ഇന്ന് എനിക്ക് പറയാൻ മറ്റൊരു വിശേഷവും ഇല്ല ' ഒന്ന് ' അല്ലാതെ അതെ...ആ 'ഒന്ന്' എൻറെ മനസ്സിനെ ഒരുപാട് സന്തോഷിപ്പിച്ചു😍ഇന്ന് വരെ ഒരു ചുവടു പോലും കളിച്ചിട്ട് ഇല്ലാത്ത ഞാൻ ഇന്ന് കൂട്ടുകാരോടൊപ്പം ഡാൻസ് പ്രാക്ടീസ് ചെയ്തു ടാലൻറ് ഹണ്ടിന് വേണ്ടി🤭👍
ഇരുപത്തിനാലാം വയസ്സിൽ ഇനി ഡാൻസ് കളിക്കുകയോ ഞാൻ പലതും പറഞ്ഞ് ഒഴിയാൻ ശ്രമിച്ചു...ജീവിതത്തിൽ ഇന്നുവരെ ഒരു ചുവടു പോലും ഞാൻ വെച്ചിട്ടില്ല...!!പലയാവർത്തി ഇതുപറഞ്ഞ് ഞാൻ ഒഴിയാൻ ശ്രമിച്ചുകൊണ്ടേയിരുന്നു...പക്ഷേ പാർവ്വതി സമ്മതിച്ചില്ല എന്തായാലും കളിച്ചേ പറ്റു എല്ലാവരും കളിച്ചേ പറ്റൂ പാർവതി ഉറച്ചുനിന്നു ഒടുവിൽ ഞാൻ അതിനു സമ്മതിക്കുമ്പോൾ എൻറെ മനസ്സിൽ മായ ടീച്ചറുടെ വാക്കുകൾ ആയിരുന്നു "നിങ്ങൾ എന്തു പൊട്ടത്തരം പറഞ്ഞാലും എന്തു പൊട്ട തെറ്റ് കളിച്ചാലും ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുകയു ഉള്ളൂ നിങ്ങൾക്ക് ഒരു പ്രചോദനമാകണം, ഇത് നിങ്ങൾക്ക് ഒരു വേദിയാകണം നിങ്ങളുടെ പോരായ്മകളെ തിരുത്താനുള്ള ഒരു നല്ല വേദി.."
ആദ്യമൊക്കെ വലിയ പ്രയാസമായിരുന്നു . കണ്ണെത്തുന്നിടത്ത് കൈയ്യെത്തുന്നില്ല കയ്യെത്തുന്നിടത്തു മെയ് എത്തുന്നില്ല!!
പയ്യെപ്പയ്യെ ചെറിയ രീതിയിൽ ശരിയായി വന്നു എനിക്കും കളിക്കാൻ പറ്റും എന്ന തോന്നലുണ്ടായി ഒടുവിൽ ഒത്തിരി ഒത്തിരി പരിശ്രമങ്ങൾക്കു ശേഷം ഒരു വിധം ഞാൻ കളിക്കാൻ തുടങ്ങി🤩🤩🤩ഉള്ളിനുള്ളിൽ വളരെ കാലമായി കൊണ്ടുനടന്ന് ആശങ്കയും ആശയും ഇവിടെ സാധിക്കുകയാണ്! ഇവിടെ നിറവേറ്കയാണ്!
കോളേജിൽ നിന്നും തിരികെ ഇറങ്ങുമ്പോൾ ശരീരമാസകലം നല്ല വേദനയാണ്😶😐പക്ഷേ അപ്പോഴും തലയ്ക്കുള്ളിൽ ആ പാട്ട് മുഴങ്ങി കേൾക്കുന്നു ഞാൻ ആദ്യമായി ചുവടു വെച്ച ആ പാട്ട്!!സന്തോഷം തോന്നി വല്ലാത്ത സന്തോഷം എന്തിനൊക്കെയോ കഴിയുമെന്ന തോന്നലുണ്ടായി!! ചില താഴ്ന്ന ചിന്തകൾക്കു വിട പറയാൻ ഇടയാക്കിയ ഇന്നത്തെ ദിവസത്തിന് നന്ദി ഈ ദിവസം എനിക്ക് സമ്മാനിച്ച എൻറെ പ്രിയപ്പെട്ട കൂട്ടുകാർക്കും നന്ദി..🙏സ്റ്റേജിൽ കയറുമ്പോഴും നന്നായി കളിക്കാൻ പറ്റണം🙄😑😑😑അതിന് എനിക്ക് പറ്റുമോ എന്ന് എനിക്കറിയില്ല..പറ്റിക്കണം😃
ശുഭം❤️
No comments:
Post a Comment