Saturday, July 30, 2022

30/07/2022- weekly report

 25/07/2022- 9A - the topic food through eesophagus from the chapter food through digestive tract.

26/07/2022- 8C - the topic stem cells and connective tissue from the chapter cell cluster.

27/07/2022- 9A- the topic food through stomach from the chapter food through digestive tract 

At the same day I had period on 8c too. So I took the topic meristematic tissue from the chapter cell cluster.

29/07/2022- test paper day for the students from 9A. The questions are from the chapter food through digestive system. It's a small test only had 15 minutes duration. So after completing the test paper , I took the lesson types of teeth and their internal structure through my first innovative aid explosion box or magic Box. 





Innovative model

 My first innovative model in 4th semester school internship program.

From the topic structure and function of teeth. Based on the chapter food through digestive system in 9th standard. 






This is a magic box or an explosion box. Which explain all about the types of teeth and the internal structure of a typical human teeth. After introducing the innovative model I explain the topic very well through the help of this model to the children. 

After that I also produce a still model of a teeth , and ask some question related to the internal structure of the teeth to the students. 4 an assessment of their knowledge or checking their memory. 

The class was very interesting and I thought the people get a clear idea about the particular topic.





Thursday, July 28, 2022

29/07/2022-12 th day

 ഇന്ന് 9 A  ക്ക് testപേപ്പർ ദിവസമാണ്. അവർ മലയാളം മീഡിയം ആയതിനാലും പഠനത്തിൽ കുറച്ച് പുറകിൽ ആയതിനാലും തന്നെ വളരെ ശ്രദ്ധയോടെ എല്ലാ ക്ലാസ്സുകളിലും നോട്ട് കൊടുത്ത് അവരെക്കൊണ്ട് തന്നെ പാഠഭാഗം വായിപ്പിച്ച് ശേഷം അത് മനസ്സിലാക്കി വിവരിച്ചു കൊടുത്താണ് ഞാൻ ക്ലാസുകൾ എടുത്തിരുന്നത്.എന്നെക്കൊണ്ട് കഴിയാവുന്നതിന്റെ പരമാവധി അവരെ ഞാൻ പഠനത്തിൽ സഹായിച്ചു എന്ന് തന്നെ എനിക്ക് ഉറപ്പുണ്ട്. അതുകൊണ്ടുതന്നെ 25 മാർക്കിന് ഞാൻ നടത്തുന്ന ഈ പരീക്ഷയിൽ ആ ക്ലാസിലെ ആറു പേരും 20 കൂടുതൽ വാങ്ങിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എൻറെ പ്രതീക്ഷകളെ അവർ തെറ്റിക്കരുത് എന്ന പ്രാർത്ഥന മാത്രമേയുള്ളൂ. 25 മാർക്കിന് തയ്യാറാക്കിയിരിക്കുന്ന ചോദ്യോത്തര പേപ്പറിൽ എല്ലാ തരത്തിലുമുള്ള ചോദ്യങ്ങളുമുണ്ട്. വിട്ട ഭാഗം പൂരിപ്പിക്കുക ചേരുംപടി ചേർക്കുക ശരിയായത് തിരഞ്ഞെടുക്കുക ഉത്തരമെഴുതുക അങ്ങനെ തുടങ്ങി പലതരത്തിലുള്ള ചോദ്യങ്ങളാണ് എല്ലാ ചോദ്യത്തിനും ഒരു മാർക്ക് വീതം. അവർ നന്നായി പരീക്ഷ എഴുതുമെന്ന് പ്രതീക്ഷിക്കാം.


