Wednesday, March 17, 2021

17/03/2021

 ഉച്ചവരെയുള്ള സീനിയേഴ്സിന്റെ എക്സാം നടത്തിപ്പും ആയിട്ടുള്ള ചുമതല ഞങ്ങളിൽ ചിലരെ ടീച്ചർ ഏൽപ്പിച്ചു.അതിൽ ഞാനും ഉണ്ടായിരുന്നു...

ഓരോരുത്തരും class എടുക്കുമ്പോൾ 20 മിനിറ്റ് കണക്കാക്കി ബെൽ അടിക്കുക, അദ്ധ്യാപകർ ക്ലാസ്സിൽ കൃത്യസമയത്ത് തന്നെ എത്തുന്നുണ്ടോ എന്ന് നോക്കുക, ക്ലാസ് എടുക്കേണ്ട വിദ്യാർഥികൾ എല്ലാവരും എത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുക, ക്ലാസിൽ കാണികളായി കുട്ടികൾ ആയിരിക്കേണ്ട ജൂനിയേഴ്സ് എല്ലാവരും ഉണ്ടോ എന്ന്  നോക്കുക, ഓപ്ഷണൽ അല്ലാത്ത അധ്യാപകനെ എല്ലാ ക്ലാസ്സുകളിലേക്കും വിധി നിർണയത്തിനായി പോകാൻ സഹായിക്കുക ഇതൊക്കെയായിരുന്നു ഞങ്ങളുടെ ചുമതല.

ചേച്ചിമാരുടെ ക്ലാസ്സ് ഇരിക്കാൻ പറ്റിയില്ലല്ലോ എന്ന ചെറിയ വിഷമം ഉണ്ടായിരുന്നെങ്കിലുംഒത്തിരി സന്തോഷത്തോടെ ഞങ്ങളിൽ ഏൽപ്പിക്കപ്പെട്ട ചുമതല ഞങ്ങൾ വളരെ മനോഹരമായി കൃത്യനിഷ്ഠ യോടു കൂടി നിർവഹിച്ചു. 

തങ്ങളിൽ അർപ്പിതമായ ഉത്തരവാദിത്തങ്ങൾ കൃത്യമായി നിർവഹിക്കുമ്പോൾ ആണല്ലോ ഒരാൾ തീർത്തും സംതൃപ്തനായി തീരുന്നത്. അത്തരത്തിൽ നോക്കിയാൽ ഇന്നത്തെ ദിവസം തീർത്തും സംതൃപ്തമായ ഒന്നാണ്. ഏകദേശം 12: 45 ഓടുകൂടി അവരുടെ പരീക്ഷ അവസാനിച്ചു. ഉച്ചയ്ക്ക് ശേഷം ഞങ്ങൾക്ക് മായ ടീച്ചറുടെ ക്ലാസ് ആയിരുന്നു.

അപ്പോഴും സീനിയേഴ്സിന് viva നടക്കുന്നുണ്ടായിരുന്നു. 

ഒരു പരീക്ഷ അന്തരീക്ഷത്തിലായിരുന്ന ഇന്നത്തെ ദിവസം അങ്ങനെ കഴിഞ്ഞിരിക്കുന്നു💝



16/03/2021

 ഇന്ന് പൊതുവേ വളരെ തിരക്കുപിടിച്ച ഒരു ദിവസമായിരുന്നു. നാളെ ഞങ്ങളുടെ സീനിയർ ബാച്ചിന് പ്രാക്ടിക്കൽ എക്സാം ആണ്...അധ്യാപകരെല്ലാം അവരെ പരീക്ഷയ്ക്കായി തയ്യാറാക്കുന്ന തിരക്കിലാണ്.

പലരും പ്രിൻസിപ്പൽ സാറിൻറെ ഒപ്പു വാങ്ങുന്നതിനായി ഓഫീസിനുമുന്നിൽ തന്നെയുണ്ട്. ശരിക്കും അവിടെ ഒരു ആൾക്കൂട്ടം തന്നെയുണ്ട്...നാളെ കൂടി കഴിഞ്ഞാൽ അവരുടെ വലിയൊരു ഭാരം ഇറക്കി വയ്ക്കുകയാണ്. പലരും വലിയ ടെൻഷനിലാണ്.

