ഇന്നും നാളെയുമായി sports meet arrange ചെയ്തിരുന്നതായിരുന്നു എന്നാൽ കനത്ത മഴ കാരണം അത് മാറ്റിവയ്ക്കുകയുണ്ടായി...
Monday, August 29, 2022
Saturday, August 27, 2022
27/08/2022- weekly report
22/08/2022- the topic double circulation and portal circulation from the chapter simple nutrients in the cell at 9A.
Today I took the concentration program on the topic the importance of physical activities in day to day life at class 8C. That was a group class taken by me and Biji.
23/08/2022- I conducted achievement test on the chapter cell cluster at 8C
24/08/2022- after lunch break I conducted diagnostic test those who have low marks or low performance at achievement test
25/08/2022- I find out that the topic connective tissue is little bit tough to students so I took remedial session on that particular topic.
26- final day of school internship.
Friday, August 26, 2022
26/08/2022
Internship final day.
ഇന്ന് ഞങ്ങളെ പറ്റിയുള്ള അഭിപ്രായങ്ങൾ പ്രധാന അധ്യാപകനിൽ നിന്നും ഞങ്ങളുടെ അധ്യാപകരിൽ നിന്നും വാങ്ങി. Evaluation sheet കയ്യിൽ കിട്ടിയപ്പോൾ ചെറിയ വിഷമം കാരണം ഇന്ന് internship അവസാനിക്കുകയാണ്.
Thursday, August 25, 2022
25/08/2022
നാളത്തോടുകൂടി ഞങ്ങളുടെ internship program അവസാനിക്കുകയാണ്.എല്ലാവരെയും പോലെ തന്നെ ഞാനും ചെറിയ വിഷമത്തിലാണ് കുട്ടികളുടെ കയ്യിൽ നിന്നും feedback ഒക്കെ വാങ്ങി. അവർക്ക് അച്ചീവ്മെന്റ് ടെസ്റ്റും ഡയഗണോസ്റ്റിക് ടെസ്റ്റും നടത്തിയതിൽ നിന്നും ഞാൻ മനസ്സിലാക്കിയ കാര്യം കണക്ടിവ് ടിഷു എന്ന പാഠ ഭാഗമാണ് അവർക്കെല്ലാവർക്കും പ്രയാസം. അതിനാൽ തന്നെ ആ ഭാഗം ഇന്ന് remedial teaching ഉം നടത്തി.
Wednesday, August 24, 2022
24/08/2022- diagnostic test
ഇന്നവർക്ക് ഓണപ്പരീക്ഷ ആരംഭിക്കുകയാണ് രാവിലെ മുതൽ ഉച്ചവരെയായിരുന്നു പരീക്ഷ ഉച്ചയ്ക്കുശേഷം ഒരു മണിക്കൂർ എടുത്ത് ഞാൻ ഇവർക്ക് ഡയഗ്നോസ്റ്റിക് ടെസ്റ്റ് നടത്തി എട്ടാം ക്ലാസുകാരെയാണ് ഞാൻ അച്ചീവ്മെൻറ് ടെസ്റ്റും ഡയഗ്നോസ്റ്റിക് ടെസ്റ്റും നടത്താൻ വേണ്ടി തിരഞ്ഞെടുത്തത് ഒമ്പതാം ക്ലാസുകാർക്ക് ഞാൻ നേരത്തെ തന്നെ ടെസ്റ്റ് പേപ്പറുകൾ നടത്തിയിരുന്നു ഒമ്പതാം ക്ലാസിൽ രണ്ട് പാഠഭാഗമാണ് ഞാൻ എടുത്തത് ഒന്നാമത്തെ ദഹനപ്രക്രിയയുമായി ബന്ധപ്പെട്ട പാഠഭാഗവും രണ്ടാമത്തേത് രക്തചക്രമണ വ്യവസ്ഥയുമായി ബന്ധപ്പെട്ട പാഠഭാഗം രണ്ടിനും ഞാൻ ടെസ്റ്റ് പേപ്പർ നടത്തിയിരുന്നു എട്ടാം ക്ലാസുകാർ എണ്ണത്തിൽ കൂടുതലായതു കാരണത്താലാണ് ഇവരെ അച്ചീവ്മെൻറ് ടെസ്റ്റ് നടത്താൻ വേണ്ടി തിരഞ്ഞെടുത്തത്.
