Wednesday, April 28, 2021

World Day for Safety and Health at Work ☺️

 വിജയമല്ല സന്തോഷത്തിന്റെ താക്കോൽ. 

സന്തോഷമാണ് വിജയത്തിന്റെ താക്കോൽ. 

നിങ്ങൾ ചെയ്യുന്നതിനെ നിങ്ങൾ ഇഷ്ടപ്പെടുന്നെങ്കിൽ, നിങ്ങൾ വിജയിക്കും. 

💕💕


പുസ്‌തകങ്ങൾ‌ അദ്വിതീയമായി ഉദ്ധരിക്കാവുന്ന മാജിക്കാണ്🤩🤩




                                      💕💕💕


Waiting for the next section





Tuesday, April 27, 2021

Wednesday, April 21, 2021

World earth Day 🌎

 



World earth Day photography competition by  eco club






❤️💕❤️








As usual online classes 🤢🤢

 


❤️

20/04/2021

 Joju sir, George Thomas sir and ancy tr taken the online classes. We are enjoyed all the classes.


When sreelakshmi turn on her camera during class time 😀

18/03/2021

 സീനിയേഴ്സിന്റെ ധൃതിപിടിച്ച തയ്യാറെടുപ്പുകളും, അവരുടെ കൈയിലെ വർണ്ണാഭമായ പഠനോപകരണങ്ങളുമാണ് ഇന്നും കോളേജിലേക്ക് എന്നെ എതിരേറ്റത്.😊

 ഇന്ന് പരീക്ഷ നടത്തിപ്പുചുമതലയിൽ ഞാൻ ഇല്ല എന്നുള്ളത് കുറച്ച് വിഷമം ഉണ്ടാക്കിയെങ്കിലും സീനിയേഴ്സിന്റെ ക്ലാസ്സിൽ ഇരിക്കാമല്ലോ എന്നുള്ളത് എന്നെ ഒത്തിരി സന്തോഷവതി ആക്കി. 

കഴിഞ്ഞ ദിവസങ്ങളിലെല്ലാം അവർ  ക്ലാസ് എടുക്കുകയും അവരുടെ ക്ലാസിലെ ആക്ടിവിറ്റികൾ വളരെ മനോഹരമായി ആദ്യം പൂർത്തീകരിച്ചവർക്ക് വർണാഭമായ സമ്മാനങ്ങൾ നൽകുകയും ചെയ്തിരുന്നു. അന്നേ ദിവസങ്ങളിൽ ഒന്നും ക്ലാസ്സിൽ ഉണ്ടായിരുന്നില്ലെങ്കിലും എനിക്കും കിട്ടി അതിൽ ഒരു സമ്മാനം. എങ്ങനെയാണെന്ന് അറിയേണ്ടേ..?? എൻറെ ആൻസി എനിക്കായി ഒരു ചോദ്യത്തിന് ഉത്തരം നൽകി ആ സമ്മാനം എനിക്ക് മാറ്റിവെച്ചു.


ഇത് മാത്രമല്ല ഇതുകൂടാതെ തങ്ങൾക്ക് കിട്ടിയ നാരങ്ങാമിഠായിയും മറ്റുമൊക്കെ ക്ലാസിലെ കൂട്ടുകാർ എനിക്ക് വേണ്ടി കരുതലും സ്നേഹത്തോടുകൂടിയും മാറ്റിവച്ചിരുന്നു.

അങ്ങനെ ഇതുപോലെ ഒരുപാട് സമ്മാനങ്ങൾ വാരിക്കൂട്ടാം  എന്ന ചിന്തയോടെ അതിലുപരി
ഒരു ഹൈസ്കൂൾ കുട്ടിയുടെ മനസ്സോടെ ഞാൻ രണ്ടാം ബെഞ്ചിൽ സ്ഥാനം പിടിച്ചു.ഓരോ activity ചെയ്യിക്കുമ്പോഴും ഞങ്ങളുടെ group ഒന്നാമതെത്തുവാനും,ചേച്ചിമാരുടെ കൈയിലെ മായ്ക്കുറബറും,പേനയും, ബലൂണും,മിഠായിയും, score coins ഉം ഒക്കെ കരസ്ഥമാക്കാനായി team spirit ഓടെ ശരവേഗത്തിൽ ഞങ്ങൾ activities പൂർത്തിയാക്കി.മായ്ക്കുറബർ കിട്ടാനായി ചാടി എഴുന്നേറ്റ് ചാർട്ട് ഒട്ടിക്കാൻ ചെന്ന പലരും " flower clap" കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നതും സ്വാഭാവികം......😉
അത് മാത്രമല്ല എനിക്കും കിട്ടി ഒരു പേന.തുടർച്ചയായി ഉത്തരങ്ങൾ പറഞ്ഞതിന് പിന്നെ സീനിയർ ടീച്ചർ നൽകിയ സമ്മാനം.
 
