Monday, January 31, 2022

31/01/2022

 ഇന്നായിരുന്നു health education class. വൈകുന്നേരം 6 മണി മുതൽ ആറര വരെ എട്ടാം ക്ലാസ്സുകാർക്ക്  ഞാൻ ക്ലാസെടുത്തു. ആറര മുതൽ ഏഴുമണിവരെ ബിജിയുടെ ക്ലാസ് ആയിരുന്നു. കൃത്യസമയത്ത് തന്നെ കുട്ടികളും എൻറെ ക്ലാസ് observation ചെയ്യുന്നതിന് വേണ്ടി  ജോർജ് സാറും എത്തി വളരെ നന്നായി ക്ലാസെടുക്കാൻ പറ്റി എന്ന് തന്നെയാണ് എൻറെ വിശ്വാസം. Sports authority of India  topicആണ് ഞാൻ ക്ലാസെടുത്തത്. 




.

Sunday, January 30, 2022

30/01/2022 weekly report

 Weekly report 

24- 9 th B locomotion with out skeleton 6-7 pm


25 /01/2022

8 A male reproductive system 

Then revision class of the topic fertilization occur fertilization fails to occur .

My first observation class.

26/01/2022

9 B - skeletal and muscular disorders do plants move.

29/01/2022

Test paper









Saturday, January 29, 2022

29/01/2022

 ആര്യ നിർമ്മൽ ഇന്ന് ഒമ്പതാം ക്ലാസിലെ കുട്ടികൾക്ക് ടെസ്റ്റ് പേപ്പർ പറഞ്ഞിരുന്നു. പുള്ളിക്കാരി തിരക്കിൽ ആയതിനാൽ തന്നെ അവർക്ക് നൽകിയിട്ടുള്ള സമയത്ത് അവർക്ക് എക്സാം നടത്തിയത് ഞാൻ ആയിരുന്നു. കൃത്യസമയത്ത് തന്നെ കുട്ടികൾ ഓൺലൈനിൽ വരികയും ഞാൻ ക്വസ്റ്റ്യൻ നൽകുകയും ചെയ്തു ഒരു മണിക്കൂറിനുള്ളിൽ തന്നെ എല്ലാവരും ആൻസർ ഷീറ്റുകൾ നൽകി. വളരെ മനോഹരമായി തന്നെ പരീക്ഷ നടത്തുവാൻ സാധിച്ചു.


Wednesday, January 26, 2022

26/01/2022

 26/01/2022


9 B - skeletal and muscular disorders do plants move 8-9 pm

I already sent the class link to joju Sir and shiny teacher like yesterday class. I think they attend my class. But unfortunately both have cannot come to my class. I thought this is my second observation class. So I am prepared well. But the teachers didn't come to my class. Is it ok I can take my class very well. Because I haven't any fear because of the presence of my teachers and I can take my class very well because I prepared well yesterday because I hopefully wait my teacher's presence.




Tuesday, January 25, 2022

25/01/2022

 25 /01/2022

8 A male reproductive system 

Then it is an repeat class of the topic if fertilization fails to occur and if fertilization occur. Because when I was taken these two topics in offline class there were some students are absent because of corona disease. So I think after I taking male reproductive system topic I can revise that topic again in the online class. 

ഇന്നത്തെ ക്ലാസിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട് കാരണം ഇന്ന് എൻറെ ക്ലാസ് നോക്കാൻ വേണ്ടി ഷൈനി ടീച്ചറും ജോജു സാറും ക്ലാസിൽ ഉണ്ടായിരിക്കുന്നതാണ്.

