Monday, January 10, 2022

10/01/2022

 08 was second Saturday and 09 was Sunday


10/01/2022 monday- I take the portion 'sweat formation' in first period for 1 st batch of 9 th class students .

And i got a second chance in the same day. That means second period sir was leave and i take the other portion ' kidney and associated parts'  (9,1st & 2nd period)

And i also get chance to observe my peer biji's class and Nikhil' s chemistry class. 

All is well


Friday, January 7, 2022

07/01/2022

 07/01/2022 Friday- liver (9 4 th batch, 3 rd period)

(3 rd hour biji's class observation.

8,5 th batch)


Thursday, January 6, 2022

06/01/2022

 


 

ഇന്ന് 9 മണിക്ക് തന്നെ സ്കൂളിൽ എത്താൻ സാധിച്ചു.9 15 നാണ് സ്കൂൾ ബെൽ അടിക്കുന്നത്.പ്രാർത്ഥന കഴിഞ്ഞ് 9 20 ഓടുകൂടി എല്ലാവരും ക്ലാസിൽ കയറുന്നു. കൃത്യം 9 മണിക്ക് തന്നെ ക്ലാസുകൾ ആരംഭിക്കും 12 അര വരെയാണ് ക്ലാസ്സുകൾ ഉള്ളത്. പന്ത്രണ്ടര കഴിഞ്ഞ് സ്കൂളിൽ തന്നെ ഉച്ച ഭക്ഷണവും ലഭിക്കും. എനിക്കിന്ന് പിരിയഡ് ഉണ്ടായിരുന്നില്ല.

പക്ഷേ ബിജിയുടെ പിരിയഡ് ഞാൻ ഏറ്റെടുക്കുകയായിരുന്നു കാരണം ബിജെപി ക്ലാസിന് തയ്യാറാകാതെ ആണ് അന്ന് എത്തിയത്. ലെസ്സൺപ്ലാൻ ഉം ചാർട്ടുകളും നേരത്തേതന്നെ സൈൻ വാങ്ങിച്ചിരുന്നതിനാൽ ഞാൻ ക്ലാസ്സിൽ കയറി. ജീവിതത്തിലെ ആദ്യ അനുഭവം ആദ്യ ക്ലാസ് ആദ്യ കുട്ടികൾ ...

വളരെ നന്നായി ക്ലാസ്സ് എടുക്കാൻ പറ്റി എന്ന് വിചാരിക്കുന്നു. എൻറെ ക്ലാസ് ഒബ്സർവേഷൻ ചെയ്യാൻ വേണ്ടി ബിജിയും എത്തിയിരുന്നു.

excretory organs( 9, 4 th batch, 2 nd period) അങ്ങനെ ഇന്നത്തെ ദിനം ശുഭം💕💕


Wednesday, January 5, 2022

05/01/2022


 ഇന്ന് ബുധനാഴ്ച . പ്രാദേശിക അവധി ഉണ്ടായിരുന്നില്ലെങ്കിൽ ഇന്ന് ഞാനും വിജിയും പേരൂർക്കട ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകരായി പോകേണ്ടവരാണ്... 

ഇന്ന് എനിക്ക് ഒമ്പതാം ക്ലാസിൽ excretion to maintain homeostasis പാഠം എടുക്കേണ്ടിയിരുന്നതാണ്...

അവധി ആയതു കൊണ്ട് തന്നെ ആ ക്ലാസ്സ് വെറുതെ പാഴായി. കൊറോണ ആയതിനാൽ തന്നെ ബാച്ചുകൾ ആയി തിരിച്ചാണ് ക്ലാസ്സ് എടുക്കുന്നത്. അതുകൊണ്ടുതന്നെ ഒരു ബാച്ചിന് ഒരാഴ്ച ഒരു ദിവസം മാത്രമേ ക്ലാസ് കിട്ടുകയുള്ളൂ. 

അതുകൊണ്ട് തന്നെ നിശ്ചിതസമയത്തിനുള്ളിൽ ഞങ്ങൾക്ക് പറഞ്ഞിട്ടുള്ള 40 ലെസ്സൺ തീർക്കുക എന്നത് വളരെ അധികം കഠിനമായ ഒരു ജോലി തന്നെ ആയിരുന്നു. കുറച്ച് ആശങ്കയിലാണ് ഞങ്ങൾ രണ്ടുപേരും . കാരണം സെൻറ് തോമസ് കോളേജിൽ നിന്നും മൂന്ന് ടീച്ചിംഗ് ട്രെയിനുകൾ അവിടെ എത്തിയിട്ടുണ്ട്. അവരും കൂടെയാകുമ്പോൾ ബയോളജിക്ക് ഞങ്ങൾ ഉൾപ്പെടെ അഞ്ച് ടീച്ചിങ് ട്രെയിൻസ് . സമയവും പിരീഡും കിട്ടുകയില്ല ബാച്ചിനെ ആഴ്ചയിൽ ഒരു ദിവസം മാത്രം കിട്ടും. എന്നാൽ ടീച്ചിങ് ട്രെയിനുകളുടെ എണ്ണം വളരെ കൂടുതലും.!!!! 