അവരെ കണ്ടപ്പോൾ ഞാനും ഇതൊക്കെ നേരിടേണ്ടത് ആണല്ലോ എന്നോർത്ത്  നെടുവീർപ്പിടാനേ എനിക്ക് സാധിച്ചുള്ളു. എന്തായാലും എല്ലാം സധൈര്യം നേരിടുക തന്നെ!🎉

15/03/2021

 

,ഇന്ന് വളരെ നല്ലൊരു ദിവസമായിരുന്നു... വനിതാ ദിനത്തിൽ നടത്തിയ പോസ്റ്റർ രചനാ മൽസരം , അടിക്കുറിപ്പ് മത്സരം എന്നിവയിലെ വിജയികൾക്ക് ഇന്നാണ് സമ്മാനം നൽകിയത്...

പോസ്റ്റർ രചനയിൽ ഒന്നാമതെത്താൻ എനിക്ക് സാധിച്ചു.ഒത്തിരി സന്തോഷം... Ug കാലഘട്ടത്തിലേക്ക് ഒരു തിരിച്ചുപോക്ക്❤️അതുമാത്രമല്ല ഇന്ന് ഉച്ചയ്ക്ക് ശേഷം women empowerment ന്റെ ഭാഗമായി സംസ്ഥാന പോലീസ് സേനയിലെ ചില  വനിതാ പോലീസുകാർ ചേർന്ന് ഞങ്ങൾക്ക് സ്വയം രക്ഷാ പാഠങ്ങൾ പഠിപ്പിച്ചു...
സംസ്ഥാന സർക്കാരിൻറെ രക്ഷാ സേനയിലെ അംഗങ്ങൾ ആണ് അവർ. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ അധികരിക്കുന്ന ഈ കാലഘട്ടത്തിൽ ഇത്തരത്തിലുള്ള ഒരു സേനയുടെ ആവശ്യകത എന്താണെന്ന് ഞാൻ പറയാതെ തന്നെ എല്ലാവർക്കും അറിയാം.ഇവരുടെ ക്ലാസ്സ് ലഭ്യമാക്കി തന്ന തിയോഫിലസ് അധ്യാപകർക്ക് ഒരുപാട് നന്ദി.
ആ പരിപാടിയിൽ വെച്ച് തന്നെ ആയിരുന്നു എനിക്ക് സമ്മാനം ലഭിച്ചത്. 
അടിക്കുറിപ്പ് മത്സരത്തിൽ ഒന്നാമതെത്തിയത് എൻറെ ക്ലാസിലെ തന്നെ കൂട്ടുകാരിയായ ശ്രുതി ആയിരുന്നു. രണ്ടും ഞങ്ങളുടെ ക്ലാസ് തന്നെ സ്വന്തമാക്കി എന്ന് തന്നെ പറയാം....
ഇത്തിരി നേട്ടം ഒത്തിരി സന്തോഷം.. ഇനിയും മുന്നോട്ട്💕🌞

Saturday, March 13, 2021

ASSIGNMENT ( optional )

 On the topic -

         SELF SUFFICIENCY IN FOOD - MODERN AGRICULTURAL PRACTICES AND AGRICULTURAL MANAGEMENT 

https://drive.google.com/file/d/1VOGmPmHBupWMwjmqnyQmqQapPNVNff-v/view?usp=drivesdk.  


❤️




12/03/2021

 ഇന്ന് കുറച്ച് പ്രത്യേകതകൾ ഉള്ള ദിവസമാണ്. എന്തുകൊണ്ടെന്നാൽ എന്നാൽ പുതിയ രണ്ട് കോഴ്സുകൾക്ക് ഇന്ന് തുടക്കം കുറിച്ചു.

1) communicative English

2) Art 

ഇംഗ്ലീഷിൽ വളരെ പുറകിലായ കുട്ടികൾക്ക് അവരുടെ ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്തുന്നതിനും അതുവഴി നല്ല ജോലി സാധ്യത ഉണ്ടാക്കുന്നതിനും വേണ്ടിയാണ് ഇത്തരത്തിൽ ഒരു കോഴ്സിന് തിയോഫിലസ് തുടക്കം കുറിച്ചത്. ജോജു സാറും മായ ടീച്ചറും ആണ് അതിൻറെ കോഡിനേറ്റർസ്.

വളരെ ഗംഭീരമായ തുടക്കം തന്നെയായിരുന്നു ഇംഗ്ലീഷ് ഡിപ്പാർട്ട്മെൻറ് നിന്നും ഏതാനും ചില കുട്ടികളെ കൂടി ജോജു സാർ അധ്യാപകർ എന്ന ചുമതല ഏൽപ്പിച്ചു.. അവരായിരിക്കും ഞങ്ങളെ നയിക്കുന്നത്...ഞങ്ങളെ ഭാഷാ രൂപീകരണത്തിൽ സഹായിക്കുന്നത് എന്നു സാരം...