Tuesday, July 26, 2022

27/07/2022- 11 th day


 ഇന്ന് ബുധനാഴ്ച ആയതിനാൽ എനിക്ക് എട്ടാം ക്ലാസിനും ഒമ്പതാം ക്ലാസിനും ക്ലാസ്സ് ഉണ്ട് .ഒമ്പതാം ക്ലാസുകാർക്ക് ഇപ്പോൾ ഞാൻ പഠിപ്പിച്ചു കൊണ്ടിരിക്കുന്ന ആഹാരം ദഹന പദത്തിലൂടെ എന്ന പാഠഭാഗം ഇന്ന് പൂർത്തിയാക്കണം എന്നാണ് തീരുമാനം എന്നിട്ട് വരുന്ന വെള്ളിയാഴ്ച അവർക്ക് ആ പാഠം പരീക്ഷയും നടത്തണം.അടുത്തയാഴ്ച മുതൽ അവർക്ക് അടുത്ത ചാപ്റ്റർ എടുത്തു തുടങ്ങണം. ഇതൊക്കെയാണ് ഇന്നത്തെ തീരുമാനങ്ങൾ . ഉച്ചവരെ ഞാൻ തികച്ചും ഫ്രീ ആണ് .ഉച്ചകഴിഞ്ഞ് അഞ്ചും ആറും ഏഴും പീരിയഡ് എനിക്ക് ക്ലാസ്സ് ഉണ്ട് . 

Monday, July 25, 2022

26/07/2022- 10 th day


 രാവിലെ എനിക്കായിരുന്നു ഡിസിപ്ലിൻ ഡ്യൂട്ടി ലഭിച്ചിരുന്നത് അതുകൊണ്ടുതന്നെ കൃത്യം 8:30ന് സ്കൂളിൽ എത്തി. രാവിലെ വരുന്ന കുട്ടികൾ കൂട്ടംകൂടി ഗ്രൗണ്ടിൽ നിൽക്കാതെ അവരെ ക്ലാസുകളിലേക്ക് അയക്കേണ്ട ചുമതലയും കൊച്ചു കുട്ടികൾ ആഹാരം വാങ്ങാനായി വരുമ്പോൾ ഓടി വീഴാതെ നോക്കേണ്ട ചുമതലയുമായിരുന്നു എനിക്ക് . രാവിലെ വന്ന കുട്ടികളെല്ലാം എന്നെ കണ്ട് ഗുഡ്മോണിങ് എന്ന് അഭിവാദ്യം ചെയ്ത് ചിരിച്ചുകൊണ്ട് കടന്നുപോയപ്പോൾ ഒത്തിരി സന്തോഷം തോന്നി.രണ്ടാം ക്ലാസുകാർ എന്നെ തിരിച്ചറിയുകയും അടുത്തുവന്ന് കുശലം ചോദിക്കുകയും ചെയ്തപ്പോൾ എന്തെന്നില്ലാത്ത സമാധാനം. രണ്ടുദിവസം അവരുടെ ക്ലാസ്സിൽ ചെന്നപ്പോൾ അവർ എന്നെ ഓർത്തിരിക്കുന്നുണ്ടല്ലോ എന്നൊരു ആശ്വാസം. എനിക്ക് ക്ലാസുകൾ ഒന്നും തന്നെയില്ല പക്ഷേ ഉച്ചയ്ക്കും വൈകുന്നേരവും ഡ്യൂട്ടി ഉണ്ട് . ഉച്ചഭക്ഷണം വിളമ്പുന്നത് വളരെ സന്തോഷമുള്ള ഒരു കാര്യമാണ് കാരണം എല്ലാ കുട്ടികളെയും കാണാൻ സാധിക്കും അത് മാത്രമല്ല അവരെ ഭക്ഷണകാര്യത്തിൽ സഹായിക്കാനും .അതെപ്പോഴും വിലപ്പെട്ടതാണ് അന്നം കൊടുക്കുന്നവരെ ആരും മറക്കില്ല അതൊരു വിശ്വാസമാണ്.