ആദ്യമായി ഞാൻ പ്രാർത്ഥിക്കുകയാണ്. ദൈവമേ അടുത്ത മാസം പതിനൊന്നാം തീയതി വരെ ഒരു അവധിയും ഇനി ഉണ്ടാകരുതേ... 


Tuesday, January 4, 2022

04/01/2022

 ഇന്ന് ഞങ്ങളെല്ലാവരും ഓഡിറ്റോറിയത്തിൽ ഒരുമിച്ചുകൂടി. നാളെ ഞങ്ങളുടെ ജീവിതത്തിലെ പുതിയൊരു അദ്ധ്യായ നതിലേക്ക് കടക്കുകയാണ്.. ജോജു സാറിൻറെ നേതൃത്വത്തിൽ പ്രാർത്ഥന ഉണ്ടായിരുന്നു. 

എല്ലാവരും കണ്ണുകളടച്ച് മനസ്സ് മുഴുവനും ദൈവത്തിൽ അർപ്പിച്ചു , വരുന്ന നാളുകളിലേക്ക് വേണ്ടി ശുഭാപ്തിവിശ്വാസത്തോടെ പ്രാർത്ഥനയിലാണ്ടു. 

നാളെ അവധി ആണെന്ന് കേൾക്കുന്നു. പക്ഷേ ബീമാപള്ളി ഉറൂസ് നോട് അനുബന്ധിച്ചുള്ള പ്രാദേശിക അവധിയാണ്. ഞങ്ങളുടെ സ്കൂളിൽ എന്തായാലും അവധിയായിരിക്കും.കന്യാകുളങ്ങര സ്കൂളിൽ അവധി ഇല്ല . അതിനാൽ തന്നെ നമ്മുടെ കൂട്ടത്തിൽ ഉള്ള ചില കൂട്ടുകാർ നാളെ അധ്യാപകരാകാൻ തുടക്കമിടുകയാണ്. അതായത് കന്യാകുളങ്ങര സ്കൂളിൽ ടീച്ചിങ് പ്രാക്ടീസിന് കിട്ടിയവർ നാളെ അവരുടെ പ്രാക്ടീസ് തുടങ്ങുന്നു. എല്ലാവർക്കും നല്ല ദിനം ആശംസിച്ചുകൊണ്ട്ഇന്നത്തെ കൂട്ടായ്മ അവസാനിപ്പിച്ചു. 

ഞങ്ങളുടെ ക്ലാസ്സിൽ നിന്നും പാർവതി തമ്പിയും ആർചയ്യും നാളെ കന്യാകുളങ്ങര സ്കൂളിൽ പോകും. അവരെ നല്ല അധ്യാപികമാരായ മാറാൻ ദൈവം അനുഗ്രഹിക്കട്ടെ .


Monday, January 3, 2022

03/01/2022

 പുതിയ വർഷം ...പുതിയ ചിന്തകൾ ... പുതിയ തീരുമാനം ...

എല്ലാവരും തിരക്കിലാണ്.കാരണം അഞ്ചാം തീയതി മുതൽ നമ്മളിനി സ്കൂളുകളിലേക്ക് പോകുകയാണ്... എൻറെ സ്കൂൾ പേരൂർക്കട ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ആണെന്ന് ഞാൻ പറഞ്ഞിരുന്നുവല്ലോ. സുജ ടീച്ചറുടെ  കീഴിൽ ഞങ്ങൾ രണ്ടുപേർ ഞാനും ബിജിയും പോവുകയാണ്. 

ഒത്തിരി ആകാംഷയും ഇത്തിരി ഭയവും മനസ്സിൽ ഒളിപ്പിച്ചു കൊണ്ട് ഞങ്ങൾ തയ്യാറെടുക്കുകയാണ്. ഒരു നല്ല അധ്യാപിക യാക്കാം എന്ന ശുഭ പ്രതീക്ഷയോടെ തന്നെ. 40 ക്ലാസുകളാണ് ഞങ്ങൾ ഉദ്ദേശം വെച്ച് പോകുന്നത്. അതിനുവേണ്ടിയുള്ള പഠനോപകരണങ്ങൾ ഉണ്ടാക്കുന്ന തിരക്കിലാണ് എല്ലാവരും . എല്ലാം വളരെ സന്തോഷമായി തന്നെ കലാശിക്കുമെന്ന് കരുതാം. Hope for the best 💖



Thursday, December 23, 2021

23/12/2021

 Today was a celebration day. cristmas celebration carried out in our college.lets celebrate 😁😎😎😎

From tomorrow vacation is started... So we will see on January 3 rd Monday.❤

Second day of sports meet

 With March past followed by flag hoisting the final day of the meet started. Today finals were conducted. Javeline throw was an event i ant...