Monday, February 28, 2022

Innovative model

 My innovative model is Games of habitat 

Based on the content of 8 th standard SCERT textbook.

https://drive.google.com/file/d/1n5Sg6F_eH1VPS4tNiquHnT4JAtN3sTls/view?usp=drivesdk



28/02/2022


 ഇന്ന് ഞങ്ങൾക്ക് യോഗ പരീക്ഷ ഉണ്ടായിരുന്നു . ഞങ്ങളുടെ ജൂനിയർ വിഭാഗത്തിലെ യൂണിയൻ ഇന്ന് അരങ്ങേറുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അതിൽ പെട്ട ഒരു കുട്ടിയുടെ അച്ഛൻ മരിച്ചു പോയതിനാൽ ഇന്ന് ആ പരിപാടി മാറ്റിവെക്കുകയാണ് ഉണ്ടായത്. രാവിലെ കുട്ടികൾ ഓരോരുത്തരായി അവരവരുടെ ഗൈഡുമാരുടെ അടുക്കൽ ചെല്ലുകയും പ്രോജക്ടിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ നടത്തുകയും ചെയ്തു. 

അതുകഴിഞ്ഞ് പിന്നീട് ക്ലാസ്സ് ഉണ്ടായിരുന്നില്ല ഉച്ചയ്ക്കുശേഷം  യോഗ പരീക്ഷയും അത് കഴിഞ്ഞ് ആൻസി ടീച്ചറുടെ ക്ലാസും ഉണ്ടായിരുന്നു. വെള്ളിയാഴ്ചയായിരുന്നു യോഗയുടെ പരീക്ഷ നടത്തിയത് പക്ഷേ


അന്ന് ഞങ്ങൾ അഞ്ചു പേർ നാച്ചുറൽ സയൻസിൽ നിന്നും ക്ലാസ്സിൽ എത്തിയില്ല. അതിനാൽ ആ അഞ്ചുപേർക്ക് വേണ്ടിയാണ് ഇന്ന് റീടെസ്റ്റ് നടത്തിയത്. നന്നായി പരീക്ഷയ്ക്ക് അപ്പിയർ ചെയ്യാൻ സാധിച്ചു.

Wednesday, February 16, 2022

17/02/2022

 ഇന്നായിരുന്നു ടീച്ചിംഗ് പ്രാക്ടീസ് അവസാനദിനം ഞങ്ങൾ ക്ലാസുകളിൽ എത്തി എല്ലാ വിദ്യാർഥികൾക്കും മധുരം നൽകി മാത്രമല്ല ക്ലാസ്സിൽ നന്നായി പഠിക്കുന്നവർ എല്ലാദിവസവും ക്ലാസ്സിൽ വരുന്നവർ ഓൺലൈൻ ക്ലാസുകൾ കൃത്യമായി കയറുന്നവർ പറയുന്ന ഹോംവർക്കുകൾ എല്ലാം കൃത്യമായി പൂർത്തിയാക്കുന്നവർക്ക് അവർ ടെസ്റ്റ് പേപ്പർ നല്ല മാർക്ക് വാങ്ങിയവർ അങ്ങനെ എല്ലാവർക്കും പ്രത്യേകം പ്രത്യേകം സമ്മാനങ്ങളും നൽകി.

എല്ലാ ടീച്ചിംഗ് ട്രെയിനി സും അവരവരുടെ അധ്യാപകർക്ക് പ്രത്യേക സമ്മാനങ്ങൾ വാങ്ങി നൽകി ഞങ്ങളും ഞങ്ങളുടെ സുജ ടീച്ചറിന് ഒരു പാർക്കർ പെൻ വാങ്ങി നൽകി. എല്ലാവരും ചേർന്ന് സ്കൂളിലെ ഹെഡ്മാസ്റ്റർ ന ഒരു പാർക്കർ പെൻ വാങ്ങി നൽകി സ്കൂളിൽ ഉള്ള എല്ലാ ടീച്ചിങ് നോൺ ടീച്ചിംഗ് സ്റ്റാഫ് കൾക്കും  ലഡുവും വാങ്ങിനൽകി എല്ലാവരും ഒത്തു ഫോട്ടോയും എടുത്തു. 

