നാളെ ക്ലാസ് ഉണ്ടായിരിക്കുമെന്ന് അറിഞ്ഞതിൽ സന്തോഷം പക്ഷേ നാളെ രാവിലെ എൻറെ ക്ലാസ് ഒബ്സർവേഷൻ നടത്തുവാൻ വേണ്ടി ഷൈനി ടീച്ചർ വരുന്നു എന്നറിഞ്ഞപ്പോൾ വീണ്ടും അതാ മനസ്സിൽ ആശങ്ക.
നാളെ എനിക്ക് എട്ടാം ക്ലാസിന് ക്ലാസ്സ് ഇല്ല എന്നിരുന്നാലും ഞാൻ അവിടത്തെ ക്ലാസ് അധ്യാപികയോട് സംസാരിച്ച് നാളെ ടീച്ചർ വരുന്നതിനാൽ ഒരു ക്ലാസ് സംഘടിപ്പിച്ചു.
നാളെ plant tissues പഠിപ്പിക്കാൻ തീരുമാനിച്ചു.role play method പഠിപ്പിക്കാം എന്ന് വിചാരിക്കുന്നു. രാവിലെ 10 മണിയോടുകൂടി ടീച്ചർ എത്തിച്ചേരും എന്നാണ് അറിയിച്ചത് അതിനാൽ തന്നെ രണ്ടാമത്തെ പിരീഡ് ആണ് ഞാൻ ചോദിച്ചു വാങ്ങിയത്. അത് അവർക്ക് ഹിന്ദി പിരീഡ് ആയിരുന്നു.
ഞാൻ മാത്രമല്ല രണ്ടാമത്തെ പിരീഡ് ബിജിയും ക്ലാസ് എടുക്കുന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ടീച്ചർക്ക് രണ്ടുപേരുടെയും ക്ലാസ് കാണുവാനും സാധിക്കും എന്നുള്ളതായിരുന്നു കാര്യം. എന്തായാലും നാളത്തെ ദിവസത്തിനു വേണ്ടി തയ്യാറെടുക്കാം.
No comments:
Post a Comment