ഇന്ന് എനിക്ക് ഒൻപത് എ യിൽ ക്ലാസ് ഉണ്ടായിരുന്നു. ആകെ 6 കുട്ടികളാണ് ക്ലാസ്സിൽ ഉള്ളത് അതിൽ ഒരാൾ ഇന്ന് വന്നില്ല അങ്ങനെ അഞ്ചു കുട്ടികൾ മാത്രം.ടീച്ചർ പറഞ്ഞതുപോലെ തന്നെയാണ് കുറച്ച് ഉഴപ്പാണ്. മലയാള അക്ഷരം തന്നെ വ്യക്തമായി എഴുതാൻ അറിയാത്ത കുട്ടികൾ ഇവർക്ക് പാഠപുസ്തകത്തിലെ ഭാഗങ്ങൾ മനപ്പാഠമാക്കി വെച്ചിട്ട് എന്താണ് കാര്യം പരീക്ഷാ പേപ്പറിൽ എഴുതി വയ്ക്കാൻ അവർക്ക് അക്ഷരങ്ങൾ അറിയേണ്ടേ!! അതോർത്തപ്പോൾ എനിക്ക് സങ്കടം തോന്നി. ആദ്യം പാഠപുസ്തകത്തിലെ കുറെയേറെ വാക്കുകൾ ഞാൻ അവരോട് എഴുതുവാൻ ആവശ്യപ്പെട്ടു. ഒരാൾ പോലും എല്ലാ വാക്കുകളും ശരിയാക്കി ഇല്ലല്ലോ എന്നോർത്തപ്പോൾ എനിക്ക് വളരെയധികം വിഷമമായി. എല്ലാദിവസവും അന്നന്ന് പഠിപ്പിക്കുന്ന പാഠഭാഗങ്ങൾ വായിച്ചു പഠിക്കുവാനും ഒരു ആവർത്തി എഴുതി നോക്കുവാനും ഞാൻ അവരോട് പറഞ്ഞു.
വളരെ കുറച്ചു ഭാഗങ്ങൾ മാത്രമേ ഇന്ന് അവരെ പഠിപ്പിച്ചുള്ളൂ. പഠിപ്പിച്ച ഭാഗങ്ങൾ അവിടെവച്ച് തന്നെ ഓരോരുത്തരെക്കൊണ്ടും വായിപ്പിച്ചു. വീണ്ടും വീണ്ടും ആവർത്തിച്ച് ആവർത്തിച്ച് പറഞ്ഞുകൊടുത്തു. നാളെ അവർ പഠിച്ചിട്ട് വരും എന്ന് വിശ്വസിക്കാം.
ഇന്ന് ഉച്ചത്തെ പ്രഭാത ഭക്ഷണം ചുമതല ഞങ്ങൾക്കായിരുന്നു കുട്ടികൾക്ക് എല്ലാവർക്കും ഭക്ഷണം വിളമ്പി നൽകി ഞങ്ങളും അവിടുന്ന് തന്നെ ആഹാരം കഴിച്ചു.
സന്തോഷത്തോടെ വൈകിട്ട് പിരിഞ്ഞു.
No comments:
Post a Comment