Monday, January 31, 2022

31/01/2022

 ഇന്നായിരുന്നു health education class. വൈകുന്നേരം 6 മണി മുതൽ ആറര വരെ എട്ടാം ക്ലാസ്സുകാർക്ക്  ഞാൻ ക്ലാസെടുത്തു. ആറര മുതൽ ഏഴുമണിവരെ ബിജിയുടെ ക്ലാസ് ആയിരുന്നു. കൃത്യസമയത്ത് തന്നെ കുട്ടികളും എൻറെ ക്ലാസ് observation ചെയ്യുന്നതിന് വേണ്ടി  ജോർജ് സാറും എത്തി വളരെ നന്നായി ക്ലാസെടുക്കാൻ പറ്റി എന്ന് തന്നെയാണ് എൻറെ വിശ്വാസം. Sports authority of India  topicആണ് ഞാൻ ക്ലാസെടുത്തത്. 




.

Sunday, January 30, 2022

30/01/2022 weekly report

 Weekly report 

24- 9 th B locomotion with out skeleton 6-7 pm


25 /01/2022

8 A male reproductive system 

Then revision class of the topic fertilization occur fertilization fails to occur .

My first observation class.

26/01/2022

9 B - skeletal and muscular disorders do plants move.

29/01/2022

Test paper









Saturday, January 29, 2022

29/01/2022

 ആര്യ നിർമ്മൽ ഇന്ന് ഒമ്പതാം ക്ലാസിലെ കുട്ടികൾക്ക് ടെസ്റ്റ് പേപ്പർ പറഞ്ഞിരുന്നു. പുള്ളിക്കാരി തിരക്കിൽ ആയതിനാൽ തന്നെ അവർക്ക് നൽകിയിട്ടുള്ള സമയത്ത് അവർക്ക് എക്സാം നടത്തിയത് ഞാൻ ആയിരുന്നു. കൃത്യസമയത്ത് തന്നെ കുട്ടികൾ ഓൺലൈനിൽ വരികയും ഞാൻ ക്വസ്റ്റ്യൻ നൽകുകയും ചെയ്തു ഒരു മണിക്കൂറിനുള്ളിൽ തന്നെ എല്ലാവരും ആൻസർ ഷീറ്റുകൾ നൽകി. വളരെ മനോഹരമായി തന്നെ പരീക്ഷ നടത്തുവാൻ സാധിച്ചു.


Wednesday, January 26, 2022

26/01/2022

 26/01/2022


9 B - skeletal and muscular disorders do plants move 8-9 pm

I already sent the class link to joju Sir and shiny teacher like yesterday class. I think they attend my class. But unfortunately both have cannot come to my class. I thought this is my second observation class. So I am prepared well. But the teachers didn't come to my class. Is it ok I can take my class very well. Because I haven't any fear because of the presence of my teachers and I can take my class very well because I prepared well yesterday because I hopefully wait my teacher's presence.




Tuesday, January 25, 2022

25/01/2022

 25 /01/2022

8 A male reproductive system 

Then it is an repeat class of the topic if fertilization fails to occur and if fertilization occur. Because when I was taken these two topics in offline class there were some students are absent because of corona disease. So I think after I taking male reproductive system topic I can revise that topic again in the online class. 

ഇന്നത്തെ ക്ലാസിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട് കാരണം ഇന്ന് എൻറെ ക്ലാസ് നോക്കാൻ വേണ്ടി ഷൈനി ടീച്ചറും ജോജു സാറും ക്ലാസിൽ ഉണ്ടായിരിക്കുന്നതാണ്.