Sunday, July 24, 2022

25/07/2022-Ninth day




 ഇന്ന് തിങ്കളാഴ്ച ദിവസമാണ് എനിക്ക് എട്ടാം ക്ലാസുകാർക്ക് മാത്രമേ ക്ലാസ്സ് ഉള്ളൂ. കുടുംബത്തിൽ ഒരു മരണമായതിനാൽ തന്നെ ഇന്ന് അല്പം വൈകിയാണ് എത്താൻ സാധിച്ചത്.ഏഴാമത്തെ പിരീഡ് ആണ് എനിക്ക് ക്ലാസ്സ് ഉള്ളത്.എട്ടാമത്തെ പിരീഡ് അവർക്ക് ഫ്രീയാണെന്ന് അറിഞ്ഞു അങ്ങനെ ഏഴും എട്ടും ചേർത്ത് ഒരു മണിക്കൂർ നേരം ക്ലാസ് കിട്ടുമല്ലോ എന്ന് ആശ്വസിച്ചു. ഇന്ന് പുതിയൊരു ചാപ്റ്റർ ആണ് അവരെ പഠിപ്പിച്ചത്. നമ്മുടെ വിളനിലങ്ങളെ തിരികെ പിടിക്കാം എന്ന അധ്യായം. ചോദ്യം ചോദിച്ച് അവരിൽ നിന്നു തന്നെ ഉത്തരങ്ങൾ വാങ്ങി പഠിപ്പിക്കാനുള്ള ഭാഗം പൂർത്തീകരിക്കുന്ന രീതിയിൽ കൺസ്ട്രക്ടറിവിസം അപ്ലൈ ചെയ്തിട്ടായിരുന്നു അവരെ പഠിപ്പിച്ചത്.ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഞാൻ പ്രതീക്ഷിച്ച ഉത്തരങ്ങൾ തന്നെ അവർ നൽകിയപ്പോൾ എനിക്ക് ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. ഇന്നത്തെ ദിവസം വളരെ മനോഹരമായി തന്നെ കടന്നുപോയി ഉച്ചകഴിഞ്ഞ് ഞങ്ങൾ കാന്റീനിൽ നിന്നും കുറച്ച് മധുര പലഹാരങ്ങൾ ഒക്കെ വാങ്ങി കഴിച്ചു.ഉച്ചഭക്ഷണത്തിനുള്ള ചുമതലയും ഡിസിപ്ലിൻ ഡ്യൂട്ടിയും കുമാരപുരം കോളേജുകൾ കാണും നാളെ എനിക്ക് ഡിസിപ്ലിൻ ഡ്യൂട്ടി ഉണ്ട് .

Saturday, July 23, 2022

23/07/2022- weekly report

 18/07/2022 8C - prokaryotes eukaryotes and biomembrane.

19/07/2022- I got an opportunity to meet the teacher who take care of exceptional children at Government Girls Higher Secondary school pattam. I choose my project topic 'A study on the difficulty faced by teachers while handling exceptional student after covid at secondary level' so today I had the opportunity to interact with their teacher and collect the information for my project.

20/07/2022- 9 A - different types of teeth and their internal structure,

Saliva and digestion

21/07/2022- 8C- Tissues from the chapter cell cluster . There was a beautiful day. July 21 is celebrated as moon day. So our school conducted so many programs in the day. Quiz competition about the moon day, essay writing competition, elocution competition and drawing competition had conducted

22/07/2022- 8C - Animal tissues from the chapter cell cluster.

Thursday, July 21, 2022

22/07/2022 - eighth day

 ഇനി രണ്ട് ദിവസം അവധി കിട്ടുമല്ലോ എന്നൊരു സമാധാനമുണ്ട് ഒത്തിരി ലെസ്സൺ പ്ലാൻ എഴുതി തീർക്കാൻ ഉണ്ട് . തയ്യാറാക്കണം ഇന്ന് വെള്ളിയാഴ്ച ആയതിനാൽ തന്നെ എനിക്ക് എട്ടും ഒൻപതും ക്ലാസുകൾ ഉണ്ട് .