മറ്റൊന്നുമല്ല കാര്യം എൻറെ ആദ്യത്തെ ഒബ്സർവേഷൻ ക്ലാസ് ആണ് ഇന്ന് നടക്കാൻ പോകുന്നത്. വളരെ പേടിയുണ്ട് എന്താണ് കാരണം എന്ന് എനിക്കറിയില്ല ഓഫ്‌ലൈൻ ക്ലാസ്സിൽ വളരെ മനോഹരമായ ക്ലാസ്സെടുത്തു കൊണ്ടിരുന്ന ഞാൻ ഇന്ന് എന്തിനാണ് അകാരണമായി പേടിക്കുന്നത്. എനിക്കറിയില്ല മനുഷ്യൻറെ ഓരോരോ അവസ്ഥകളെ ക്ലാസ് നോക്കാൻ എൻറെ അധ്യാപകർ തന്നെ എത്തുന്നു എന്ന് അറിഞ്ഞപ്പോൾ എൻറെ കൺട്രോൾ ആകെ പോയി. ഒറ്റ പ്രാവശ്യം വായിച്ചാൽ എനിക്ക് നന്നായി ക്ലാസ്സ് എടുക്കാൻ പറ്റുമെങ്കിൽ എനിക്ക് നല്ല വിശ്വാസമുണ്ട് പക്ഷേ ഇന്ന് ആവർത്തിച്ചാവർത്തിച്ച് വായിച്ചിട്ടും തലയിൽ കയറുന്നില്ല എന്തു പറ്റിയെന്ന് എനിക്കറിയില്ല ആകെപ്പാടെ ഒരു വെപ്രാളം പേടിയും ഭയവും മറന്നു പോകുന്നതും വാക്കുകളുടെ ഉപയോഗത്തിലും ഭാഷയിലും എല്ലാം പ്രശ്നം. എന്തായാലും രണ്ടും കൽപ്പിച്ച് രാവിലെ 6 മണി മുതൽ ഞാൻ ഫോണിൻറെ ഫ്രണ്ടിൽ തന്നെയാണ് 7 മണി മുതൽ 8 മണി വരെ ആണ് എനിക്ക് തന്നിട്ടുള്ള ക്ലാസ്2 അധ്യാപകർക്കും ക്ലാസിലെ ലിങ്കുകൾ അയച്ചു കുട്ടികൾക്കെല്ലാം അയച്ചിട്ടുണ്ട് കൃത്യസമയത്ത് തന്നെ ക്ലാസ്സിൽ കയറണം എന്ന് അറിയിച്ചിട്ടുണ്ട് പക്ഷേ നിർഭാഗ്യവശാൽ എൻറെ അധ്യാപകർ ഇന്ന് ക്ലാസ് നോക്കാൻ വരുന്ന കാര്യം എൻറെ കുട്ടികളോട് പറയാൻ ഞാൻ മറന്നു പോയി അത് എനിക്ക് പറ്റിയ ഒരു തെറ്റു തന്നെയാണ് കാരണം അവർ എല്ലാ ക്ലാസിലും നന്നായി ഉത്തരങ്ങള്പപറഞ്ഞു കൊണ്ടിരുന്നെങ്കിലും ഇന്നത്തെ ക്ലാസിൽ കുറച്ച് പ്രയാസം തന്നെ ആയിരുന്നു മറുപടി പറച്ചിലുകളിൽ ഞാൻ തുടങ്ങിയത് മലയാളത്തിൽ ആയിരുന്നു എനിക്കറിയാം ഇത് ഇംഗ്ലീഷ് മീഡിയം ക്ലാസ് ആണ് പക്ഷേ എന്തുകൊണ്ടോ കുട്ടികളുമായുള്ള ഇടപെടലുകളിൽ എനിക്ക് ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കാൻ പറ്റുന്നില്ല ഇംഗ്ലീഷിൽ സംസാരിക്കാൻ പറ്റില്ല എന്നൊരു ഭയം എൻറെ മനസ്സിൽ ഉള്ളത് കൊണ്ട് തന്നെയായിരിക്കാം ഇംഗ്ലീഷിൽ സംസാരിക്കുവാൻ എനിക്കൊരു പേടിയാണ്. അതിനാൽ തന്നെ ക്ലാസ് തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ ഷൈനി ടീച്ചർ എന്നെ ബോധ്യപ്പെടുത്തിയത് ഇംഗ്ലീഷ് മീഡിയം മലയാളം മീഡിയം അല്ല അതിനാൽതന്നെ ഫാത്തിമ ഇംഗ്ലീഷിൽ തുടരണം.