മറ്റൊന്നുമല്ല കാര്യം എൻറെ ആദ്യത്തെ ഒബ്സർവേഷൻ ക്ലാസ് ആണ് ഇന്ന് നടക്കാൻ പോകുന്നത്. വളരെ പേടിയുണ്ട് എന്താണ് കാരണം എന്ന് എനിക്കറിയില്ല ഓഫ്‌ലൈൻ ക്ലാസ്സിൽ വളരെ മനോഹരമായ ക്ലാസ്സെടുത്തു കൊണ്ടിരുന്ന ഞാൻ ഇന്ന് എന്തിനാണ് അകാരണമായി പേടിക്കുന്നത്. എനിക്കറിയില്ല മനുഷ്യൻറെ ഓരോരോ അവസ്ഥകളെ ക്ലാസ് നോക്കാൻ എൻറെ അധ്യാപകർ തന്നെ എത്തുന്നു എന്ന് അറിഞ്ഞപ്പോൾ എൻറെ കൺട്രോൾ ആകെ പോയി. ഒറ്റ പ്രാവശ്യം വായിച്ചാൽ എനിക്ക് നന്നായി ക്ലാസ്സ് എടുക്കാൻ പറ്റുമെങ്കിൽ എനിക്ക് നല്ല വിശ്വാസമുണ്ട് പക്ഷേ ഇന്ന് ആവർത്തിച്ചാവർത്തിച്ച് വായിച്ചിട്ടും തലയിൽ കയറുന്നില്ല എന്തു പറ്റിയെന്ന് എനിക്കറിയില്ല ആകെപ്പാടെ ഒരു വെപ്രാളം പേടിയും ഭയവും മറന്നു പോകുന്നതും വാക്കുകളുടെ ഉപയോഗത്തിലും ഭാഷയിലും എല്ലാം പ്രശ്നം. എന്തായാലും രണ്ടും കൽപ്പിച്ച് രാവിലെ 6 മണി മുതൽ ഞാൻ ഫോണിൻറെ ഫ്രണ്ടിൽ തന്നെയാണ് 7 മണി മുതൽ 8 മണി വരെ ആണ് എനിക്ക് തന്നിട്ടുള്ള ക്ലാസ്2 അധ്യാപകർക്കും ക്ലാസിലെ ലിങ്കുകൾ അയച്ചു കുട്ടികൾക്കെല്ലാം അയച്ചിട്ടുണ്ട് കൃത്യസമയത്ത് തന്നെ ക്ലാസ്സിൽ കയറണം എന്ന് അറിയിച്ചിട്ടുണ്ട് പക്ഷേ നിർഭാഗ്യവശാൽ എൻറെ അധ്യാപകർ ഇന്ന് ക്ലാസ് നോക്കാൻ വരുന്ന കാര്യം എൻറെ കുട്ടികളോട് പറയാൻ ഞാൻ മറന്നു പോയി അത് എനിക്ക് പറ്റിയ ഒരു തെറ്റു തന്നെയാണ് കാരണം അവർ എല്ലാ ക്ലാസിലും നന്നായി ഉത്തരങ്ങള്പപറഞ്ഞു കൊണ്ടിരുന്നെങ്കിലും ഇന്നത്തെ ക്ലാസിൽ കുറച്ച് പ്രയാസം തന്നെ ആയിരുന്നു മറുപടി പറച്ചിലുകളിൽ ഞാൻ തുടങ്ങിയത് മലയാളത്തിൽ ആയിരുന്നു എനിക്കറിയാം ഇത് ഇംഗ്ലീഷ് മീഡിയം ക്ലാസ് ആണ് പക്ഷേ എന്തുകൊണ്ടോ കുട്ടികളുമായുള്ള ഇടപെടലുകളിൽ എനിക്ക് ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കാൻ പറ്റുന്നില്ല ഇംഗ്ലീഷിൽ സംസാരിക്കാൻ പറ്റില്ല എന്നൊരു ഭയം എൻറെ മനസ്സിൽ ഉള്ളത് കൊണ്ട് തന്നെയായിരിക്കാം ഇംഗ്ലീഷിൽ സംസാരിക്കുവാൻ എനിക്കൊരു പേടിയാണ്. അതിനാൽ തന്നെ ക്ലാസ് തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ ഷൈനി ടീച്ചർ എന്നെ ബോധ്യപ്പെടുത്തിയത് ഇംഗ്ലീഷ് മീഡിയം മലയാളം മീഡിയം അല്ല അതിനാൽതന്നെ ഫാത്തിമ ഇംഗ്ലീഷിൽ തുടരണം.