ഒമ്പതാം ക്ലാസിന് ഇന്ന് രണ്ട് പിരീയഡ്കിട്ടി. പാഠഭാഗം തീർക്കാൻ കഴിയും എന്നൊരു വിശ്വാസം ഇന്നുണ്ടായി. അവരുടെ ഇൻഫർമേഷൻ ടെക്നോളജി പിരീഡ് കൂടെ എനിക്ക് ബയോളജി എടുക്കാൻ സാധിക്കുന്നുണ്ട്.എന്നാൽ ബയോളജി പഠിപ്പിക്കുന്ന ശ്രീ തന്നെയായിരുന്നു ഇൻഫർമേഷൻ ടെക്നോളജിയും പഠിപ്പിച്ചിരുന്നത്.

ടീച്ചർ സ്കൂൾ കാര്യങ്ങളിൽ തിരക്കിൽ ആയതിനാൽ തന്നെ ആ പീരിയഡ് ഇപ്പോൾ എനിക്ക് ലഭിച്ചു.




Wednesday, July 20, 2022

21/07/2022-seventh day

 ഇന്ന് ചാന്ദ്രദിനം ചന്ദ്രൻ മനുഷ്യനിൽ ആദ്യമായി കാലുകുത്തിയ ദിവസം ഇന്നേ ദിവസത്തോടെ അനുബന്ധിച്ച് സ്കൂളിൽ ഗംഭീര പരിപാടിയാണ് ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാനതല പ്രസിഡൻറ് ആണ് പരിപാടി ഉദ്ഘാടനം ചെയ്യാൻ വേണ്ടി എത്തിയത് രാവിലെ ഗേറ്റ് കടന്നു വന്നപ്പോൾ തന്നെ കണ്ണിന് ആനന്ദകരമായിട്ടുള്ള ഒത്തിരി കാര്യങ്ങൾ കൊച്ചു കൂട്ടുകാർ ഒരുക്കിയിരുന്നു അവരുടെ കലാവിരുത് കൊണ്ട് നിറഞ്ഞ പ്രധാന സ്റ്റേജ് വളരെ മനോഹരമായിരുന്നു. അതെല്ലാം കണ്ടുകഴിഞ്ഞ് താഴെ ഞങ്ങൾ ഇരിക്കുന്ന ഹാളിലേക്ക് വന്നപ്പോൾ അവിടെ കസേരകൾ എല്ലാം വളരെ ഭംഗിയായി അടുക്കി കൊച്ചു കൂട്ടുകാർക്ക് വേണ്ടി തയ്യാറാക്കിയിരുന്നു. ഉച്ചവരെ ഉദ്ഘാടനവും അതിനോടനുബന്ധിച്ച് ചാന്ദ്രദിനത്തിന്റെ കഥ പ്രത്യേകതകളെപ്പറ്റി കുട്ടികളോട് അറിയിക്കലും ആയിരുന്നു. ഉച്ചകഴിഞ്ഞ് ഞങ്ങൾ തയ്യാറാക്കിയ ഒരു ക്വിസ് മത്സരം കുട്ടികൾക്കായി അവതരിപ്പിച്ചു. സയൻസ് ക്ലബ്ബും സോഷ്യൽ ക്ലബ്ബും ഒന്നിച്ച് ചേർന്നായിരുന്നു പരിപാടി നടത്തിയത്. 