ഓഫ്‌ലൈൻ ക്ലാസുകളിൽ ഇംഗ്ലീഷും മലയാളവും കലർത്തി ആണ് ഞാൻ ക്ലാസെടുത്തു കൊണ്ടിരുന്നത് എന്നിരുന്നാലും ഇംഗ്ലീഷിനെ തന്നെയാണ് കൂടുതലും ഉപയോഗിക്കാറുള്ളത്. ടീച്ചർ അതുകൂടി പറഞ്ഞപ്പോൾ എനിക്ക് ഭയം അധികരിക്കുകയും ഇംഗ്ലീഷ് ഭാഷ ഒട്ടുംതന്നെ നാവിൽ വഴങ്ങാത്ത ആയിത്തീരുകയും ചെയ്തു. എങ്കിലും പ്രതീക്ഷ കൈവിടാതെ ഞാൻ ധൈര്യത്തോടെ പഠിപ്പിച്ചു. ഇടയ്ക്കിടയ്ക്ക് പിന്നെയും പഴയതുപോലെ മലയാളം കയറി വന്നുകൊണ്ടേയിരുന്നു എനിക്ക് ആകപ്പാടെ വിഷമമായി ടീച്ചർ എന്തു കരുതും ഞാൻ ടീച്ചറിന് എന്നു പറഞ്ഞിട്ട് അനുസരിക്കുന്നില്ല എന്ന് കരുതി പക്ഷേ എൻറെ അവസ്ഥ ഇതാണ് എൻറെ വായിൽ നിന്നും ഇംഗ്ലീഷ് ഒന്നും വരുന്നില്ല മലയാളം മാത്രമേ വരുന്നുള്ളൂ. ഒത്തിരി വിഷമത്തോടെയാണെങ്കിലും ഞാൻ ക്ലാസ് അവസാനിപ്പിച്ചു ടീച്ചറുടെ മെസ്സേജ് കണ്ടു ടീച്ചറിനെ വിളിക്കണം ഞാൻ വിളിച്ചു ടീച്ചർ എന്നെ വഴക്കു പറഞ്ഞില്ല എങ്കിലും അല്പം കർക്കശമായി തന്നെ പറഞ്ഞു എന്തുകൊണ്ടാണ് മലയാളം മീഡിയം അല്ലാതിരുന്നിട്ടും മലയാളത്തിൽ ക്ലാസ്സ് എടുക്കുന്നത് കുട്ടികൾക്ക് മനസ്സിലായിക്കൊള്ളും ഇനി ഇംഗ്ലീഷിൽ എടുക്കാൻ ശ്രദ്ധിക്കണം കൂട്ടത്തിൽ കുട്ടികളോട് ഇടപഴകുന്ന രീതിയും ഒന്ന് മാറ്റി പിടിക്കാൻ ടീച്ചർ എന്നോട് പറഞ്ഞു അവർക്ക് പറഞ്ഞു കൊടുക്കാതെ അവരിൽ നിന്നു തന്നെ ഉത്തരങ്ങൾ ചോദിച്ചു മനസ്സിലാക്കി പഠിപ്പിക്കുന്ന രീതിയിലേക്ക് മാറണം. എൻറെ ക്ലാസ്സിലെ പോരായ്മകൾ പലപ്പോഴും ഞാൻ തന്നെ നോക്കി കണ്ടിരുന്നു ടീച്ചർ പറഞ്ഞ എല്ലാ പോരായ്മകളും എനിക്കുണ്ടെന്ന് നേരത്തെ തന്നെ ഞാൻ മനസ്സിലാക്കിയിരുന്നു പക്ഷേ അത് എത്രത്തോളം തിരുത്താൻ ശ്രമിച്ചിട്ടും എനിക്ക് സാധിക്കാതിരുന്നത് എന്നെ വളരെയധികം വിഷമത്തിലാക്കി ഈ കാര്യം പറയുകയും ചെയ്തു ടീച്ചർ എന്നെ പ്രോത്സാഹിപ്പിച്ചു നിന്നെക്കൊണ്ടു പറ്റും നീ കഴിവിനെ പരമാവധി ശ്രമിച്ചാൽ മതി.ഞാൻ പരിശ്രമിക്കും എനിക്കും നല്ലൊരു ടീച്ചർ ആകണം . 



