നാളെ ഇവർക്ക് ഓണപ്പരീക്ഷ ആരംഭിക്കുകയാണ്. ഇന്ന് അച്ചീവ്മെൻറ് ടെസ്റ്റ് നടത്താൻ ഞാൻ തീരുമാനിച്ചു. രാവിലെ ഒരു പിരിയഡ് എടുത്ത് അസ് നടത്തി. പ്രതീക്ഷിച്ചതിനേക്കാൾ നല്ല റിസൾട്ട് തന്നെ ഉണ്ടായിരുന്നു എന്നതിൽ ഞാൻ വളരെ സംതൃപ്തയാണ്.
ഞാൻ പ്രതീക്ഷിച്ചതിലും കൂടുതൽ കുട്ടികൾ 25ന് 25 മാർക്കും നേടി. 35 പേരായിരുന്നു ആകെ പരീക്ഷ എഴുതിയത്.അതിൽ വളരെ കുറച്ചു കുട്ടികൾ മാത്രമാണ് ശരാശരിയിലും കുറഞ്ഞ മാർക്ക് നേടിയത്.
അവർക്ക് ഉച്ചയ്ക്ക് ശേഷമുള്ള ഒരു പീരിയഡ് വാങ്ങി ഞാൻ ഒന്നുകൂടി ആ പാഠഭാഗം പറഞ്ഞു കൊടുത്തു.
നാളെ ഡയഗ്നോസ്റ്റിക് ടെസ്റ്റ് നടത്താമെന്ന് തീരുമാനിച്ചു.
ഇന്ന് ഈ സ്കൂളിൽ വളരെ വലിയൊരു പരിപാടി നടക്കുകയാണ്.പാഠപുസ്തക പുനരാവിഷ്കരണ പദ്ധതിയുമായി ബന്ധപ്പെട്ട സംസ്ഥാനതല ചർച്ചയാണ് നടക്കുന്നത്.ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിയാണ് ഇത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നത് മാത്രമല്ല എൻസിഇആർടി കരിക്കുലം പ്രിപ്പറേഷൻ മെമ്പേഴ്സിൽ ഒരാളും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. വളരെ വിപുലമായ രീതിയിൽ നടത്തപ്പെടുന്ന പരിപാടിക്ക് പോലീസ് അകമ്പടിയും ഉണ്ട് രാവിലെ ഞാൻ കയറി വന്നപ്പോൾ കണ്ട കാഴ്ച സ്കൂളിൻറെ ഒന്നാം നമ്പർ വേദി വളരെ മനോഹരമായി അലങ്കരിക്കുന്നതാണ്. വൈകുന്നേരം നാലുമണിക്ക് ആയിരുന്നു പരിപാടി അറേഞ്ച് ചെയ്തിരുന്നത്.ഉച്ചയോടുകൂടി പ്രധാന അധ്യാപകൻ ഞങ്ങളെ കാണാനായി എത്തി.
കാര്യങ്ങളെല്ലാം ഞങ്ങളോട് സംസാരിച്ചു. അന്ന് വളരെ പ്രധാനപ്പെട്ട ഒരു ചർച്ചയാണ് നടക്കുന്നതെന്നും അതുകൊണ്ടുതന്നെ എല്ലാവരും ചർച്ച കഴിയുന്നതുവരെ സ്കൂൾ വിട്ടു പോകാൻ പാടില്ലെന്നും അദ്ദേഹം അറിയിച്ചു ഏഴു ഗ്രൂപ്പുകളായി തിരിഞ്ഞാണ് വിദ്യാഭ്യാസ മന്ത്രിയുമായി സംവദിക്കുന്നത് അതിൽ ഒരു വിഭാഗം ഞങ്ങൾ ആയിരിക്കുമെന്നും അറിയിച്ചു 4 ന്ആരംഭിക്കുന്ന പരിപാടിയിൽ അഞ്ചുമണിയോടുകൂടിയാണ് ചർച്ച തുടങ്ങുന്നത്. വളരെ പ്രതീക്ഷയോടും ആകാംക്ഷയോടും കൂടി ഞങ്ങളും പരിപാടിക്ക് തയ്യാറായിരുന്നുവെങ്കിലും ചില പ്രത്യേക കാരണങ്ങളാൽ വിദ്യാഭ്യാസ മന്ത്രിക്ക് എത്തിച്ചേരുവാൻ സാധിച്ചില്ല അദ്ദേഹത്തിനു പകരം മന്ത്രി ജി ആർ അനിലായിരുന്നു എത്തിയിരുന്നത് ഉദ്ഘാടനം എന്തായാലും വളരെ ഭംഗിയായി തന്നെ നടന്നു പക്ഷേ ചർച്ച നടന്നില്ല.ഞങ്ങൾ അഞ്ചു മണിയോടുകൂടി സ്കൂൾ വിട്ടു.
No comments:
Post a Comment