Wednesday, February 3, 2021

പഠനം.. മധുരം...❤️

 ഇന്നൊരു സ്വാഭാവിക ദിനമായിരുന്നു... എന്നാൽ ഈ ദിവസത്തിലും എനിക്ക് ഓർത്തുവയ്ക്കാൻ ഒരു പുതുമയുണ്ട്...MTTS ൽ വന്നതിനു ശേഷം ഞാൻ ആദ്യമായി ചാപ്പലിൽ പോയി പ്രാർത്ഥിക്കുന്ന ദിവസം ഇന്നായിരുന്നു... എന്നും ക്ലാസ്സിൽ പ്രാർത്ഥനയോടുകൂടി ദിവസം തുടങ്ങുമെങ്കിലും ചാപ്പലിലെ പ്രാർത്ഥന   ആദ്യമായാണ്..

പ്രാർത്ഥനക്ക് ശേഷം ശാന്തവും സമാധാനവും നിറഞ്ഞ ഒരു മനസ്സുമായാണ് ഞാൻ ക്ലാസ്സിൽ കയറിയത്...

പിന്നെ പതിവുപോലെ പാഠഭാഗങ്ങളിേലേക്ക്❤️

കൂട്ടത്തിൽ വ്യത്യസ്തമായ ഒന്ന് ജോജു സാറിൻറെ ക്ലാസ് ആയിരുന്നു...ടെക്നോളജി കൊണ്ടുള്ള നേട്ടവും കോട്ടവും എന്ന വിഷയത്തിൽ പാനൽ ഡിസ്കഷൻ നടത്തിയതിന്റെ പ്രെസൻറ്റേഷൻ ആയിരുന്നു ഇന്ന്...പക്ഷേ 3 ടീമുകൾക് മാത്രമേ അവതരിപ്പിക്കാൻ സമയം ലഭിച്ചുള്ളൂ...ബാക്കിടീമുകളുടെ അവതരണത്തിനായി കാത്തിരിപ്പോടെ...




                                       ❤️

No comments:

Post a Comment

Second day of sports meet

 With March past followed by flag hoisting the final day of the meet started. Today finals were conducted. Javeline throw was an event i ant...