സർവോദയ സെൻട്രൽ സ്കൂളിൽ അതിൽ സംഗീതം പഠിപ്പിക്കുന്ന അധ്യാപികയായ ലക്ഷ്മി ടീച്ചർ ആണ് ഞങ്ങളുടെ ആർട്ട് ടീച്ചർ... ക്ലാസ് തുടങ്ങിയപ്പോൾ തന്നെ എല്ലാ കുട്ടികളും എത്തിയില്ല എന്ന കാരണത്താൽ ആദ്യം കുറച്ച് ശുഭ ആയിരുന്നെങ്കിലും പിന്നീട് ലക്ഷ്മി ടീച്ചർ വളരെ സ്നേഹത്തോടെ കൂടിയാണ് ഞങ്ങളോട് പെരുമാറിയത്...വളരെ നല്ലൊരു ക്ലാസ് ആയിരുന്നു അത്... ശാസ്ത്രീയ സംഗീതം തുടങ്ങി ഒടുവിൽ നാടൻപാട്ടിൽ ചെന്ന് അവസാനിച്ചു... ഞങ്ങൾ ഒത്തിരി  സന്തോഷിച്ച ഒരു വൈകുന്നേരം.

ഇനി മുതൽ എല്ലാ വെള്ളിയാഴ്ചയും 2.50 ന് ആർട്ട് ക്ലാസ് ആണ്. രാവിലെ 9 മണിക്ക് communicative English ഉം...പുതിയ തുടക്കങ്ങൾ ക്ക് ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു... 


Congrats to our dearest trs❤️



Micro teaching


 Lesson plan and videos of my classes 

See


Skill 1- Introducing a lesson




Skill 2-  skill of reinforcement

https://drive.google.com/file/d/1Xyl7nYGp_KMxOTrIzY6a9fIZnXKAbpqg/view?usp=drivesdk 

https://drive.google.com/file/d/1XunMPojKWT2ZvRvc2zp4oJnYb-As8lLQ/view?usp=drivesdk





Wednesday, March 10, 2021

അങ്ങനെ അതും പൂർത്തിയായി

 ഇൻഡക്ഷൻ പരിപാടിയുടെ രണ്ടാം ദിനവും പരീക്ഷ ചുമതലയാണ് ഞങ്ങളെ ഏൽപ്പിച്ചത്. ഇത്തവണ എനിക്ക് ലഭിച്ചത് പെൺകുട്ടികൾ മാത്രമുള്ള ഓഡിറ്റോറിയത്തിലെ പരീക്ഷ ചുമതലയായിരുന്നു... 10 കുട്ടികൾ വീതം അടങ്ങുന്ന ചെറിയ ചെറിയ ഗ്രൂപ്പുകളാക്കി തിരിച്ച് ആയിരുന്നു ഓരോ അധ്യാപകരുടെയും കീഴിൽ കുട്ടികളെ പരീക്ഷയ്ക്കായി തയ്യാറാക്കിയിരുന്നത്. അതിൽ പത്ത് പേരടങ്ങുന്ന ഒരു ചെറിയ ഗ്രൂപ്പിൻറെ മേൽനോട്ടം എന്നെ ഏൽപ്പിച്ചു.

ഇന്നലത്തെ പോലെ തന്നെ വളരെ സന്തോഷത്തോടും കൗതുകത്തോടും കൂടിയായിരുന്നു ഞാൻ അവർക്കിടയിൽ ഒരു കുട്ടി അധ്യാപികയായി ചുമതലയേറ്റത്. ❤️😋ഏകദേശം പതിനൊന്നരയോടെ കൂടി പരീക്ഷ ചുമതലകൾ എല്ലാം അവസാനിപ്പിച്ച് ഉത്തരക്കടലാസുകൾ എത്തേണ്ടിടത്ത് എത്തിച്ച് ഞങ്ങൾ പ്രിൻസിപ്പൽ സാറിൻറെ അടുത്തേക്ക് പോയി.

