു അക്ഷരാർഥത്തിൽ എന്നെ ഞെട്ടിച്ചു കളഞ്ഞത്....വർഷങ്ങളായി മനസ്സിൽ അമർഷവും ദേഷ്യവും വെറുപ്പും മാത്രം വച്ചുപുലർത്തിയിരുന്ന ഹിറ്റ്ലർ എന്ന ക്രൂരനായ ഭരണാധികാരിയുടെ, അധികമാരും കേട്ടുകേൾവിയില്ലാത്ത ( അദ്ദേഹത്തിൻറെ ആത്മകഥ വായിച്ചവർ ഒഴികെ) വേദനാജനകമായ ഒരു ബാല്യകാലത്തെ പറ്റി ആയിരുന്നു ടീച്ചർ പറഞ്ഞത്.ഒരു കുട്ടിയുടെ സ്വഭാവരൂപീകരണത്തിൽ എത്രത്തോളം ആണ് അവൻറെ ചുറ്റുപാടും സമൂഹവും മാതാപിതാക്കളും അവനെ സ്വാധീനിക്കുന്നത് എന്ന് ഞാൻ ഹിറ്റ്ലറുടെ കഥയിൽ നിന്നും മനസ്സിലാക്കി!.
Digital Era യിൽ അധ്യാപകരുടെ പങ്കിനെ കുറിച്ച് ചർച്ച ചെയ്ത ജോജു സാറിന്റെ ക്ലാസ്സിലൂടെ Techno Teachers ആകാനുള്ള ശ്രമവും ഞങ്ങൾ ആരംഭിച്ചു...
ഷൈനി ടീച്ചറുടെ ഓപ്ഷൻ ക്ലാസിൽ ഞങ്ങൾ ലൈബ്രറിയിൽ എത്തുകയും പുസ്തകങ്ങളുമായി ചങ്ങാത്തത്തിലാവുകയും ചെയ്തു.
ഫിസിക്കൽ എജുക്കേഷൻ കഴിഞ്ഞ് പുതിയൊരു നാളെയെ നേർന്നുകൊണ്ട് പടിയിറങ്ങുന്നു..
No comments:
Post a Comment