പുതിയ വർഷം ...പുതിയ ചിന്തകൾ ... പുതിയ തീരുമാനം ...
എല്ലാവരും തിരക്കിലാണ്.കാരണം അഞ്ചാം തീയതി മുതൽ നമ്മളിനി സ്കൂളുകളിലേക്ക് പോകുകയാണ്... എൻറെ സ്കൂൾ പേരൂർക്കട ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ആണെന്ന് ഞാൻ പറഞ്ഞിരുന്നുവല്ലോ. സുജ ടീച്ചറുടെ കീഴിൽ ഞങ്ങൾ രണ്ടുപേർ ഞാനും ബിജിയും പോവുകയാണ്.
ഒത്തിരി ആകാംഷയും ഇത്തിരി ഭയവും മനസ്സിൽ ഒളിപ്പിച്ചു കൊണ്ട് ഞങ്ങൾ തയ്യാറെടുക്കുകയാണ്. ഒരു നല്ല അധ്യാപിക യാക്കാം എന്ന ശുഭ പ്രതീക്ഷയോടെ തന്നെ. 40 ക്ലാസുകളാണ് ഞങ്ങൾ ഉദ്ദേശം വെച്ച് പോകുന്നത്. അതിനുവേണ്ടിയുള്ള പഠനോപകരണങ്ങൾ ഉണ്ടാക്കുന്ന തിരക്കിലാണ് എല്ലാവരും . എല്ലാം വളരെ സന്തോഷമായി തന്നെ കലാശിക്കുമെന്ന് കരുതാം. Hope for the best 💖
No comments:
Post a Comment