നെഫ്രോൺ എന്നല്ലാതെ മറ്റെന്ത് തലക്കെട്ടാണ് ഈ ബ്ലോഗിന് ഞാൻ കൊടുക്കുക.ഹോ ഒത്തിരി കഷ്ടപ്പെട്ടു ഇന്നത്തെ ക്ലാസ് എടുക്കാൻ .എന്നെ കുട്ടിക്കാലത്ത് പഠിപ്പിച്ച എല്ലാം നല്ല അധ്യാപകരെയും ഞാൻ ഇന്ന് വളരെ സ്നേഹത്തോടെയും ബഹുമാനത്തോടെയും ഓർത്തെടുത്തു. കാരണമെന്തെന്നോ ...?
പ്രയാസമുള്ള പാഠഭാഗങ്ങൾ എങ്ങനെയാണ് കുട്ടികളെ മനസ്സിലാക്കി എടുക്കുക എന്നുള്ളത് ഞാൻ ഇന്ന് മനസ്സിലാക്കി. നെഫ്രോൺ ഇന്ത്യ ഘടനയും അതിൻറെ ഓരോ ഭാഗത്തിന്റെയും ഫംഗ്ഷനും കുട്ടികളെ മനസ്സിലാക്കിയെടുക്കാൻ പെട്ട പാട് .! ഏറ്റവും കുറഞ്ഞത് മൂന്നു പ്രാവശ്യം ബോർഡിൽ നെഫ്രോൺ ഇൻറെ ചിത്രം വരയ്ക്കുകയും വിശദീകരിച്ചു കൊടുക്കുകയും ചെയ്തു.
എന്നിട്ടും ചിലർക്ക് മനസ്സിലായില്ല. കുറ്റം പറയാൻ പറ്റില്ല എല്ലാവർക്കും ഒരേ തരത്തിലുള്ള ബുദ്ധിയല്ല എല്ലാവർക്കും ഒരേ തരത്തിലുള്ള കഴിവും അല്ല . പിന്നെ മറ്റൊന്നും ചിന്തിച്ചില്ല മാസ്ക് നേരെ വലിച്ചിട്ടു നേരെ ഒരു ബെഞ്ചിനെ അറ്റത്ത് ചെന്നിരുന്ന് കുട്ടികൾക്ക് പ്രത്യേകം പ്രത്യേകം ക്ലാസെടുത്തു. പൂർണ്ണമായും ആ ഭാഗം കുട്ടികൾക്ക് മനസ്സിലാക്കി എന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ക്ലാസ് വിട്ടിറങ്ങിയത്. എന്തോ വലിയ സമാധാനം ഇതാണോ മനസ്സുഖം എന്ന് മനസ്സുഖം???
9 th 4 th batch - structure of nephron and formation of urine
No comments:
Post a Comment