കൂടാതെ ഒഴിവുസമയത്ത് വിരസത മാറ്റാനായി അഖിലയുടെ ഉണ്ണിയപ്പവും, നാരങ്ങാ മിഠായിയും.....😋😋😋


ഉച്ചയ്ക്ക് ശേഷം ജോജു സാറിന്റെ 
Seminar presentation ആയി ഞങ്ങൾ ഓഡിറ്റോറിയത്തിൽ എത്തി.പ്രിയപ്പെട്ട പാർവതിയും, ശ്രുതിയും വളരെ നന്നായി അവരുടെ portions അവതരിപ്പിച്ച് നല്ലൊരു തുടക്കം സൃഷ്ടിച്ചു.വിദ്യുച്ഛക്തി പണിമുടക്കിയതിനാൽ ബാക്കി seminar presentation നാളേയ്ക്ക്.
ശുഭം.

Sunday, April 18, 2021

19/04/2021

 ഓപ്ഷണൽ ക്ലാസ്സോടെ ആരംഭിച്ച നല്ല ദിനം. ശ്രീലക്ഷ്മിയുടെ പ്രാർത്ഥനയും ശ്രീവിനീതയുടെ ശുഭചിന്തയും ക്ലാസ്സിന് നിറം പകർന്നു.❤.

Unit Plan, Lesson Plan, Year plan എന്നിവയായിരുന്നു ഇന്നത്തെ ക്ലാസ്സിലെ താരങ്ങൾ.😊

 ഓൺലൈൻ ക്ലാസ്സാണെങ്കിലും ഷൈനി ടീച്ചർ ചോദ്യശരങ്ങൾ എയ്ത് Bloom's taxonomy ഉം Bloom's revised taxonomy ഉം ഞങ്ങളുടെ മനസ്സിൽ പതിപ്പിച്ചു. 😉

തുടർന്ന് പ്രിയ സുഹൃത്ത് ആർച്ച Teaching techniques ലെ Peer tutorials സെമിനാർ അവതരണം നടത്തി.💙

11.15 ന് ജോജു സാറിന്റെ ക്ലാസ്സിൽ പ്രവേശിച്ചു.ഇംഗ്ലീഷ് ഓപ്ഷണലിന്റെ സെമിനാർ അവതരണങ്ങൾ ഇന്നും തുടർന്നു. CAI,CMI,CMC യുടെ അനന്തസാധ്യതകളിലേയ്ക്ക് കൂട്ടുകാരുടെ സെമിനാർ അവതരണം ഞങ്ങളെ കൂട്ടികൊണ്ട് പോയി.🤗

അങ്ങനെ ഇന്നത്തെ ഓൺലൈൻ പഠനത്തിനും ഇവിടെ തിരശ്ശീല വീഴുന്നു. 

നാളെയുടെ പൊൻകിരണം കാണാനായി ഇന്നിന്റെ ചിന്താച്ചെപ്പിനെ മുദ്രണം ചെയ്യുന്നു...............


🔥

16/04/2021

 വാരാന്ത്യത്തിന് മുമ്പ് കൂട്ടായി ടെക്നോളജിയും ഗാന്ധിജിയും.

പൊൻവെയിൽ നാളങ്ങൾ ചിത്രമെഴുതിയ സുന്ദരമായ പുലരി... വളരെ സന്തോഷത്തോടെ ഇന്നത്തെ ദിവസം ആരംഭിച്ചു. കൃത്യസമയത്തുതന്നെ ക്ലാസ്സിൽ പ്രവേശിച്ചു. ആദ്യത്തെ ക്ലാസ്സ്‌ ജോജു സാറിന്റേത്. ഇംഗ്ലീഷ് ഓപ്ഷണലിലെ സുഹൃത്തുക്കൾ ആയിരുന്നു ഇന്ന് സെമിനാർ അവതരിപ്പിച്ചത്. Web 1.0, Web 2.0, Web 3.0, Web 4.0, CAI തുടങ്ങി ടെക്നോളജിയുമായി ബന്ധപ്പെട്ട അനവധി കാര്യങ്ങൾ അറിയാൻ സാധിച്ചു. അടുത്ത ക്ലാസ്സിൽ ഒരു അവലോകനവും ചോദ്യം ചോദിക്കലും ഉണ്ടാകും🤗. 

അടുത്ത ക്ലാസ്സ്‌ ആൻസി ടീച്ചറിന്റേത് ആയിരുന്നു. മഹാത്മാഗാന്ധിയെകുറിച്ചും അദ്ദേഹത്തിന്റെ വിദ്യാഭ്യാസദർശനങ്ങളെകുറിച്ചും ടീച്ചർ പറഞ്ഞു തന്നു. ഗൂഗിൾക്ലാസ്റൂം വഴി നോട്ടുകൾ നൽകുന്നതും മീറ്റിലെ പഠനവും കൂടുതൽ വ്യക്തത നൽകുന്നു. അടുത്ത ക്ലാസ്സിൽ എന്തായാലും ടീച്ചർ ചോദ്യം ചോദിക്കും. ഇന്ന് വിട്ടുപോയതാണ്☺️. ഒരു വാരാന്ത്യം വരുമ്പോൾ പതിവുപോലെ എല്ലാം ചെയ്തു തീർക്കണം എന്ന പ്രതീക്ഷയിലാണ്😆. അതെല്ലാ വാരാന്ത്യവും ഉള്ളതുതന്നെയാണ്🤭 എല്ലാത്തിനും അതിന്റേതായ സമയമുണ്ടല്ലോ... 

