08/04/2021
വീണ്ടും ഓൺലൈനിലേക്ക്...😢 ആഘോഷമാക്കി തീർത്ത ക്ലാസുകൾ കഴിഞ്ഞ് ഏഴുദിവസത്തെ അവധിക്കുശേഷം വീണ്ടും പഠനം ആരംഭിച്ചു. പക്ഷേ, ഓൺലൈൻ ആണെന്ന് മാത്രം... സാഹചര്യങ്ങൾക്കൊത്ത് മാറണമല്ലോ.🤗 9 മണിക്ക് തന്നെ ക്ലാസിൽ കയറി. മൗന പ്രാർത്ഥനയോടെ ജോജു സാർ ക്ലാസ് തുടങ്ങി വെച്ചു. നാച്ചുറൽ സയൻസിലെ സുഹൃത്തുക്കൾ ആണ് ഇന്ന് സെമിനാർ അവതരിപ്പിച്ചത്. ഓരോന്നും ഒന്നിനൊന്ന് മെച്ചം👏👏👏 വളരെ കൃത്യമായി കാര്യങ്ങൾ മനസ്സിലായി. ടെക്നോളജിയുമായി ബന്ധപ്പെട്ട പല പുതിയ അറിവുകളും ലഭിച്ചു.
10:30 ന് അടുത്ത ക്ലാസിനായി പ്രവേശിച്ചു. കുറച്ചുനേരം ആണെങ്കിലും കൂടുതൽ കാര്യങ്ങൾ ചിന്തിപ്പിച്ച നമ്മുടെ പ്രിയ ജിബി ടീച്ചറിന്റെ ക്ലാസ് ആയിരുന്നു രണ്ടാമത്. ജോസ്നയുടെ പ്രാർത്ഥനാ ഗാനത്തിൽ നിന്നും "ജീവിതചക്രം" എന്ന ബൃഹത്തായ ആശയത്തിലേക്ക് ഓരോ വിദ്യാർത്ഥിയെയും കൂട്ടിക്കൊണ്ടുപോയാണ് ക്ലാസ് ആരംഭിച്ചത്. ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം ശാക്തീകരിക്കപ്പെട്ട ഉത്തമ വ്യക്തിത്വങ്ങൾ ആണെന്ന് ടീച്ചർ പറഞ്ഞു തന്നു. നമ്മുടെ ശരീരത്തെയും മനസ്സിനെയും നല്ല രീതിയിൽ പരിഗണിച്ചാൽ മാത്രമേ ഉത്തമ വ്യക്തിത്വം സ്വായത്തമാക്കാൻ സാധിക്കുകയുള്ളൂ.
1.സ്വന്തം ശരീരത്തെയും മനസ്സിനെയും സ്നേഹിക്കുന്നില്ല എങ്കിൽ ജീവിതം നമ്മെ നോക്കി പല്ലിളിക്കും...
2. സ്വന്തം ശരീരത്തെയും മനസ്സിനെയും ശാക്തീകരിക്കുന്നു എങ്കിൽ ജീവിതം നമ്മെ നോക്കി പുഞ്ചിരിക്കും....
3. സ്വന്തം ശരീരത്തെയും മനസ്സിനെയും വിവേകപൂർവ്വം പ്രയോജനപ്പെടുത്തുന്നു എങ്കിൽ ജീവിതം നമ്മെ നോക്കി അഭിവാദനം ചെയ്യും...
ജീവിതചക്രം തിരിയുമ്പോൾ എന്റെ എല്ലാ സുഹൃത്തുക്കൾക്കും നന്മ മാത്രം ഉണ്ടാകട്ടെ!.....
നാളെയും ഓൺലൈനിൽ കണ്ടുമുട്ടാം...
No comments:
Post a Comment