രാവിലെ എട്ട് മണി ആയിരുന്നു ഞങ്ങൾക്ക് സ്കൂളിൽ എത്തേണ്ട സമയം. Icsc സ്കൂൾ ആയതിനാൽ തന്നെ പ്രവർത്തന രീതികളിൽ നന്നേ വ്യത്യാസമുണ്ടായിരുന്നു.. രാവിലെ എട്ടുമണിക്ക് തുടങ്ങിയ ഒരു മണി വരെയുള്ള ക്ലാസുകൾ ആയിരുന്നു അവിടെ ക്രമീകരിച്ചിരുന്നത്.. കോവിഡാനന്തര കാലം ആയതിനാൽ തന്നെ ഓഫ്‌ലൈൻ ക്ലാസ്സുകളിൽ നിന്നും മാറി ഓൺലൈൻ ക്ലാസുകളിലേക്ക് ചേക്കേറിയ കുട്ടികളായിരുന്നു അവിടെയും.എന്നാൽ പരീക്ഷയായതിനാൽ തന്നെ പത്താംതരത്തിലെ യും പന്ത്രണ്ടാം തരത്തിലയും കുട്ടികളെ ഞങ്ങൾക്ക് അവിടെ കാണാൻ കഴിഞ്ഞു...
വളരെ സൗമ്യമായും സ്നേഹത്തോടും കൂടിയാണ് അവിടത്തെ അധ്യാപകരും അനധ്യാപകരും പ്രിൻസിപ്പലും ഞങ്ങളോട് പെരുമാറിയത്...ഒത്തിരി കഷ്ടപ്പെട്ട് ആണെങ്കിലും രാവിലെ കൃത്യസമയത്ത് തന്നെ ഞാൻ സ്കൂളിൽ എത്തിച്ചേർന്നു...
ഞങ്ങളുടെ കൂട്ടത്തിൽ ഒരാൾ ഒഴികെ ബാക്കി എല്ലാവരും എട്ടുമണിക്കുതന്നെ എത്തിയിരുന്നു. സ്കൂളിൻറെ പടവുകൾ നടന്നു കയറുമ്പോൾ ഉള്ളിൻ ഉള്ളിൽ എന്തോ ഒരു വല്ലാത്ത പ്രതീതി ഒരിക്കൽ വിടപറഞ്ഞ് ഒരിടത്തേക്ക് പിന്നെയും ചെന്നു കയറും പോലെ...
സ്കൂൾ ജീവിതം അത് എല്ലാവരുടെയും ജീവിതത്തിലെ ഒരു നല്ല സുവർണ്ണകാലഘട്ടം തെന്നെആണ്...ഒന്നും അറിയേണ്ട ഒരു പ്രാരാബ്ദവും അറിയേണ്ട ഒന്നിനെപ്പറ്റിയും ചിന്തിക്കേണ്ട പഠിക്കുക അത്രതന്നെ...
അവിടുത്തെ കെട്ടിടങ്ങളും വഴികളും മരങ്ങളും ക്ലാസ്സുകളും സ്റ്റാഫ് റൂമുകളും അങ്ങനെ തുടങ്ങി എല്ലാം നാം സാധാരണ സർക്കാർ സ്കൂളുകളിൽ നിന്നും വളരെയധികം വ്യത്യസ്തമായ വ ആയിരുന്നു.
ഒരു സർക്കാർ സ്കൂളിൽ പഠിച്ചു വന്ന എന്നെ സംബന്ധിച്ചിടത്തോളം അത് പുതിയൊരു കാഴ്ച തന്നെയായിരുന്നു...
ഏകദേശം എട്ടര യോടു കൂടി പ്രിൻസിപ്പലും മുഴുവൻ അധ്യാപക-അനധ്യാപക സ്റ്റാഫുകളും അവിടെ എത്തിച്ചേർന്നു..ഞങ്ങളിൽ മൂന്നുപേരെ ഓൺലൈൻ ക്ലാസ് നടക്കുന്ന റൂമിലേക്ക് ബാക്കിയുള്ളവരെ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ടു ചുമതല ഏൽപ്പിച്ചു...
ആദ്യത്തെ അനുഭവം ആയിരുന്നു... ഒരു പരീക്ഷാഹാളിൽ ഒരു പാതി ടീച്ചറായി നിന്ന് പരീക്ഷനടത്തുക.
എൻറെ ഒപ്പമുണ്ടായിരുന്നത് വീണ എന്ന മലയാളം ടീച്ചറായിരുന്നു...സ്നേഹത്തോടെ സൗമ്യമായി മുൻ പരിചയം ഉള്ളതുപോലെ ടീച്ചർഎന്നോട് പെരുമാറി . ഞാൻ ചോദിച്ച ഓരോ സംശയങ്ങൾക്കും വളരെ വ്യക്തമായി പുഞ്ചിരിയോടെ ടീച്ചർ മറുപടി നൽകി...
പരീക്ഷാർത്ഥികൾക്ക് ടീച്ചർ എന്നെ പരിചയപ്പെടുത്തി... " ഇത് നമ്മുടെ BEd ടീച്ചറാണ്. പേര് ഫാത്തിമ" ഇത് കേട്ടപ്പോൾ ഉള്ളിനുള്ളിൽ ഒരു വല്ലാത്ത കോരിത്തരിപ്പ് ഉണ്ടായി എത്രനാളായി കേൾക്കാൻ കൊതിച്ച വാക്കുകളാണിവ!!!!
ഏകദേശം പതിനൊന്നരയോടെ കൂടി പരീക്ഷ കഴിഞ്ഞു. പന്ത്രണ്ടരയോടെ ഞങ്ങൾ കേൾപ്പിച്ച് ചുമതലകൾ പൂർത്തീകരിച്ച് ഞങ്ങൾഅവിടെനിന്നും ഇറങ്ങി.
No comments:
Post a Comment