ഇന്ന് എനിക്ക് നിങ്ങൾക്കായി നൽകാൻ തോന്നുന്ന ചിന്ത ഇത്രമാത്രമാണ്:

പ്രത്യാശയുടെ വാതിൽ തുറന്ന ദിനം...... 🌷🌷

 

15/04/2021

ഇന്ന് ആദ്യത്തേത് optional ആയിരുന്നു. 

ജിബി ടീച്ചറിന്റെ ക്ലാസ്സ്‌ ആയിരുന്നു രണ്ടാമത്. ജോർജിയയുടെ പ്രാർത്ഥനാഗാനത്തോടെയാണ് ക്ലാസ്സ്‌ തുടങ്ങിയത്. ഓട്ടോഗ്രാഫ് എന്ന തമിഴ് സിനിമയിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട ഗാനത്തോടെയാണ് ക്ലാസ് ആരംഭിച്ചത്. Frustration, frustration tolerance techniques, Conflict resolution എന്നീ വിഷയങ്ങളിലൂടെ ഇന്ന് കടന്നു പോയി... വളരെ നല്ല ക്ലാസ്സ്‌ ആയിരുന്നു... ഒരുപാട് സന്തോഷം തോന്നിയ ക്ലാസ്സ്‌...എന്തുകൊണ്ട് എന്ന് അറിയില്ല.☺️

ഒരു പക്ഷേ ഈ പാട്ട് തന്നെ ആകാം കാരണം. എനിക്ക് എന്തെങ്കിലും വിഷമം ഉണ്ടാകുമ്പോൾ ഈ പാട്ട് കേട്ട് അല്പനേരം കരഞ്ഞ് പതിയെ പോസിറ്റീവ് ആകും.🤗

ആ പാട്ടും അതിന്റെ അർത്ഥവും മറ്റൊരു ദിവസം എന്റെ സുഹൃത്തുക്കളിലേക്ക് എത്തിക്കാം... അത്ര ഇഷ്ടമാണ് ഈ പാട്ട്...😊

ഇന്നത്തെ ചിന്ത:കഴിഞ്ഞുപോയതിനെ കൂടുതൽ ഓർത്തിരിക്കുന്നത്.... അത് നിങ്ങൾക്ക് സങ്കടം നൽകും.

ഭാവിയെക്കുറിച്ച് കൂടുതൽ ഓർത്തിരിക്കുന്നത്.... അത് നിങ്ങൾക്ക് ഭയം നൽകും.

ഇപ്പോഴുള്ള നിമിഷം പുഞ്ചിരിയോടെ ജീവിക്കുക... അത് സന്തോഷം നൽകും!......."

💝

14/04/2021

 


Seminars taken by each optional classes.
❤️

13/04/2021



 


Online classes are going well 🙂😊❤️

ഒരു ഓൺലൈൻ അധ്യാപനം...😒

 12/04/2021

ഓപ്ഷണൽ ക്ലാസ്സോടെ ഇന്നത്തെ പഠനം ആരംഭിച്ചു..☺️

 അടുത്ത ക്ലാസ് ബെനഡിക്ട് സാറിന്റേതായിരുന്നു. അധ്യാപനത്തിന്റെ നൈപുണികളെക്കുറിച്ച് വളരെ വിശദമായി സാർ ക്ലാസ്സെടുത്തു. കഴിഞ്ഞ ക്ലാസ്സുകളുടെ തുടർച്ചയായിരുന്നു ഇന്ന്. നേരിട്ട് ക്ലാസ്സിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല എന്ന പോരായ്മയെ ഉള്ളൂ. ഇക്കാര്യങ്ങളെല്ലാം കോളേജിൽ ചെല്ലുമ്പോൾ ഒന്നുകൂടി ചുരുക്കി പറഞ്ഞു തരും എന്ന് പ്രതീക്ഷിക്കുന്നു.🤗


 ഒരു ചിന്തകൂടി പങ്കുവയ്ക്കാം; നിങ്ങളെല്ലാവരും കേട്ടിട്ടുള്ളത് ആയിരിക്കും..

.

സ്വപ്നവും ലക്ഷ്യവും തമ്മിൽ ഒരേയൊരു വ്യത്യാസമേയുള്ളൂ...

സ്വപ്നത്തിന് ബുദ്ധിമുട്ടില്ലാതെ ഉറങ്ങണം... ലക്ഷ്യത്തിന് ഉറങ്ങാതെ ബുദ്ധിമുട്ടണം...

സ്വപ്നങ്ങൾക്കായി ഉറങ്ങുക......

