പോസ്റ്റർ രചനയിൽ ഒന്നാമതെത്താൻ എനിക്ക് സാധിച്ചു.ഒത്തിരി സന്തോഷം... Ug കാലഘട്ടത്തിലേക്ക് ഒരു തിരിച്ചുപോക്ക്❤️അതുമാത്രമല്ല ഇന്ന് ഉച്ചയ്ക്ക് ശേഷം women empowerment ന്റെ ഭാഗമായി സംസ്ഥാന പോലീസ് സേനയിലെ ചില വനിതാ പോലീസുകാർ ചേർന്ന് ഞങ്ങൾക്ക് സ്വയം രക്ഷാ പാഠങ്ങൾ പഠിപ്പിച്ചു...
സംസ്ഥാന സർക്കാരിൻറെ രക്ഷാ സേനയിലെ അംഗങ്ങൾ ആണ് അവർ. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ അധികരിക്കുന്ന ഈ കാലഘട്ടത്തിൽ ഇത്തരത്തിലുള്ള ഒരു സേനയുടെ ആവശ്യകത എന്താണെന്ന് ഞാൻ പറയാതെ തന്നെ എല്ലാവർക്കും അറിയാം.ഇവരുടെ ക്ലാസ്സ് ലഭ്യമാക്കി തന്ന തിയോഫിലസ് അധ്യാപകർക്ക് ഒരുപാട് നന്ദി.
ആ പരിപാടിയിൽ വെച്ച് തന്നെ ആയിരുന്നു എനിക്ക് സമ്മാനം ലഭിച്ചത്.
അടിക്കുറിപ്പ് മത്സരത്തിൽ ഒന്നാമതെത്തിയത് എൻറെ ക്ലാസിലെ തന്നെ കൂട്ടുകാരിയായ ശ്രുതി ആയിരുന്നു. രണ്ടും ഞങ്ങളുടെ ക്ലാസ് തന്നെ സ്വന്തമാക്കി എന്ന് തന്നെ പറയാം....
ഇത്തിരി നേട്ടം ഒത്തിരി സന്തോഷം.. ഇനിയും മുന്നോട്ട്💕🌞
No comments:
Post a Comment