ഇന്ന് ബുധനാഴ്ച . പ്രാദേശിക അവധി ഉണ്ടായിരുന്നില്ലെങ്കിൽ ഇന്ന് ഞാനും വിജിയും പേരൂർക്കട ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകരായി പോകേണ്ടവരാണ്...
ഇന്ന് എനിക്ക് ഒമ്പതാം ക്ലാസിൽ excretion to maintain homeostasis പാഠം എടുക്കേണ്ടിയിരുന്നതാണ്...
അവധി ആയതു കൊണ്ട് തന്നെ ആ ക്ലാസ്സ് വെറുതെ പാഴായി. കൊറോണ ആയതിനാൽ തന്നെ ബാച്ചുകൾ ആയി തിരിച്ചാണ് ക്ലാസ്സ് എടുക്കുന്നത്. അതുകൊണ്ടുതന്നെ ഒരു ബാച്ചിന് ഒരാഴ്ച ഒരു ദിവസം മാത്രമേ ക്ലാസ് കിട്ടുകയുള്ളൂ.
അതുകൊണ്ട് തന്നെ നിശ്ചിതസമയത്തിനുള്ളിൽ ഞങ്ങൾക്ക് പറഞ്ഞിട്ടുള്ള 40 ലെസ്സൺ തീർക്കുക എന്നത് വളരെ അധികം കഠിനമായ ഒരു ജോലി തന്നെ ആയിരുന്നു. കുറച്ച് ആശങ്കയിലാണ് ഞങ്ങൾ രണ്ടുപേരും . കാരണം സെൻറ് തോമസ് കോളേജിൽ നിന്നും മൂന്ന് ടീച്ചിംഗ് ട്രെയിനുകൾ അവിടെ എത്തിയിട്ടുണ്ട്. അവരും കൂടെയാകുമ്പോൾ ബയോളജിക്ക് ഞങ്ങൾ ഉൾപ്പെടെ അഞ്ച് ടീച്ചിങ് ട്രെയിൻസ് . സമയവും പിരീഡും കിട്ടുകയില്ല ബാച്ചിനെ ആഴ്ചയിൽ ഒരു ദിവസം മാത്രം കിട്ടും. എന്നാൽ ടീച്ചിങ് ട്രെയിനുകളുടെ എണ്ണം വളരെ കൂടുതലും.!!!!
ആദ്യമായി ഞാൻ പ്രാർത്ഥിക്കുകയാണ്. ദൈവമേ അടുത്ത മാസം പതിനൊന്നാം തീയതി വരെ ഒരു അവധിയും ഇനി ഉണ്ടാകരുതേ...
No comments:
Post a Comment