വൈസ് പ്രിൻസിപ്പൽ മാഡെത്തെ ഇന്നാണ് കാണുന്നത് ഇന്നലെ അതിനു സാധിച്ചില്ല. കണ്ടു എന്ന് മാത്രമല്ല ഏകദേശം ഇരുപത് മിനിറ്റോളം നീണ്ടു നിൽക്കുന്ന ഒരു ചർച്ചയുമുണ്ടായിരുന്നു.

സ്കൂൾ മാനേജ്മെൻറ് നെ പറ്റിയും അധ്യാപകരെ പറ്റിയും ഓൺലൈൻ ക്ലാസ്സുകളെ പറ്റിയും വിദ്യാർത്ഥികളുടെ എണ്ണത്തെയും ക്ലാസ് റൂമുകളിലും അല്ലാതെയുമുള്ള പരീക്ഷാ നടത്തിപ്പ് കളെ പറ്റിയും പറ് കൊറോണക്കാലത്തെ ശമ്പളത്തെ പറ്റിയും എല്ലാം ഞങ്ങൾക്ക് സംശയം ഉണ്ടായിരുന്ന സർവ്വതും മാഡ തോട് ചോദിച്ചു ഞങ്ങൾ മനസ്സിലാക്കി.

ഏകദേശം ഒന്നര മണിയോടുകൂടി അവിടെ നിന്നും വിടപറഞ്ഞു ഇറങ്ങുമ്പോൾ സംതൃപ്തിയും സന്തോഷവും അതിലുപരി അഭിമാനവും ഉണ്ടായിരുന്നു.🔥





Tuesday, March 9, 2021

വീണ്ടും സ്കൂളിൽ

 രാവിലെ എട്ട് മണി ആയിരുന്നു ഞങ്ങൾക്ക് സ്കൂളിൽ എത്തേണ്ട സമയം. Icsc സ്കൂൾ ആയതിനാൽ തന്നെ പ്രവർത്തന രീതികളിൽ നന്നേ വ്യത്യാസമുണ്ടായിരുന്നു.. രാവിലെ എട്ടുമണിക്ക് തുടങ്ങിയ ഒരു മണി വരെയുള്ള ക്ലാസുകൾ ആയിരുന്നു അവിടെ ക്രമീകരിച്ചിരുന്നത്.. കോവിഡാനന്തര കാലം ആയതിനാൽ തന്നെ ഓഫ്‌ലൈൻ ക്ലാസ്സുകളിൽ നിന്നും മാറി ഓൺലൈൻ ക്ലാസുകളിലേക്ക് ചേക്കേറിയ കുട്ടികളായിരുന്നു അവിടെയും.എന്നാൽ പരീക്ഷയായതിനാൽ തന്നെ പത്താംതരത്തിലെ യും പന്ത്രണ്ടാം തരത്തിലയും കുട്ടികളെ ഞങ്ങൾക്ക് അവിടെ കാണാൻ കഴിഞ്ഞു...

വളരെ സൗമ്യമായും സ്നേഹത്തോടും കൂടിയാണ് അവിടത്തെ അധ്യാപകരും അനധ്യാപകരും പ്രിൻസിപ്പലും ഞങ്ങളോട് പെരുമാറിയത്...ഒത്തിരി കഷ്ടപ്പെട്ട് ആണെങ്കിലും രാവിലെ കൃത്യസമയത്ത് തന്നെ ഞാൻ സ്കൂളിൽ എത്തിച്ചേർന്നു...

ഞങ്ങളുടെ കൂട്ടത്തിൽ ഒരാൾ ഒഴികെ ബാക്കി എല്ലാവരും എട്ടുമണിക്കുതന്നെ എത്തിയിരുന്നു. സ്കൂളിൻറെ പടവുകൾ നടന്നു കയറുമ്പോൾ ഉള്ളിൻ ഉള്ളിൽ എന്തോ ഒരു വല്ലാത്ത പ്രതീതി ഒരിക്കൽ വിടപറഞ്ഞ് ഒരിടത്തേക്ക് പിന്നെയും ചെന്നു കയറും പോലെ...

സ്കൂൾ ജീവിതം അത് എല്ലാവരുടെയും ജീവിതത്തിലെ ഒരു നല്ല സുവർണ്ണകാലഘട്ടം തെന്നെആണ്...ഒന്നും അറിയേണ്ട ഒരു പ്രാരാബ്ദവും അറിയേണ്ട ഒന്നിനെപ്പറ്റിയും ചിന്തിക്കേണ്ട പഠിക്കുക അത്രതന്നെ...