Tuesday, August 23, 2022
23/08/2022
നാളെ ഇവർക്ക് ഓണപ്പരീക്ഷ ആരംഭിക്കുകയാണ്. ഇന്ന് അച്ചീവ്മെൻറ് ടെസ്റ്റ് നടത്താൻ ഞാൻ തീരുമാനിച്ചു. രാവിലെ ഒരു പിരിയഡ് എടുത്ത് അസ് നടത്തി. പ്രതീക്ഷിച്ചതിനേക്കാൾ നല്ല റിസൾട്ട് തന്നെ ഉണ്ടായിരുന്നു എന്നതിൽ ഞാൻ വളരെ സംതൃപ്തയാണ്.
ഞാൻ പ്രതീക്ഷിച്ചതിലും കൂടുതൽ കുട്ടികൾ 25ന് 25 മാർക്കും നേടി. 35 പേരായിരുന്നു ആകെ പരീക്ഷ എഴുതിയത്.അതിൽ വളരെ കുറച്ചു കുട്ടികൾ മാത്രമാണ് ശരാശരിയിലും കുറഞ്ഞ മാർക്ക് നേടിയത്.
അവർക്ക് ഉച്ചയ്ക്ക് ശേഷമുള്ള ഒരു പീരിയഡ് വാങ്ങി ഞാൻ ഒന്നുകൂടി ആ പാഠഭാഗം പറഞ്ഞു കൊടുത്തു.
നാളെ ഡയഗ്നോസ്റ്റിക് ടെസ്റ്റ് നടത്താമെന്ന് തീരുമാനിച്ചു.
ഇന്ന് ഈ സ്കൂളിൽ വളരെ വലിയൊരു പരിപാടി നടക്കുകയാണ്.പാഠപുസ്തക പുനരാവിഷ്കരണ പദ്ധതിയുമായി ബന്ധപ്പെട്ട സംസ്ഥാനതല ചർച്ചയാണ് നടക്കുന്നത്.ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിയാണ് ഇത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നത് മാത്രമല്ല എൻസിഇആർടി കരിക്കുലം പ്രിപ്പറേഷൻ മെമ്പേഴ്സിൽ ഒരാളും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. വളരെ വിപുലമായ രീതിയിൽ നടത്തപ്പെടുന്ന പരിപാടിക്ക് പോലീസ് അകമ്പടിയും ഉണ്ട് രാവിലെ ഞാൻ കയറി വന്നപ്പോൾ കണ്ട കാഴ്ച സ്കൂളിൻറെ ഒന്നാം നമ്പർ വേദി വളരെ മനോഹരമായി അലങ്കരിക്കുന്നതാണ്. വൈകുന്നേരം നാലുമണിക്ക് ആയിരുന്നു പരിപാടി അറേഞ്ച് ചെയ്തിരുന്നത്.ഉച്ചയോടുകൂടി പ്രധാന അധ്യാപകൻ ഞങ്ങളെ കാണാനായി എത്തി.
കാര്യങ്ങളെല്ലാം ഞങ്ങളോട് സംസാരിച്ചു. അന്ന് വളരെ പ്രധാനപ്പെട്ട ഒരു ചർച്ചയാണ് നടക്കുന്നതെന്നും അതുകൊണ്ടുതന്നെ എല്ലാവരും ചർച്ച കഴിയുന്നതുവരെ സ്കൂൾ വിട്ടു പോകാൻ പാടില്ലെന്നും അദ്ദേഹം അറിയിച്ചു ഏഴു ഗ്രൂപ്പുകളായി തിരിഞ്ഞാണ് വിദ്യാഭ്യാസ മന്ത്രിയുമായി സംവദിക്കുന്നത് അതിൽ ഒരു വിഭാഗം ഞങ്ങൾ ആയിരിക്കുമെന്നും അറിയിച്ചു 4 ന്ആരംഭിക്കുന്ന പരിപാടിയിൽ അഞ്ചുമണിയോടുകൂടിയാണ് ചർച്ച തുടങ്ങുന്നത്. വളരെ പ്രതീക്ഷയോടും ആകാംക്ഷയോടും കൂടി ഞങ്ങളും പരിപാടിക്ക് തയ്യാറായിരുന്നുവെങ്കിലും ചില പ്രത്യേക കാരണങ്ങളാൽ വിദ്യാഭ്യാസ മന്ത്രിക്ക് എത്തിച്ചേരുവാൻ സാധിച്ചില്ല അദ്ദേഹത്തിനു പകരം മന്ത്രി ജി ആർ അനിലായിരുന്നു എത്തിയിരുന്നത് ഉദ്ഘാടനം എന്തായാലും വളരെ ഭംഗിയായി തന്നെ നടന്നു പക്ഷേ ചർച്ച നടന്നില്ല.ഞങ്ങൾ അഞ്ചു മണിയോടുകൂടി സ്കൂൾ വിട്ടു.
