അവനിജ അതി ജീവനത്തിൻ്റെ പുതു നാമ്പ്- Arts Fest 2021 Name.
പഞ്ചചാമരം
പുഷ്പിതാഗ്ര
പ്രഹർഷിണി
പല്ലവിനി
എന്നിങ്ങനെ നാല് ഗ്രൂപ്പുകൾ ആയാണ് ഞങ്ങളെ തിരിച്ചത്... പൂരം കൊടിയേറുകയാണ് നാളെ.
Wait and see😎
ഇന്നേ ദിവസം പ്രാർത്ഥനയോടെ ആരംഭിച്ചു. ഇംഗ്ലീഷ് വിഭാഗത്തിലെ സുഹൃത്തുക്കൾ അവതരിപ്പിച്ച സെമിനാറിന്റെ അവസാനഭാഗം ആയിരുന്നു മായ ടീച്ചറിന്റെ ക്ലാസ്സിൽ ഇന്ന് ആദ്യം നടന്നത്. സംസ്കാരത്തെക്കുറിച്ച് വളരെ ബൃഹത്തായ രീതിയിൽ മനോഹരവും വ്യക്തവുമായ അവതരണമാണ് അവർ ഓരോരുത്തരും കാഴ്ചവെച്ചത്. എല്ലാവരുടെയും മനസ്സിനെ ഒന്ന് ഉണർത്തി കൊണ്ട് ഒരു തിരുവാതിര വീഡിയോയിലൂടെയും ദേശസ്നേഹം വർദ്ധിപ്പിക്കുന്ന വിധത്തിലുള്ള NCC ആന്തം വീഡിയോ മുഖേനയും തന്റെ ക്ലാസ്സിന്റെ രണ്ടാമത്തെ ഘട്ടം മായ ടീച്ചർ ആരംഭിച്ചു. നമ്മളോരോരുത്തരും ഭാരതീയരായിരിക്കുന്നതിൽ അഭിമാനിക്കുന്നതോടൊപ്പം ആ വികാരം ഊട്ടിയുറപ്പിക്കുകയും പ്രവൃത്തിപഥത്തിൽ അവയെല്ലാം കൊണ്ടെത്തിക്കുകയും ചെയ്യണമെന്ന് ഈ ക്ലാസ്സിലൂടെ തന്നെ വ്യക്തമായി തീർന്നു.
അടുത്ത ക്ലാസ്സ് ബഹുമാനപ്പെട്ട ബെനഡിക്ട് സാറിന്റെതായിരുന്നു. അധ്യാപനത്തിലെ വിശകലന രീതികളെക്കുറിച്ചും ചോക്ക്ബോർഡ് ഉപയോഗത്തെക്കുറിച്ചും വളരെ വ്യക്തമായ രീതിയിലുള്ള ഒരു ക്ലാസ് ആണ് ലഭിച്ചത്. വളരെ രസകരങ്ങളായ കാര്യങ്ങളും ഗഹനവും സുപ്രധാനവുമായ കാര്യങ്ങളും ഒരുപോലെ കോർത്തിണക്കി കൊണ്ടാണ് സാറിന്റെ ക്ലാസ്. ബോർഡിൽ എഴുതുന്ന കാര്യങ്ങൾ എഴുതുന്ന മുറയ്ക്ക് വയറു കൊണ്ട് മായ്ക്കുന്ന കണക്ക് അദ്ധ്യാപകനെ കുറിച്ച് പറഞ്ഞപ്പോൾ ഒരു വാങ്മയചിത്രം തന്നെ ലഭിച്ചു എന്ന് പറയാം.😄
ഉച്ചയ്ക്ക് ശേഷം ഓപ്ഷണൽ ക്ലാസ്സിൽ സംഘമായിരുന്ന് ചർച്ചാ പാഠാസൂത്രണരേഖ തയ്യാറാക്കുകയുണ്ടായി. പിന്നീടങ്ങോട്ട് പരിപാടികൾക്കായുള്ള ചർച്ചകളും പരിശീലനങ്ങളും ആയിരുന്നു. പ്രാക്ടിക്കവും സെമിനാറുകളും മറന്ന് ഇന്ന് എല്ലാവരും പരിപാടികളുടെ പുറകിലാണ്. അടുത്ത ആഴ്ച ആവേശ പൂർണ്ണമായ ഒരു മത്സരം പ്രതീക്ഷിക്കുന്നു... ഏവർക്കും നല്ല രീതിയിൽ പങ്കെടുക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു☺️😃😎👍🎊🎉
രണ്ടുദിവസം അവധി ആണെങ്കിലും ഒത്തിരി കാര്യങ്ങൾ ചെയ്തു തീർക്കേണ്ടതായുണ്ട്. വാരാന്ത്യത്തിൽ പതിവ്പോലെ പ്രതീക്ഷകളുമായി എന്റെ യാത്ര തുടരുന്നു.... 🤭🤗😉🙋🙏
No comments:
Post a Comment