Monday, January 24, 2022

24/01/2022

 9B - locomotion with out skeleton is taken.@ 6-7 pm 


ഇന്ന് വൈകുന്നേരം ഞങ്ങൾക്ക് പുതിയ ടൈംടേബിൾ കിട്ടി പുതിയ ടൈംടേബിൾ പ്രകാരം ഇനി ഞങ്ങൾക്ക് ചൊവ്വാഴ്ച എട്ടാം ക്ലാസ്സും ബുധനാഴ്ച ഒമ്പതാം ക്ലാസും ആണ് ഉള്ളത് വെറും രണ്ട് ഗ്ലാസ് മാത്രം ആഴ്ചയിൽ ഉള്ളതിനാൽ തന്നെ എന്നെ തന്നിട്ടുള്ള  portion തീരുമോ എന്ന് സംശയമുണ്ട് ഞങ്ങൾ 

 സംശയം അവിടത്തെ അധ്യാപികയെ അറിയിച്ചപ്പോൾ സാരമില്ല കിട്ടുന്ന ഒഴിവുസമയങ്ങളിൽ കുട്ടികളുടെ അനുവാദത്തോടുകൂടി ക്ലാസെടുത്തു കൊള്ളാനുള്ള അനുമതി അവർ നൽകി. ആ വിശ്വാസത്തിലാണ് ഞങ്ങൾ . Upto 11 febമാത്രമാണ് ഞങ്ങൾക്ക് ടീച്ചിംഗ് പ്രാക്ടീസ് അനുവദിച്ച് തന്നിട്ടുള്ളത് അതിനുള്ളിൽ തന്നെ ഞങ്ങൾക്ക് തന്നിട്ടുള്ള എട്ടാം ക്ലാസിലെ രണ്ടു പാഠഭാഗവും ഒമ്പതാം ക്ലാസിലെ രണ്ടു ഭാഗവും ഞങ്ങൾക്ക് തീർക്കേണ്ടത് ആയിട്ടുണ്ട് അത് മാത്രമല്ല അതു കഴിഞ്ഞ് രണ്ട് പാഠഭാഗങ്ങളുടെ പരീക്ഷ.പരീക്ഷയിൽ മാർക്ക് കുറഞ്ഞ കുട്ടികൾ ക്ക് മാർക്ക് കുറഞ്ഞത് ഏതാന്ന് കണ്ടുപിടിച്ചു മാത്രം അടുത്ത പരീക്ഷ നടത്തി പരാജയപ്പെടുന്ന കുട്ടികൾക്ക് പ്രയാസമുള്ള ഭാഗങ്ങൾ വ്യക്തമായി പറഞ്ഞു കൊടുക്കുകയും കൂടി വേണം അപ്പോഴാണ് ഞങ്ങളുടെ ടീച്ചിങ് പ്രാക്ടീസ് യഥാർത്ഥ ഫലം ലഭിക്കുന്നത്.




Sunday, January 23, 2022

Weekly report

 23/01/2022

18/01/2022- 9 4 th batch

Kidney disease

Haemodialysis  both are taken in first period

Excretion in plants taken in second period


19/01/2022

Lost links 

Conservation methods- 8 first batch 

20/01/22

Last offline class day 

9 th fourth batch - 

importance of excercise 

Voluntary and involuntary movements


8 th first batch 

If fertilization fails to occur.


9Bbones and movements, types of muscles

8 A and B if fertilization occur.


22/01/2022

8 A- Asexual reproduction - 7am - 8am

9 B - movement of muscle in forlimb 


 





Saturday, January 22, 2022

22/01/2022

 22/01/2022

8 A- Asexual reproduction - 7am - 8am

9 B - movement of muscle in forlimb- 8pm- 9pm


Thursday, January 20, 2022

21/01/2022

 21/01/2022


First online class. So many confusions.

വേറൊന്നും കൊണ്ടല്ല ഞങ്ങൾ അഞ്ചുപേരാണ് ബയോളജി ടീച്ചിങ് ട്രെയിനിങ് ആയി പേരൂർക്കട ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ എത്തിയത്. ഞാനും ബിജിയും എൻറെ കോളേജിൽ നിന്നും ആര്യ സൂരജ് ആര്യ ശങ്കർ അനുപമ എന്നിവർ മറ്റൊരു കോളേജിൽ നിന്നും . ബാക്കി ഈ സ്കൂളിൽ ടീച്ചിങ് പ്രാക്ടീസിന് വന്ന എല്ലാവർക്കും ഡിവിഷൻ തിരിച്ചായിരുന്നു ക്ലാസുകൾ നൽകിയിരുന്നത് Aഡിവിഷൻ Bഡിവിഷൻ Cഡിവിഷൻ എന്നിങ്ങനെ ഒരു ഡിവിഷനിൽ തന്നെ വിവിധ ബാച്ചുകളും ഉണ്ടായിരിക്കും അതായത് A ഡിവിഷൻ ക്ലാസ് എടുക്കുന്ന ആൾ ഒന്ന് രണ്ട് മൂന്ന് എന്നീ മൂന്ന് ബാച്ചുകളിലെ കുട്ടികൾക്കാണ് ക്ലാസുകൾ എടുക്കുന്നത്.ബി ഡിവിഷനിലും സി ഡിവിഷനിലും ഇതുതന്നെയാണ് സ്ഥിതി. അവരെല്ലാം ഓഫ്‌ലൈൻ ക്ലാസുകളിൽ വളരെയധികം ബുദ്ധിമുട്ടിയിരുന്നു. കാരണം ഒരേ പാഠഭാഗം തന്നെ മൂന്നു ക്ലാസുകളിൽ ആവർത്തിക്കേണ്ടി വന്നു .എന്നാൽ ഞങ്ങൾ ബയോളജി കാർക്ക് അത് വളരെ എളുപ്പമായിരുന്നു കാരണം ഞങ്ങൾക്ക് ഡിവിഷൻ അല്ല ബാച്ചുകൾ ആണ് പഠിപ്പിക്കാൻ നൽകിയിരുന്നത്. എട്ടിലെ ഒരു ബാച്ച് ഒൻപതിലെ ഒരു ബാച്ചിൽ ഞാനെടുക്കും ബിജി മറ്റൊരു ബാച്ച് അനുപമ മറ്റൊരു ബാച്ച് അങ്ങനെ ഓരോരുത്തർക്കും ഓരോ ബാച്ചുകൾ ആയിരുന്നു പഠിപ്പിക്കാൻ വേണ്ടി നൽകിയിരുന്നത് .

