സ്വാതന്ത്ര്യ ദിനം രാവിലെ കൃത്യസമയത്ത് തന്നെ സ്കൂളിൽ എത്താൻ സാധിച്ചു ഞാൻ എത്തിയപ്പോഴേക്കും എല്ലാ കുട്ടികളും ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള എല്ലാവരും എല്ലാ അധ്യാപകരും അനധ്യാപകരും ഇവിടെ എത്തിച്ചേർന്നിരുന്നു. കൃത്യസമയത്ത് തന്നെ റാലി ആരംഭിച്ചു ഞങ്ങളുടെ സ്കൂളിൽ നിന്നും തുടങ്ങി തൊട്ടടുത്തുള്ള സെൻമേരിസ് സ്കൂളിലേക്ക് എത്തി അവിടെ നിന്നും തിരിഞ്ഞ് കേന്ദ്രീയ വിദ്യാലയത്തിന്റെ മുന്നിലൂടെ തിരിച്ചു സ്കൂളിലേക്ക് വരികയായിരുന്നു. ഏകദേശം ഒരു മണിക്കൂർ നീണ്ടുനിന്ന റാലി ശരിക്കും പറഞ്ഞാൽ അക്ഷരാർത്ഥത്തിൽ സന്തോഷവും അതോടൊപ്പം തന്നെ കുറച്ചു വിഷമവും സമ്മാനിച്ചു. രാവിലെ ആയതിനാൽ തന്നെ ചുട്ടുപൊള്ളുന്ന വെയിലായിരുന്നു കാലികഴിഞ്ഞ് തിരിച്ചെത്തിയപ്പോഴേക്കും കുട്ടികളും ഒപ്പം തന്നെ അധ്യാപകരും ഞങ്ങളും തളർന്നിരുന്നു.
എന്നെ സംബന്ധിച്ചിടത്തോളം ആ തളർച്ച ഒരു ക്ഷീണമായി തോന്നിയില്ല കാരണം എൻറെ ജീവിതത്തിലെ ആദ്യത്തെ സ്വാതന്ത്ര്യദിന ആഘോഷ റാലിയായിരുന്നു ഇത്. എൻറെ സ്കൂളിൽ ഒന്നും ഇത്തരത്തിൽ ഒരു റാലി സംഘടിപ്പിച്ചിരുന്നില്ല മാത്രവുമല്ല വെറും പതാക ഉയർത്തലും മിഠായി വിതരണവും മാത്രമേ എന്റെ സ്കൂളിൽ സ്വാതന്ത്ര്യത്തിന് ആഘോഷത്തിന്റെ പേരിൽ നടത്തിയിരുന്നുള്ളൂ.
റാലി കഴിഞ്ഞ് എത്തിയപ്പോഴേക്കും കുട്ടികൾ എല്ലാവരും തന്നെ ഡാൻസിനും പാട്ടിനുമായി തയ്യാറായിരുന്നു. വളരെ മനോഹരമായ നൃത്തവും പാട്ടും എല്ലാം ഞങ്ങൾക്കായി അവിടെ അണിനിരന്നു ഒപ്പം പായസവും ഉണ്ടായിരുന്നു.
No comments:
Post a Comment