Monday, February 1, 2021

" നന്ദി ചൊല്ലിടാം ചെറിയൊരു നന്മയ്ക്കും"

 01/02/2021

2021 ലെ രണ്ടാം മാസത്തിലെ ഒന്നാമത്തെ ദിവസത്തിൻറെ തുടക്കം വളരെ നല്ലൊരു orientation ക്ലാസ്സ് ഓടുകൂടി ആയിരുന്നു... ഇന്നലെ തന്നെ ഇന്നത്തെ ദിവസം രാവിലെ മുതൽ ഉച്ചവരെ ഞങ്ങളെ കാത്തിരിക്കുന്നത്  orientation ക്ലാസ് ആണെന്ന് അറിയാമായിരുന്നു...എങ്കിലും ഇത്ര മനോഹരമായ ഒരു ക്ലാസ്സ് ആയിരുന്നു ഞങ്ങളെ കാത്തിരുന്നതെന്ന് ഞങ്ങൾ ആരും അറിഞ്ഞില്ല.

"ചെറിയൊരു തിന്മക്കും ക്ഷമ ചോദിക്കണം ചെറിയൊരു നന്മയ്ക്കും നന്ദി ചൊല്ലണം"

സാറ് പറഞ്ഞ വാക്കുകൾ ഇപ്പോഴും കാതുകളിൽ മുഴങ്ങുന്നുണ്ട്...❤️ഞങ്ങളെ പല ഗ്രൂപ്പുകളായി തിരിച്ചുകൊണ്ട് ഞങ്ങളിൽ നിന്നു തന്നെ സാർ ഉദ്ദേശിക്കുന്ന ചോദ്യത്തിന് ഉത്തരം നേടിയെടുത്തു കൊണ്ടുള്ള ക്ലാസ് ആയിരുന്നു അത്!!

തുടക്കത്തിൽ സാറ് ചെയ്യിച്ച ആക്ടിവിറ്റികൾ  കാരണം ഞങ്ങളിൽ പലർക്കും പലരെയും അടുത്തറിയുവാൻ സാധിച്ചു...



അദ്ദേഹം ഞങ്ങൾക്ക് പറഞ്ഞുതന്ന കാര്യങ്ങൾ എല്ലാം കൂടി ചുരുക്കത്തിൽ ഇപ്രകാരം പറയാം

1- ഒരു നിർദ്ദേശം ഒരാൾ നൽകുമ്പോൾ അത് വ്യക്തമായിയും സൂക്ഷ്മമായും പരിശോധിച്ച് അതിെലെ ആശയം മനസ്സിലാക്കി  കൈകാര്യം  ചെയ്യേണ്ടുന്നതിൻറെ  ആവശ്യകത.

2-ഓരോ കുട്ടിയും ഓരോ വ്യക്തിത്വങ്ങളാണ് ആണ്.അതായത് ഓരോ കുട്ടിയും ഓരോ വ്യക്തിത്വത്തിന് ഉടമകളും ബഹുമാനം അർഹിക്കുന്നവരുമാണ്...മുതിർന്ന വരെയാണ് ബഹുമാനിക്കേണ്ടത് എന്നുള്ളതിൽ നിന്നും വ്യത്യസ്തമായി ഓരോ വ്യക്തിയും ബഹുമാനം അർഹിക്കുന്നു എന്ന് അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചു.

3-ഒരാളുടെ സ്വഭാവരൂപീകരണത്തിൽ അവൻറെ സാഹചര്യങ്ങൾക്കുള്ള പങ്ക് വളരെ വലുതാണ്.ആയതിനാൽ തന്നെ വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്നു വരുന്നവരുടെ പ്രയാസങ്ങളെയും പ്രശ്നങ്ങളെയും മനസ്സിലാക്കി സാഹചര്യങ്ങളെ കൂടി കണക്കിലെടുത്ത് അത് പരിഹരിക്കാനുള്ള തുറന്ന മനസ്സ് ഒരു അധ്യാപകന് വളരെ അത്യാവശ്യം ആയതാണ്.

4-ഉദാത്തമായ സൗഹൃദം, പരസ്പരബഹുമാനം, പരസ്പരം    മനസിലാക്കൽ, കരുതൽ,സഹകരണം, ഉത്തരവാദിത്തം എന്നിവ ഉൾക്കൊള്ളുന്ന ഒരുബന്ധം positive  ആയ ഒരു relationship ന് ഉത്തമ ഉദാഹരണമാണ്.

5- തെറ്റുപറ്റിയാൽ അതിനെ തിരുത്തുന്നതിനും ഒരു രീതിയുണ്ട്... ഇത്തിരി എരിവുണ്ടെങ്കിലും ഒത്തിരി രുചി നൽകുന്ന സാൻവിച്ച് മോഡൽ പോലെ.

6-എത്ര വലിയ ബഹുമാനം അർഹിക്കുന്ന ബന്ധം ആണെങ്കിലും അതിൽ  മോശമായി എന്തെങ്കിലും കണ്ടാൽ... അല്ലെങ്കിൽ നമ്മുടെ നമ്മുടെ സുരക്ഷിതത്വത്തിന് ഭീഷണിയാകുന്ന എന്തെങ്കിലും കണ്ടാൽ ആ ബന്ധത്തോട് no പറയാൻ അല്ലെങ്കിൽ അരുതെന്നു പറയുവാനുള്ള ആർജ്ജവം ഉണ്ടാകണം.

7- ദേഷ്യം ,നിരാശ , വിഷമം ഇതൊക്കെ അനുഭവിക്കുന്ന കുട്ടികൾക്ക് സഹായം നൽകുന്ന ചൂണ്ടുപലകകൾ ആയി മാറണം അധ്യാപകൻ..

ഇങ്ങനെ വളരെ മൂല്യം ആഗ്രഹിക്കുന്ന ഒരുപാട് അറിവുകൾ ഞങ്ങൾക്ക് പകർന്നുനൽകി ഉച്ചയോടുകൂടി ജോബിസാർ ക്ലാസ് അവസാനിപ്പിച്ചു...

ഉച്ചകഴിഞ്ഞ് മായ ടീച്ചറും  ജോജു  സാറും പതിവുപോലെ  ക്ലാസ്സെടുത്തു.


ശുഭം❤️



No comments:

Post a Comment

Second day of sports meet

 With March past followed by flag hoisting the final day of the meet started. Today finals were conducted. Javeline throw was an event i ant...