ഓഫ്‌ലൈൻ ക്ലാസ്സിൽ നിന്നും ഓൺലൈനിലേക്ക് എത്തിയപ്പോൾ ഞങ്ങൾക്കും ഡിവിഷൻ ആയി പഠിപ്പിക്കാൻ നൽകിയത്. അത് വളരെയധികം കൺഫ്യൂഷൻ ഉണ്ടാക്കി. എന്നിരുന്നാലും ഏറെക്കുറെ കാര്യങ്ങൾ അടുക്കിപ്പെറുക്കി ഞങ്ങൾ ക്ലാസ്സെടുക്കാൻ തുടങ്ങുകയാണ്. ഇന്ന് വൈകുന്നേരം എനിക്ക് ക്ലാസ്സ് ഉണ്ട് . ആദ്യത്തെ ഓൺലൈൻ ക്ലാസ് ആണ് :ശുഭപ്രതീക്ഷയോടെ തുടങ്ങി.നന്നായി എടുക്കാൻ പറ്റി കുട്ടികൾ എല്ലാം വളരെ നല്ല രീതിയിൽ തന്നെ പ്രതികരിക്കുന്നുണ്ട് ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി പറയുകയും വീഡിയോ onചെയ്യാൻ പറയുമ്പോൾ വീഡിയോ onചെയ്യുകയും ചെയ്യുന്നു വളരെ നല്ല കുട്ടികളാണ് അവർ.

9 A - Bones and movements, types of muscle - time 7-8 pm 

8 A and  8 B - If fertilization occurred 8-9 pm





                            

Wednesday, January 19, 2022

20/01/2022

 20/01/22

Last offline class day

Too many students were absent in class.there are only 10 students in class 9 fourth batch and 12 students in 8 th standard 1 st batch .

I think these topic will again taken in online classes. Because more than half of the total class strength was absent today

9 th fourth batch - 

importance of excercise 

Voluntary and involuntary movements


8 th first batch 

If fertilization fails to occur


 

Tuesday, January 18, 2022

19/01/2022

 19/01/2022

Lost links 

Conservation methods- 8 first batch


Today is another wonderful day and i have the second period in class 8. But luckily the social science tr was absent today.and i got the chance to took the first period too. So i can complete two portions clearly. And can gave activity cards charts to the students and also get the enough time to brainstorming and discussion between students. 

Monday, January 17, 2022

18/01/2022


 18/01/2022- 9 4 th batch

Kidney disease

Haemodialysis

These two small topics are taken in first period. There was hindi period but teacher is absent.so i got the opertunity to full fill the free period with my magical class😂 

Excretion in plants 

Second period was my own biology period . It is the time to study also biology again 😌.

Sunday, January 16, 2022

Nephron

 നെഫ്രോൺ എന്നല്ലാതെ മറ്റെന്ത് തലക്കെട്ടാണ് ഈ ബ്ലോഗിന് ഞാൻ കൊടുക്കുക.ഹോ ഒത്തിരി കഷ്ടപ്പെട്ടു ഇന്നത്തെ ക്ലാസ് എടുക്കാൻ .എന്നെ കുട്ടിക്കാലത്ത് പഠിപ്പിച്ച എല്ലാം നല്ല അധ്യാപകരെയും ഞാൻ ഇന്ന് വളരെ സ്നേഹത്തോടെയും ബഹുമാനത്തോടെയും ഓർത്തെടുത്തു. കാരണമെന്തെന്നോ ...? 