Monday, August 22, 2022
Saturday, August 20, 2022
20/08/2022-weekly report
15/08/2022- independence day function
16/08/2022- I can talk to topics vascular tissue and organ and organ system from the chapter cell cluster at 8C
17/08/2022- chingam 1 program - let's regain our field the topic reaping diversity at 8C.
19/08/2022- I had two periods on 8C at the first period I took the topic polyhouse farming and precision farming from the chapter let's regain our field and the next period I took the topic soil less cultivation from the same chapter.
20/08/2022- In 9 A class I took the new chapter simple nutrients In to cells the topic was components in blood.
At 8 c I conducted the role play model class on the topic plan tissues and that was my observation class by shiny miss.
Friday, August 19, 2022
19/08/2022
നാളെ ക്ലാസ് ഉണ്ടായിരിക്കുമെന്ന് അറിഞ്ഞതിൽ സന്തോഷം പക്ഷേ നാളെ രാവിലെ എൻറെ ക്ലാസ് ഒബ്സർവേഷൻ നടത്തുവാൻ വേണ്ടി ഷൈനി ടീച്ചർ വരുന്നു എന്നറിഞ്ഞപ്പോൾ വീണ്ടും അതാ മനസ്സിൽ ആശങ്ക.
നാളെ എനിക്ക് എട്ടാം ക്ലാസിന് ക്ലാസ്സ് ഇല്ല എന്നിരുന്നാലും ഞാൻ അവിടത്തെ ക്ലാസ് അധ്യാപികയോട് സംസാരിച്ച് നാളെ ടീച്ചർ വരുന്നതിനാൽ ഒരു ക്ലാസ് സംഘടിപ്പിച്ചു.
നാളെ plant tissues പഠിപ്പിക്കാൻ തീരുമാനിച്ചു.role play method പഠിപ്പിക്കാം എന്ന് വിചാരിക്കുന്നു. രാവിലെ 10 മണിയോടുകൂടി ടീച്ചർ എത്തിച്ചേരും എന്നാണ് അറിയിച്ചത് അതിനാൽ തന്നെ രണ്ടാമത്തെ പിരീഡ് ആണ് ഞാൻ ചോദിച്ചു വാങ്ങിയത്. അത് അവർക്ക് ഹിന്ദി പിരീഡ് ആയിരുന്നു.
ഞാൻ മാത്രമല്ല രണ്ടാമത്തെ പിരീഡ് ബിജിയും ക്ലാസ് എടുക്കുന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ടീച്ചർക്ക് രണ്ടുപേരുടെയും ക്ലാസ് കാണുവാനും സാധിക്കും എന്നുള്ളതായിരുന്നു കാര്യം. എന്തായാലും നാളത്തെ ദിവസത്തിനു വേണ്ടി തയ്യാറെടുക്കാം.
Tuesday, August 16, 2022
17/08/2022
ഇന്ന് ചിങ്ങം ഒന്ന് മലയാളമാസം ഒന്നാം തീയതി . എല്ലാവരും സെറ്റ് സാരിയൊക്കെ ഉടുത്ത് വളരെ സുന്ദരിമാരായിട്ടായിരുന്നു സ്കൂളിൽ എത്തിച്ചേർന്നത്. വളരെ സന്തോഷത്തിലും ആയിരുന്നു പക്ഷേ ഞാൻ കുറച്ച് വിഷമത്തിലാണ്. കാരണം നാളെയും സ്കൂളിൽ ക്ലാസ് ഉണ്ടായിരിക്കുകയില്ല നാളെ ശ്രീകൃഷ്ണജയന്തിയുടെ അനുബന്ധിച്ച അവധിയാണ്. ക്ലാസുകാരെ പറ്റി ചിന്തിച്ച് എനിക്ക് വിഷമമില്ല കാരണം അവിടെ പരീക്ഷയ്ക്ക് വേണ്ടിയിട്ടുള്ള പാഠഭാഗം പൂർത്തീകരിക്കുവാൻ സാധിക്കും പക്ഷേ തീർച്ചയായും വന്ന മഴ അവധികളും അല്ലാതെ പൊതു അവധികളും കാരണം എനിക്ക് എട്ടാം ക്ലാസ് പാർക്ക് മതിയായ ക്ലാസ് ലഭിച്ചിരുന്നില്ല അതിനാൽ തന്നെ അവർക്ക് ഒരുപാട് ഭാഗം ഇപ്പോഴും പൂർത്തീകരിക്കാനുണ്ട്.
