ഇനി രണ്ട് ദിവസം അവധി കിട്ടുമല്ലോ എന്നൊരു സമാധാനമുണ്ട് ഒത്തിരി ലെസ്സൺ പ്ലാൻ എഴുതി തീർക്കാൻ ഉണ്ട് . തയ്യാറാക്കണം ഇന്ന് വെള്ളിയാഴ്ച ആയതിനാൽ തന്നെ എനിക്ക് എട്ടും ഒൻപതും ക്ലാസുകൾ ഉണ്ട് .
ഒമ്പതാം ക്ലാസിന് ഇന്ന് രണ്ട് പിരീയഡ്കിട്ടി. പാഠഭാഗം തീർക്കാൻ കഴിയും എന്നൊരു വിശ്വാസം ഇന്നുണ്ടായി. അവരുടെ ഇൻഫർമേഷൻ ടെക്നോളജി പിരീഡ് കൂടെ എനിക്ക് ബയോളജി എടുക്കാൻ സാധിക്കുന്നുണ്ട്.എന്നാൽ ബയോളജി പഠിപ്പിക്കുന്ന ശ്രീ തന്നെയായിരുന്നു ഇൻഫർമേഷൻ ടെക്നോളജിയും പഠിപ്പിച്ചിരുന്നത്.
ടീച്ചർ സ്കൂൾ കാര്യങ്ങളിൽ തിരക്കിൽ ആയതിനാൽ തന്നെ ആ പീരിയഡ് ഇപ്പോൾ എനിക്ക് ലഭിച്ചു.
No comments:
Post a Comment