ഇന്നായിരുന്നു ടീച്ചിംഗ് പ്രാക്ടീസ് അവസാനദിനം ഞങ്ങൾ ക്ലാസുകളിൽ എത്തി എല്ലാ വിദ്യാർഥികൾക്കും മധുരം നൽകി മാത്രമല്ല ക്ലാസ്സിൽ നന്നായി പഠിക്കുന്നവർ എല്ലാദിവസവും ക്ലാസ്സിൽ വരുന്നവർ ഓൺലൈൻ ക്ലാസുകൾ കൃത്യമായി കയറുന്നവർ പറയുന്ന ഹോംവർക്കുകൾ എല്ലാം കൃത്യമായി പൂർത്തിയാക്കുന്നവർക്ക് അവർ ടെസ്റ്റ് പേപ്പർ നല്ല മാർക്ക് വാങ്ങിയവർ അങ്ങനെ എല്ലാവർക്കും പ്രത്യേകം പ്രത്യേകം സമ്മാനങ്ങളും നൽകി.
എല്ലാ ടീച്ചിംഗ് ട്രെയിനി സും അവരവരുടെ അധ്യാപകർക്ക് പ്രത്യേക സമ്മാനങ്ങൾ വാങ്ങി നൽകി ഞങ്ങളും ഞങ്ങളുടെ സുജ ടീച്ചറിന് ഒരു പാർക്കർ പെൻ വാങ്ങി നൽകി. എല്ലാവരും ചേർന്ന് സ്കൂളിലെ ഹെഡ്മാസ്റ്റർ ന ഒരു പാർക്കർ പെൻ വാങ്ങി നൽകി സ്കൂളിൽ ഉള്ള എല്ലാ ടീച്ചിങ് നോൺ ടീച്ചിംഗ് സ്റ്റാഫ് കൾക്കും ലഡുവും വാങ്ങിനൽകി എല്ലാവരും ഒത്തു ഫോട്ടോയും എടുത്തു.
എട്ടാം ക്ലാസിലും ഒമ്പതാം ക്ലാസിലും പോയപ്പോൾ ഞങ്ങളെ അതിശയിപ്പിച്ചുകൊണ്ട് കുട്ടികൾ എല്ലാവരും ഞങ്ങളുടെ കയ്യിൽ നിന്നും ഫോട്ടോഗ്രാഫുകൾ വാങ്ങി. ഇനി ജൂണിൽ നാലാം സെമസ്റ്റർ എൻറെ ഭാഗമായി ഞങ്ങൾക്ക് ഒന്നരമാസം വീണ്ടും സ്കൂളിലേക്ക് വരണം .
പക്ഷേ അത് ഈ സ്കൂൾ ആണോ എന്ന് അറിയില്ല ഏത് സ്കൂൾ തന്നെയായാലും ഞങ്ങൾക്ക് അത് സന്തോഷമാണ് അധ്യാപകരുടെ കുപ്പായം എടുത്തണിയാൻ . ഇനി അന്നേ ദിവസത്തേക്കുള്ള കാത്തിരിപ്പുകൾ നന്ദി.
No comments:
Post a Comment