Wednesday, April 21, 2021

18/03/2021

 സീനിയേഴ്സിന്റെ ധൃതിപിടിച്ച തയ്യാറെടുപ്പുകളും, അവരുടെ കൈയിലെ വർണ്ണാഭമായ പഠനോപകരണങ്ങളുമാണ് ഇന്നും കോളേജിലേക്ക് എന്നെ എതിരേറ്റത്.😊

 ഇന്ന് പരീക്ഷ നടത്തിപ്പുചുമതലയിൽ ഞാൻ ഇല്ല എന്നുള്ളത് കുറച്ച് വിഷമം ഉണ്ടാക്കിയെങ്കിലും സീനിയേഴ്സിന്റെ ക്ലാസ്സിൽ ഇരിക്കാമല്ലോ എന്നുള്ളത് എന്നെ ഒത്തിരി സന്തോഷവതി ആക്കി. 

കഴിഞ്ഞ ദിവസങ്ങളിലെല്ലാം അവർ  ക്ലാസ് എടുക്കുകയും അവരുടെ ക്ലാസിലെ ആക്ടിവിറ്റികൾ വളരെ മനോഹരമായി ആദ്യം പൂർത്തീകരിച്ചവർക്ക് വർണാഭമായ സമ്മാനങ്ങൾ നൽകുകയും ചെയ്തിരുന്നു. അന്നേ ദിവസങ്ങളിൽ ഒന്നും ക്ലാസ്സിൽ ഉണ്ടായിരുന്നില്ലെങ്കിലും എനിക്കും കിട്ടി അതിൽ ഒരു സമ്മാനം. എങ്ങനെയാണെന്ന് അറിയേണ്ടേ..?? എൻറെ ആൻസി എനിക്കായി ഒരു ചോദ്യത്തിന് ഉത്തരം നൽകി ആ സമ്മാനം എനിക്ക് മാറ്റിവെച്ചു.


ഇത് മാത്രമല്ല ഇതുകൂടാതെ തങ്ങൾക്ക് കിട്ടിയ നാരങ്ങാമിഠായിയും മറ്റുമൊക്കെ ക്ലാസിലെ കൂട്ടുകാർ എനിക്ക് വേണ്ടി കരുതലും സ്നേഹത്തോടുകൂടിയും മാറ്റിവച്ചിരുന്നു.

അങ്ങനെ ഇതുപോലെ ഒരുപാട് സമ്മാനങ്ങൾ വാരിക്കൂട്ടാം  എന്ന ചിന്തയോടെ അതിലുപരി
ഒരു ഹൈസ്കൂൾ കുട്ടിയുടെ മനസ്സോടെ ഞാൻ രണ്ടാം ബെഞ്ചിൽ സ്ഥാനം പിടിച്ചു.ഓരോ activity ചെയ്യിക്കുമ്പോഴും ഞങ്ങളുടെ group ഒന്നാമതെത്തുവാനും,ചേച്ചിമാരുടെ കൈയിലെ മായ്ക്കുറബറും,പേനയും, ബലൂണും,മിഠായിയും, score coins ഉം ഒക്കെ കരസ്ഥമാക്കാനായി team spirit ഓടെ ശരവേഗത്തിൽ ഞങ്ങൾ activities പൂർത്തിയാക്കി.മായ്ക്കുറബർ കിട്ടാനായി ചാടി എഴുന്നേറ്റ് ചാർട്ട് ഒട്ടിക്കാൻ ചെന്ന പലരും " flower clap" കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നതും സ്വാഭാവികം......😉
അത് മാത്രമല്ല എനിക്കും കിട്ടി ഒരു പേന.തുടർച്ചയായി ഉത്തരങ്ങൾ പറഞ്ഞതിന് പിന്നെ സീനിയർ ടീച്ചർ നൽകിയ സമ്മാനം.
 
കൂടാതെ ഒഴിവുസമയത്ത് വിരസത മാറ്റാനായി അഖിലയുടെ ഉണ്ണിയപ്പവും, നാരങ്ങാ മിഠായിയും.....😋😋😋


ഉച്ചയ്ക്ക് ശേഷം ജോജു സാറിന്റെ 
Seminar presentation ആയി ഞങ്ങൾ ഓഡിറ്റോറിയത്തിൽ എത്തി.പ്രിയപ്പെട്ട പാർവതിയും, ശ്രുതിയും വളരെ നന്നായി അവരുടെ portions അവതരിപ്പിച്ച് നല്ലൊരു തുടക്കം സൃഷ്ടിച്ചു.വിദ്യുച്ഛക്തി പണിമുടക്കിയതിനാൽ ബാക്കി seminar presentation നാളേയ്ക്ക്.
ശുഭം.

No comments:

Post a Comment

Second day of sports meet

 With March past followed by flag hoisting the final day of the meet started. Today finals were conducted. Javeline throw was an event i ant...