Monday, August 15, 2022
16/08/2022
മൂന്നു ദിവസത്തേക്ക് തുടർച്ചയായ അവധിക്ക് ശേഷം ഇന്ന് സ്കൂളിലേക്ക് ക്ലാസുകളിലേക്ക് . ഇന്നലെയും ശനിയാഴ്ചയും സ്കൂൾ ഉണ്ടായിരുന്നുവെങ്കിലും ക്ലാസ്സ് ഇല്ലായിരുന്നു കാരണം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പരിപാടികളിൽ ആയിരുന്നു.ആ പരിപാടികൾക്കെല്ലാം വിരാമം കുറിച്ചുകൊണ്ട് ക്ലാസ് പഴയതുപോലെ തുടങ്ങുകയാണ്.എനിക്കിന്നും എട്ടാം ക്ലാസുകാർക്ക് ക്ലാസ്സ് ഇല്ല അവിടെ എങ്ങനെ പാഠഭാഗം പൂർത്തീകരിക്കും എന്നതിനെ സംബന്ധിച്ച് എനിക്കിപ്പോഴും ആശങ്കയുണ്ട്. എന്താണേലും ഒമ്പതാം ക്ലാസുകാർക്ക് ഇന്ന് ക്ലാസ് ഉണ്ട് അവർക്ക് ഒരുവിധം പാഠഭാഗം പൂർത്തിയാക്കാൻ കഴിയുമല്ലോ എന്ന് ആശ്വാസവും ഉണ്ട് .
Sunday, August 14, 2022
15/08/2022
സ്വാതന്ത്ര്യ ദിനം രാവിലെ കൃത്യസമയത്ത് തന്നെ സ്കൂളിൽ എത്താൻ സാധിച്ചു ഞാൻ എത്തിയപ്പോഴേക്കും എല്ലാ കുട്ടികളും ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള എല്ലാവരും എല്ലാ അധ്യാപകരും അനധ്യാപകരും ഇവിടെ എത്തിച്ചേർന്നിരുന്നു. കൃത്യസമയത്ത് തന്നെ റാലി ആരംഭിച്ചു ഞങ്ങളുടെ സ്കൂളിൽ നിന്നും തുടങ്ങി തൊട്ടടുത്തുള്ള സെൻമേരിസ് സ്കൂളിലേക്ക് എത്തി അവിടെ നിന്നും തിരിഞ്ഞ് കേന്ദ്രീയ വിദ്യാലയത്തിന്റെ മുന്നിലൂടെ തിരിച്ചു സ്കൂളിലേക്ക് വരികയായിരുന്നു. ഏകദേശം ഒരു മണിക്കൂർ നീണ്ടുനിന്ന റാലി ശരിക്കും പറഞ്ഞാൽ അക്ഷരാർത്ഥത്തിൽ സന്തോഷവും അതോടൊപ്പം തന്നെ കുറച്ചു വിഷമവും സമ്മാനിച്ചു. രാവിലെ ആയതിനാൽ തന്നെ ചുട്ടുപൊള്ളുന്ന വെയിലായിരുന്നു കാലികഴിഞ്ഞ് തിരിച്ചെത്തിയപ്പോഴേക്കും കുട്ടികളും ഒപ്പം തന്നെ അധ്യാപകരും ഞങ്ങളും തളർന്നിരുന്നു.
എന്നെ സംബന്ധിച്ചിടത്തോളം ആ തളർച്ച ഒരു ക്ഷീണമായി തോന്നിയില്ല കാരണം എൻറെ ജീവിതത്തിലെ ആദ്യത്തെ സ്വാതന്ത്ര്യദിന ആഘോഷ റാലിയായിരുന്നു ഇത്. എൻറെ സ്കൂളിൽ ഒന്നും ഇത്തരത്തിൽ ഒരു റാലി സംഘടിപ്പിച്ചിരുന്നില്ല മാത്രവുമല്ല വെറും പതാക ഉയർത്തലും മിഠായി വിതരണവും മാത്രമേ എന്റെ സ്കൂളിൽ സ്വാതന്ത്ര്യത്തിന് ആഘോഷത്തിന്റെ പേരിൽ നടത്തിയിരുന്നുള്ളൂ.
