Monday, February 1, 2021

അവസാനിക്കുന്നു എന്ന പ്രതീക്ഷയോടെ

 25/01/2021

ഇന്ന്  തിങ്കളാഴ്ചയാണ് പുതിയ ഒരു ആഴ്ചയുടെ തുടക്കം. സന്തോഷത്തോടു കൂടിയാണ് ഇന്നത്തെ ക്ലാസ് അറ്റൻഡ് ചെയ്തത് എന്ന് തന്നെ പറയാം,കാരണമെന്തെന്നാൽ ഇന്ന് ഓൺലൈൻ ക്ലാസ്സുകളിൽ അഞ്ചാമത്തെയും അവസാനത്തേതുമായ ക്ലാസ് ആണ് നടക്കാൻ പോകുന്നത്...അങ്ങനെയാണ് എന്നാണ് എൻറെ വിശ്വാസം ; അങ്ങനെ തന്നെ ആയിരിക്കും...

നാളെ ജനുവരി 26 റിപ്പബ്ലിക് ദിനമാണ്.റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കാൻ വേണ്ടി തിയോഫിലസ് ൽ എത്തിച്ചേരണമെന്ന് നേരത്തെ ഷൈനി ടീച്ചർ പറഞ്ഞിരുന്നു...എന്തൊക്കെയായിരിക്കും നാളെ നടക്കാനിരിക്കുന്ന പരിപാടികൾ..ഇങ്ങനെ നാളെയെപ്പറ്റി ഓരോന്നോർത്ത് കൊണ്ടാണ് ഇന്നത്തെ ക്ലാസ് ആരംഭിച്ചതു തന്നെ.

ഇന്ന് ഓൺലൈൻ ക്ലാസ്സിൽ ആദ്യം വളരെ കുറച്ചു പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ...എന്താണ് കുട്ടികളുടെ എണ്ണം കുറയാൻ കാരണം എന്ന് സാർ ചോദിച്ചപ്പോഴാണ്  ഇന്ന് സയൻറിഫിക് ഓഫീസറുടെ എക്സാം പിഎസ്‌സി നടത്തുന്ന വിവരം ഞാൻ അറിഞ്ഞത്...എക്സാം ഡേറ്റ് പ്രസിദ്ധീകരിച്ച സമയത്ത് എക്സാം എഴുതുന്നതിനുള്ള, യോഗ്യതാ വിദ്യാഭ്യാസം എനിക്ക് ഇല്ലാതിരുന്നു നഷ്ടപ്പെട്ട ആ സാധ്യതയെ ഓർത്ത്   ഞാൻ നെടുവീർപ്പിട്ടു..

ആദ്യത്തെ ക്ലാസ് ഫിസിക്കൽ എജുക്കേഷൻ ആയിരുന്നു അത് എന്തായാലും നന്നായി മാനസികമായും ശാരീരികമായും ഉന്മേഷത്തോടെ തന്നെ ക്ലാസ്സിൽ ഇരിക്കാൻ പറ്റുമല്ലോ... ഞാൻ ചിന്തിച്ചു.അനുലോമ വിലോമ പ്രാണായാമം യോഗ ഭാഗങ്ങൾ സാർ ഞങ്ങളെ കൊണ്ട് ചെയ്യിച്ചു... പലയാവർത്തി ഇത് ചെയ്യിപ്പിക്കുകയും ഇതുകൊണ്ട് ശരീരത്തിനും മനസ്സിനും ഉണ്ടാകുന്ന നേട്ടങ്ങളെപ്പറ്റി മനസ്സിലാക്കി തരികയും ചെയ്തു സാർ ക്ലാസ് അവസാനിപ്പിച്ചു..



അടുത്തത് ഷൈനി ടീച്ചറുടെ ക്ലാസ് ആയിരുന്നു ചില ബുദ്ധിമുട്ടുകൾ കാരണം ടീച്ചർക്ക് ക്ലാസ് എടുക്കാൻ സാധിച്ചില്ല അതിനെ തുടർന്ന് ഞങ്ങൾക്ക് വർക്ക് നൽകി ക്ലാസ് അവസാനിപ്പിച്ചു .സയൻറിഫിക് ടെമ്പർ സർട്ടിഫിക്കറ്റ്  ലിറ്ററസി എന്നിവയെപ്പറ്റി എഴുതാൻ ആയിരുന്നു ടീച്ചർ ഞങ്ങൾക്ക്  വർക്ക് നൽകിയത്...

അതോടുകൂടി ഇന്നത്തെ ഓൺലൈൻ ക്ലാസ് അവസാനിച്ചു ഇന്നത്തേത് മാത്രമല്ല ഓൺലൈൻ ക്ലാസുകൾ അവസാനിച്ചു എന്ന് തന്നെ പറയാം. ഇനി നേരെ MTTC യിലേക്ക് നമ്മൾ പോവുകയാണ്...ഒരു  നേർകാഴ്ചയ്ക്കായി...ഒരു ഒത്തുകൂടലിന് ആയി, നല്ല നാളേക്കായി ഒരു കൂട്ടം കുട്ടികളെ വാർത്തെടുക്കുവാൻ ആയി പരിശ്രമിക്കാൻ..




.


No comments:

Post a Comment

Second day of sports meet

 With March past followed by flag hoisting the final day of the meet started. Today finals were conducted. Javeline throw was an event i ant...