ലക്ഷ്യങ്ങൾക്കായി ഉണരുക!.......

💜💙💜💙💜💙💜💙💜💙💜💙💜💙💜



ഓൺലൈനിലേക്ക് വീണ്ടും ഒരു മടക്കയാത്ര....

 08/04/2021

വീണ്ടും ഓൺലൈനിലേക്ക്...😢 ആഘോഷമാക്കി തീർത്ത ക്ലാസുകൾ കഴിഞ്ഞ് ഏഴുദിവസത്തെ അവധിക്കുശേഷം വീണ്ടും പഠനം ആരംഭിച്ചു. പക്ഷേ, ഓൺലൈൻ ആണെന്ന് മാത്രം... സാഹചര്യങ്ങൾക്കൊത്ത് മാറണമല്ലോ.🤗 9 മണിക്ക് തന്നെ ക്ലാസിൽ കയറി. മൗന പ്രാർത്ഥനയോടെ ജോജു സാർ ക്ലാസ് തുടങ്ങി വെച്ചു. നാച്ചുറൽ സയൻസിലെ സുഹൃത്തുക്കൾ ആണ് ഇന്ന് സെമിനാർ അവതരിപ്പിച്ചത്. ഓരോന്നും ഒന്നിനൊന്ന് മെച്ചം👏👏👏 വളരെ കൃത്യമായി കാര്യങ്ങൾ മനസ്സിലായി. ടെക്നോളജിയുമായി ബന്ധപ്പെട്ട പല പുതിയ അറിവുകളും ലഭിച്ചു. 

10:30 ന് അടുത്ത ക്ലാസിനായി പ്രവേശിച്ചു. കുറച്ചുനേരം ആണെങ്കിലും കൂടുതൽ കാര്യങ്ങൾ ചിന്തിപ്പിച്ച നമ്മുടെ പ്രിയ ജിബി ടീച്ചറിന്റെ ക്ലാസ് ആയിരുന്നു രണ്ടാമത്. ജോസ്നയുടെ പ്രാർത്ഥനാ ഗാനത്തിൽ നിന്നും "ജീവിതചക്രം" എന്ന ബൃഹത്തായ ആശയത്തിലേക്ക് ഓരോ വിദ്യാർത്ഥിയെയും കൂട്ടിക്കൊണ്ടുപോയാണ് ക്ലാസ് ആരംഭിച്ചത്. ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം ശാക്തീകരിക്കപ്പെട്ട ഉത്തമ വ്യക്തിത്വങ്ങൾ ആണെന്ന് ടീച്ചർ പറഞ്ഞു തന്നു. നമ്മുടെ ശരീരത്തെയും മനസ്സിനെയും നല്ല രീതിയിൽ പരിഗണിച്ചാൽ മാത്രമേ ഉത്തമ വ്യക്തിത്വം സ്വായത്തമാക്കാൻ സാധിക്കുകയുള്ളൂ. 

1.സ്വന്തം ശരീരത്തെയും മനസ്സിനെയും സ്നേഹിക്കുന്നില്ല എങ്കിൽ ജീവിതം നമ്മെ നോക്കി പല്ലിളിക്കും... 

2. സ്വന്തം ശരീരത്തെയും മനസ്സിനെയും ശാക്തീകരിക്കുന്നു എങ്കിൽ ജീവിതം നമ്മെ നോക്കി പുഞ്ചിരിക്കും.... 

3. സ്വന്തം ശരീരത്തെയും മനസ്സിനെയും വിവേകപൂർവ്വം പ്രയോജനപ്പെടുത്തുന്നു എങ്കിൽ ജീവിതം നമ്മെ നോക്കി അഭിവാദനം ചെയ്യും... 

ജീവിതചക്രം തിരിയുമ്പോൾ എന്റെ എല്ലാ സുഹൃത്തുക്കൾക്കും നന്മ മാത്രം ഉണ്ടാകട്ടെ!..... 

നാളെയും ഓൺലൈനിൽ കണ്ടുമുട്ടാം...




31/03/2021

 ഇന്ന് വാശിയേറിയ group ഇനങ്ങൾ ആയിരുന്നു. ഒപ്പം എൻ്റെ മോണോക്ടും ഉണ്ടായിരുന്നു. അതിനു രണ്ടാം സമ്മാനം ലഭിച്ചു. 

നാടൻ പാട്ട് - ഒന്നാം സ്ഥാനം 

വഞ്ചിപ്പാട്ട് - മൂന്നാം സ്ഥാനം

മലയാളം സംഘ ഗാനം - രണ്ടാം സ്ഥാനം  എന്നീ ഇനങ്ങൾക് സമ്മാനം നേടി കൊടുക്കുന്നതിൽ എനിക്കും ഒരു വലിയ പങ്ക് ഉണ്ടായിരുന്നു😎❤️❤️




❤️






30/03/2021

 മാപ്പിളപ്പാട്ടിന് ഒന്നാമത് എത്താൻ കഴിഞ്ഞു... മലയാളം കവിത ചൊല്ലൽ രണ്ടാം സ്ഥാനം നേടി.. ഇന്നലെ നടന്ന കഥാ രചന മലയാളത്തിലും ഒന്നാമത് എത്തി... ഒത്തിരി സന്തോഷം പഴയ സ്കൂൾ കലോത്സവ കാലത്തേക് തിരികെ കൊണ്ട് പോയതിനു. ഞങ്ങടെ ടീം രണ്ടാം സ്ഥാനത്ത് ഇടം പിടിച്ചിരിക്കുകയാണ്.

