ഇന്ന് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച പരിപാടികളിൽ ആണ് സ്കൂൾ .ദേശഭക്തിഗാനം മത്സരം എൽ പി, യു പി, എച്ച് എസ് , എച്ച്എസ്എസ് വിഭാഗങ്ങളിലായി നടന്നു.
എല്ലാ ഗ്രൂപ്പുകളും വളരെ മനോഹരമായിട്ടായിരുന്നു പരിപാടി അവതരിപ്പിച്ചത് ആർക്ക് കൊടുക്കും എന്നതിനെപ്പറ്റി ഞങ്ങൾ തന്നെ ആശങ്കയിലായി അപ്പോൾ പിന്നെ ജഡ്ജസ്മാരുടെ അവസ്ഥ പറയേണ്ടതുണ്ടോ . അവർ ആശയക്കുഴപ്പത്തിൽ ആയിക്കാണും ഒന്നാം ക്ലാസിലെയും രണ്ടാം ക്ലാസിലെയും കുരുന്നുകൾ ആരെയും അത്ഭുതപ്പെടുത്തുന്ന രീതിയിൽ വളരെ മനോഹരമായ പ്രകടനമായിരുന്നു കാഴ്ചവച്ചത്.
ദേശഭക്തിഗാന മത്സരം മാത്രമല്ല സ്വാതന്ത്ര്യത്തിന് ക്വിസ് പ്രോഗ്രാമും ഇന്നേ ദിവസം നടന്നു.
ഉച്ചകഴിഞ്ഞ് സ്വാതന്ത്ര്യ ദിനത്തിന് വേണ്ടിയുള്ള ബാക്കി പരിപാടികളുടെ പരിശീലനം ആയിരുന്നു ഞങ്ങൾ ഓരോ ട്രെയിനിങ് ടീച്ചേഴ്സും അവരവർക്ക് ഏൽപ്പിച്ചു തന്നിട്ടുള്ള ക്ലാസ് റൂമുകളിൽ എത്തി കുട്ടികൾക്ക് വേണ്ട നിർദേശങ്ങൾ കൊടുത്തു.
രാവിലെ ഒരു മണിക്കൂറോളം നീണ്ട റാലി ഉണ്ടായിരിക്കുമെന്ന് സാർ പറഞ്ഞിരുന്നു.അതിനുവേണ്ടി കുട്ടികളുടെ വേഷവിധാനങ്ങൾ തീരുമാനിക്കുന്നതിലേക്കും അവരുടെ കയ്യിലെ പ്ലക്കാർഡുകളും മറ്റു മുദ്രാവാക്യങ്ങളും തീരുമാനിക്കുന്നതിലേക്കുമായി ഞങ്ങൾ എല്ലാവരും ധൃതിയിലായിരുന്നു.
വളരെ തിരക്കുപിടിച്ച ഇന്നേദിവസം അങ്ങനെ അവസാനിച്ചു.
No comments:
Post a Comment