വീണ്ടും ഓൺലൈൻ ക്ലാസിലേക്ക്..
ഇന്ന് ബസ് പണിമുടക്ക് ആണ് എന്നറിഞ്ഞപ്പോൾ ഉള്ളിനുള്ളിൽ ഒന്ന് സന്തോഷിക്കുക തന്നെയുണ്ടായി...വേറൊന്നും കൊണ്ടല്ല ഒത്തിരി വർക്കുകൾ ബാക്കിയാണ് എല്ലാം ചെയ്തു തീർക്കണം കിട്ടിയ സമയം മുഴുവൻ അതിനായി ചിലവഴിക്കാം ഇന്നൊരു ദിവസം കൊണ്ട് ചെയ്യേണ്ട എല്ലാം ചെയ്ത് പൂർത്തിയാക്കാമെന്ന് എല്ലാം തീരുമാനിച്ചുറപ്പിച് ഇരിക്കുകയായിരുന്നു ഞാൻ. പെട്ടെന്നാണ് പ്രിൻസിപ്പൽ സാർ ഗ്രൂപ്പിൽ മെസ്സേജ് അയച്ചത്.
ഇന്ന് ഓൺലൈൻ ക്ലാസ് ഉണ്ടായിരിക്കും...
ആദ്യം ഒന്ന് വിഷമിച്ചു .പിന്നീട് വിചാരിച്ചു ഇങ്ങനെ അവധികൾ കൊണ്ട് നിറയുകയാണ് എങ്കിൽ പിന്നെ എങ്ങനെ ക്ലാസുകൾ എടുത്തു തീർക്കാൻ കഴിയും? എങ്ങനെ പഠിപ്പിച്ച തീർക്കേണ്ട അധ്യായങ്ങൾ പൂർത്തിയാക്കും. അങ്ങനെയാകൂമ്പോൾ ക്ലാസ് ഉണ്ടാേയേ മതിയാകു... ഒന്നുകൂടി ടെക്നോളജിയെ സ്മരിച്ചുകൊണ്ട് വീണ്ടും ഓൺലൈൻ ക്ലാസിലേക്ക് അപ്പോഴാണ് ഞാൻ ഒന്ന് ചിന്തിച്ച് ഇതുപോലെ ബന്ദ് ഹർത്താൽ പണിമുടക്ക് എന്നിവയൊന്നും ഇനി നമ്മുടെ പഠനത്തെ ബാധിക്കില്ല കാരണം ഓൺലൈൻ ക്ലാസുകളിലൂടെ നമ്മൾ ക്ലാസ്സ് അന്തരീക്ഷം തന്നെ സൃഷ്ടിച്ച് പഠിച്ചെടുക്കും.
No comments:
Post a Comment