എട്ടാം ക്ലാസിലും ഒമ്പതാം ക്ലാസിലും പോയപ്പോൾ ഞങ്ങളെ അതിശയിപ്പിച്ചുകൊണ്ട് കുട്ടികൾ എല്ലാവരും ഞങ്ങളുടെ കയ്യിൽ നിന്നും ഫോട്ടോഗ്രാഫുകൾ വാങ്ങി. ഇനി ജൂണിൽ നാലാം സെമസ്റ്റർ എൻറെ ഭാഗമായി ഞങ്ങൾക്ക് ഒന്നരമാസം വീണ്ടും സ്കൂളിലേക്ക് വരണം .

പക്ഷേ അത് ഈ സ്കൂൾ ആണോ എന്ന് അറിയില്ല ഏത് സ്കൂൾ തന്നെയായാലും ഞങ്ങൾക്ക് അത് സന്തോഷമാണ് അധ്യാപകരുടെ കുപ്പായം എടുത്തണിയാൻ . ഇനി അന്നേ ദിവസത്തേക്കുള്ള കാത്തിരിപ്പുകൾ നന്ദി. 


Monday, February 14, 2022

14/02/2022

 വീണ്ടും പഴയ പോലെ സ്കൂളിലേക്ക്.ഇന്നുമുതൽ കൊറോണ വ്യാപനം കുറഞ്ഞതിനാൽ തന്നെ സ്കൂളുകളിൽ 9 8 10 എന്നീ ക്ലാസുകൾക്ക് ക്ലാസുകൾ ആരംഭിക്കുകയാണ്. 

ഇരുപത്തിയൊന്നാം തീയതി വരെ ഉച്ച വരെയും അതിനുശേഷം വൈകുന്നേരം വരെയും ആണ് ക്ലാസുകൾ ഉണ്ടാവുക. ഇരുപത്തിയൊന്നാം തീയതി മുതൽ ഒന്നാം ക്ലാസ്സുകൾ മുതൽ ക്ലാസ് ആരംഭിക്കും. 

ഞങ്ങൾക്ക് ടീച്ചിംഗ് പ്രാക്ടീസ് കഴിഞ്ഞിരുന്നു എന്നിരുന്നാലും വർക്കുകൾ പൂർത്തിയാക്കുന്നതിന് ആയിട്ട് 4 ദിവസം കൂടി നീട്ടി തന്നു . ഞങ്ങൾ ഞങ്ങളെ ഏൽപ്പിച്ചിരുന്ന എട്ടാം ക്ലാസിലെ രണ്ടു പാഠഭാഗവും ഒൻപതാം ക്ലാസിലെ രണ്ടു പാഠഭാഗവും പൂർത്തീകരിച്ചിരിക്കുന്നു. 

പക്ഷേ അവർക്ക് ടെസ്റ്റ് പേപ്പറുകൾ നടത്തുകയും മതിയായ റമഡിയൽ ടീച്ചിങ് നടത്തുകയും ചെയ്തിരുന്നില്ല ,അതിനാൽ തന്നെ ഈ കിട്ടിയ അവസരം അതിനുവേണ്ടി ഉപയോഗപ്പെടുത്തുവാൻ ഞങ്ങൾ തീരുമാനിച്ചു.. 

ഇനി നാല് ദിവസം കൂടിയല്ലേ ഉള്ളൂ വളരെ സന്തോഷത്തോടു കൂടിയാണ് സ്കൂളിലേക്ക് പോയത്. കാരണം വീണ്ടും ഓഫ്‌ലൈൻ ക്ലാസുകൾ കിട്ടുമെന്ന് ഞങ്ങൾ കരുതിയിരുന്നില്ല. നാല് എങ്കിൽ നാല് അത്രയും ദിവസം കൂടി കിട്ടുമല്ലോ സ്കൂളിൽ . എന്തായാലും രാവിലെ തന്നെ സ്കൂളിലെത്തി ഒമ്പതാം ക്ലാസിലെ കുട്ടികൾക്ക് രണ്ടാമത്തെ പിരീഡിൽ എനിക്ക് ക്ലാസ് ഉണ്ടായിരുന്നു ക്ലാസിലെത്തി എല്ലാവരെയും കണ്ടു.  മതിയായ നിർദ്ദേശങ്ങൾ വരാനിരിക്കുന്ന ടെസ്റ്റ് പേപ്പറിനെ പറ്റിയും പരീക്ഷയെപ്പറ്റിയും അവർക്ക് നൽകി. 