റാലി കഴിഞ്ഞ് എത്തിയപ്പോഴേക്കും കുട്ടികൾ എല്ലാവരും തന്നെ ഡാൻസിനും പാട്ടിനുമായി തയ്യാറായിരുന്നു. വളരെ മനോഹരമായ നൃത്തവും പാട്ടും എല്ലാം ഞങ്ങൾക്കായി അവിടെ അണിനിരന്നു ഒപ്പം പായസവും ഉണ്ടായിരുന്നു.
Saturday, August 13, 2022
13/08/2022- weekly report
07/08/2022- 8C - types of cells from the chapter cell cluster.
08/08/2022- 9A- food in small intestine from the chapter food through digestive tract.
On 8th August our Parvati teacher one of the biology teacher at Government Girls Higher Secondary school pattam had completed her temporary time period of teaching at that institute. So she left from there and tomorrow onwards new teacher named densingh will join as our biology teacher.
09/08/2022- today I took the class raping diversity from the chapter let's regain our field in 8C using my innovative model 2. It was a scrapbook full of different cultivations of animals and plants and their descriptions.
10/08/2022- the topic behind the absorption from the chapter food through digestive system at 9A. Today was my observation class by the new biology teacher Densingh.
11/08/2022- the topic in and out of large intestine from the chapter food through digestive system at 9A. Today what's the preparation day of independence day program.
12/08/2022- the topic plant tissues from the chapter cell cluster at 8C.
Today was the program day related to independence day function .
13/08/2022-program day.
patriotic song competition elocution competition essay writing competition and quiz competitions are carried out in LP up and HS categories.
Friday, August 12, 2022
13/08/2022
ഇന്ന് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പതാക ഉയർത്തൽ ചടങ്ങാണ്.മൂന്നുദിവസം സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് വേണ്ടി മാറ്റിവയ്ക്കണമെന്നാണ് സർക്കാരിൻറെ നിർദ്ദേശം. അതേത്തുടർന്ന് ഇന്ന് ഞങ്ങളുടെ സ്കൂളിൽ പതാക ഉയർത്തുകയുണ്ടായി. നിർഭാഗ്യമെന്ന് പറയട്ടെ എനിക്കതിൽ പങ്കെടുക്കുവാൻ സാധിച്ചില്ല. തിങ്കളാഴ്ച പതിനഞ്ചാം തീയതിയിലേക്കുള്ള വലിയ പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കുമെന്ന വിശ്വാസത്തോടെ ...
Thursday, August 11, 2022
12/08/2022
ഇന്ന് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച പരിപാടികളിൽ ആണ് സ്കൂൾ .ദേശഭക്തിഗാനം മത്സരം എൽ പി, യു പി, എച്ച് എസ് , എച്ച്എസ്എസ് വിഭാഗങ്ങളിലായി നടന്നു.
എല്ലാ ഗ്രൂപ്പുകളും വളരെ മനോഹരമായിട്ടായിരുന്നു പരിപാടി അവതരിപ്പിച്ചത് ആർക്ക് കൊടുക്കും എന്നതിനെപ്പറ്റി ഞങ്ങൾ തന്നെ ആശങ്കയിലായി അപ്പോൾ പിന്നെ ജഡ്ജസ്മാരുടെ അവസ്ഥ പറയേണ്ടതുണ്ടോ . അവർ ആശയക്കുഴപ്പത്തിൽ ആയിക്കാണും ഒന്നാം ക്ലാസിലെയും രണ്ടാം ക്ലാസിലെയും കുരുന്നുകൾ ആരെയും അത്ഭുതപ്പെടുത്തുന്ന രീതിയിൽ വളരെ മനോഹരമായ പ്രകടനമായിരുന്നു കാഴ്ചവച്ചത്.
ദേശഭക്തിഗാന മത്സരം മാത്രമല്ല സ്വാതന്ത്ര്യത്തിന് ക്വിസ് പ്രോഗ്രാമും ഇന്നേ ദിവസം നടന്നു.
