വളരെ ആശങ്കയും പ്രയാസവും നിറഞ്ഞ ഒരു ദിവസമായിരുന്നു ഇന്ന്... ഇന്നലെ വൈകുന്നേരം മുതൽ തുടങ്ങിയതാണ് ഈ അവസ്ഥ!! Mttc യിലെ physical science ലെ റോഷൻ എന്ന കുട്ടി പോസിറ്റീവ് ആയിരിക്കുന്നു എന്ന വാർത്ത മുന്നേ കേട്ടതാണ്.. വളരെ നേരത്തെതന്നെ അലർജി പ്രയാസങ്ങൾ ഉള്ള റോഷൻ covid പോസിറ്റീവായി എന്ന് അറിഞ്ഞതിൽ ഞങ്ങൾക്ക് വിഷമം ഉണ്ടായിരുന്നു...
അതേ ഹോസ്റ്റലിലുള്ള കുട്ടികൾ പോസിറ്റീവ് ആയിരിക്കാം എന്ന് പലരും പറഞ്ഞെങ്കിലും ഞങ്ങളാരും അത് പ്രതീക്ഷിച്ചില്ല. ഞങ്ങടെ ക്ലാസ്സിലെ അഷ്ന എന്ന കുട്ടിയും പോസിറ്റീവ് ആയിരിക്കുന്നു എന്ന വാർത്ത വൈകുന്നേരത്തോടെ കൂടിയാണ് ഞങ്ങൾ അറിഞ്ഞത്. ആകെ അങ്കലാപ്പായിരുന്നു ...ഞങ്ങൾ അയാളുമായി വളെരെ അടുത്തിടപഴകി ഇരുന്നു..
പോസിറ്റീവായ ഒരാളുമായി പ്രൈമറി കോണ്ടാക്റ്റ്ലായിരുന്ന ഞങ്ങളെല്ലാവരും quarentine ൽപോകണമോ വേണ്ടയോ??!! ഞങ്ങളും പോസിറ്റീവ് ആയിരിക്കുേമോ? ഞങ്ങളുമായിപ്രൈമറി കോണ്ടാക്ടിൽ വന്ന ഞങ്ങളുടെ വീട്ടുകാരും പോസിറ്റീവ് ആകാൻ സാധ്യതയുണ്ടോ??
സംശയങ്ങൾ ഒരായിരം ആയിരുന്നു മനസ്സിൽ... എന്തായാലും ഞങ്ങടെ കൂടെയുള്ളവരുടെ അവരുടെ സുരക്ഷ ഓർത്ത് ഇന്നേ ദിവസം ഞങ്ങളാരും കോളേജിൽ പോകണ്ട എന്ന തീരുമാനത്തിൽ എത്തി... നാളെ ശനിയാഴ്ചയാണ് മറ്റന്നാൾ ഞായറും ഇന്നും നാളെയും മറ്റന്നാളും ഞങ്ങളെ സ്വയം വിലയിരുത്തി എന്തെങ്കിലും ശാരീരിക പരിമിതികളോ ബുദ്ധിമുട്ടുകളോ ഉണ്ടോ എന്ന് മനസ്സിലാക്കിയതിനുശേഷം ഒന്നും ഉണ്ടാക്കുന്നില്ല എങ്കിൽ മാത്രം തിങ്കളാഴ്ചമുതൽ ക്ലാസ്സിൽ എത്താൻ നിങ്ങൾ തീരുമാനിച്ചു ഇല്ലെങ്കിൽ ശാരീരികമായി എന്തെങ്കിലും അസ്വസ്ഥതകൾ ഉണ്ടാകുന്നുവെങ്കിൽ തിങ്കളാഴ്ച ടെസ്റ്റ് നടത്താനും ഞങ്ങൾ തീരുമാനിച്ചു. ...
No comments:
Post a Comment