Tuesday, January 25, 2022

25/01/2022

 25 /01/2022

8 A male reproductive system 

Then it is an repeat class of the topic if fertilization fails to occur and if fertilization occur. Because when I was taken these two topics in offline class there were some students are absent because of corona disease. So I think after I taking male reproductive system topic I can revise that topic again in the online class. 

ഇന്നത്തെ ക്ലാസിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട് കാരണം ഇന്ന് എൻറെ ക്ലാസ് നോക്കാൻ വേണ്ടി ഷൈനി ടീച്ചറും ജോജു സാറും ക്ലാസിൽ ഉണ്ടായിരിക്കുന്നതാണ്.

മറ്റൊന്നുമല്ല കാര്യം എൻറെ ആദ്യത്തെ ഒബ്സർവേഷൻ ക്ലാസ് ആണ് ഇന്ന് നടക്കാൻ പോകുന്നത്. വളരെ പേടിയുണ്ട് എന്താണ് കാരണം എന്ന് എനിക്കറിയില്ല ഓഫ്‌ലൈൻ ക്ലാസ്സിൽ വളരെ മനോഹരമായ ക്ലാസ്സെടുത്തു കൊണ്ടിരുന്ന ഞാൻ ഇന്ന് എന്തിനാണ് അകാരണമായി പേടിക്കുന്നത്. എനിക്കറിയില്ല മനുഷ്യൻറെ ഓരോരോ അവസ്ഥകളെ ക്ലാസ് നോക്കാൻ എൻറെ അധ്യാപകർ തന്നെ എത്തുന്നു എന്ന് അറിഞ്ഞപ്പോൾ എൻറെ കൺട്രോൾ ആകെ പോയി. ഒറ്റ പ്രാവശ്യം വായിച്ചാൽ എനിക്ക് നന്നായി ക്ലാസ്സ് എടുക്കാൻ പറ്റുമെങ്കിൽ എനിക്ക് നല്ല വിശ്വാസമുണ്ട് പക്ഷേ ഇന്ന് ആവർത്തിച്ചാവർത്തിച്ച് വായിച്ചിട്ടും തലയിൽ കയറുന്നില്ല എന്തു പറ്റിയെന്ന് എനിക്കറിയില്ല ആകെപ്പാടെ ഒരു വെപ്രാളം പേടിയും ഭയവും മറന്നു പോകുന്നതും വാക്കുകളുടെ ഉപയോഗത്തിലും ഭാഷയിലും എല്ലാം പ്രശ്നം. എന്തായാലും രണ്ടും കൽപ്പിച്ച് രാവിലെ 6 മണി മുതൽ ഞാൻ ഫോണിൻറെ ഫ്രണ്ടിൽ തന്നെയാണ് 7 മണി മുതൽ 8 മണി വരെ ആണ് എനിക്ക് തന്നിട്ടുള്ള ക്ലാസ്2 അധ്യാപകർക്കും ക്ലാസിലെ ലിങ്കുകൾ അയച്ചു കുട്ടികൾക്കെല്ലാം അയച്ചിട്ടുണ്ട് കൃത്യസമയത്ത് തന്നെ ക്ലാസ്സിൽ കയറണം എന്ന് അറിയിച്ചിട്ടുണ്ട് പക്ഷേ നിർഭാഗ്യവശാൽ എൻറെ അധ്യാപകർ ഇന്ന് ക്ലാസ് നോക്കാൻ വരുന്ന കാര്യം എൻറെ കുട്ടികളോട് പറയാൻ ഞാൻ മറന്നു പോയി അത് എനിക്ക് പറ്റിയ ഒരു തെറ്റു തന്നെയാണ് കാരണം അവർ എല്ലാ ക്ലാസിലും നന്നായി ഉത്തരങ്ങള്പപറഞ്ഞു കൊണ്ടിരുന്നെങ്കിലും ഇന്നത്തെ ക്ലാസിൽ കുറച്ച് പ്രയാസം തന്നെ ആയിരുന്നു മറുപടി പറച്ചിലുകളിൽ ഞാൻ തുടങ്ങിയത് മലയാളത്തിൽ ആയിരുന്നു എനിക്കറിയാം ഇത് ഇംഗ്ലീഷ് മീഡിയം ക്ലാസ് ആണ് പക്ഷേ എന്തുകൊണ്ടോ കുട്ടികളുമായുള്ള ഇടപെടലുകളിൽ എനിക്ക് ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കാൻ പറ്റുന്നില്ല ഇംഗ്ലീഷിൽ സംസാരിക്കാൻ പറ്റില്ല എന്നൊരു ഭയം എൻറെ മനസ്സിൽ ഉള്ളത് കൊണ്ട് തന്നെയായിരിക്കാം ഇംഗ്ലീഷിൽ സംസാരിക്കുവാൻ എനിക്കൊരു പേടിയാണ്. അതിനാൽ തന്നെ ക്ലാസ് തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ ഷൈനി ടീച്ചർ എന്നെ ബോധ്യപ്പെടുത്തിയത് ഇംഗ്ലീഷ് മീഡിയം മലയാളം മീഡിയം അല്ല അതിനാൽതന്നെ ഫാത്തിമ ഇംഗ്ലീഷിൽ തുടരണം.