ഇന്ന് കുറച്ച് പ്രത്യേകതകൾ ഉള്ള ദിവസമാണ്. എന്തുകൊണ്ടെന്നാൽ എന്നാൽ പുതിയ രണ്ട് കോഴ്സുകൾക്ക് ഇന്ന് തുടക്കം കുറിച്ചു.
1) communicative English
2) Art
ഇംഗ്ലീഷിൽ വളരെ പുറകിലായ കുട്ടികൾക്ക് അവരുടെ ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്തുന്നതിനും അതുവഴി നല്ല ജോലി സാധ്യത ഉണ്ടാക്കുന്നതിനും വേണ്ടിയാണ് ഇത്തരത്തിൽ ഒരു കോഴ്സിന് തിയോഫിലസ് തുടക്കം കുറിച്ചത്. ജോജു സാറും മായ ടീച്ചറും ആണ് അതിൻറെ കോഡിനേറ്റർസ്.
വളരെ ഗംഭീരമായ തുടക്കം തന്നെയായിരുന്നു ഇംഗ്ലീഷ് ഡിപ്പാർട്ട്മെൻറ് നിന്നും ഏതാനും ചില കുട്ടികളെ കൂടി ജോജു സാർ അധ്യാപകർ എന്ന ചുമതല ഏൽപ്പിച്ചു.. അവരായിരിക്കും ഞങ്ങളെ നയിക്കുന്നത്...ഞങ്ങളെ ഭാഷാ രൂപീകരണത്തിൽ സഹായിക്കുന്നത് എന്നു സാരം...
സർവോദയ സെൻട്രൽ സ്കൂളിൽ അതിൽ സംഗീതം പഠിപ്പിക്കുന്ന അധ്യാപികയായ ലക്ഷ്മി ടീച്ചർ ആണ് ഞങ്ങളുടെ ആർട്ട് ടീച്ചർ... ക്ലാസ് തുടങ്ങിയപ്പോൾ തന്നെ എല്ലാ കുട്ടികളും എത്തിയില്ല എന്ന കാരണത്താൽ ആദ്യം കുറച്ച് ശുഭ ആയിരുന്നെങ്കിലും പിന്നീട് ലക്ഷ്മി ടീച്ചർ വളരെ സ്നേഹത്തോടെ കൂടിയാണ് ഞങ്ങളോട് പെരുമാറിയത്...വളരെ നല്ലൊരു ക്ലാസ് ആയിരുന്നു അത്... ശാസ്ത്രീയ സംഗീതം തുടങ്ങി ഒടുവിൽ നാടൻപാട്ടിൽ ചെന്ന് അവസാനിച്ചു... ഞങ്ങൾ ഒത്തിരി സന്തോഷിച്ച ഒരു വൈകുന്നേരം.
ഇനി മുതൽ എല്ലാ വെള്ളിയാഴ്ചയും 2.50 ന് ആർട്ട് ക്ലാസ് ആണ്. രാവിലെ 9 മണിക്ക് communicative English ഉം...പുതിയ തുടക്കങ്ങൾ ക്ക് ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു...
Congrats to our dearest trs❤️
No comments:
Post a Comment