28/1/2021
അക്ഷരാർത്ഥത്തിൽ വളരെ മനോഹരമായ ഒരു ദിനം എന്ന് തന്നെ പറയാം... തുടക്കം യോഗയിലൂടെ ആയിരുന്നു. ആദ്യമായി യോഗ ചെയ്യുന്നതിൻറെ എല്ലാ ആവലാതികളും എനിക്ക് ഉണ്ടായിരുന്നു.പക്ഷേ ഞാൻ ആവലാതിപ്പെട്ട അത്രയും പ്രയാസമൊന്നും ഉണ്ടായിരുന്നില്ല. യോഗ കഴിഞ്ഞപ്പോൾ മനസ്സിനും ശരീരത്തിനും നല്ല ഉന്മേഷം ഉള്ളതായി തോന്നി...
യോഗ കഴിഞ്ഞ് വളരെ ഉന്മേഷവാൻ മാർ ആയിട്ടായിരുന്നു ഞങ്ങൾ മായ ടീച്ചറുടെ ക്ലാസിൽ ഇരുന്നത്...അധ്യാപകർക്ക് ഉണ്ടായിരിക്കേണ്ട നൈപുണ്യത്തെക്കുറിച്ചാണ് ക്ലാസ്സിൽ ചർച്ച ചെയ്യപ്പെട്ടത്.
ഇന്ന് ഉച്ചകഴിഞ്ഞ് റിപ്പബ്ലിക്ദിനാഘോഷം ആണെന്ന് പറഞ്ഞപ്പോൾ ഇത്രയും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല...വാക്കുകൾകൊണ്ട് ഒട്ടും വർണ്ണിക്കാൻ കഴിയാത്ത വർണ്ണവിസ്മയം ആയിരുന്നു എനിക്കായി അവിടെ എൻറെ കൂട്ടുകാർ ഒരുക്കിയിരുന്നത്.., ഓരോ ക്ലാസിലെ കുട്ടികളും മറ്റു ക്ലാസിലെ കുട്ടികളുടെ കഴിവിനെ കണ്ട് അതിശയിച്ചു നിന്നുപോയ ഒരു അവസരം!!!
വർണ്ണനകൾക്ക് അതീതമായി കണ്ണിന് ആ നന്ദകരവും മനസ്സിന് ഉല്ലാസവും ഉന്മേഷവും നിറക്കുന്നതുമായ ഒരു പരിപാടി...അപ്രതീക്ഷിതമായി ഇത്രയധികം മനോഹരമായ ഒരു വിരുന്നൊരുക്കിയ എൻറെ പ്രിയപ്പെട്ട കൂട്ടുകാർക്ക് ഒരായിരം നന്മകൾ നേർന്നുകൊണ്ട് തന്നെ തുടങ്ങാം ഇന്നത്തെ ബ്ലോഗ്...
ഇന്നത്തെ ഈ ബ്ലോഗിന് അക്ഷരങ്ങളുടെ ആവശ്യം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല... കണ്ണ് ഒപ്പിയെടുത്ത കാഴ്ചകൾക്കത്രയും വരില്ല എങ്കിലും ഫോണിലെ ക്യാമറ കണ്ണുകൾ ഒപ്പിയെടുത്ത ചിത്രങ്ങളാൽ നിറയ്ക്കുകയാണ് ഞാൻ ഈ ബ്ലോഗ്...
ശുഭം❤️
No comments:
Post a Comment