20/07/2022- sixth day

 ഇന്ന് ബുധനാഴ്ച ആയതിനാൽ തന്നെ ഒൻപതിനും എട്ടിനും എനിക്ക് ക്ലാസ് ഉണ്ടായിരുന്നു. ഉച്ച കഴിഞ്ഞുള്ള ക്ലാസ് വളരെ നഷ്ടം തന്നെയാണ്. കാരണമെന്തെന്നാൽ വെറും അര മണിക്കൂർ മാത്രമാണ് ഒരു പിരിയഡ് ഉണ്ടാക്കുക. സാരമില്ല. എന്നാലും കിട്ടുന്നുണ്ടല്ലോ. ഒമ്പതാം ക്ലാസ്സുകാർ മലയാളം മീഡിയം ആയതുകൊണ്ട് തന്നെ അവർക്ക് പെട്ടെന്ന് പാഠഭാഗം എടുക്കാൻ കഴിയും എന്നാണ് ഞാൻ വിചാരിച്ചിരുന്നത്. പക്ഷേ നിർഭാഗ്യം എന്ന് പറയട്ടെ അവർക്ക് മലയാള അക്ഷരം എഴുതാൻ പോലും അറിയില്ല അതുകൊണ്ടുതന്നെ നോട്ട് ഞാൻ ബോർഡിൽ എഴുതി ഇട്ടു കൊടുക്കാറാണ് പതിവ്. ഞാനും കരുതി എന്തിനാണ് ഓടി പാഞ്ഞ് പാടം തീർത്തിട്ട് അവർക്ക് മനസ്സിലാകുന്ന രീതിയിൽ പതിയെ തന്നെ പോയാൽ മതി. എട്ടാം ക്ലാസുകാർക്ക് വളരെയധികം പാഠഭാഗം പൂർത്തിയാക്കാൻ ഉണ്ട് . എല്ലാം കൂടി ബാലികേര മല തന്നെ. 


നാളെ ചാന്ദ്രദിനമാണ് അതിനോടനുബന്ധിച്ചുള്ള ഒരുക്കങ്ങളിലാണ് ഞങ്ങൾ .

Tuesday, July 19, 2022

19/07/2022- fifth day

 ഇന്ന് എൻറെ കോളേജിലെ പ്രോജക്റ്റിന്റെ ഭാഗമായി പട്ടം ഹയർസെക്കൻഡറി സ്കൂളിലെ സ്പെഷ്യൽ കുട്ടികളുടെ അധ്യാപികയെ കണ്ടു. ഇവിടെ എല്ലാതരത്തിലുമുള്ള കുട്ടികൾ പഠിക്കുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തി. ഓട്ടിസം ബാധിച്ച കുട്ടികൾ കാഴ്ചയിലും കേൾവിയിലും ബുദ്ധിമുട്ടുള്ളവർ മാനസിക വൈകല്യമുള്ളവർ എല്ലാവരും ഇവിടെ പഠിക്കുന്നുണ്ട്. ഇവർക്ക് എല്ലാവർക്കും ആയി ഒരു അധ്യാപികയാണ് ഇവിടെയുള്ളത്. 

എൻറെ പ്രോജക്ടിന് ആവശ്യമായ എല്ലാ വിവരങ്ങളും അധ്യാപികയിൽ നിന്നും ചോദിച്ചറിഞ്ഞു. ആ അധ്യാപികയുടെ മകനും ഓട്ടിസം ബാധിച്ച കുട്ടിയാണ് എന്നറിഞ്ഞപ്പോൾ മനസ്സിന് വല്ലാത്ത വിഷമം .ഞാൻ പോകുമ്പോൾ ക്ലാസിൽ 6 കുട്ടികൾ ഉണ്ടായിരുന്നു അവർ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. ഇടയ്ക്ക് അധ്യാപികയുടെ അടുത്തെത്തി കണക്കിലെ ചില ചോദ്യങ്ങൾ ചെയ്യുന്നു.അവരെ നിയന്ത്രിച്ചു കൊണ്ടു പോവുക എന്നത് വളരെ അപ്രാപ്യമായ ഒരു കാര്യമാണെന്ന് എനിക്ക് മനസ്സിലായി.അതിന് സ്വമേധയാ തയ്യാറെടുക്കുന്ന ആ അധ്യാപികയോട് വല്ലാത്ത ബഹുമാനവും സ്നേഹവും തോന്നി. ഇനി വേണം എനിക്ക് പ്രോജക്റ്റിന് ഒരു വിഷയം തെരഞ്ഞെടുക്കാൻ . 



