വീണ്ടും പഴയ പോലെ സ്കൂളിലേക്ക്.ഇന്നുമുതൽ കൊറോണ വ്യാപനം കുറഞ്ഞതിനാൽ തന്നെ സ്കൂളുകളിൽ 9 8 10 എന്നീ ക്ലാസുകൾക്ക് ക്ലാസുകൾ ആരംഭിക്കുകയാണ്.
ഇരുപത്തിയൊന്നാം തീയതി വരെ ഉച്ച വരെയും അതിനുശേഷം വൈകുന്നേരം വരെയും ആണ് ക്ലാസുകൾ ഉണ്ടാവുക. ഇരുപത്തിയൊന്നാം തീയതി മുതൽ ഒന്നാം ക്ലാസ്സുകൾ മുതൽ ക്ലാസ് ആരംഭിക്കും.
ഞങ്ങൾക്ക് ടീച്ചിംഗ് പ്രാക്ടീസ് കഴിഞ്ഞിരുന്നു എന്നിരുന്നാലും വർക്കുകൾ പൂർത്തിയാക്കുന്നതിന് ആയിട്ട് 4 ദിവസം കൂടി നീട്ടി തന്നു . ഞങ്ങൾ ഞങ്ങളെ ഏൽപ്പിച്ചിരുന്ന എട്ടാം ക്ലാസിലെ രണ്ടു പാഠഭാഗവും ഒൻപതാം ക്ലാസിലെ രണ്ടു പാഠഭാഗവും പൂർത്തീകരിച്ചിരിക്കുന്നു.
പക്ഷേ അവർക്ക് ടെസ്റ്റ് പേപ്പറുകൾ നടത്തുകയും മതിയായ റമഡിയൽ ടീച്ചിങ് നടത്തുകയും ചെയ്തിരുന്നില്ല ,അതിനാൽ തന്നെ ഈ കിട്ടിയ അവസരം അതിനുവേണ്ടി ഉപയോഗപ്പെടുത്തുവാൻ ഞങ്ങൾ തീരുമാനിച്ചു..
ഇനി നാല് ദിവസം കൂടിയല്ലേ ഉള്ളൂ വളരെ സന്തോഷത്തോടു കൂടിയാണ് സ്കൂളിലേക്ക് പോയത്. കാരണം വീണ്ടും ഓഫ്‌ലൈൻ ക്ലാസുകൾ കിട്ടുമെന്ന് ഞങ്ങൾ കരുതിയിരുന്നില്ല. നാല് എങ്കിൽ നാല് അത്രയും ദിവസം കൂടി കിട്ടുമല്ലോ സ്കൂളിൽ . എന്തായാലും രാവിലെ തന്നെ സ്കൂളിലെത്തി ഒമ്പതാം ക്ലാസിലെ കുട്ടികൾക്ക് രണ്ടാമത്തെ പിരീഡിൽ എനിക്ക് ക്ലാസ് ഉണ്ടായിരുന്നു ക്ലാസിലെത്തി എല്ലാവരെയും കണ്ടു. മതിയായ നിർദ്ദേശങ്ങൾ വരാനിരിക്കുന്ന ടെസ്റ്റ് പേപ്പറിനെ പറ്റിയും പരീക്ഷയെപ്പറ്റിയും അവർക്ക് നൽകി.
അവർക്ക് സംശയങ്ങളുണ്ടായിരുന്ന പാഠഭാഗങ്ങളിൽ നിന്നുള്ള കാര്യങ്ങൾ പറഞ്ഞു കൊടുത്തു. ഇന്ന് പതിവിനു വിപരീതമായി സ്കൂളിൽ നിന്ന് തന്നെ ഉച്ചയ്ക്ക് ആഹാരവും കഴിച്ചു. ഒത്തിരി സന്തോഷം തോന്നി ഏറെ വർഷങ്ങൾക്ക് ശേഷം സ്കൂളിലെ ആഹാരം വീണ്ടും കഴിക്കുന്നു. മനസ്സും വയറും നിറഞ്ഞ് അവിടെനിന്നിറങ്ങി.
No comments:
Post a Comment