വാരാന്ത്യത്തിന് മുമ്പ് കൂട്ടായി ടെക്നോളജിയും ഗാന്ധിജിയും.
പൊൻവെയിൽ നാളങ്ങൾ ചിത്രമെഴുതിയ സുന്ദരമായ പുലരി... വളരെ സന്തോഷത്തോടെ ഇന്നത്തെ ദിവസം ആരംഭിച്ചു. കൃത്യസമയത്തുതന്നെ ക്ലാസ്സിൽ പ്രവേശിച്ചു. ആദ്യത്തെ ക്ലാസ്സ് ജോജു സാറിന്റേത്. ഇംഗ്ലീഷ് ഓപ്ഷണലിലെ സുഹൃത്തുക്കൾ ആയിരുന്നു ഇന്ന് സെമിനാർ അവതരിപ്പിച്ചത്. Web 1.0, Web 2.0, Web 3.0, Web 4.0, CAI തുടങ്ങി ടെക്നോളജിയുമായി ബന്ധപ്പെട്ട അനവധി കാര്യങ്ങൾ അറിയാൻ സാധിച്ചു. അടുത്ത ക്ലാസ്സിൽ ഒരു അവലോകനവും ചോദ്യം ചോദിക്കലും ഉണ്ടാകും🤗.
അടുത്ത ക്ലാസ്സ് ആൻസി ടീച്ചറിന്റേത് ആയിരുന്നു. മഹാത്മാഗാന്ധിയെകുറിച്ചും അദ്ദേഹത്തിന്റെ വിദ്യാഭ്യാസദർശനങ്ങളെകുറിച്ചും ടീച്ചർ പറഞ്ഞു തന്നു. ഗൂഗിൾക്ലാസ്റൂം വഴി നോട്ടുകൾ നൽകുന്നതും മീറ്റിലെ പഠനവും കൂടുതൽ വ്യക്തത നൽകുന്നു. അടുത്ത ക്ലാസ്സിൽ എന്തായാലും ടീച്ചർ ചോദ്യം ചോദിക്കും. ഇന്ന് വിട്ടുപോയതാണ്☺️. ഒരു വാരാന്ത്യം വരുമ്പോൾ പതിവുപോലെ എല്ലാം ചെയ്തു തീർക്കണം എന്ന പ്രതീക്ഷയിലാണ്😆. അതെല്ലാ വാരാന്ത്യവും ഉള്ളതുതന്നെയാണ്🤭 എല്ലാത്തിനും അതിന്റേതായ സമയമുണ്ടല്ലോ...
ഇന്ന് എനിക്ക് നിങ്ങൾക്കായി നൽകാൻ തോന്നുന്ന ചിന്ത ഇത്രമാത്രമാണ്:
No comments:
Post a Comment