അവിടുത്തെ കെട്ടിടങ്ങളും വഴികളും മരങ്ങളും ക്ലാസ്സുകളും സ്റ്റാഫ് റൂമുകളും അങ്ങനെ തുടങ്ങി എല്ലാം നാം സാധാരണ സർക്കാർ സ്കൂളുകളിൽ നിന്നും വളരെയധികം വ്യത്യസ്തമായ വ ആയിരുന്നു.

ഒരു സർക്കാർ സ്കൂളിൽ പഠിച്ചു വന്ന എന്നെ സംബന്ധിച്ചിടത്തോളം അത് പുതിയൊരു കാഴ്ച തന്നെയായിരുന്നു...

ഏകദേശം എട്ടര യോടു കൂടി പ്രിൻസിപ്പലും മുഴുവൻ അധ്യാപക-അനധ്യാപക സ്റ്റാഫുകളും അവിടെ എത്തിച്ചേർന്നു..ഞങ്ങളിൽ മൂന്നുപേരെ ഓൺലൈൻ ക്ലാസ് നടക്കുന്ന റൂമിലേക്ക് ബാക്കിയുള്ളവരെ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ടു ചുമതല ഏൽപ്പിച്ചു...

ആദ്യത്തെ അനുഭവം ആയിരുന്നു... ഒരു പരീക്ഷാഹാളിൽ ഒരു  പാതി ടീച്ചറായി നിന്ന് പരീക്ഷനടത്തുക.

എൻറെ ഒപ്പമുണ്ടായിരുന്നത് വീണ എന്ന മലയാളം ടീച്ചറായിരുന്നു...സ്നേഹത്തോടെ സൗമ്യമായി മുൻ പരിചയം ഉള്ളതുപോലെ ടീച്ചർഎന്നോട് പെരുമാറി . ഞാൻ ചോദിച്ച ഓരോ സംശയങ്ങൾക്കും വളരെ വ്യക്തമായി പുഞ്ചിരിയോടെ ടീച്ചർ മറുപടി നൽകി...

പരീക്ഷാർത്ഥികൾക്ക് ടീച്ചർ എന്നെ പരിചയപ്പെടുത്തി... " ഇത് നമ്മുടെ BEd ടീച്ചറാണ്. പേര് ഫാത്തിമ" ഇത് കേട്ടപ്പോൾ ഉള്ളിനുള്ളിൽ ഒരു വല്ലാത്ത കോരിത്തരിപ്പ് ഉണ്ടായി എത്രനാളായി കേൾക്കാൻ കൊതിച്ച വാക്കുകളാണിവ!!!!

ഏകദേശം പതിനൊന്നരയോടെ കൂടി പരീക്ഷ കഴിഞ്ഞു. പന്ത്രണ്ടരയോടെ ഞങ്ങൾ കേൾപ്പിച്ച് ചുമതലകൾ പൂർത്തീകരിച്ച് ഞങ്ങൾഅവിടെനിന്നും ഇറങ്ങി.




❤️



08/03/2021

  2020- 22 അധ്യായന വർഷത്തെ കോളേജ് യൂണിയൻ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതായിരുന്നു ഇന്നത്തെ പ്രധാന പരിപാടി.

ഞങ്ങടെ ക്ലാസ്സിലെ ഏകആൺ തരിയായ സുബിൻ ആണ് കോളേജ് യൂണിയൻ ചെയർമാൻ എന്നറിഞ്ഞതിൽ ഞങ്ങൾക്ക് ഒത്തിരി സന്തോഷമായി..

ക്ലാസിൽ നിന്നും മൂന്നുപേരാണ് യൂണിയൻ  ഭാരവാഹികളായത്.

സുബിൻ

ശ്രീ വിനീത

പാർവതി

മൂന്നുപേർക്കും അഭിവാദ്യങ്ങൾ...



നാളെയാണ് ആ ദിവസം.. induction prgrmn ഉ വേണ്ടി ഞങ്ങൾ സ്കൂളുകളിൽ പോകുന്ന ദിവസം!!. ഞാനും പാർവതിയും തൊട്ടടുത്ത് തന്നെയുള്ള സർവോദയ വിദ്യാലയ icsc school ൽ ആണ്... സ്റ്റേറ്റ് സിലബസിൽ ഗവൺമെൻറ് സ്കൂളിൽ പഠിച്ച ഞാൻ icsc school ലേക്ക് പോകാനുള്ള ആകാംക്ഷയിൽ ആയിരുന്നു...കാത്തിരിക്കാം നാളത്തെ ദിവസത്തിനായി.

