ഉച്ചവരെയുള്ള സീനിയേഴ്സിന്റെ എക്സാം നടത്തിപ്പും ആയിട്ടുള്ള ചുമതല ഞങ്ങളിൽ ചിലരെ ടീച്ചർ ഏൽപ്പിച്ചു.അതിൽ ഞാനും ഉണ്ടായിരുന്നു...
ഓരോരുത്തരും class എടുക്കുമ്പോൾ 20 മിനിറ്റ് കണക്കാക്കി ബെൽ അടിക്കുക, അദ്ധ്യാപകർ ക്ലാസ്സിൽ കൃത്യസമയത്ത് തന്നെ എത്തുന്നുണ്ടോ എന്ന് നോക്കുക, ക്ലാസ് എടുക്കേണ്ട വിദ്യാർഥികൾ എല്ലാവരും എത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുക, ക്ലാസിൽ കാണികളായി കുട്ടികൾ ആയിരിക്കേണ്ട ജൂനിയേഴ്സ് എല്ലാവരും ഉണ്ടോ എന്ന് നോക്കുക, ഓപ്ഷണൽ അല്ലാത്ത അധ്യാപകനെ എല്ലാ ക്ലാസ്സുകളിലേക്കും വിധി നിർണയത്തിനായി പോകാൻ സഹായിക്കുക ഇതൊക്കെയായിരുന്നു ഞങ്ങളുടെ ചുമതല.
ചേച്ചിമാരുടെ ക്ലാസ്സ് ഇരിക്കാൻ പറ്റിയില്ലല്ലോ എന്ന ചെറിയ വിഷമം ഉണ്ടായിരുന്നെങ്കിലുംഒത്തിരി സന്തോഷത്തോടെ ഞങ്ങളിൽ ഏൽപ്പിക്കപ്പെട്ട ചുമതല ഞങ്ങൾ വളരെ മനോഹരമായി കൃത്യനിഷ്ഠ യോടു കൂടി നിർവഹിച്ചു.
തങ്ങളിൽ അർപ്പിതമായ ഉത്തരവാദിത്തങ്ങൾ കൃത്യമായി നിർവഹിക്കുമ്പോൾ ആണല്ലോ ഒരാൾ തീർത്തും സംതൃപ്തനായി തീരുന്നത്. അത്തരത്തിൽ നോക്കിയാൽ ഇന്നത്തെ ദിവസം തീർത്തും സംതൃപ്തമായ ഒന്നാണ്. ഏകദേശം 12: 45 ഓടുകൂടി അവരുടെ പരീക്ഷ അവസാനിച്ചു. ഉച്ചയ്ക്ക് ശേഷം ഞങ്ങൾക്ക് മായ ടീച്ചറുടെ ക്ലാസ് ആയിരുന്നു.
അപ്പോഴും സീനിയേഴ്സിന് viva നടക്കുന്നുണ്ടായിരുന്നു.
ഒരു പരീക്ഷ അന്തരീക്ഷത്തിലായിരുന്ന ഇന്നത്തെ ദിവസം അങ്ങനെ കഴിഞ്ഞിരിക്കുന്നു💝
No comments:
Post a Comment