Sunday, July 17, 2022

18/07/2021- fourth day

 ഇന്ന് സ്കൂൾ ഇൻറൺഷിപ്പ് തുടങ്ങി രണ്ടാമത്തെ ആഴ്ച .ഇന്ന് തിങ്കളാഴ്ച ആയതുകൊണ്ട് തന്നെ എനിക്ക് എട്ട് c ൽ മാത്രമേ ക്ലാസ്സ് ഉള്ളൂ. അവർക്ക് ആദ്യത്തെ പാഠം മുതൽ ഞാൻ പഠിപ്പിക്കുകയാണ്. ജൂണിൽ തീർക്കേണ്ടിയിരുന്ന ആദ്യ പാഠഭാഗം  ഇപ്പോഴാണ് പഠിപ്പിക്കുന്നത്. അവരുടെ ബയോളജി അധ്യാപിക ഇവിടത്തെ സീനിയർ ആയ ശ്രീരേഖ ടീച്ചറാണ് അവർ സ്കൂളിലെ മറ്റുകാര്യങ്ങളിൽ വ്യാപൃത ആയതുകൊണ്ട് തന്നെ ക്ലാസ്സിൽ എത്താൻ സാധിക്കാറില്ല ആദ്യം കുമാരപുരം ടീച്ചിംഗ് കോളേജിൽ നിന്നുള്ള ഗൗരി എന്ന കുട്ടിയായിരുന്നു ഇവർക്ക് ഒന്നാം പാഠഭാഗം എടുത്തത് എന്നാൽ രണ്ടുദിവസത്തെ ക്ലാസ് മാത്രമേ അയാൾ എടുത്തിരുന്നുള്ളൂ അതുകൊണ്ടുതന്നെ ബാക്കിയുള്ള മുഴുവൻ ഭാഗവും ഞാനാണ് പഠിപ്പിക്കേണ്ടത് എനിക്ക് ഓഗസ്റ്റ് 26 നുള്ളിൽ മൂന്ന് പാഠമാണ് തീർക്കേണ്ടത്. 

ഒരുപാട് പഠിപ്പിക്കാനുണ്ട് ഇതിനിടയിൽ എങ്ങനെയാണ് ആവോ അവർക്ക് വർക്ക് കൊടുക്കുന്നത്. ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല എന്നിരുന്നാലും എന്നെക്കൊണ്ട് ആവുംവിധം നല്ല രീതിയിൽ തന്നെ അവരെ പഠിപ്പിക്കണം.  ഇന്ന്2 lesson plan എടുത്തു. 

ഇന്നും ഇന്റർവെൽ ഡ്യൂട്ടി എനിക്കുണ്ടായിരുന്നു .രാവിലെ എനിക്ക് ഒരു ദിവസം പോലും ഡിസിപ്ലിൻ ഡ്യൂട്ടി എടുക്കാൻ സാധിക്കില്ല അതുകൊണ്ട് വൈകുന്നേരത്തെ ഡ്യൂട്ടി ഞാൻ തന്നെയാണ് എടുക്കുന്നത്. 




Saturday, July 16, 2022

16/07/2022- weekly report

 13/07/2022 9A biology chapter food through digestive tract topic taken nutrients.

In the same day I got one more period in 9A and I took the topic human digestive system too.

On the same day I took the topic structure and function of a cell from the chapter life's mysteries in little chamber in the class 8C.

14/07/2022 8C from the chapter life's mysteries in little chamber I took the topic cell organelles.

15/07/2022  I took the next topic stages of development and nucleus in 8C. I have only one class on that day.

In this week no other specialities or special days. I had some duties like morning duty interval duty lunch break duty and the evening duty.

