ഇന്ന് 9 A ക്ക് testപേപ്പർ ദിവസമാണ്. അവർ മലയാളം മീഡിയം ആയതിനാലും പഠനത്തിൽ കുറച്ച് പുറകിൽ ആയതിനാലും തന്നെ വളരെ ശ്രദ്ധയോടെ എല്ലാ ക്ലാസ്സുകളിലും നോട്ട് കൊടുത്ത് അവരെക്കൊണ്ട് തന്നെ പാഠഭാഗം വായിപ്പിച്ച് ശേഷം അത് മനസ്സിലാക്കി വിവരിച്ചു കൊടുത്താണ് ഞാൻ ക്ലാസുകൾ എടുത്തിരുന്നത്.എന്നെക്കൊണ്ട് കഴിയാവുന്നതിന്റെ പരമാവധി അവരെ ഞാൻ പഠനത്തിൽ സഹായിച്ചു എന്ന് തന്നെ എനിക്ക് ഉറപ്പുണ്ട്. അതുകൊണ്ടുതന്നെ 25 മാർക്കിന് ഞാൻ നടത്തുന്ന ഈ പരീക്ഷയിൽ ആ ക്ലാസിലെ ആറു പേരും 20 കൂടുതൽ വാങ്ങിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എൻറെ പ്രതീക്ഷകളെ അവർ തെറ്റിക്കരുത് എന്ന പ്രാർത്ഥന മാത്രമേയുള്ളൂ. 25 മാർക്കിന് തയ്യാറാക്കിയിരിക്കുന്ന ചോദ്യോത്തര പേപ്പറിൽ എല്ലാ തരത്തിലുമുള്ള ചോദ്യങ്ങളുമുണ്ട്. വിട്ട ഭാഗം പൂരിപ്പിക്കുക ചേരുംപടി ചേർക്കുക ശരിയായത് തിരഞ്ഞെടുക്കുക ഉത്തരമെഴുതുക അങ്ങനെ തുടങ്ങി പലതരത്തിലുള്ള ചോദ്യങ്ങളാണ് എല്ലാ ചോദ്യത്തിനും ഒരു മാർക്ക് വീതം. അവർ നന്നായി പരീക്ഷ എഴുതുമെന്ന് പ്രതീക്ഷിക്കാം.
Subscribe to:
Post Comments (Atom)
Second day of sports meet
With March past followed by flag hoisting the final day of the meet started. Today finals were conducted. Javeline throw was an event i ant...
-
ഞാനും ഒരു അധ്യാപികയാകാൻ തയ്യാറെടുക്കുകയാണ്. ഇന്നാണ് അതിന് തുടക്കം കുറിച്ചത്. ഒരു പരിചയവും ഇല്ലാത്ത തിയോഫിലസ് ലേ പടവുകൾ കയറിയപ്പ...
-
ഇന്നലെ കൂട്ടുകാരുടെ ബ്ലോഗ് സന്ദർശിച്ച ഞാൻ ഒരുപാട് സന്തോഷിച്ചു.അവരുടെ എഴുത്തിടങ്ങളിൽ ഞാനും ഇടം നേടിയിരിക്കുന്നു...എൻറെ ചിത്രത്തോ...
-
ഇന്ന് ഞങ്ങളെല്ലാവരും ഓഡിറ്റോറിയത്തിൽ ഒരുമിച്ചുകൂടി. നാളെ ഞങ്ങളുടെ ജീവിതത്തിലെ പുതിയൊരു അദ്ധ്യായ നതിലേക്ക് കടക്കുകയാണ്.. ജോജു സാറിൻറെ നേതൃത്...
No comments:
Post a Comment