Monday, February 1, 2021

കാത്തിരുന്ന ആ ദിവസം

 27/01/2021


അതെ ഇന്നാണ് ആ ദിവസം ഞാൻ കാത്തിരുന്ന ആ ദിവസം...തിയോഫിലസ് ലേക്കുള്ള എൻറെ ആദ്യത്തെ ദിനം..നേർക്കുനേരെയുള്ള ക്ലാസുകൾ, ചുറ്റിലും കൂട്ടുകാർ... അങ്ങിനെയങ്ങിനെ നിറയെ പ്രതീക്ഷകളുമായി ഞാനിതാ ബഥനി കുന്നിലേക്ക് പോവുകയാണ്...

ക്ലാസിൽ എത്തിയ ഉടൻ എല്ലാ കൂട്ടുകാരെയും പരിചയപ്പെട്ടു എല്ലാവരുടെയും നമ്പർ ഫോണിൽ സേവ് ചെയ്തു... ഓൺലൈൻ ക്ലാസ്സുകളിൽ നിന്നും ഓഫ്‌ലൈൻ ഇലേക്ക് എത്തിയപ്പോൾ എന്തോ ഒരു നിധി കിട്ടിയ പ്രതീതിയായിരുന്നു എല്ലാവർക്കും...അതുവരെ ഓൺലൈനിൽ മാത്രം കണ്ടിരുന്ന കൂട്ടുകാർ പരസ്പരം സന്തോഷത്തോടെ വിശേഷങ്ങൾ പങ്കുവച്ചു.

അതോടെ പുതിയ കൂട്ടുകാർ നേരിട്ട് എങ്ങനെയായിരിക്കും എന്നുള്ള എൻറെ ആശങ്കകൾക്ക് വിരാമമായി..

ആദ്യമായി ജിബി ടീച്ചറുടെ ക്ലാസ് ആണ് എന്നെ വരവേറ്റത്.. ID, ego, super ego,എന്നീ മൂന്ന് മാനസിക അവസ്ഥ കളെ പറ്റി ടീച്ചർ ക്ലാസെടുത്തു. ആദ്യത്തെ ഇതിനോട് no പറയണമെന്നും രണ്ടാമത്തേതും മൂന്നാമത്തേതും ആയ കാര്യങ്ങളോട് yes പറഞ്ഞു വരവേല്ക്കണ മെന്നും ടീച്ചർ ഞങ്ങളെ പഠിപ്പിച്ചു.

പെട്ടെന്നാണ് ഇന്ന് രാവിലെ ബസ്സിൽ ഉണ്ടായ അനുഭവം ഞാനോർത്തത്; കയ്യിൽ ബസ് ടിക്കറ്റിനായുള്ള കാശുമായി ഞാൻ കയറിയില്ല എന്ന കാരണത്താൽ കണ്ടക്ടർ എന്നെ വഴക്കു പറഞ്ഞു എല്ലാവരുടെയും മുന്നിൽ വെച്ച് എന്നെ വഴക്കു പറഞ്ഞത് എന്നെ അപമാനിതയാക്കി അതിനാൽ തന്നെ എനിക്ക് അദ്ദേഹത്തോട് വളരെയധികം ദേഷ്യവും വെറുപ്പും തോന്നി പെട്ടെന്ന് തന്നെ ഞാൻ ചിന്തിച്ചു അയാൾ അയാളുടെ ഉത്തരവാദിത്വം ആണല്ലോ നിറവേറ്റുന്നത്...പിന്നീട് എനിക്ക് തോന്നി  തിരക്കുള്ള ബസ്സിൽ ഓടിനടന്ന് എല്ലാവരുടെയും ടിക്കറ്റ് എടുക്കുന്ന ആ മനുഷ്യൻ എത്രത്തോളം വിഷമതകൾ അനുഭവിച്ചിട്ടുണ്ടാകാം ,മാനസിക സംഘർഷം അനുഭവിച്ചിട്ടുണ്ടാകാം അപ്പോഴാണ് ഞാൻ മനസ്സിലാക്കിയത് ആദ്യം എനിക്ക് തോന്നിയത് id ആണെന്നും പിന്നീട് ego ,super ego എന്നിവയാണ് ഇതിനെത്തുടർന്ന് ഉണ്ടായതെന്നും...

സ്വന്തം ജീവിതത്തിൽ ഉണ്ടായ അനുഭവത്തെ തന്നെ കൂട്ടിയിണക്കി ചിന്തിച്ചപ്പോൾ ടീച്ചർ ക്ലാസ്  എടുത്ത ടോപ്പിക്ക് എത്ര ഈസി ആണെന്ന് എനിക്ക് മനസ്സിലായി...❤️

ജോജു സാറിന്റെ ക്ലാസ് ആയിരുന്നു അടുത്തത്... മാത്രമല്ല ഇന്ന് ഗ്രൂപ്പ് ഡിസ്കഷനുള്ള വേദി കൂടിയായിരുന്നു അത്.ഒരു ഗ്രൂപ്പിൽ ഒത്തിരി പേരോട് ഇടപെടാനും,ആശയങ്ങൾ പങ്കുവയ്ക്കുവാനും  ,നല്ലൊരു team spirit ഓടെ മുന്നോട്ട് പോകാനുമുള്ള ഒരു അവസരം ഞങ്ങൾക്ക് ലഭിച്ചു.പല ഓപ്ഷണലിലെ കൂട്ടുകാർ ഒരുമിച്ച് ഒരു ഗ്രൂപ്പിൽ വന്നത്   തമ്മിൽ തമ്മിൽ പരസ്പരം പരിചയപ്പെടാനുള്ള ഒരു അവസരം ആയി മാറുക തന്നെ ചെയ്തു. ജീവിതത്തിലെ ഒരു വേറിട്ട അനുഭവമായിരുന്നു അത് അത്.....



 വൈകുന്നേരത്തെ പിടി ക്ലാസ്സ് എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു...  Warm up ചെയ്തും Kho-kho കളിച്ചും മനസ്സിനും ശരീരത്തിനും ആകെ ഉന്മേഷം നിറഞ്ഞു...

ഇന്നത്തെ ക്ലാസ് കഴിഞ്ഞു ഇറങ്ങവേ മനസ്സിൽ ജോജു സാർ പറഞ്ഞു തന്ന വാക്യം ആയിരുന്നു...

The mediocre teacher tells.

The good teacher explains.

The superior teacher demonstrates.

The great teacher inspires.


                      - William Arthur Ward 



No comments:

Post a Comment

Second day of sports meet

 With March past followed by flag hoisting the final day of the meet started. Today finals were conducted. Javeline throw was an event i ant...