21/01/2022
First online class. So many confusions.
വേറൊന്നും കൊണ്ടല്ല ഞങ്ങൾ അഞ്ചുപേരാണ് ബയോളജി ടീച്ചിങ് ട്രെയിനിങ് ആയി പേരൂർക്കട ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ എത്തിയത്. ഞാനും ബിജിയും എൻറെ കോളേജിൽ നിന്നും ആര്യ സൂരജ് ആര്യ ശങ്കർ അനുപമ എന്നിവർ മറ്റൊരു കോളേജിൽ നിന്നും . ബാക്കി ഈ സ്കൂളിൽ ടീച്ചിങ് പ്രാക്ടീസിന് വന്ന എല്ലാവർക്കും ഡിവിഷൻ തിരിച്ചായിരുന്നു ക്ലാസുകൾ നൽകിയിരുന്നത് Aഡിവിഷൻ Bഡിവിഷൻ Cഡിവിഷൻ എന്നിങ്ങനെ ഒരു ഡിവിഷനിൽ തന്നെ വിവിധ ബാച്ചുകളും ഉണ്ടായിരിക്കും അതായത് A ഡിവിഷൻ ക്ലാസ് എടുക്കുന്ന ആൾ ഒന്ന് രണ്ട് മൂന്ന് എന്നീ മൂന്ന് ബാച്ചുകളിലെ കുട്ടികൾക്കാണ് ക്ലാസുകൾ എടുക്കുന്നത്.ബി ഡിവിഷനിലും സി ഡിവിഷനിലും ഇതുതന്നെയാണ് സ്ഥിതി. അവരെല്ലാം ഓഫ്‌ലൈൻ ക്ലാസുകളിൽ വളരെയധികം ബുദ്ധിമുട്ടിയിരുന്നു. കാരണം ഒരേ പാഠഭാഗം തന്നെ മൂന്നു ക്ലാസുകളിൽ ആവർത്തിക്കേണ്ടി വന്നു .എന്നാൽ ഞങ്ങൾ ബയോളജി കാർക്ക് അത് വളരെ എളുപ്പമായിരുന്നു കാരണം ഞങ്ങൾക്ക് ഡിവിഷൻ അല്ല ബാച്ചുകൾ ആണ് പഠിപ്പിക്കാൻ നൽകിയിരുന്നത്. എട്ടിലെ ഒരു ബാച്ച് ഒൻപതിലെ ഒരു ബാച്ചിൽ ഞാനെടുക്കും ബിജി മറ്റൊരു ബാച്ച് അനുപമ മറ്റൊരു ബാച്ച് അങ്ങനെ ഓരോരുത്തർക്കും ഓരോ ബാച്ചുകൾ ആയിരുന്നു പഠിപ്പിക്കാൻ വേണ്ടി നൽകിയിരുന്നത് .
ഓഫ്‌ലൈൻ ക്ലാസ്സിൽ നിന്നും ഓൺലൈനിലേക്ക് എത്തിയപ്പോൾ ഞങ്ങൾക്കും ഡിവിഷൻ ആയി പഠിപ്പിക്കാൻ നൽകിയത്. അത് വളരെയധികം കൺഫ്യൂഷൻ ഉണ്ടാക്കി. എന്നിരുന്നാലും ഏറെക്കുറെ കാര്യങ്ങൾ അടുക്കിപ്പെറുക്കി ഞങ്ങൾ ക്ലാസ്സെടുക്കാൻ തുടങ്ങുകയാണ്. ഇന്ന് വൈകുന്നേരം എനിക്ക് ക്ലാസ്സ് ഉണ്ട് . ആദ്യത്തെ ഓൺലൈൻ ക്ലാസ് ആണ് :ശുഭപ്രതീക്ഷയോടെ തുടങ്ങി.നന്നായി എടുക്കാൻ പറ്റി കുട്ടികൾ എല്ലാം വളരെ നല്ല രീതിയിൽ തന്നെ പ്രതികരിക്കുന്നുണ്ട് ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി പറയുകയും വീഡിയോ onചെയ്യാൻ പറയുമ്പോൾ വീഡിയോ onചെയ്യുകയും ചെയ്യുന്നു വളരെ നല്ല കുട്ടികളാണ് അവർ.
9 A - Bones and movements, types of muscle - time 7-8 pm
8 A and 8 B - If fertilization occurred 8-9 pm
No comments:
Post a Comment