❤️

05/03/2021

 ഇന്നലത്തെ ക്ലാസ്സുകളുടെ ബാക്കിയായിരുന്നു ഇന്ന് .സീനിയേഴ്സിൽ ഇന്നലെ ക്ലാസ് എടുക്കാൻ പറ്റാത്ത കുട്ടികൾ ഇന്ന്  ക്ലാസ്സെടുത്തു.

ഉച്ചകഴിഞ്ഞ് സയൻസ് day അനുബന്ധ പരിപാടിയായിരുന്നു...സയൻസ് ഡേയിൽ നടത്താൻ കഴിയാതെ മാറ്റിവെച്ച് പരിപാടിയിൽ ഇന്ന് നടത്തുകയായിരുന്നു...



04/03/2021

 ഇന്ന് വളരെ  നല്ലൊരു ദിവസമായിരുന്നു..

ഞങ്ങളുടെ സീനിയേഴ്സ് ഞങ്ങളെ കുട്ടികൾ ആക്കി ക്ലാസ്സെടുക്കുന്ന പ്രക്രിയയ്ക്ക് ഇന്ന് തുടക്കമിട്ടു .ഇന്നും നാളെയും ആയാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്...വ്യത്യസ്തങ്ങളായ രീതികളിലൂടെ ആയിരുന്നു ഓരോരുത്തരും ക്ലാസ്സുകൾ എടുത്തത് ICT oriented ആയും role play model, example model, yes or no question model അങ്ങനെ അങ്ങനെ പല തരത്തിലുള്ള വ്യത്യസ്തങ്ങളായ രീതികളിലൂടെ ആയിരുന്നു അവർ ഞങ്ങൾക്ക് മുന്നിൽ ക്ലാസുകൾ എടുത്തത്. 

രണ്ടുവർഷം mttc യിലെ ക്ലാസുകൾ കൊണ്ട് അവർക്ക് ഉണ്ടായ മാറ്റം എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. നടപ്പിലും ഭാവത്തിലും നോട്ടത്തിലും പെരുമാറ്റത്തിലും മറ്റുമെല്ലാം അവർ ഒരു അദ്ധ്യാപികയായി മാറിയിരിക്കുന്നു... ഭാവിയിൽ ഇത്തരം മാറ്റങ്ങൾ എനിക്കും ഉണ്ടാകുമല്ലോ എന്ന് ഞാൻ മനസ്സിലോർത്തു...

ഞങ്ങൾക്ക് വ്യത്യസ്തങ്ങളായ വർക്കുകൾ തന്നും ഒന്നും ആക്ടിവിറ്റി കാർഡുകൾ തന്നും കോയിൻസ് , ക്ലാസുകൾ എല്ലാത്തരത്തിലും മനോഹരമാക്കാൻ അവർ ശ്രമിച്ചുകൊണ്ടിരുന്നു...



03/03/2021

 


English association:  Niyuktha

02/03/2021

 വീണ്ടും ഓൺലൈൻ ക്ലാസിലേക്ക്..

                 ഇന്ന് ബസ് പണിമുടക്ക് ആണ് എന്നറിഞ്ഞപ്പോൾ  ഉള്ളിനുള്ളിൽ ഒന്ന് സന്തോഷിക്കുക തന്നെയുണ്ടായി...വേറൊന്നും കൊണ്ടല്ല ഒത്തിരി വർക്കുകൾ ബാക്കിയാണ് എല്ലാം ചെയ്തു തീർക്കണം കിട്ടിയ സമയം മുഴുവൻ അതിനായി ചിലവഴിക്കാം ഇന്നൊരു ദിവസം കൊണ്ട് ചെയ്യേണ്ട എല്ലാം ചെയ്ത് പൂർത്തിയാക്കാമെന്ന് എല്ലാം തീരുമാനിച്ചുറപ്പിച് ഇരിക്കുകയായിരുന്നു ഞാൻ. പെട്ടെന്നാണ് പ്രിൻസിപ്പൽ സാർ ഗ്രൂപ്പിൽ മെസ്സേജ് അയച്ചത്. 

ഇന്ന് ഓൺലൈൻ ക്ലാസ് ഉണ്ടായിരിക്കും...