പ്രയാസമുള്ള പാഠഭാഗങ്ങൾ എങ്ങനെയാണ് കുട്ടികളെ മനസ്സിലാക്കി എടുക്കുക എന്നുള്ളത് ഞാൻ ഇന്ന് മനസ്സിലാക്കി. നെഫ്രോൺ ഇന്ത്യ ഘടനയും അതിൻറെ ഓരോ ഭാഗത്തിന്റെയും ഫംഗ്ഷനും കുട്ടികളെ മനസ്സിലാക്കിയെടുക്കാൻ പെട്ട പാട് .! ഏറ്റവും കുറഞ്ഞത് മൂന്നു പ്രാവശ്യം ബോർഡിൽ  നെഫ്രോൺ ഇൻറെ ചിത്രം വരയ്ക്കുകയും വിശദീകരിച്ചു കൊടുക്കുകയും ചെയ്തു. 


എന്നിട്ടും ചിലർക്ക് മനസ്സിലായില്ല. കുറ്റം പറയാൻ പറ്റില്ല എല്ലാവർക്കും ഒരേ തരത്തിലുള്ള ബുദ്ധിയല്ല എല്ലാവർക്കും ഒരേ തരത്തിലുള്ള കഴിവും അല്ല . പിന്നെ മറ്റൊന്നും ചിന്തിച്ചില്ല മാസ്ക് നേരെ വലിച്ചിട്ടു നേരെ ഒരു ബെഞ്ചിനെ അറ്റത്ത് ചെന്നിരുന്ന് കുട്ടികൾക്ക് പ്രത്യേകം പ്രത്യേകം ക്ലാസെടുത്തു. പൂർണ്ണമായും ആ ഭാഗം കുട്ടികൾക്ക് മനസ്സിലാക്കി എന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ക്ലാസ് വിട്ടിറങ്ങിയത്. എന്തോ വലിയ സമാധാനം ഇതാണോ  മനസ്സുഖം എന്ന് മനസ്സുഖം???


9 th 4 th batch - structure of nephron and formation of urine

16/01/2022- weekly report

 Weekly report. 

-05/01/2022 Wednesday- leave

-06/01/2022 Thursday- excretory organs( 9, 4 th batch, 2 nd period) + biji observe +

(3 rd hour biji's class observation.

8,5 th batch)

-07/01/2022 Friday- liver (9 4 th batch, 3 rd period)

-10/01/2022 monday-sweat formation, kidney and associated parts (9,1st & 2nd period)

-11/01/2022 Tuesday- Maintanance of homeostasis, ( 9, 3rd period)( 8 , 4 th period biosphere and ecology)

- 12/01/2022 Wednesday- kidney transplantation(9,4 th period)

-13/01/2022 Thursday- excretion in other organisms ( 9,2 nd period)( 8,4 th period food chain and food web)

- 14/01/2022 Friday - leave

-15/01/2022 Saturday- ( 8, 4 th period trophic level)


🔥❤️

Saturday, January 15, 2022

15/01/2022

 Government decided to closing schools from 1-9 standard students from 21 st January onwards. From 21 they have only online classes. 

We all are got mood off... Our school days going to ended up... We all are in sad. 😕😕😕😕

Today i have only one period in 8th standard, that was in 4 th period the topic trophic level is taken by me. 


Thursday, January 13, 2022

13/01/2022


 Today second period was mine at 9 th standard 4 th batch- 'excretion in other organisms' was the topic i took there. In 8 th standard 4 th period was got me and take the topic food chain and food web. That was a wonderful class. Good, energetic , enthusiastic students. I thought am lucky. Because my students are too good , in their studies 

 Situation becomes worst day by day... Because corona cases and omicron cases are increasing.. may be a chance of closing schools are raising again. 

Hope for the best ❤️

Wednesday, January 12, 2022

12/01/2022

 I get only one period in 9 th standard. kidney transplantation was the topic i took. It was in 4 th period. 💖


Tuesday, January 11, 2022

11/01/2022

 11/01/2022 Tuesday-  i reached the school at sharp 9.30.

And take 3 rd period in 4 th batch of 9 th standard students on the topic 'Maintanance of homeostasis'.

And 4 th period was my first class in 8 th standard 1 st batch. I took the chapter diversity for sustanance . On the topic biosphere and ecology.🔥


Monday, January 10, 2022

10/01/2022

 08 was second Saturday and 09 was Sunday


10/01/2022 monday- I take the portion 'sweat formation' in first period for 1 st batch of 9 th class students .

And i got a second chance in the same day. That means second period sir was leave and i take the other portion ' kidney and associated parts'  (9,1st & 2nd period)

And i also get chance to observe my peer biji's class and Nikhil' s chemistry class. 

All is well


Friday, January 7, 2022

07/01/2022

 07/01/2022 Friday- liver (9 4 th batch, 3 rd period)

(3 rd hour biji's class observation.