😊❤️

29/03/2021

 നമ്മുടെ അറുപത്തി നാലാം കോളേജ് യൂണിയൻ artsfest ന്റെ ഭാഗമായ അവനിജയുടെ യവനിക ഇന്ന് അതി ഗംഭീരം ആയി ഉയർത്തപ്പെട്ടു.പ്രശസ്ത കവി മുരുകൻ കാട്ടാക്കട സാർ ആണ് ഉത്ഘാടനത്തിനായി എത്തിയത്. അദ്ദേഹത്തിന്റെ കവിതകളോട് കൂടിയ മനോഹരമായ ഒരു പ്രസംഗം കേൾക്കാൻ സാധിച്ചു. അദ്ദേഹത്തിന്റെ ഊഷ്മളമായ ചില ചലച്ചിത്രഗാനങ്ങൾ ആ വേദി മുഴുവൻ തഴുകി ഉണർത്തി.'ആദിത്യനാണ് അധ്യാപകൻ 'എന്ന മഹത്തായ സന്ദേശം പകർന്നു തന്നാണ് അദ്ദേഹം ആ വേദി വിട്ടത്.കൂടാതെ പ്രമുഖ ചലച്ചിത്ര താരം ജീവൻ ഉൾപ്പെടെ ഉള്ളവർ വേദി ധന്യമാക്കാൻ ഉണ്ടായിരുന്നു. മനോഹരമായ മറ്റൊരു കവിത സമ്മാനിച്ചാണ് ജീവനും വേദി വിട്ടത്. ശേഷം കൂട്ടുകാരുടെ മനോഹര ദൃശ്യ വിരുന്നുതന്നെ അവിടെ ഒരുക്കിയിരുന്നു. എല്ലാം കൂടി ജീവിതത്തിലെ വിസ്മയകരമായ മറ്റൊരു ദിവസം ആയിരുന്നു ഇന്ന്.😍😍😍


                                     🔥

Debate



March 25, 2021

ഇന്നത്തെ ദിവസം മായ ടീച്ചറിൻ്റെ സെമിനാറോടെയാണ് ആരംഭിച്ചത് .ഇംഗ്ലീഷ് ഓപ്ഷണലിലെ സുഹൃത്തുക്കളാണ് ഇന്നത്തെ സംവാദാത്മകമായ സെമിനാർ നയിച്ചത് .സുബാഷും ഗായത്രിയും ആൽബിൽ ബ്രദറും ഒപ്പമീ ഞാനും ചേർന്ന് സെമിനാറിനെ സംവാദത്തിലേക്ക് വഴി തിരിച്ചു വിട്ടു .ചരിത്രവും ഫെമിനിസവുമെല്ലാം ചർച്ചയുടെ ഭാഗമായി .പലരുടെ വാദഗതികളോടും എതിർപ്പ് തോന്നി .ദേവൻ്റെ ദാസിമാരായ ദേവദാസിമാർ പിന്നെ അധ:പതിച്ചത് ചർച്ചയായി മലയാള സാഹിത്യത്തിലെ നായികാമണികളായി തിളങ്ങിയ ദേവദാസിമാരെ ഓർത്തു കൂടെ മണിപ്രവാള സാഹിത്യത്തെയും .ചരിത്രത്തിൽ നിന്ന് ചർച്ച സാഹിത്യത്തിലേക്ക് വഴി തിരിച്ചു വിടാം എന്ന് ചിന്തിക്കുന്നതിനുമുമ്പ് ക്ലാസ് അവസാനിച്ചു .എന്തായാലും അവനവന് നേരിടുന്ന അതിക്രമങ്ങളോട് പോരാടാനും പ്രതികരിക്കാനും അവനവൻ മാത്രമേ ഉണ്ടാകൂ. മറ്റുള്ളവർക്ക് ബാക്കിയെല്ലാം കുറച്ച് കാലത്തെ അന്തിചർച്ചക്കുള്ള വാർത്തകൾ മാത്രമാണെന്ന് നാം തിരിച്ചറിയേണ്ടതുണ്ട് .തുടർന്ന് ചർച്ചാ പാഠാസൂത്രണം രചിച്ചു .തുടർന്ന് ജോജു സാറിൻ്റെ സെമിനാർ നാച്വറൽ സയൻസിലെ സുഹൃത്തുക്കൾ എടുത്തു .തുടർന്ന് 29 ,30 ,31 തീയതികളിലെ ആർട്സിന് വേണ്ടി ഹൗസുകൾ രൂപീകരിച്ചു .ഇനി കലാമേളക്കുവേണ്ടിയുള്ള കാത്തിരിപ്പ്...


