മൂന്നു ദിവസത്തേക്ക് തുടർച്ചയായ അവധിക്ക് ശേഷം ഇന്ന് സ്കൂളിലേക്ക് ക്ലാസുകളിലേക്ക് . ഇന്നലെയും ശനിയാഴ്ചയും സ്കൂൾ ഉണ്ടായിരുന്നുവെങ്കിലും ക്ലാസ്സ് ഇല്ലായിരുന്നു കാരണം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പരിപാടികളിൽ ആയിരുന്നു.ആ പരിപാടികൾക്കെല്ലാം വിരാമം കുറിച്ചുകൊണ്ട് ക്ലാസ് പഴയതുപോലെ തുടങ്ങുകയാണ്.എനിക്കിന്നും എട്ടാം ക്ലാസുകാർക്ക് ക്ലാസ്സ് ഇല്ല അവിടെ എങ്ങനെ പാഠഭാഗം പൂർത്തീകരിക്കും എന്നതിനെ സംബന്ധിച്ച് എനിക്കിപ്പോഴും ആശങ്കയുണ്ട്. എന്താണേലും ഒമ്പതാം ക്ലാസുകാർക്ക് ഇന്ന് ക്ലാസ് ഉണ്ട് അവർക്ക് ഒരുവിധം പാഠഭാഗം പൂർത്തിയാക്കാൻ കഴിയുമല്ലോ എന്ന് ആശ്വാസവും ഉണ്ട് .

No comments:
Post a Comment