ഇന്ന് സ്കൂൾ ഇൻറൺഷിപ്പ് തുടങ്ങി രണ്ടാമത്തെ ആഴ്ച .ഇന്ന് തിങ്കളാഴ്ച ആയതുകൊണ്ട് തന്നെ എനിക്ക് എട്ട് c ൽ മാത്രമേ ക്ലാസ്സ് ഉള്ളൂ. അവർക്ക് ആദ്യത്തെ പാഠം മുതൽ ഞാൻ പഠിപ്പിക്കുകയാണ്. ജൂണിൽ തീർക്കേണ്ടിയിരുന്ന ആദ്യ പാഠഭാഗം ഇപ്പോഴാണ് പഠിപ്പിക്കുന്നത്. അവരുടെ ബയോളജി അധ്യാപിക ഇവിടത്തെ സീനിയർ ആയ ശ്രീരേഖ ടീച്ചറാണ് അവർ സ്കൂളിലെ മറ്റുകാര്യങ്ങളിൽ വ്യാപൃത ആയതുകൊണ്ട് തന്നെ ക്ലാസ്സിൽ എത്താൻ സാധിക്കാറില്ല ആദ്യം കുമാരപുരം ടീച്ചിംഗ് കോളേജിൽ നിന്നുള്ള ഗൗരി എന്ന കുട്ടിയായിരുന്നു ഇവർക്ക് ഒന്നാം പാഠഭാഗം എടുത്തത് എന്നാൽ രണ്ടുദിവസത്തെ ക്ലാസ് മാത്രമേ അയാൾ എടുത്തിരുന്നുള്ളൂ അതുകൊണ്ടുതന്നെ ബാക്കിയുള്ള മുഴുവൻ ഭാഗവും ഞാനാണ് പഠിപ്പിക്കേണ്ടത് എനിക്ക് ഓഗസ്റ്റ് 26 നുള്ളിൽ മൂന്ന് പാഠമാണ് തീർക്കേണ്ടത്.
ഒരുപാട് പഠിപ്പിക്കാനുണ്ട് ഇതിനിടയിൽ എങ്ങനെയാണ് ആവോ അവർക്ക് വർക്ക് കൊടുക്കുന്നത്. ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല എന്നിരുന്നാലും എന്നെക്കൊണ്ട് ആവുംവിധം നല്ല രീതിയിൽ തന്നെ അവരെ പഠിപ്പിക്കണം. ഇന്ന്2 lesson plan എടുത്തു.
ഇന്നും ഇന്റർവെൽ ഡ്യൂട്ടി എനിക്കുണ്ടായിരുന്നു .രാവിലെ എനിക്ക് ഒരു ദിവസം പോലും ഡിസിപ്ലിൻ ഡ്യൂട്ടി എടുക്കാൻ സാധിക്കില്ല അതുകൊണ്ട് വൈകുന്നേരത്തെ ഡ്യൂട്ടി ഞാൻ തന്നെയാണ് എടുക്കുന്നത്.
No comments:
Post a Comment