അവർക്ക് സംശയങ്ങളുണ്ടായിരുന്ന പാഠഭാഗങ്ങളിൽ നിന്നുള്ള കാര്യങ്ങൾ പറഞ്ഞു കൊടുത്തു. ഇന്ന് പതിവിനു വിപരീതമായി സ്കൂളിൽ നിന്ന് തന്നെ ഉച്ചയ്ക്ക് ആഹാരവും കഴിച്ചു. ഒത്തിരി സന്തോഷം തോന്നി ഏറെ വർഷങ്ങൾക്ക് ശേഷം സ്കൂളിലെ ആഹാരം വീണ്ടും കഴിക്കുന്നു. മനസ്സും വയറും നിറഞ്ഞ് അവിടെനിന്നിറങ്ങി.




Sunday, February 13, 2022

Weekly report 13/02/2022

 Weekly report

8/02/2022

Fertilization- topic from' for the continuity of generation ' chapter - 8 A - 7-8 am

 9/02/2022

female reproductive system and placenta,  parturition topics - 8 A - 7-8 am 

10/02/2022

Text paper day 

From 7-8 am for 8 th standard students .






Thursday, February 10, 2022

10/02/2022



 Text paper day 

From 7-8 am for 8 th standard students 


Example of an answer sheet

Marks




❤️❤️



Wednesday, February 9, 2022

09/02/2022

 ഇന്ന് 8 Aതന്നെയാണ് ക്ലാസ് കിട്ടിയത്.  ഒമ്പതാം ക്ലാസുകാർക്ക് എന്നെ ഏല്പിച്ചിരുന്ന 2 ചാപ്റ്റർ ഉം ഞാൻ എടുത്തുകഴിഞ്ഞു. അതിനിനി 11 ആം തീയതി അവർക്കൊരു ടെസ്റ്റ് പേപ്പർ പറഞ്ഞിട്ടുണ്ട്. എട്ടാം ക്ലാസുകാർക്ക് ഇതുവരെ പഠിപ്പിച്ച പാഠഭാഗങ്ങൾ ഉൾപ്പെടുത്തി നാളെയാണ് ടെസ്റ്റ് പേപ്പർ പറഞ്ഞിരിക്കുന്നത്. എട്ടാം ക്ലാസ്സുകാർക്ക് ഇന്ന് female reproductive system and placenta parturitionഎന്നിങ്ങനെയുള്ള ഭാഗങ്ങൾ പൂർത്തീകരിച്ചു. 



Tuesday, February 8, 2022

08/02/2022

ഇന്ന് ചൊവ്വാഴ്ച ആയതിനാൽ തന്നെ എനിക്ക് പതിവുപോലെ രാവിലെ 7 മണി മുതൽ 8 മണി വരെ എട്ടാംക്ലാസ് നായിരുന്നു ക്ലാസ് എടുക്കേണ്ടിയിരുന്നത്. Fertilizationഎന്ന topic from for the continuity of generation chapter എടുത്തു. 

