ഇന്ന് എൻറെ കോളേജിലെ പ്രോജക്റ്റിന്റെ ഭാഗമായി പട്ടം ഹയർസെക്കൻഡറി സ്കൂളിലെ സ്പെഷ്യൽ കുട്ടികളുടെ അധ്യാപികയെ കണ്ടു. ഇവിടെ എല്ലാതരത്തിലുമുള്ള കുട്ടികൾ പഠിക്കുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തി. ഓട്ടിസം ബാധിച്ച കുട്ടികൾ കാഴ്ചയിലും കേൾവിയിലും ബുദ്ധിമുട്ടുള്ളവർ മാനസിക വൈകല്യമുള്ളവർ എല്ലാവരും ഇവിടെ പഠിക്കുന്നുണ്ട്. ഇവർക്ക് എല്ലാവർക്കും ആയി ഒരു അധ്യാപികയാണ് ഇവിടെയുള്ളത്.
എൻറെ പ്രോജക്ടിന് ആവശ്യമായ എല്ലാ വിവരങ്ങളും അധ്യാപികയിൽ നിന്നും ചോദിച്ചറിഞ്ഞു. ആ അധ്യാപികയുടെ മകനും ഓട്ടിസം ബാധിച്ച കുട്ടിയാണ് എന്നറിഞ്ഞപ്പോൾ മനസ്സിന് വല്ലാത്ത വിഷമം .ഞാൻ പോകുമ്പോൾ ക്ലാസിൽ 6 കുട്ടികൾ ഉണ്ടായിരുന്നു അവർ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. ഇടയ്ക്ക് അധ്യാപികയുടെ അടുത്തെത്തി കണക്കിലെ ചില ചോദ്യങ്ങൾ ചെയ്യുന്നു.അവരെ നിയന്ത്രിച്ചു കൊണ്ടു പോവുക എന്നത് വളരെ അപ്രാപ്യമായ ഒരു കാര്യമാണെന്ന് എനിക്ക് മനസ്സിലായി.അതിന് സ്വമേധയാ തയ്യാറെടുക്കുന്ന ആ അധ്യാപികയോട് വല്ലാത്ത ബഹുമാനവും സ്നേഹവും തോന്നി. ഇനി വേണം എനിക്ക് പ്രോജക്റ്റിന് ഒരു വിഷയം തെരഞ്ഞെടുക്കാൻ .
No comments:
Post a Comment