Thursday, July 14, 2022

Third day

 ഇന്ന് എനിക്ക് ഒൻപത് എ യിൽ ക്ലാസ് ഉണ്ടായിരുന്നു. ആകെ 6 കുട്ടികളാണ് ക്ലാസ്സിൽ ഉള്ളത് അതിൽ ഒരാൾ ഇന്ന് വന്നില്ല അങ്ങനെ അഞ്ചു കുട്ടികൾ മാത്രം.ടീച്ചർ പറഞ്ഞതുപോലെ തന്നെയാണ് കുറച്ച് ഉഴപ്പാണ്. മലയാള അക്ഷരം തന്നെ വ്യക്തമായി എഴുതാൻ അറിയാത്ത കുട്ടികൾ ഇവർക്ക് പാഠപുസ്തകത്തിലെ ഭാഗങ്ങൾ മനപ്പാഠമാക്കി വെച്ചിട്ട് എന്താണ് കാര്യം പരീക്ഷാ പേപ്പറിൽ എഴുതി വയ്ക്കാൻ അവർക്ക് അക്ഷരങ്ങൾ അറിയേണ്ടേ!! അതോർത്തപ്പോൾ എനിക്ക് സങ്കടം തോന്നി. ആദ്യം പാഠപുസ്തകത്തിലെ കുറെയേറെ വാക്കുകൾ ഞാൻ അവരോട് എഴുതുവാൻ ആവശ്യപ്പെട്ടു. ഒരാൾ പോലും എല്ലാ വാക്കുകളും ശരിയാക്കി ഇല്ലല്ലോ എന്നോർത്തപ്പോൾ എനിക്ക് വളരെയധികം വിഷമമായി. എല്ലാദിവസവും അന്നന്ന് പഠിപ്പിക്കുന്ന പാഠഭാഗങ്ങൾ വായിച്ചു പഠിക്കുവാനും ഒരു ആവർത്തി എഴുതി നോക്കുവാനും ഞാൻ അവരോട് പറഞ്ഞു. 

വളരെ കുറച്ചു ഭാഗങ്ങൾ മാത്രമേ ഇന്ന് അവരെ പഠിപ്പിച്ചുള്ളൂ. പഠിപ്പിച്ച ഭാഗങ്ങൾ അവിടെവച്ച് തന്നെ ഓരോരുത്തരെക്കൊണ്ടും വായിപ്പിച്ചു. വീണ്ടും വീണ്ടും ആവർത്തിച്ച് ആവർത്തിച്ച് പറഞ്ഞുകൊടുത്തു. നാളെ അവർ പഠിച്ചിട്ട് വരും എന്ന് വിശ്വസിക്കാം. 

ഇന്ന് ഉച്ചത്തെ പ്രഭാത ഭക്ഷണം ചുമതല ഞങ്ങൾക്കായിരുന്നു കുട്ടികൾക്ക് എല്ലാവർക്കും ഭക്ഷണം വിളമ്പി നൽകി ഞങ്ങളും അവിടുന്ന് തന്നെ ആഹാരം കഴിച്ചു. 

സന്തോഷത്തോടെ വൈകിട്ട് പിരിഞ്ഞു. 




Wednesday, July 13, 2022

Second day

 ഇന്ന് സ്കൂളിലെ രണ്ടാമത്തെ ദിനം ആയിരുന്നു. പേരൂർക്കട ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ പോലെയല്ല ഇവിടം.കാരണം അവിടെ വളരെ ചെറിയ സ്കൂൾ ആയതിനാൽ തന്നെ കുറച്ചു കുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.അതിനാൽ തന്നെ ഉച്ചത്തെ ഉച്ചഭക്ഷണ ചുമതല മാത്രമേ ഞങ്ങളിൽ ഏൽപ്പിച്ചിരുന്നുള്ളൂ.കുട്ടികൾക്ക് ഭക്ഷണം വിളമ്പി നൽകുക. പക്ഷേ ഇവിടെ എത്തിയപ്പോഴേക്കും ഒട്ടനവധി ചുമതലകളാണ് ഞങ്ങൾക്കുള്ളത്. 