Sunday, February 6, 2022

Weekly report

 ഈ ആഴ്ച ചൊവ്വ ബുധൻ ശനി ഈ മൂന്നു ദിവസവും ആണ് എനിക്ക് ക്ലാസുകൾ കിട്ടിയത് ചൊവ്വാഴ്ച എട്ടാം ക്ലാസ്സും ബുധനാഴ്ച ഒമ്പതാം ക്ലാസും ശനിയാഴ്ച എട്ടാം ക്ലാസും കിട്ടി. ഓൺലൈൻ ക്ലാസ്സ് ആയതിനാൽ തന്നെ മറ്റൊരു ദിവസവും ഞങ്ങൾക്ക് ക്ലാസ്സ് എടുക്കാൻ സാധിക്കില്ല അവനവന് തന്നിട്ടുള്ള ദിവസങ്ങളിലെ സമയക്രമങ്ങൾ ഇൽ മാത്രമേ ക്ലാസ് എടുക്കുവാൻ സാധിക്കുകയുള്ളൂ കാരണം ബാക്കിയുള്ള സമയങ്ങളിൽ കുട്ടികൾക്ക് മൊബൈൽ ഫോൺ കിട്ടില്ല. ഒന്നുകിൽ മൊബൈൽഫോൺ അവരുടെ രക്ഷകർത്താക്കളുടെ കൈകളിൽ ആയിരിക്കും അല്ലെങ്കിൽ അവർ മറ്റു ക്ലാസ്സുകളിൽ ആയിരിക്കും. അതിനാൽ തന്നെ ആഴ്ചകളിൽ ഉള്ള ഈ അപ്ഡേഷന് യാതൊരുവിധ പ്രാധാന്യമുള്ളതായി തോന്നുന്നില്ല എനിക്ക് ലഭിക്കുന്ന സമയങ്ങളിലെ ക്ലാസുകൾ വളരെ നന്നായി തന്നെ ഞാൻ കൈകാര്യം ചെയ്യുന്നുണ്ട് ക്ലാസുകളിൽ കൃത്യമായി തീർക്കേണ്ട ഭാഗവും നേരത്തെ തീരുമാനിച്ച വളരെ വ്യക്തതയോടെ കൂടി പ്ലാനിങ് കൂടി തന്നെയാണ് പഠിപ്പിക്കുന്നത് കുട്ടികൾക്ക് ഓൺലൈൻ ആയുള്ള ആക്ടിവിറ്റി കളും ഹോം വർക്കുകളും നൽകുന്നുണ്ട് അതെല്ലാം അവർ എൻറെ വാട്സ്ആപ്പ് നമ്പറിൽ അയക്കുന്നുണ്ട് അത് ചെക്ക് ചെയ്തു തെറ്റ് ഉള്ളവർ തിരുത്തി കൊടുക്കുകയും വോയിസ് മെസ്സേജിലൂടെ അവരെ വീണ്ടും ആ ഭാഗം പഠിപ്പിച്ചു കൊടുക്കുകയും ചെയ്യുന്നുണ്ട് മറ്റുള്ള ദിവസങ്ങളിൽ അതായത് എനിക്ക് ക്ലാസുകൾ ഇല്ലാത്ത ദിവസങ്ങളിൽ ഞാൻ ചെയ്യുന്ന വർക്കുകൾ ഇതൊക്കെയാണ്. 

31/01/2022

Health education class

8A - class 6-6.30pm

01/02/2022

8 A adolescence 

pollination


02/02/2022

9B

Joints and moment

 structure of a typical joint

05/02/2022

8A parts of flowers

Conscientisation Program on the topic ' healthy food habits in Adolescents. For 9 B students at 6-7 pm .




Saturday, February 5, 2022

05/02/2022

 ഇന്ന് ശനിയാഴ്ചയായിരുന്നു എനിക്ക് ഒരു എക്സ്ട്രാ ക്ലാസ് കിട്ടി. 8A ക്ക് parts of flowers topic എടുക്കുവാൻ സാധിച്ചു. രാവിലെ 7 മണി മുതൽ 8 മണി വരെ ആയിരുന്നു ക്ലാസ് . 

Conscientisation Program conducted on the topic ' healthy food habits in Adolescents. For 9 B students at 6-7 pm .



Wednesday, February 2, 2022

02/02/2021

 Wednesday 

02/02/2022

9B

Joints and moment

 structure of a typical joint 

Today is my second observation class. I am very happy today. Because shayari teacher says that there are lot of improvement is occur in my class. That means I am improved in the case of using English in class and also the interaction between the students. I am so happy to hear that.




Tuesday, February 1, 2022

01/02/2022

ഇന്ന് എട്ടാം ക്ലാസിൽ രാവിലെയും വൈകുന്നേരവും എനിക്ക് പിരീഡ് കിട്ടി. രാവിലെ 7 മണി മുതൽ 8 മണി വരെയും വൈകുന്നേരം 8:00 മുതൽ 9:00 . വൈകുന്നേരം മഹിമ ഇംഗ്ലീഷ് ക്ലാസ് എടുക്കാതിരുന്ന അതിനാലാണ് എനിക്ക് അങ്ങനെ ഒരു അവസരം കിട്ടിയത് അതിനാൽ തന്നെ രാവിലെയും വൈകുന്നേരവും ആയി രണ്ട് ചാപ്റ്ററുകൾ ഇൽ നിന്നും രണ്ട് topics പഠിപ്പിക്കാൻ പറ്റി.

Pollination
Adolescence



Second day of sports meet

 With March past followed by flag hoisting the final day of the meet started. Today finals were conducted. Javeline throw was an event i ant...