8,5 th batch)


Thursday, January 6, 2022

06/01/2022

 


 

ഇന്ന് 9 മണിക്ക് തന്നെ സ്കൂളിൽ എത്താൻ സാധിച്ചു.9 15 നാണ് സ്കൂൾ ബെൽ അടിക്കുന്നത്.പ്രാർത്ഥന കഴിഞ്ഞ് 9 20 ഓടുകൂടി എല്ലാവരും ക്ലാസിൽ കയറുന്നു. കൃത്യം 9 മണിക്ക് തന്നെ ക്ലാസുകൾ ആരംഭിക്കും 12 അര വരെയാണ് ക്ലാസ്സുകൾ ഉള്ളത്. പന്ത്രണ്ടര കഴിഞ്ഞ് സ്കൂളിൽ തന്നെ ഉച്ച ഭക്ഷണവും ലഭിക്കും. എനിക്കിന്ന് പിരിയഡ് ഉണ്ടായിരുന്നില്ല.

പക്ഷേ ബിജിയുടെ പിരിയഡ് ഞാൻ ഏറ്റെടുക്കുകയായിരുന്നു കാരണം ബിജെപി ക്ലാസിന് തയ്യാറാകാതെ ആണ് അന്ന് എത്തിയത്. ലെസ്സൺപ്ലാൻ ഉം ചാർട്ടുകളും നേരത്തേതന്നെ സൈൻ വാങ്ങിച്ചിരുന്നതിനാൽ ഞാൻ ക്ലാസ്സിൽ കയറി. ജീവിതത്തിലെ ആദ്യ അനുഭവം ആദ്യ ക്ലാസ് ആദ്യ കുട്ടികൾ ...

വളരെ നന്നായി ക്ലാസ്സ് എടുക്കാൻ പറ്റി എന്ന് വിചാരിക്കുന്നു. എൻറെ ക്ലാസ് ഒബ്സർവേഷൻ ചെയ്യാൻ വേണ്ടി ബിജിയും എത്തിയിരുന്നു.

excretory organs( 9, 4 th batch, 2 nd period) അങ്ങനെ ഇന്നത്തെ ദിനം ശുഭം💕💕


Wednesday, January 5, 2022

05/01/2022


 ഇന്ന് ബുധനാഴ്ച . പ്രാദേശിക അവധി ഉണ്ടായിരുന്നില്ലെങ്കിൽ ഇന്ന് ഞാനും വിജിയും പേരൂർക്കട ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകരായി പോകേണ്ടവരാണ്... 

ഇന്ന് എനിക്ക് ഒമ്പതാം ക്ലാസിൽ excretion to maintain homeostasis പാഠം എടുക്കേണ്ടിയിരുന്നതാണ്...

അവധി ആയതു കൊണ്ട് തന്നെ ആ ക്ലാസ്സ് വെറുതെ പാഴായി. കൊറോണ ആയതിനാൽ തന്നെ ബാച്ചുകൾ ആയി തിരിച്ചാണ് ക്ലാസ്സ് എടുക്കുന്നത്. അതുകൊണ്ടുതന്നെ ഒരു ബാച്ചിന് ഒരാഴ്ച ഒരു ദിവസം മാത്രമേ ക്ലാസ് കിട്ടുകയുള്ളൂ. 

അതുകൊണ്ട് തന്നെ നിശ്ചിതസമയത്തിനുള്ളിൽ ഞങ്ങൾക്ക് പറഞ്ഞിട്ടുള്ള 40 ലെസ്സൺ തീർക്കുക എന്നത് വളരെ അധികം കഠിനമായ ഒരു ജോലി തന്നെ ആയിരുന്നു. കുറച്ച് ആശങ്കയിലാണ് ഞങ്ങൾ രണ്ടുപേരും . കാരണം സെൻറ് തോമസ് കോളേജിൽ നിന്നും മൂന്ന് ടീച്ചിംഗ് ട്രെയിനുകൾ അവിടെ എത്തിയിട്ടുണ്ട്. അവരും കൂടെയാകുമ്പോൾ ബയോളജിക്ക് ഞങ്ങൾ ഉൾപ്പെടെ അഞ്ച് ടീച്ചിങ് ട്രെയിൻസ് . സമയവും പിരീഡും കിട്ടുകയില്ല ബാച്ചിനെ ആഴ്ചയിൽ ഒരു ദിവസം മാത്രം കിട്ടും. എന്നാൽ ടീച്ചിങ് ട്രെയിനുകളുടെ എണ്ണം വളരെ കൂടുതലും.!!!! 