                                💝

26/03/2021

 അവനിജ അതി ജീവനത്തിൻ്റെ  പുതു നാമ്പ്- Arts Fest 2021 Name.

പഞ്ചചാമരം

പുഷ്പിതാഗ്ര 

പ്രഹർഷിണി

പല്ലവിനി  

എന്നിങ്ങനെ നാല് ഗ്രൂപ്പുകൾ ആയാണ് ഞങ്ങളെ തിരിച്ചത്...  പൂരം കൊടിയേറുകയാണ് നാളെ.

Wait and see😎

ഇന്നേ ദിവസം പ്രാർത്ഥനയോടെ ആരംഭിച്ചു. ഇംഗ്ലീഷ് വിഭാഗത്തിലെ സുഹൃത്തുക്കൾ അവതരിപ്പിച്ച സെമിനാറിന്റെ അവസാനഭാഗം ആയിരുന്നു മായ ടീച്ചറിന്റെ ക്ലാസ്സിൽ ഇന്ന് ആദ്യം നടന്നത്. സംസ്കാരത്തെക്കുറിച്ച് വളരെ ബൃഹത്തായ രീതിയിൽ മനോഹരവും വ്യക്തവുമായ അവതരണമാണ് അവർ ഓരോരുത്തരും കാഴ്ചവെച്ചത്. എല്ലാവരുടെയും മനസ്സിനെ ഒന്ന് ഉണർത്തി കൊണ്ട് ഒരു തിരുവാതിര വീഡിയോയിലൂടെയും ദേശസ്നേഹം വർദ്ധിപ്പിക്കുന്ന വിധത്തിലുള്ള NCC ആന്തം വീഡിയോ മുഖേനയും തന്റെ ക്ലാസ്സിന്റെ രണ്ടാമത്തെ ഘട്ടം മായ ടീച്ചർ ആരംഭിച്ചു. നമ്മളോരോരുത്തരും ഭാരതീയരായിരിക്കുന്നതിൽ അഭിമാനിക്കുന്നതോടൊപ്പം ആ വികാരം ഊട്ടിയുറപ്പിക്കുകയും പ്രവൃത്തിപഥത്തിൽ അവയെല്ലാം കൊണ്ടെത്തിക്കുകയും ചെയ്യണമെന്ന് ഈ ക്ലാസ്സിലൂടെ തന്നെ വ്യക്തമായി തീർന്നു. 

 അടുത്ത ക്ലാസ്സ് ബഹുമാനപ്പെട്ട ബെനഡിക്ട് സാറിന്റെതായിരുന്നു. അധ്യാപനത്തിലെ വിശകലന രീതികളെക്കുറിച്ചും ചോക്ക്ബോർഡ് ഉപയോഗത്തെക്കുറിച്ചും വളരെ വ്യക്തമായ രീതിയിലുള്ള ഒരു ക്ലാസ് ആണ് ലഭിച്ചത്. വളരെ രസകരങ്ങളായ കാര്യങ്ങളും ഗഹനവും സുപ്രധാനവുമായ കാര്യങ്ങളും ഒരുപോലെ കോർത്തിണക്കി കൊണ്ടാണ് സാറിന്റെ ക്ലാസ്. ബോർഡിൽ എഴുതുന്ന കാര്യങ്ങൾ എഴുതുന്ന മുറയ്ക്ക് വയറു കൊണ്ട് മായ്ക്കുന്ന കണക്ക് അദ്ധ്യാപകനെ കുറിച്ച് പറഞ്ഞപ്പോൾ ഒരു വാങ്മയചിത്രം തന്നെ ലഭിച്ചു എന്ന് പറയാം.😄 

ഉച്ചയ്ക്ക് ശേഷം ഓപ്ഷണൽ ക്ലാസ്സിൽ സംഘമായിരുന്ന് ചർച്ചാ പാഠാസൂത്രണരേഖ തയ്യാറാക്കുകയുണ്ടായി. പിന്നീടങ്ങോട്ട് പരിപാടികൾക്കായുള്ള ചർച്ചകളും പരിശീലനങ്ങളും ആയിരുന്നു. പ്രാക്ടിക്കവും സെമിനാറുകളും മറന്ന് ഇന്ന് എല്ലാവരും പരിപാടികളുടെ പുറകിലാണ്. അടുത്ത ആഴ്ച ആവേശ പൂർണ്ണമായ ഒരു മത്സരം പ്രതീക്ഷിക്കുന്നു... ഏവർക്കും നല്ല രീതിയിൽ പങ്കെടുക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു☺️😃😎👍🎊🎉

 രണ്ടുദിവസം അവധി ആണെങ്കിലും ഒത്തിരി കാര്യങ്ങൾ ചെയ്തു തീർക്കേണ്ടതായുണ്ട്. വാരാന്ത്യത്തിൽ പതിവ്പോലെ പ്രതീക്ഷകളുമായി എന്റെ യാത്ര തുടരുന്നു.... 🤭🤗😉🙋‍🙏

24/03/2021 നിസർഗ്ഗ...