ഓഫ്‌ലൈൻ ക്ലാസുകളിൽ ഇംഗ്ലീഷും മലയാളവും കലർത്തി ആണ് ഞാൻ ക്ലാസെടുത്തു കൊണ്ടിരുന്നത് എന്നിരുന്നാലും ഇംഗ്ലീഷിനെ തന്നെയാണ് കൂടുതലും ഉപയോഗിക്കാറുള്ളത്. ടീച്ചർ അതുകൂടി പറഞ്ഞപ്പോൾ എനിക്ക് ഭയം അധികരിക്കുകയും ഇംഗ്ലീഷ് ഭാഷ ഒട്ടുംതന്നെ നാവിൽ വഴങ്ങാത്ത ആയിത്തീരുകയും ചെയ്തു. എങ്കിലും പ്രതീക്ഷ കൈവിടാതെ ഞാൻ ധൈര്യത്തോടെ പഠിപ്പിച്ചു. ഇടയ്ക്കിടയ്ക്ക് പിന്നെയും പഴയതുപോലെ മലയാളം കയറി വന്നുകൊണ്ടേയിരുന്നു എനിക്ക് ആകപ്പാടെ വിഷമമായി ടീച്ചർ എന്തു കരുതും ഞാൻ ടീച്ചറിന് എന്നു പറഞ്ഞിട്ട് അനുസരിക്കുന്നില്ല എന്ന് കരുതി പക്ഷേ എൻറെ അവസ്ഥ ഇതാണ് എൻറെ വായിൽ നിന്നും ഇംഗ്ലീഷ് ഒന്നും വരുന്നില്ല മലയാളം മാത്രമേ വരുന്നുള്ളൂ. ഒത്തിരി വിഷമത്തോടെയാണെങ്കിലും ഞാൻ ക്ലാസ് അവസാനിപ്പിച്ചു ടീച്ചറുടെ മെസ്സേജ് കണ്ടു ടീച്ചറിനെ വിളിക്കണം ഞാൻ വിളിച്ചു ടീച്ചർ എന്നെ വഴക്കു പറഞ്ഞില്ല എങ്കിലും അല്പം കർക്കശമായി തന്നെ പറഞ്ഞു എന്തുകൊണ്ടാണ് മലയാളം മീഡിയം അല്ലാതിരുന്നിട്ടും മലയാളത്തിൽ ക്ലാസ്സ് എടുക്കുന്നത് കുട്ടികൾക്ക് മനസ്സിലായിക്കൊള്ളും ഇനി ഇംഗ്ലീഷിൽ എടുക്കാൻ ശ്രദ്ധിക്കണം കൂട്ടത്തിൽ കുട്ടികളോട് ഇടപഴകുന്ന രീതിയും ഒന്ന് മാറ്റി പിടിക്കാൻ ടീച്ചർ എന്നോട് പറഞ്ഞു അവർക്ക് പറഞ്ഞു കൊടുക്കാതെ അവരിൽ നിന്നു തന്നെ ഉത്തരങ്ങൾ ചോദിച്ചു മനസ്സിലാക്കി പഠിപ്പിക്കുന്ന രീതിയിലേക്ക് മാറണം. എൻറെ ക്ലാസ്സിലെ പോരായ്മകൾ പലപ്പോഴും ഞാൻ തന്നെ നോക്കി കണ്ടിരുന്നു ടീച്ചർ പറഞ്ഞ എല്ലാ പോരായ്മകളും എനിക്കുണ്ടെന്ന് നേരത്തെ തന്നെ ഞാൻ മനസ്സിലാക്കിയിരുന്നു പക്ഷേ അത് എത്രത്തോളം തിരുത്താൻ ശ്രമിച്ചിട്ടും എനിക്ക് സാധിക്കാതിരുന്നത് എന്നെ വളരെയധികം വിഷമത്തിലാക്കി ഈ കാര്യം പറയുകയും ചെയ്തു ടീച്ചർ എന്നെ പ്രോത്സാഹിപ്പിച്ചു നിന്നെക്കൊണ്ടു പറ്റും നീ കഴിവിനെ പരമാവധി ശ്രമിച്ചാൽ മതി.ഞാൻ പരിശ്രമിക്കും എനിക്കും നല്ലൊരു ടീച്ചർ ആകണം . 



