ഇന്ന് പൊതുവേ വളരെ തിരക്കുപിടിച്ച ഒരു ദിവസമായിരുന്നു. നാളെ ഞങ്ങളുടെ സീനിയർ ബാച്ചിന് പ്രാക്ടിക്കൽ എക്സാം ആണ്...അധ്യാപകരെല്ലാം അവരെ പരീക്ഷയ്ക്കായി തയ്യാറാക്കുന്ന തിരക്കിലാണ്.
പലരും പ്രിൻസിപ്പൽ സാറിൻറെ ഒപ്പു വാങ്ങുന്നതിനായി ഓഫീസിനുമുന്നിൽ തന്നെയുണ്ട്. ശരിക്കും അവിടെ ഒരു ആൾക്കൂട്ടം തന്നെയുണ്ട്...നാളെ കൂടി കഴിഞ്ഞാൽ അവരുടെ വലിയൊരു ഭാരം ഇറക്കി വയ്ക്കുകയാണ്. പലരും വലിയ ടെൻഷനിലാണ്.
അവരെ കണ്ടപ്പോൾ ഞാനും ഇതൊക്കെ നേരിടേണ്ടത് ആണല്ലോ എന്നോർത്ത് നെടുവീർപ്പിടാനേ എനിക്ക് സാധിച്ചുള്ളു. എന്തായാലും എല്ലാം സധൈര്യം നേരിടുക തന്നെ!🎉
No comments:
Post a Comment