ഇന്ന് ഞങ്ങളെല്ലാവരും ഓഡിറ്റോറിയത്തിൽ ഒരുമിച്ചുകൂടി. നാളെ ഞങ്ങളുടെ ജീവിതത്തിലെ പുതിയൊരു അദ്ധ്യായ നതിലേക്ക് കടക്കുകയാണ്.. ജോജു സാറിൻറെ നേതൃത്വത്തിൽ പ്രാർത്ഥന ഉണ്ടായിരുന്നു.
എല്ലാവരും കണ്ണുകളടച്ച് മനസ്സ് മുഴുവനും ദൈവത്തിൽ അർപ്പിച്ചു , വരുന്ന നാളുകളിലേക്ക് വേണ്ടി ശുഭാപ്തിവിശ്വാസത്തോടെ പ്രാർത്ഥനയിലാണ്ടു.
നാളെ അവധി ആണെന്ന് കേൾക്കുന്നു. പക്ഷേ ബീമാപള്ളി ഉറൂസ് നോട് അനുബന്ധിച്ചുള്ള പ്രാദേശിക അവധിയാണ്. ഞങ്ങളുടെ സ്കൂളിൽ എന്തായാലും അവധിയായിരിക്കും.കന്യാകുളങ്ങര സ്കൂളിൽ അവധി ഇല്ല . അതിനാൽ തന്നെ നമ്മുടെ കൂട്ടത്തിൽ ഉള്ള ചില കൂട്ടുകാർ നാളെ അധ്യാപകരാകാൻ തുടക്കമിടുകയാണ്. അതായത് കന്യാകുളങ്ങര സ്കൂളിൽ ടീച്ചിങ് പ്രാക്ടീസിന് കിട്ടിയവർ നാളെ അവരുടെ പ്രാക്ടീസ് തുടങ്ങുന്നു. എല്ലാവർക്കും നല്ല ദിനം ആശംസിച്ചുകൊണ്ട്ഇന്നത്തെ കൂട്ടായ്മ അവസാനിപ്പിച്ചു.
ഞങ്ങളുടെ ക്ലാസ്സിൽ നിന്നും പാർവതി തമ്പിയും ആർചയ്യും നാളെ കന്യാകുളങ്ങര സ്കൂളിൽ പോകും. അവരെ നല്ല അധ്യാപികമാരായ മാറാൻ ദൈവം അനുഗ്രഹിക്കട്ടെ .
No comments:
Post a Comment