22/2/2021
ഈ മനോഹരമായി കവർ ഇട്ട് പൊതിഞ്ഞു സൂക്ഷിച്ചിരിക്കുന്ന ബുക്കുകൾ എൻറെ താണെന്ന് ഓർക്കുന്നത് തന്നെ എനിക്ക് അതിശയമായിരുന്നു..
ഡിഗ്രി കാലഘട്ടത്തിൽ പഠിക്കുമ്പോൾ ഓരോ വിഷയത്തിനും ഓരോ ബുക്ക് ഞാൻ സൂക്ഷിച്ചിരുന്നു. പിജി യിലേക്ക് എത്തിയപ്പോൾ ഒറ്റ ബുക്കിൽ എല്ലാ സബ്ജക്ടും കൂട്ടിച്ചേർക്കുന്ന തരത്തിലായി കാര്യങ്ങൾ...കൃത്യമായി ഒന്നിനും പ്രത്യേകം നോട്ട്ബുക്കുകൾ ഇല്ല അതത് ടീച്ചർമാർ പഠിപ്പിക്കുമ്പോൾ അവരുടെ പേരും വിഷയത്തിന്റെ പേരും പേപ്പറിൽ എഴുതി നോട്ട് എഴുതി തുടങ്ങുമായിരുന്നു...
ആ ഞാനാണ് ഇന്ന് ഓരോ വിഷയത്തിനും പ്രത്യേകം പ്രത്യേകം നോട്ടുകൾ സൂക്ഷിക്കുന്നു എന്ന് മാത്രമല്ല അവയെ വൃത്തിയായി പൊതിഞ്ഞ് വളരെ മനോഹരമായി പഴയ ആ സ്കൂൾ കുട്ടിയിലേക്കു മാറിയെന്ന് പോലെ സൂക്ഷിക്കുന്നു...
പ്രിൻസിപ്പൽ സാർ ഇന്നലെ പറഞ്ഞ വാക്കുകൾ കേട്ടിട്ടാണ് ഞാൻ ഇത്തരത്തിലൊരു തീരുമാനമെടുത്തത്... "Notes taking എന്നതും ഒരു skill ആണ്. മാത്രമല്ല ഒരു ഉത്തമ വിദ്യാർത്ഥിയെ സംബന്ധിച്ചിടത്തോളം അവൻറെ പാഠപുസ്തകങ്ങളും ബുക്കുകളും വളരെ വൃത്തിയായി സൂക്ഷിക്കുക എന്നതും ഏറ്റവും പ്രധാനമായ കാര്യമാണ്.. ഒരു കുട്ടിയുടെ സ്വഭാവം മനസ്സിലാക്കാൻ അവൻറെ അക്ഷരങ്ങളുടെ വടിവും വളവും മനസ്സിലാക്കിയാൽ മതി.."
സാറിൻറെ വാക്കുകൾ മനസ്സിൽ ആഴത്തിലേക്ക് ഇറങ്ങി... മാത്രമല്ല അവ എൻറെ പ്രവർത്തികളിൽ പ്രതിഫലിക്കുകയും ചെയ്തു.
No comments:
Post a Comment