ആദ്യമായി ഞാൻ പ്രാർത്ഥിക്കുകയാണ്. ദൈവമേ അടുത്ത മാസം പതിനൊന്നാം തീയതി വരെ ഒരു അവധിയും ഇനി ഉണ്ടാകരുതേ... 


Tuesday, January 4, 2022

04/01/2022

 ഇന്ന് ഞങ്ങളെല്ലാവരും ഓഡിറ്റോറിയത്തിൽ ഒരുമിച്ചുകൂടി. നാളെ ഞങ്ങളുടെ ജീവിതത്തിലെ പുതിയൊരു അദ്ധ്യായ നതിലേക്ക് കടക്കുകയാണ്.. ജോജു സാറിൻറെ നേതൃത്വത്തിൽ പ്രാർത്ഥന ഉണ്ടായിരുന്നു. 

എല്ലാവരും കണ്ണുകളടച്ച് മനസ്സ് മുഴുവനും ദൈവത്തിൽ അർപ്പിച്ചു , വരുന്ന നാളുകളിലേക്ക് വേണ്ടി ശുഭാപ്തിവിശ്വാസത്തോടെ പ്രാർത്ഥനയിലാണ്ടു. 

നാളെ അവധി ആണെന്ന് കേൾക്കുന്നു. പക്ഷേ ബീമാപള്ളി ഉറൂസ് നോട് അനുബന്ധിച്ചുള്ള പ്രാദേശിക അവധിയാണ്. ഞങ്ങളുടെ സ്കൂളിൽ എന്തായാലും അവധിയായിരിക്കും.കന്യാകുളങ്ങര സ്കൂളിൽ അവധി ഇല്ല . അതിനാൽ തന്നെ നമ്മുടെ കൂട്ടത്തിൽ ഉള്ള ചില കൂട്ടുകാർ നാളെ അധ്യാപകരാകാൻ തുടക്കമിടുകയാണ്. അതായത് കന്യാകുളങ്ങര സ്കൂളിൽ ടീച്ചിങ് പ്രാക്ടീസിന് കിട്ടിയവർ നാളെ അവരുടെ പ്രാക്ടീസ് തുടങ്ങുന്നു. എല്ലാവർക്കും നല്ല ദിനം ആശംസിച്ചുകൊണ്ട്ഇന്നത്തെ കൂട്ടായ്മ അവസാനിപ്പിച്ചു. 

ഞങ്ങളുടെ ക്ലാസ്സിൽ നിന്നും പാർവതി തമ്പിയും ആർചയ്യും നാളെ കന്യാകുളങ്ങര സ്കൂളിൽ പോകും. അവരെ നല്ല അധ്യാപികമാരായ മാറാൻ ദൈവം അനുഗ്രഹിക്കട്ടെ .


Monday, January 3, 2022

03/01/2022

 പുതിയ വർഷം ...പുതിയ ചിന്തകൾ ... പുതിയ തീരുമാനം ...

എല്ലാവരും തിരക്കിലാണ്.കാരണം അഞ്ചാം തീയതി മുതൽ നമ്മളിനി സ്കൂളുകളിലേക്ക് പോകുകയാണ്... എൻറെ സ്കൂൾ പേരൂർക്കട ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ആണെന്ന് ഞാൻ പറഞ്ഞിരുന്നുവല്ലോ. സുജ ടീച്ചറുടെ  കീഴിൽ ഞങ്ങൾ രണ്ടുപേർ ഞാനും ബിജിയും പോവുകയാണ്. 

ഒത്തിരി ആകാംഷയും ഇത്തിരി ഭയവും മനസ്സിൽ ഒളിപ്പിച്ചു കൊണ്ട് ഞങ്ങൾ തയ്യാറെടുക്കുകയാണ്. ഒരു നല്ല അധ്യാപിക യാക്കാം എന്ന ശുഭ പ്രതീക്ഷയോടെ തന്നെ. 40 ക്ലാസുകളാണ് ഞങ്ങൾ ഉദ്ദേശം വെച്ച് പോകുന്നത്. അതിനുവേണ്ടിയുള്ള പഠനോപകരണങ്ങൾ ഉണ്ടാക്കുന്ന തിരക്കിലാണ് എല്ലാവരും . എല്ലാം വളരെ സന്തോഷമായി തന്നെ കലാശിക്കുമെന്ന് കരുതാം. Hope for the best 💖



Second day of sports meet

 With March past followed by flag hoisting the final day of the meet started. Today finals were conducted. Javeline throw was an event i ant...