Monday, January 24, 2022

24/01/2022

 9B - locomotion with out skeleton is taken.@ 6-7 pm 


ഇന്ന് വൈകുന്നേരം ഞങ്ങൾക്ക് പുതിയ ടൈംടേബിൾ കിട്ടി പുതിയ ടൈംടേബിൾ പ്രകാരം ഇനി ഞങ്ങൾക്ക് ചൊവ്വാഴ്ച എട്ടാം ക്ലാസ്സും ബുധനാഴ്ച ഒമ്പതാം ക്ലാസും ആണ് ഉള്ളത് വെറും രണ്ട് ഗ്ലാസ് മാത്രം ആഴ്ചയിൽ ഉള്ളതിനാൽ തന്നെ എന്നെ തന്നിട്ടുള്ള  portion തീരുമോ എന്ന് സംശയമുണ്ട് ഞങ്ങൾ 

 സംശയം അവിടത്തെ അധ്യാപികയെ അറിയിച്ചപ്പോൾ സാരമില്ല കിട്ടുന്ന ഒഴിവുസമയങ്ങളിൽ കുട്ടികളുടെ അനുവാദത്തോടുകൂടി ക്ലാസെടുത്തു കൊള്ളാനുള്ള അനുമതി അവർ നൽകി. ആ വിശ്വാസത്തിലാണ് ഞങ്ങൾ . Upto 11 febമാത്രമാണ് ഞങ്ങൾക്ക് ടീച്ചിംഗ് പ്രാക്ടീസ് അനുവദിച്ച് തന്നിട്ടുള്ളത് അതിനുള്ളിൽ തന്നെ ഞങ്ങൾക്ക് തന്നിട്ടുള്ള എട്ടാം ക്ലാസിലെ രണ്ടു പാഠഭാഗവും ഒമ്പതാം ക്ലാസിലെ രണ്ടു ഭാഗവും ഞങ്ങൾക്ക് തീർക്കേണ്ടത് ആയിട്ടുണ്ട് അത് മാത്രമല്ല അതു കഴിഞ്ഞ് രണ്ട് പാഠഭാഗങ്ങളുടെ പരീക്ഷ.പരീക്ഷയിൽ മാർക്ക് കുറഞ്ഞ കുട്ടികൾ ക്ക് മാർക്ക് കുറഞ്ഞത് ഏതാന്ന് കണ്ടുപിടിച്ചു മാത്രം അടുത്ത പരീക്ഷ നടത്തി പരാജയപ്പെടുന്ന കുട്ടികൾക്ക് പ്രയാസമുള്ള ഭാഗങ്ങൾ വ്യക്തമായി പറഞ്ഞു കൊടുക്കുകയും കൂടി വേണം അപ്പോഴാണ് ഞങ്ങളുടെ ടീച്ചിങ് പ്രാക്ടീസ് യഥാർത്ഥ ഫലം ലഭിക്കുന്നത്.




Sunday, January 23, 2022

Weekly report

 23/01/2022

18/01/2022- 9 4 th batch

Kidney disease

Haemodialysis  both are taken in first period

Excretion in plants taken in second period


19/01/2022

Lost links 

Conservation methods- 8 first batch 

20/01/22

Last offline class day 

9 th fourth batch - 

importance of excercise 

Voluntary and involuntary movements


8 th first batch 

If fertilization fails to occur.


9Bbones and movements, types of muscles

8 A and B if fertilization occur.


22/01/2022

8 A- Asexual reproduction - 7am - 8am

9 B - movement of muscle in forlimb 


 





Second day of sports meet

 With March past followed by flag hoisting the final day of the meet started. Today finals were conducted. Javeline throw was an event i ant...