 നിസർഗ്ഗയുടെ ഔപചാരികമായ തുടക്കമായിരുന്നു ഇന്ന് .വർണാഭമായ തുടക്കം ഏവരിലും ആവേശം ജനിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു. ഡോ: രാജൻ വർഗീസ് സാർ കോളേജ് യൂണിയൻ്റെയും കോളേജ് ബാൻ്റിൻ്റെയും ഉദ്ഘാടനം നിർവഹിച്ചു .സിനിമാ താരവും നർത്തകിയുമായ നന്ദന ആർട്സ് ക്ലബ്ബിൻ്റെ ഉദ്ഘാടനം നിർവഹിച്ചു .അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കുമൊപ്പം തകർപ്പൻ നൃത്തചുവടുകളുമായി MTTC യെ ആഘോഷത്തിമർത്തിപ്പിൽ ആറാടിച്ചു നന്ദന .തുടർന്ന് സീനിയേഴ്സിൻ്റെ ഊർജസ്വലമായ നൃത്താവിഷ്ക്കാരമുണ്ടായിരുന്നു .തുടർന്ന് ആറ് ഓപ്ഷണൽ വിദ്യാർത്ഥികളുടെയും ഡബ് സ്മാഷ് മത്സരം നടന്നു .വിവിധ സിനിമകളിലെ ജനശ്രദ്ധേയമായ സീനുകൾ വളരെ മികച്ച രീതിയിൽ തന്നെ വേദിയിൽ അനുകരിച്ചു .അദ്ധ്യാപകരുടെ ഭാഗത്തുനിന്ന് ജോജു സാറിൻ്റെയും ദീപ്തി ടീച്ചറിൻ്റെയും അത്ഭുതകരമായ ഡബ്ബ് സ്മാഷ് അവതരണമുണ്ടായിരുന്നു .ആവേശോജ്ജ്വലവും എന്നെന്നും ഓർമയിൽ സൂക്ഷിക്കാനുള്ള നിരവധി നിമിഷങ്ങൾ സമ്മാനിച്ച് ഈ ദിനവും കടന്നു പോയി .


                                   💕


22/03/2021


 കമ്മീഷനുശേഷം ക്ലാസുകൾ പഴയ രീതിയിൽ ആരംഭിച്ച ദിവസമായിരുന്നു ഇന്ന് .രാവിലെ സെക്കൻ്റ് ഇയർ വിദ്യാർത്ഥികൾക്ക് വൈവ നടത്തിയതിനാൽ ടൈംടേബിളിൽ ചെറിയ മാറ്റം ഉണ്ടായിരുന്നു .ആദ്യ പിരിഡ് മായ ടീച്ചറിൻ്റേതായിരുന്നു .മാർച്ച് 22 ലോകജലദിനമാണ് എന്നത് ഓർമിപ്പിക്കുകയും ജലസംരക്ഷണത്തിൻ്റെ ആവശ്യകതയെക്കുറിച്ച് സംസാരിക്കുകയും ചെയ്തു .തുടർന്ന് കഴിഞ്ഞ ക്ലാസിൽ പഠിച്ചു കൊണ്ടിരുന്ന സംസ്കാരം എന്ന മേഖലയുമായി ബന്ധപ്പെട്ട പുതിയ സംജ്ഞകൾ പരിചയപ്പെട്ട ശേഷം ടീച്ചർ യോഗയുടെ ചില പൊടിക്കൈകൾ പരിശീലിപ്പിക്കുകയും തുടർന്ന് സംഗീതത്തെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു .തുടർന്ന് ഇംഗ്ലീഷ് വിഭാഗത്തിൻ്റെ സെമിനാർ നടന്നു .ചുരുക്കിപ്പറഞ്ഞാൽ കുറച്ച് സമയം കൊണ്ട് ഒത്തിരി കാര്യങ്ങൾ മായ ടീച്ചർ പരിചയപ്പെടുത്തുകയും ചർച്ച ചെയ്യുകയും ചെയ്തു .അതിന് ശേഷം പ്രിൻസിപ്പലിൻ്റെ മൈക്രോ ടീച്ചിങിനെക്കുറിച്ചുള്ള ക്ലാസായിരുന്നു .ചോദ്യം ചോദിക്കൽ ,പ്രബലനം, വിശദീകരണം തുടങ്ങിയ നൈപുണികളെ സാർ പരിചയപ്പെടുത്തിയപ്പോൾ ഓപ്ഷണൽ ക്ലാസിലെടുത്ത മൈക്രോ ടീച്ചിങ് ഓർമയിലേക്ക് കടന്നു വന്നു .ഉച്ചക്ക് ശേഷം നാദനിയൽ സാർ ചർച്ചാപഠാസൂത്രണം എങ്ങനെ എഴുതണമെന്നും അതിൻ്റെ ഘട്ടങ്ങൾ ഏതൊക്കെ എന്നതും ഉദാഹരണം സഹിതം പരിചയപ്പെടുത്തി .അദ്ധ്യാപകജീവിതത്തിലെ ഒരിക്കലും വിസ്മരിക്കാൻ പാടില്ലാത്ത പാഠാസൂത്രണത്തിൻ്റെ ആദ്യപാഠങ്ങൾ അങ്ങനെ ഇന്ന് ഹൃദ്യസ്ഥമാക്കി .ഞങ്ങളുടെ കോളേജ് യൂണിയൻ്റെ ആദ്യത്തെ മീറ്റിങ് ഇന്ന് നടന്നു .ബുധൻ ആഴ്ച കോളേജ് യൂണിയൻ്റെ ഉദ്ഘാടനവും അനുബന്ധ പരിപാടികളും നടത്താൻ തീരുമാനിച്ചു .ചൊവ്വ അതിനോട് അനുബന്ധിച്ച് ഫ്ലാഷ് മോബും കോളേജ് യൂണിയൻ പേര് (നാളെ ഔദ്യോഗികമായി പ്രകാശനം ചെയ്യുന്നതിനാൽ ഇന്നിവിടെ പേര് പരാമർശിക്കുന്നില്ല 😝😜😀) പ്രകാശനം ചെയ്യാൻ തീരുമാനിച്ചു .അദ്ധ്യാപകർ പുതിയ കോളേജ് യൂണിയന് ആശംസകൾ അർപ്പിച്ചു .ആൽബിൻ ബ്രദർ ഒദ്യോഗികമായി വേഷം സ്വീകരിച്ചതിൻ്റെ മധുരം പങ്കുവെച്ച് മീറ്റിങ്ങ് അവസാനിപ്പിച്ചു .മഴതുള്ളികൾ കുളിരുപകർന്ന ഇന്നത്തെ വൈകുന്നേരവും വിടവാങ്ങി .......🌧️🌧️🌧️🌧️