ആദ്യം ഒന്ന് വിഷമിച്ചു .പിന്നീട് വിചാരിച്ചു ഇങ്ങനെ അവധികൾ കൊണ്ട് നിറയുകയാണ് എങ്കിൽ പിന്നെ എങ്ങനെ ക്ലാസുകൾ എടുത്തു തീർക്കാൻ കഴിയും? എങ്ങനെ പഠിപ്പിച്ച തീർക്കേണ്ട അധ്യായങ്ങൾ പൂർത്തിയാക്കും. അങ്ങനെയാകൂമ്പോൾ ക്ലാസ് ഉണ്ടാേയേ മതിയാകു... ഒന്നുകൂടി ടെക്നോളജിയെ സ്മരിച്ചുകൊണ്ട് വീണ്ടും ഓൺലൈൻ ക്ലാസിലേക്ക് അപ്പോഴാണ് ഞാൻ ഒന്ന് ചിന്തിച്ച് ഇതുപോലെ ബന്ദ് ഹർത്താൽ പണിമുടക്ക് എന്നിവയൊന്നും ഇനി നമ്മുടെ പഠനത്തെ ബാധിക്കില്ല കാരണം ഓൺലൈൻ ക്ലാസുകളിലൂടെ നമ്മൾ ക്ലാസ്സ് അന്തരീക്ഷം തന്നെ സൃഷ്ടിച്ച് പഠിച്ചെടുക്കും.





01/03/2021


 


                      Our Gibey ma'am.❤️

26/02/2020

         വളരെ ആശങ്കയും പ്രയാസവും നിറഞ്ഞ ഒരു ദിവസമായിരുന്നു ഇന്ന്... ഇന്നലെ വൈകുന്നേരം മുതൽ തുടങ്ങിയതാണ് ഈ അവസ്ഥ!! Mttc യിലെ physical science ലെ റോഷൻ എന്ന കുട്ടി പോസിറ്റീവ് ആയിരിക്കുന്നു എന്ന വാർത്ത മുന്നേ കേട്ടതാണ്.. വളരെ നേരത്തെതന്നെ അലർജി പ്രയാസങ്ങൾ ഉള്ള റോഷൻ covid പോസിറ്റീവായി എന്ന് അറിഞ്ഞതിൽ ഞങ്ങൾക്ക് വിഷമം ഉണ്ടായിരുന്നു...

        അതേ ഹോസ്റ്റലിലുള്ള കുട്ടികൾ പോസിറ്റീവ് ആയിരിക്കാം എന്ന് പലരും പറഞ്ഞെങ്കിലും ഞങ്ങളാരും അത് പ്രതീക്ഷിച്ചില്ല. ഞങ്ങടെ ക്ലാസ്സിലെ അഷ്ന എന്ന കുട്ടിയും പോസിറ്റീവ് ആയിരിക്കുന്നു എന്ന വാർത്ത വൈകുന്നേരത്തോടെ കൂടിയാണ് ഞങ്ങൾ അറിഞ്ഞത്. ആകെ അങ്കലാപ്പായിരുന്നു ...ഞങ്ങൾ അയാളുമായി വളെരെ അടുത്തിടപഴകി ഇരുന്നു.. 

പോസിറ്റീവായ ഒരാളുമായി പ്രൈമറി കോണ്ടാക്റ്റ്ലായിരുന്ന ഞങ്ങളെല്ലാവരും quarentine ൽപോകണമോ വേണ്ടയോ??!! ഞങ്ങളും  പോസിറ്റീവ് ആയിരിക്കുേമോ? ഞങ്ങളുമായിപ്രൈമറി കോണ്ടാക്ടിൽ വന്ന ഞങ്ങളുടെ വീട്ടുകാരും പോസിറ്റീവ് ആകാൻ സാധ്യതയുണ്ടോ??

സംശയങ്ങൾ ഒരായിരം ആയിരുന്നു മനസ്സിൽ... എന്തായാലും ഞങ്ങടെ കൂടെയുള്ളവരുടെ അവരുടെ സുരക്ഷ ഓർത്ത് ഇന്നേ ദിവസം ഞങ്ങളാരും കോളേജിൽ പോകണ്ട എന്ന തീരുമാനത്തിൽ എത്തി... നാളെ ശനിയാഴ്ചയാണ് മറ്റന്നാൾ ഞായറും ഇന്നും നാളെയും മറ്റന്നാളും ഞങ്ങളെ സ്വയം വിലയിരുത്തി എന്തെങ്കിലും ശാരീരിക പരിമിതികളോ ബുദ്ധിമുട്ടുകളോ ഉണ്ടോ എന്ന് മനസ്സിലാക്കിയതിനുശേഷം ഒന്നും ഉണ്ടാക്കുന്നില്ല എങ്കിൽ മാത്രം തിങ്കളാഴ്ചമുതൽ ക്ലാസ്സിൽ എത്താൻ നിങ്ങൾ തീരുമാനിച്ചു ഇല്ലെങ്കിൽ ശാരീരികമായി എന്തെങ്കിലും അസ്വസ്ഥതകൾ ഉണ്ടാകുന്നുവെങ്കിൽ തിങ്കളാഴ്ച ടെസ്റ്റ് നടത്താനും  ഞങ്ങൾ തീരുമാനിച്ചു. ...