രാവിലെ പ്രഭാതഭക്ഷണം വിളമ്പൽ രാവിലെ എത്തുന്ന കുട്ടികളെ നിയന്ത്രിച്ച് ക്ലാസ്സുകളിൽ എത്തിക്കൽ 11 മണിക്ക് ഇന്റർവെല്ലിന് ബെല്ലടിക്കുമ്പോൾ കുട്ടികളെ ശ്രദ്ധിക്കൽ ഉച്ചഭക്ഷണം വിളമ്പൽ വൈകുന്നേരത്തെ ഇന്റർവെൽ ചുമതല ഇനി സ്കൂൾ കഴിയുമ്പോൾ കുട്ടികളെ വരിയായി ഗേറ്റ് വരെ എത്തിക്കൽ അങ്ങനെ അങ്ങനെ ഒട്ടനവധി ചുമതലകൾ .

ഇനി ഞങ്ങൾക്ക് തീർക്കേണ്ട ക്ലാസുകൾ ഹൈസ്കൂൾ തലത്തിൽ ഉള്ളവയാണ്. എന്നാലോ യുപിയിലും ടീച്ചർ ഇല്ലെങ്കിൽ ഞങ്ങളെ തന്നെ ക്ലാസുകൾ നോക്കാൻ ഏൽപ്പിക്കും. പണിയോട് പണി തന്നെ. 



Working model - Human digestive system




 

First day

 





Today is the first day of teaching practice. So many confusions tensions .... today I had two classes 8 c and 9 A . Enjoyed a lot.good students.new experience. Very happy ♥️


Wednesday, July 6, 2022

To GGHSS Pattom


I got two classes for teaching 8 c and 9A.

9A Malayalam medium class. In the first internship program I got two English medium classes and unfortunately I get one Malayalam medium in this internship. I am a Malayalam medium student and I like to teach in that class. But the class teacher said that there only 6 students are present and from the six only one having the knowledge of writing. I am confused about teaching in that class but I took its as a challenge to make a different or make a change in that students life. 
 

Tuesday, July 5, 2022

School alloted for final internship

 Today First hour joju sir came, sir informed us about the works that are need to be done in this sem. We need to prepare an E- content which should be submitted within one month time.


After a quick visit to the new canteen, We got back in class and we were eagerly waiting for knowing the schools alloted for our final internship programme.

Principal sir came and gave us some basic instructions after which Neena miss read out the list . All i wished for was to get a different school this time that too a government school .


Gghss Pattom 😍 it is a very big school. I always had the desire to go there and my wish is granted. It's a government school and am super excited to experience what it has to offer 😊 I am very happy me and my companion busy too allotted to the same school.


Aby is the leader and she(Biji)


was made the assistant leader for the group consisting 8 members.


After lunch joju sir asked us who are under his project guidance to meet him in the computer lab . Sir discussed about what all thing's that we need to incorporate in our first 3 chapters followed by tool preparation. With that the day came to an end. 


looking forward to visit the school tomorrow 😊





Sunday, July 3, 2022

Semester 4

 Today Sem 4 officially begins. Principal sir came and welcomed us to the final semester. Joju sir gave an overall idea about the sem followed by some powerful motivation.


After a tea break Ancy miss came and talked about our project details. Then after lunch optional hour ,miss gave a brief idea about the works that are need to be completed in this semester.


We all were eagerly waiting for knowing the schools we are allotted for the final Internship programme. 


It was informed by Neena miss that by Tuesday we will get to know about it and by 13th our intership will most probably begin.

All excited to meet the new bunch of students who will give new moments to cherish....✨

Second day of sports meet

 With March past followed by flag hoisting the final day of the meet started. Today finals were conducted. Javeline throw was an event i ant...