ഓഫ്‌ലൈൻ ക്ലാസുകളിൽ ഇംഗ്ലീഷും മലയാളവും കലർത്തി ആണ് ഞാൻ ക്ലാസെടുത്തു കൊണ്ടിരുന്നത് എന്നിരുന്നാലും ഇംഗ്ലീഷിനെ തന്നെയാണ് കൂടുതലും ഉപയോഗിക്കാറുള്ളത്. ടീച്ചർ അതുകൂടി പറഞ്ഞപ്പോൾ എനിക്ക് ഭയം അധികരിക്കുകയും ഇംഗ്ലീഷ് ഭാഷ ഒട്ടുംതന്നെ നാവിൽ വഴങ്ങാത്ത ആയിത്തീരുകയും ചെയ്തു. എങ്കിലും പ്രതീക്ഷ കൈവിടാതെ ഞാൻ ധൈര്യത്തോടെ പഠിപ്പിച്ചു. ഇടയ്ക്കിടയ്ക്ക് പിന്നെയും പഴയതുപോലെ മലയാളം കയറി വന്നുകൊണ്ടേയിരുന്നു എനിക്ക് ആകപ്പാടെ വിഷമമായി ടീച്ചർ എന്തു കരുതും ഞാൻ ടീച്ചറിന് എന്നു പറഞ്ഞിട്ട് അനുസരിക്കുന്നില്ല എന്ന് കരുതി പക്ഷേ എൻറെ അവസ്ഥ ഇതാണ് എൻറെ വായിൽ നിന്നും ഇംഗ്ലീഷ് ഒന്നും വരുന്നില്ല മലയാളം മാത്രമേ വരുന്നുള്ളൂ. ഒത്തിരി വിഷമത്തോടെയാണെങ്കിലും ഞാൻ ക്ലാസ് അവസാനിപ്പിച്ചു ടീച്ചറുടെ മെസ്സേജ് കണ്ടു ടീച്ചറിനെ വിളിക്കണം ഞാൻ വിളിച്ചു ടീച്ചർ എന്നെ വഴക്കു പറഞ്ഞില്ല എങ്കിലും അല്പം കർക്കശമായി തന്നെ പറഞ്ഞു എന്തുകൊണ്ടാണ് മലയാളം മീഡിയം അല്ലാതിരുന്നിട്ടും മലയാളത്തിൽ ക്ലാസ്സ് എടുക്കുന്നത് കുട്ടികൾക്ക് മനസ്സിലായിക്കൊള്ളും ഇനി ഇംഗ്ലീഷിൽ എടുക്കാൻ ശ്രദ്ധിക്കണം കൂട്ടത്തിൽ കുട്ടികളോട് ഇടപഴകുന്ന രീതിയും ഒന്ന് മാറ്റി പിടിക്കാൻ ടീച്ചർ എന്നോട് പറഞ്ഞു അവർക്ക് പറഞ്ഞു കൊടുക്കാതെ അവരിൽ നിന്നു തന്നെ ഉത്തരങ്ങൾ ചോദിച്ചു മനസ്സിലാക്കി പഠിപ്പിക്കുന്ന രീതിയിലേക്ക് മാറണം. എൻറെ ക്ലാസ്സിലെ പോരായ്മകൾ പലപ്പോഴും ഞാൻ തന്നെ നോക്കി കണ്ടിരുന്നു ടീച്ചർ പറഞ്ഞ എല്ലാ പോരായ്മകളും എനിക്കുണ്ടെന്ന് നേരത്തെ തന്നെ ഞാൻ മനസ്സിലാക്കിയിരുന്നു പക്ഷേ അത് എത്രത്തോളം തിരുത്താൻ ശ്രമിച്ചിട്ടും എനിക്ക് സാധിക്കാതിരുന്നത് എന്നെ വളരെയധികം വിഷമത്തിലാക്കി ഈ കാര്യം പറയുകയും ചെയ്തു ടീച്ചർ എന്നെ പ്രോത്സാഹിപ്പിച്ചു നിന്നെക്കൊണ്ടു പറ്റും നീ കഴിവിനെ പരമാവധി ശ്രമിച്ചാൽ മതി.ഞാൻ പരിശ്രമിക്കും എനിക്കും നല്ലൊരു ടീച്ചർ ആകണം . 



No comments:

Post a Comment

Second day of sports meet

 With March past followed by flag hoisting the final day of the meet started. Today finals were conducted. Javeline throw was an event i ant...