25/02/2021

 Tabula raza 




mind of a student should make like a clean slate then add the knowledge in to it.



                                     ❤️

24/02/2021

 



Today was a normal day. ❤️

23/02/2021

പേശലമല്ലൊരു വസ്തുവുമുലകിൽ പ്രേക്ഷകനില്ലെന്നാൽ...



പഴയ ശീലങ്ങൾ പുതിയ തുടക്കങ്ങൾ

 22/2/2021


ഈ മനോഹരമായി കവർ ഇട്ട് പൊതിഞ്ഞു സൂക്ഷിച്ചിരിക്കുന്ന  ബുക്കുകൾ എൻറെ താണെന്ന് ഓർക്കുന്നത് തന്നെ എനിക്ക് അതിശയമായിരുന്നു..

ഡിഗ്രി കാലഘട്ടത്തിൽ പഠിക്കുമ്പോൾ ഓരോ വിഷയത്തിനും ഓരോ ബുക്ക് ഞാൻ സൂക്ഷിച്ചിരുന്നു. പിജി യിലേക്ക് എത്തിയപ്പോൾ ഒറ്റ ബുക്കിൽ എല്ലാ സബ്ജക്ടും കൂട്ടിച്ചേർക്കുന്ന തരത്തിലായി കാര്യങ്ങൾ...കൃത്യമായി ഒന്നിനും പ്രത്യേകം നോട്ട്ബുക്കുകൾ ഇല്ല അതത് ടീച്ചർമാർ പഠിപ്പിക്കുമ്പോൾ  അവരുടെ പേരും വിഷയത്തിന്റെ പേരും പേപ്പറിൽ എഴുതി നോട്ട് എഴുതി തുടങ്ങുമായിരുന്നു... 

ആ ഞാനാണ് ഇന്ന് ഓരോ വിഷയത്തിനും പ്രത്യേകം പ്രത്യേകം നോട്ടുകൾ സൂക്ഷിക്കുന്നു എന്ന് മാത്രമല്ല അവയെ വൃത്തിയായി പൊതിഞ്ഞ് വളരെ മനോഹരമായി പഴയ ആ സ്കൂൾ കുട്ടിയിലേക്കു മാറിയെന്ന് പോലെ സൂക്ഷിക്കുന്നു...

പ്രിൻസിപ്പൽ സാർ ഇന്നലെ പറഞ്ഞ വാക്കുകൾ കേട്ടിട്ടാണ് ഞാൻ ഇത്തരത്തിലൊരു തീരുമാനമെടുത്തത്... "Notes  taking എന്നതും  ഒരു skill ആണ്. മാത്രമല്ല ഒരു ഉത്തമ വിദ്യാർത്ഥിയെ സംബന്ധിച്ചിടത്തോളം അവൻറെ പാഠപുസ്തകങ്ങളും ബുക്കുകളും വളരെ വൃത്തിയായി സൂക്ഷിക്കുക എന്നതും ഏറ്റവും പ്രധാനമായ കാര്യമാണ്.. ഒരു കുട്ടിയുടെ സ്വഭാവം മനസ്സിലാക്കാൻ അവൻറെ അക്ഷരങ്ങളുടെ വടിവും വളവും മനസ്സിലാക്കിയാൽ മതി.."

സാറിൻറെ വാക്കുകൾ മനസ്സിൽ ആഴത്തിലേക്ക് ഇറങ്ങി... മാത്രമല്ല അവ എൻറെ പ്രവർത്തികളിൽ പ്രതിഫലിക്കുകയും  ചെയ്തു.

 19/02/2021


Have a nice day...

Second day of sports meet

 With March past followed by flag hoisting the final day of the meet started. Today finals were conducted. Javeline throw was an event i ant...