ഉച്ചകഴിഞ്ഞ് സ്വാതന്ത്ര്യ ദിനത്തിന് വേണ്ടിയുള്ള ബാക്കി പരിപാടികളുടെ പരിശീലനം ആയിരുന്നു ഞങ്ങൾ ഓരോ ട്രെയിനിങ് ടീച്ചേഴ്സും അവരവർക്ക് ഏൽപ്പിച്ചു തന്നിട്ടുള്ള ക്ലാസ് റൂമുകളിൽ എത്തി കുട്ടികൾക്ക് വേണ്ട നിർദേശങ്ങൾ കൊടുത്തു.
രാവിലെ ഒരു മണിക്കൂറോളം നീണ്ട റാലി ഉണ്ടായിരിക്കുമെന്ന് സാർ പറഞ്ഞിരുന്നു.അതിനുവേണ്ടി കുട്ടികളുടെ വേഷവിധാനങ്ങൾ തീരുമാനിക്കുന്നതിലേക്കും അവരുടെ കയ്യിലെ പ്ലക്കാർഡുകളും മറ്റു മുദ്രാവാക്യങ്ങളും തീരുമാനിക്കുന്നതിലേക്കുമായി ഞങ്ങൾ എല്ലാവരും ധൃതിയിലായിരുന്നു.
വളരെ തിരക്കുപിടിച്ച ഇന്നേദിവസം അങ്ങനെ അവസാനിച്ചു.
11/08/2022
ഇന്ന് പ്രത്യേകിച്ച് ഒരു വിശേഷവും ഉണ്ടായിരുന്നില്ല എനിക്ക് ഇന്നേദിവസം ക്ലാസുകൾ ഒന്നും ഉണ്ടായിരുന്നില്ല.സ്കൂൾ മുഴുവനും തിരക്കിലാണ് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടക്കുന്ന പരിപാടികളുടെ തിരക്കിൽ
Wednesday, August 10, 2022
10/08/2022
പുതിയ അധ്യാപകനെ ചെന്നു കണ്ടു അധ്യാപകന്റെ പേര് ഡെൻസിങ് എന്നാണ് അദ്ദേഹം ഞാൻ നെടുമങ്ങാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറിയിൽ പഠിക്കുമ്പോൾ അവിടെ ഹൈസ്കൂൾ അധ്യാപകനായി വർക്ക് ചെയ്ത ആളാണ് അദ്ദേഹത്തിന് എന്നെ അറിയാം എനിക്ക് അദ്ദേഹത്തെ അറിയില്ലെങ്കിലും .
ഇന്ന് എൻറെ ക്ലാസ് ഒബ്സർവേഷൻ നടത്തുന്നതിനു വേണ്ടി അദ്ദേഹം വരും. എട്ടാം ക്ലാസിലേക്ക് ആണ് വരിക ആനിമൽ ടിഷ്യൂ എന്ന പോഷനാണ് ഞാൻ എടുക്കുന്നത്.
ഒബ്സർവേഷൻ കഴിഞ്ഞു വളരെ നല്ല അഭിപ്രായമാണ് അദ്ദേഹത്തിൻറെ ഭാഗത്തുനിന്നും ഉണ്ടായത്.
Tuesday, August 9, 2022
Innovative model -2
♥️
Second day of sports meet
With March past followed by flag hoisting the final day of the meet started. Today finals were conducted. Javeline throw was an event i ant...
-
ഞാനും ഒരു അധ്യാപികയാകാൻ തയ്യാറെടുക്കുകയാണ്. ഇന്നാണ് അതിന് തുടക്കം കുറിച്ചത്. ഒരു പരിചയവും ഇല്ലാത്ത തിയോഫിലസ് ലേ പടവുകൾ കയറിയപ്പ...
-
ഇന്നലെ കൂട്ടുകാരുടെ ബ്ലോഗ് സന്ദർശിച്ച ഞാൻ ഒരുപാട് സന്തോഷിച്ചു.അവരുടെ എഴുത്തിടങ്ങളിൽ ഞാനും ഇടം നേടിയിരിക്കുന്നു...എൻറെ ചിത്രത്തോ...
-
ഇന്ന് ഞങ്ങളെല്ലാവരും ഓഡിറ്റോറിയത്തിൽ ഒരുമിച്ചുകൂടി. നാളെ ഞങ്ങളുടെ ജീവിതത്തിലെ പുതിയൊരു അദ്ധ്യായ നതിലേക്ക് കടക്കുകയാണ്.. ജോജു സാറിൻറെ നേതൃത്...