ഇന്നും നാളെയുമായി sports meet arrange ചെയ്തിരുന്നതായിരുന്നു എന്നാൽ കനത്ത മഴ കാരണം അത് മാറ്റിവയ്ക്കുകയുണ്ടായി...
Monday, August 29, 2022
Saturday, August 27, 2022
27/08/2022- weekly report
22/08/2022- the topic double circulation and portal circulation from the chapter simple nutrients in the cell at 9A.
Today I took the concentration program on the topic the importance of physical activities in day to day life at class 8C. That was a group class taken by me and Biji.
23/08/2022- I conducted achievement test on the chapter cell cluster at 8C
24/08/2022- after lunch break I conducted diagnostic test those who have low marks or low performance at achievement test
25/08/2022- I find out that the topic connective tissue is little bit tough to students so I took remedial session on that particular topic.
26- final day of school internship.
Friday, August 26, 2022
26/08/2022
Internship final day.
ഇന്ന് ഞങ്ങളെ പറ്റിയുള്ള അഭിപ്രായങ്ങൾ പ്രധാന അധ്യാപകനിൽ നിന്നും ഞങ്ങളുടെ അധ്യാപകരിൽ നിന്നും വാങ്ങി. Evaluation sheet കയ്യിൽ കിട്ടിയപ്പോൾ ചെറിയ വിഷമം കാരണം ഇന്ന് internship അവസാനിക്കുകയാണ്.
Thursday, August 25, 2022
25/08/2022
നാളത്തോടുകൂടി ഞങ്ങളുടെ internship program അവസാനിക്കുകയാണ്.എല്ലാവരെയും പോലെ തന്നെ ഞാനും ചെറിയ വിഷമത്തിലാണ് കുട്ടികളുടെ കയ്യിൽ നിന്നും feedback ഒക്കെ വാങ്ങി. അവർക്ക് അച്ചീവ്മെന്റ് ടെസ്റ്റും ഡയഗണോസ്റ്റിക് ടെസ്റ്റും നടത്തിയതിൽ നിന്നും ഞാൻ മനസ്സിലാക്കിയ കാര്യം കണക്ടിവ് ടിഷു എന്ന പാഠ ഭാഗമാണ് അവർക്കെല്ലാവർക്കും പ്രയാസം. അതിനാൽ തന്നെ ആ ഭാഗം ഇന്ന് remedial teaching ഉം നടത്തി.
Wednesday, August 24, 2022
24/08/2022- diagnostic test
ഇന്നവർക്ക് ഓണപ്പരീക്ഷ ആരംഭിക്കുകയാണ് രാവിലെ മുതൽ ഉച്ചവരെയായിരുന്നു പരീക്ഷ ഉച്ചയ്ക്കുശേഷം ഒരു മണിക്കൂർ എടുത്ത് ഞാൻ ഇവർക്ക് ഡയഗ്നോസ്റ്റിക് ടെസ്റ്റ് നടത്തി എട്ടാം ക്ലാസുകാരെയാണ് ഞാൻ അച്ചീവ്മെൻറ് ടെസ്റ്റും ഡയഗ്നോസ്റ്റിക് ടെസ്റ്റും നടത്താൻ വേണ്ടി തിരഞ്ഞെടുത്തത് ഒമ്പതാം ക്ലാസുകാർക്ക് ഞാൻ നേരത്തെ തന്നെ ടെസ്റ്റ് പേപ്പറുകൾ നടത്തിയിരുന്നു ഒമ്പതാം ക്ലാസിൽ രണ്ട് പാഠഭാഗമാണ് ഞാൻ എടുത്തത് ഒന്നാമത്തെ ദഹനപ്രക്രിയയുമായി ബന്ധപ്പെട്ട പാഠഭാഗവും രണ്ടാമത്തേത് രക്തചക്രമണ വ്യവസ്ഥയുമായി ബന്ധപ്പെട്ട പാഠഭാഗം രണ്ടിനും ഞാൻ ടെസ്റ്റ് പേപ്പർ നടത്തിയിരുന്നു എട്ടാം ക്ലാസുകാർ എണ്ണത്തിൽ കൂടുതലായതു കാരണത്താലാണ് ഇവരെ അച്ചീവ്മെൻറ് ടെസ്റ്റ് നടത്താൻ വേണ്ടി തിരഞ്ഞെടുത്തത്.
Tuesday, August 23, 2022
23/08/2022
നാളെ ഇവർക്ക് ഓണപ്പരീക്ഷ ആരംഭിക്കുകയാണ്. ഇന്ന് അച്ചീവ്മെൻറ് ടെസ്റ്റ് നടത്താൻ ഞാൻ തീരുമാനിച്ചു. രാവിലെ ഒരു പിരിയഡ് എടുത്ത് അസ് നടത്തി. പ്രതീക്ഷിച്ചതിനേക്കാൾ നല്ല റിസൾട്ട് തന്നെ ഉണ്ടായിരുന്നു എന്നതിൽ ഞാൻ വളരെ സംതൃപ്തയാണ്.
