ഇന്ന് വളരെ അപ്രതീക്ഷിതമായി , ഒത്തിരി സന്തോഷിച്ച ദിവസമായിരുന്നു !!!സന്തോഷം മാത്രമല്ല ഒപ്പം അതിശയവും..❤️💝പതിവുപോലെ ഇന്ന് ആദ്യത്തെ പിരീഡ് ഓഡിറ്റോറിയത്തിൽ എല്ലാവരും ഒന്നിച്ചുള്ള combined ക്ലാസ് ആയിരുന്നു ആൻസി ടീച്ചർ ആയിരുന്നു ആദ്യം...
Piaget ൻറെ development ൽ theory യിൽ നിന്നും അടുത്ത തിയറിയിലേക്ക് കടക്കുകയാണ്...
അങ്ങനെ ആ ക്ലാസ് കഴിഞ്ഞപ്പോൾ, തീരെ പ്രതീക്ഷിക്കാത്ത വർണാഭമായ ഒരു മണിക്കൂർ സമയം ആയിരുന്നു ഞങ്ങളെ കാത്തിരുന്നത്!!ഞങ്ങളുടെ സീനിയർ ബാച്ചിലെ വിദ്യാർത്ഥികളുടെ കലാപരിപാടികൾ ആയിരുന്നു അത്. അക്ഷരാർത്ഥത്തിൽ ഞങ്ങളെ ഞെട്ടിച്ചു കളഞ്ഞു എന്ന് തന്നെ പറയാം... !!
എത്ര കഴിവുള്ള കുട്ടികൾ ആണ് ഞങ്ങളുടെ സീനിയർ ബാച്ച്! കണ്ണിന് ആനന്ദകരവും മനസ്സിനുല്ലാസം നിറക്കുന്നതും ആയിരുന്നു ആ ഒരു മണിക്കൂർ സമയം❤️
ശേഷം മായ ടീച്ചറുടെ ക്ലാസ്സ് ആയിരുന്നു.. അതു കഴിഞ്ഞാണ് ഷൈനി ടീച്ചർ ക്ലാസ്സിൽ എത്തിയത്... ഞാൻ ഉൾപ്പെടെ പുതുതായി അഡ്മിഷൻ എടുത്ത മൂന്നു കുട്ടികൾ ആദ്യമായിട്ടാണ് ഷൈനി ടീച്ചറിനെ കാണുന്നത് 😍...അതിനാൽ തന്നെ ആദ്യം പരസ്പരം പരിചയപ്പെടലുകളും സ്വന്തത്തെക്കുറിച്ച് കൂട്ടുകാരെ പരിചയപ്പെടുത്തലും ഒക്കെയായിരുന്നു ക്ലാസിൽ.
പതിരാകുന്ന കുട്ടികളെ കതിര് ആക്കി മാറ്റി എടുക്കലാണ് ഒരു അധ്യാപകന്റെ ജോലിയെന്ന് ഷൈനി ടീച്ചർ ഞങ്ങളെ പഠിപ്പിച്ചു.
ജോജു സാറിൻറെ ഉച്ചയ്ക്ക് ശേഷം ഉള്ള ക്ലാസ്സിൽ ഞങ്ങൾ കോളേജ് പ്രാർത്ഥനാ ഗാനം പഠിച്ചു... എല്ലാരും സാറിനോടൊപ്പം ചേർന്ന് നിന്ന് പ്രാർത്ഥന ഗാനം പാടിയപ്പോൾ വല്ലാത്തൊരു ഉന്മേഷവും ഉണർവ്വും തോന്നി❤️
അതുകഴിഞ്ഞ് മേഘ അവതരിപ്പിച്ച മനോഹരമായ ഒരു സിനിമ ഗാനവും ഉണ്ടായിരുന്നു..
ഏറ്റവുമൊടുവിൽ മനോഹരമായ രണ്ട് കഥകൾ കൂടി ഞങ്ങൾക്ക് പറഞ്ഞു തന്ന് സർ ക്ലാസ് അവസാനിപ്പിക്കുകയായിരുന്നു...
ഒരു അധ്യാപിക ആദ്യം അവരുടെ കുട്ടികൾക്കു മുന്നിൽ ഒരു നല്ല അമ്മയാവുക യാണ് വേണ്ടത് എന്ന് ആയിരുന്നു സാർ പറഞ്ഞ ആദ്യ കഥയിലെ സാരം...തോമസ് ആൽവ എഡിസൺെന്റെ ജീവിത കഥയായിരുന്നു അടുത്തത്.. എഡിസണ് ജീവിതത്തിൽ തളർന്നു പോകാതിരിക്കാൻ സഹായിച്ച അമ്മയെപ്പറ്റി സാർ പറഞ്ഞു.
ഒടുവിൽ എഡിസൺ പറഞ്ഞ ആവാചകവും
I was a fool
But my mother was genius
ശുഭം❤️
No comments:
Post a Comment