World water Day യുമായി ബന്ധപ്പെട്ട ഒരു പോസ്റ്റർ രചനാ മത്സരം നാച്ചുറൽ സയൻസിലെ വിദ്യാർത്ഥികളായ ഞങ്ങൾ നടത്താൻ തീരുമാനിച്ചിരുന്നു. അതിനു വേണ്ട ബ്രോഷർ തയ്യാറാക്കാൻ എന്നെയാണ് ഏൽപ്പിച്ചത്. ഞാനത് വളരെ ഭംഗിയായി പൂർത്തിയാക്കുകയും ചെയ്തു. 😁


                                  🔥

ഗ്ലൂക്കോസും നിസർഗ്ഗയും പിന്നെ ഫ്ളാഷ് മോബും ...... ഇന്നത്തെ ദിനം ഗംഭീരം .....

 


March 23, 2021

ആഘോഷങ്ങളുടെ ദിനമായിരുന്നു ഇന്ന് ...... രാവിലെ സീനിയേഴ്സ് ഞങ്ങൾക്കായി വൈവിധ്യങ്ങൾ ഒത്തിരിയുള്ള fresher's day ഡേ ഒരുക്കിയിരുന്നു . Red FM RJ ഉണ്ണിയായിരുന്നു മുഖ്യാതിഥി .ലളിതമായ വാക്കുകളിലൂടെ ഒരു ടീച്ചറിന് എങ്ങനെ ഒരു കുട്ടിയിൽ സ്വാധീനം ചെലുത്താൻ സാധിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു .തുടർന്ന് ജോജു സാർ പ്രചോദനാത്മകമായ വാക്കുകൾ കൊണ്ടുവിസ്മയം തീർത്തു .തുടർന്ന് ചക്കപ്പഴം എന്ന പേരിൽ ഞങ്ങൾക്ക് വിവിധപരിപാടി അവതരിപ്പിക്കാൻ ഉള്ള അവസരം നല്കി .എനിക്ക് അനന്തഭദ്രം എന്ന സിനിമയിലെ ദിഗംബരൻ എന്ന കഥാപാത്രത്തിൻ്റെ പേരായിരുന്നു അഭിനയിച്ച്അവതരിപ്പിക്കാൻ കിട്ടിയത് .മധുരവും അവർ വിതരണം ചെയ്തു .ഉച്ചക്ക് ശേഷം ഫ്ളാഷ് മോബും ഞങ്ങളുടെ കോളേജ് യൂണിയൻ്റെ പേര് പ്രകാശനം ചെയ്തു .'നിസർഗ' യുടെ നാളെത്തെ ഉദ്ഘാടനത്തിന് വേണ്ട മുന്നൊരുക്കങ്ങൾക്കിടയിൽ സമയം കടന്നു പോയത് .ഞങ്ങളറിഞ്ഞില്ല .ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ദിനമാണ് നാളത്തേത് .....

















                                ❤️

Second day of sports meet

 With March past followed by flag hoisting the final day of the meet started. Today finals were conducted. Javeline throw was an event i ant...