ഞാൻ പ്രതീക്ഷിച്ചതിലും കൂടുതൽ കുട്ടികൾ 25ന് 25 മാർക്കും നേടി. 35 പേരായിരുന്നു ആകെ പരീക്ഷ എഴുതിയത്.അതിൽ വളരെ കുറച്ചു കുട്ടികൾ മാത്രമാണ് ശരാശരിയിലും കുറഞ്ഞ മാർക്ക് നേടിയത്.
അവർക്ക് ഉച്ചയ്ക്ക് ശേഷമുള്ള ഒരു പീരിയഡ് വാങ്ങി ഞാൻ ഒന്നുകൂടി ആ പാഠഭാഗം പറഞ്ഞു കൊടുത്തു.
നാളെ ഡയഗ്നോസ്റ്റിക് ടെസ്റ്റ് നടത്താമെന്ന് തീരുമാനിച്ചു.
ഇന്ന് ഈ സ്കൂളിൽ വളരെ വലിയൊരു പരിപാടി നടക്കുകയാണ്.പാഠപുസ്തക പുനരാവിഷ്കരണ പദ്ധതിയുമായി ബന്ധപ്പെട്ട സംസ്ഥാനതല ചർച്ചയാണ് നടക്കുന്നത്.ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിയാണ് ഇത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നത് മാത്രമല്ല എൻസിഇആർടി കരിക്കുലം പ്രിപ്പറേഷൻ മെമ്പേഴ്സിൽ ഒരാളും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. വളരെ വിപുലമായ രീതിയിൽ നടത്തപ്പെടുന്ന പരിപാടിക്ക് പോലീസ് അകമ്പടിയും ഉണ്ട് രാവിലെ ഞാൻ കയറി വന്നപ്പോൾ കണ്ട കാഴ്ച സ്കൂളിൻറെ ഒന്നാം നമ്പർ വേദി വളരെ മനോഹരമായി അലങ്കരിക്കുന്നതാണ്. വൈകുന്നേരം നാലുമണിക്ക് ആയിരുന്നു പരിപാടി അറേഞ്ച് ചെയ്തിരുന്നത്.ഉച്ചയോടുകൂടി പ്രധാന അധ്യാപകൻ ഞങ്ങളെ കാണാനായി എത്തി.
കാര്യങ്ങളെല്ലാം ഞങ്ങളോട് സംസാരിച്ചു. അന്ന് വളരെ പ്രധാനപ്പെട്ട ഒരു ചർച്ചയാണ് നടക്കുന്നതെന്നും അതുകൊണ്ടുതന്നെ എല്ലാവരും ചർച്ച കഴിയുന്നതുവരെ സ്കൂൾ വിട്ടു പോകാൻ പാടില്ലെന്നും അദ്ദേഹം അറിയിച്ചു ഏഴു ഗ്രൂപ്പുകളായി തിരിഞ്ഞാണ് വിദ്യാഭ്യാസ മന്ത്രിയുമായി സംവദിക്കുന്നത് അതിൽ ഒരു വിഭാഗം ഞങ്ങൾ ആയിരിക്കുമെന്നും അറിയിച്ചു 4 ന്ആരംഭിക്കുന്ന പരിപാടിയിൽ അഞ്ചുമണിയോടുകൂടിയാണ് ചർച്ച തുടങ്ങുന്നത്. വളരെ പ്രതീക്ഷയോടും ആകാംക്ഷയോടും കൂടി ഞങ്ങളും പരിപാടിക്ക് തയ്യാറായിരുന്നുവെങ്കിലും ചില പ്രത്യേക കാരണങ്ങളാൽ വിദ്യാഭ്യാസ മന്ത്രിക്ക് എത്തിച്ചേരുവാൻ സാധിച്ചില്ല അദ്ദേഹത്തിനു പകരം മന്ത്രി ജി ആർ അനിലായിരുന്നു എത്തിയിരുന്നത് ഉദ്ഘാടനം എന്തായാലും വളരെ ഭംഗിയായി തന്നെ നടന്നു പക്ഷേ ചർച്ച നടന്നില്ല.ഞങ്ങൾ അഞ്ചു മണിയോടുകൂടി സ്കൂൾ വിട്ടു.
Second day of sports meet
With March past followed by flag hoisting the final day of the meet started. Today finals were conducted. Javeline throw was an event i ant...
-
ഞാനും ഒരു അധ്യാപികയാകാൻ തയ്യാറെടുക്കുകയാണ്. ഇന്നാണ് അതിന് തുടക്കം കുറിച്ചത്. ഒരു പരിചയവും ഇല്ലാത്ത തിയോഫിലസ് ലേ പടവുകൾ കയറിയപ്പ...
-
ഇന്നലെ കൂട്ടുകാരുടെ ബ്ലോഗ് സന്ദർശിച്ച ഞാൻ ഒരുപാട് സന്തോഷിച്ചു.അവരുടെ എഴുത്തിടങ്ങളിൽ ഞാനും ഇടം നേടിയിരിക്കുന്നു...എൻറെ ചിത്രത്തോ...

















